Servants of Knowledge
Kerala Gazette · Government of Kerala

2. The University Laws (Amendment) Amending Bill, 2007 (Bill NO.107)

Published 10 July 2007

Part
PART II-Legislative Department
Identifier
in.gazette.kerala_new.2007-07-10.part2_bil_107
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 28 dated 10th July 2007. PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 2422/ലെജിൻ-3/2007/ലെജി. തിരുവനന്തപുരം,

2007 ജൂലൈ 10 1929 ആഷാഢം 19.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും, ഏൽപ്പിച്ചുകൊടുക്കപ്പെട്ട നിയമ നിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ. എൻ. കെ. ജയകുമാർ,

സെക്രട്ടറി.

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 107 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ബിൽ

2005-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—2005-ലെ കേരള സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യത്തിന് വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മാ യിരിക്കയാൽ;

ഭാരത റിപ്പബ്ളിക്കിന്റെ അൻപത്തെട്ടാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ആക്റ്റ് എന്നു പേര് പറയാം.

(2) ഇത് 2006 ജൂലൈ 27-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുത പ്പെടേ≠താണ്.

2. 7-ാം വകുപ്പിന്റെ ഭേദഗതി.—2005-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ആക്റ്റിലെ (2005-ലെ 2-ാം ആക്റ്റ്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 7-ാം വകുപ്പിൽ,—

(1) (1)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠ താണ്, അതായത് :—

"(1 എ) ഈ വകുപ്പിന്റെ (1)-ാം ഉപവകുപ്പിലോ അല്ലെങ്കിൽ 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിന്റെ (1975-ലെ 5) ഏതെങ്കിലും വ്യവസ്ഥകളിലോ, ഏതെങ്കിലും സ്റ്റാറ്റ്യൂട്ടിലോ, റഗുലേഷനിലോ, ഓർഡിനൻസിലോ അല്ലെങ്കിൽ അതിൻ കീഴിലു≠ാക്കിയ ചട്ടങ്ങളിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ, ഡിക്രിയിലോ അല്ലെങ്കിൽ ഉത്തരവിലോ എന്തുതന്നെ അടങ്ങി യിരുന്നാലും, പുനxസംഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത കോഴിക്കോട് സർവ്വകലാശാലയുടെ സിൻഡിക്കേറ്റിന്റെയും സെനറ്റിന്റെയും എല്ലാ അധികാരങ്ങളും ചുമതലകളും 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ (2)-ാം ഉപവകുപ്പിൻകീഴിൽ സർക്കാർ നാമനിർദ്ദേശം3 ചെയ്യപ്പെട്ട ഒരു നികായം ഒരു വർഷക്കാലത്തേക്കോ അല്ലെങ്കിൽ 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും പുനxസംഘടന വരെയോ ഏതാണോ ആദ്യം അതുവരെ വിനിയോഗിക്കേ≠താണ്.";

(2) (2)-ാം ഉപവകുപ്പിൽ, '2. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ', എന്ന ശീർഷകത്തിൻകീഴിൽ (vi)-ാം ഇനത്തിനു ശേഷം, താഴെ പറയുന്ന ഇനങ്ങൾ ചേർക്കേ ≠താണ്, അതായത്്്:—

"(vii) ഒരു സർക്കാർ കോളേജിലെ പ്രിൻസിപ്പൽ.

(viii) ഒരു പത്രപ്രവർത്തകൻ.

(ix) ഒരു അഭിഭാഷകൻ.

(x) ര≠ു സാമൂഹ്യപ്രവർത്തകർ, അവരിൽ ഒരാൾ പട്ടികജാതിയിലോ അല്ലെങ്കിൽ പട്ടിക ഗോത്രവർഗ്ഗത്തിലോ പെട്ട ആളായിരിക്കണം.

(xi) ര≠് വിദഗ്ദ്ധർ, വിവരസാങ്കേതിക വിദ്യയുടെ മേഖലയിൽനിന്നും ജൈവസാങ്കേതിക വിദ്യയുടെ മേഖലയിൽനിന്നും ഓരോരുത്തർ.".

3. റദ്ദാക്കലും ഒഴിവാക്കലും.—(1) 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ഓർഡിനൻസ് (2007-ലെ 28) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങിനെ റദ്ദാക്കിയിരുന്നാൽതന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് മൂലം ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

2005-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ആക്റ്റ ്പ്രകാരം, കോഴിക്കോട് സർവ്വകലാശാലയുടെ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുന്നതിന് 7-ാം വകുപ്പിലെ 2-ാം ഉപവകുപ്പിൻകീഴിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന താത്ക്കാലിക നികായത്തിന്റെ കാലാവധി ഒരു വർഷത്തേക്കോ അല്ലെങ്കിൽ 1975-ലെ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് സെനറ്റും സിൻഡിക്കേറ്റും പുനxസംഘടിപ്പിക്കുന്നതുവരെയോ ഏതാണ് ആദ്യം അതു വരെ ആയിരിക്കുന്നതാണ്. നാമനിർദ്ദേശം ചെയ്ത താത്ക്കാലിക നികായത്തിന്റെ കാലാവധി 2006 ജനുവരി 6-ാം തീയതി അവസാനിച്ചിട്ടുള്ളതാണ്.

