Kerala Gazette No. 34 dated 21st August 2007.
PART I I
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 2702/ലെജിൻ. 2/2007/ലെജി. തിരുവനന്തപുരം, 2007 ആഗസ്റ്റ് 21.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2007-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.
ഡോ. എൻ. കെ. ജയകുമാർ,
സെക്രട്ടറി.
പന്ത്ര≠ാം കേരള നിയമസഭ
ബിൽ നമ്പർ 113 2007-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ബിൽ
1973-ലെ ക്രിമിനൽ നടപടി നിയമസംഹിത കേരള സംസ്ഥാനത്തിന് ബാധകമാകുന്നിടത്തോളം വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) താഴെപ്പറയുന്ന ആവശ്യങ്ങൾക്കായി കേരള സംസ്ഥാനത്തിന് ബാധകമാകുന്നിടത്തോളം വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയെട്ടാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.—(1 ) ഈ ആക്റ്റിന്് 2007-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉ≠ായിരിക്കുന്നതാണ.് (3) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
2. 381-ാം വകുപ്പിന്റെ ഭേദഗതി:—1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 381-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ, നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്കു പകരം താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ, അതായത് :—
"എന്നാൽ ര≠ാം ക്ലാസ് മജിസ്ട്രേറ്റ് വിചാരണ നടത്തേ≠ുന്ന ഒരു കേസിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നടത്തിയ വിചാരണയിലെ കുറ്റസ്ഥാപനത്തിനെതിരായുള്ള ഒരു അപ്പീൽ, അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിക്കോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോ കേൾക്കുകയും തീർപ്പാക്കുകയും ചെയ്യാവുന്നതാണ്".
3
ഉദ്ദേശകാരണങ്ങളുടെ വിവരണം
സബോർഡിനേറ്റ് സിവിലും ക്രിമിനലും ജുഡീഷ്യറിയുടെ സംയോജനത്തെ തുടർന്ന് കേരള സംസ്ഥാനത്ത്, ര≠ാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ ഇല്ലാതായി തീർന്നിരിക്കുന്നു. ഈ സംസ്ഥാനത്ത്, 1992 ജനുവരി 1-ാം തീയതി മുതൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാർ മാത്രമേ നിലവിലുള്ളു.
2. ഈ സംസ്ഥാനത്ത് ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ മാത്രമേ നിലവിലുളളു എന്നതിനാൽ, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 381-ാം വകുപ്പിൽ ഉള്ള വ്യവസ്ഥകൾ പ്രകാരം, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിൽ നിന്നുള്ള എല്ലാ ക്രിമിനൽ അപ്പീലുകളും സെഷൻസ് കോടതി കേൾക്കുകയും തീരുമാനിക്കേ≠തായിട്ടുമു≠്.
3. സെഷൻസ് കോടതികളിലെ ജോലിഭാരം കുറയ്ക്കുന്നതിനും അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്കും ക്രിമിനൽ അപ്പീലുകൾ കേട്ട് പരിചയം സിദ്ധിക്കുന്നതിനും 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ 381-ാം വകുപ്പിന്റെ ഇപ്പോഴുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം മറ്റൊന്ന് ചേർത്തുകൊ≠്, ര≠ാം ക്ലാസ് മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേ≠ുന്ന കേസുകളെ സംബന്ധിച്ച്, അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്കും അപ്പീൽ അധികാരങ്ങൾ നൽകേ≠ത് ആവശ്യമാണെന്ന് കരുതുന്നു.
4. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന്, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിത കേരള സംസ്ഥാനത്തിന് ബാധകമാകുംവിധം ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ള താണ് ഈ ബിൽ.
ധനകാര്യമെമ്മോറാ≠ം
ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.
കോടിയേരി ബാലകൃഷ്ണൻ
(ശരിത്തർ÷മ)
വി. കെ. ശ്രീകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.