കോഴിക്കോട് സർവ്വകലാശാലയുടെ സെനറ്റ് രൂപവൽക്കരിക്കുനനതിനുള്ള തെര ഞ്ഞെടുപ്പ് പ്രക്രിയകൾ തുടങ്ങിയിരുന്നെങ്കിലും ആക്റ്റിൽ വ്യവസ്ഥ ചെയ്യും പ്രകാരം ഇത് പുനxസംഘടിപ്പിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സർവ്വകലാശാലയുടെ4 പ്രവർത്തനങ്ങളുടെ ശരിയായ ഭരണവും നിയന്ത്രണവും കാര്യക്ഷമമാക്കുന്നതിന് ഒരു പ്രയാസമേറിയ അവസ്ഥ അതുകൊ≠് ഉയർന്നുവന്നിട്ടു≠്. ആയതിനാൽ കോഴിക്കോട് സർവ്വകലാശാലയുടെ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും അധികാരങ്ങളും ചുമതലകളും വിനിയോഗിക്കുന്നതിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നതും എക്സ്-ഒഫീഷ്യോ ആയതുമായ അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു താത്ക്കാലിക നികായത്തെ നാമനിർദ്ദേശം ചെയ്യേ≠ത് ആവശ്യമാണെന്ന് ക≠ിരിക്കുന്നു. അതിനാൽ 2005-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ആക്റ്റ് (2005-ലെ 2) ഭേദഗതി ചെയ്ത് അനുയോജ്യമായ വ്യവസ്ഥകൾ ഉ≠ാക്കുന്നതിന് സർക്കാർ തീരുമാനിച്ചു.

നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും, മേൽനിർദ്ദേശങ്ങൾക്ക് ഉടൻ പ്രാബല്യം നൽകേ≠ിയിരുന്നതിനാലും, 2006-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ഓർഡിനൻസ് ഗവർണ്ണർ 2006 ജൂലൈ 27-ാം തീയതി 2006-ലെ 42-ാം നമ്പർ ഓർഡിനൻസ് ആയി വിളംബരം ചെയ്യുകയും, ആയത് 2006 ജൂലൈ 27-ാം തീയതിയിലെ 1239-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീ കരിക്കുകയും ചെയ്തു.

പ്രസ്തുത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരു ന്നതിന് 2006-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ബിൽ എന്ന പേരിൽ ഒരു ബിൽ XII-ാം കേരള നിയമസഭയുടെ 41-ാം നമ്പർ ബില്ലായി പ്രസിദ്ധീകരിച്ചെങ്കിലും ആയത് 2006 സെപ്റ്റംബർ മാസം 18-ാം തീയതി ആരംഭിച്ച് 2006 ഒക്ടോബർ 26-ാം തീയതി അവസാനിച്ച നിയമസഭയുടെ 2-ാം സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനോ പാസ്സാക്കുന്നതിനോ കഴിഞ്ഞില്ല. ആയതിനാൽ 2006-ലെ കേരള സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ഓർഡിനൻസ് 2006-ലെ 58-ാം നമ്പർ ഓർഡിനൻസായി 2006 ഒക്ടോബർ 30-ാം തീയതി ഗവർണ്ണർ വിളംബരം ചെയ്യുകയും ആയത് 2006 ഒക്ടോബർ 30-ാം തീയതിയിലെ 1722-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ച 12-ാം കേരള നിയമസഭയുടെ 3-ാം സമ്മേളനകാലത്ത് പ്രസ്തുത ഓർഡി നൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിഞ്ഞില്ല. പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ഓർഡിനൻസ് 2007 ജനുവരി 27-ാം തീയതി 2007-ലെ 3-ാം നമ്പർ ഓർഡിനൻസ് ആയി ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2007 ജനുവരി 27-ാം തീയതിയിലെ 160-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

5

2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച 12-ാം കേരള നിയമസഭയുടെ 4-ാം സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭ യിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിഞ്ഞില്ല. പ്രസ്തുത ഓർഡി നൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഭേദഗതി ചെയ്യൽ ഓർഡിനൻസ് 2007 മാർച്ച് 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2007-ലെ 28-ാം നമ്പർ ഓർഡിനൻസായി 2007 ഏപ്രിൽ 2-ാം തീയതിയിലെ 633-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മേൽപ്പറഞ്ഞ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽനിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

ഏൽപിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ം

ബില്ലിലെ 2-ാം ഖfiം (1)--ാം ഉപഖfi പ്രകാരം കൂട്ടി ചേർക്കാൻ ഉദ്ദേശിച്ചു ട്ടുള്ള 7-ാം വകുപ്പ് I എ ഉപവകുപ്പുകൊ≠് കോഴിക്കോട് സർവ്വകലാശാലയുടെ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും എല്ലാ അധികാരങ്ങളും ചുമതലകളും നിർവഹി ക്കുന്നതിന് ഒരു താൽക്കാലിക നികായത്തെ നാമനിർദ്ദേശം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.

(2) ഏൽപ്പിച്ചുകൊടുത്ത മേൽപ്പറഞ്ഞ നിയമനിർമ്മാണാധികാരം ഒരു സാധാരണ സ്വഭാവത്തോടുകൂടിയതാണ്.

എം. എ. ബേബി.

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part2_bil_107/. Archive identifier in.gazette.kerala_new.2007-07-10.part2_bil_107.