Kerala Gazette No. 40 dated 9th October , 2007 PART I Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ–എ) വകുപ്പ്
വി⁄ാപനം
നമ്പർ 5238/ലെഗ്.എ1/2003/നിയമം. തിരുവനന്തപുരം, 2007 ജൂലൈ 30. 1929 ശ്രാവണം 8.
2007 ജൂലൈ 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
സി. ശ്രീധരൻപിള്ള, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22007-ലെ 51-ാം നമ്പർ ഓർഡിനൻസ്
2007-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി)
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിഎട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1968-ലെ കേരള നികുതി വസൂലാക്കൽ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുളള
ഒരു
ഓർഡിനൻസ്
പീഠിക.—2005-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ,് (2005-ലെ 20) 2005 ഡിസംബർ 12-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതി നാലും;
2006 ഫെബ്രുവരി 3-ാം തീയതി ആരംഭിച്ച്, 2006 ഫെബ്രുവരി 21-ാം തീയതി അവസാനിച്ചതും 2006 മാർച്ച് 14-ാം തീയതി ആരംഭിച്ച് 2006 മാർച്ച് 15-ാം തീയതി അവസാനിച്ചതുമായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത്് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി 2006-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ,് (2006-ലെ 10) 2006 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
2006 മേയ് 24-ാം തീയതി ആരംഭിച്ച് 2006 ജൂൺ 30-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2006-ലെ 10-ാം നമ്പർ ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2006-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ,് (2006-ലെ 38) 2006 ജൂലൈ 5-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
32006 സെപ്തംബർ 18-ാം തീയതി ആരംഭിച്ച് 2006 ഒക്ടോബർ 26-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2006-ലെ 38-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2006-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ്, (2006-ലെ 51) 2006 ഒക്ടോബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2006-ലെ 51-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2007-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ്, (2007-ലെ 10) 2007 ഫെബ്രുവരി 4-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2007-ലെ 10-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2007-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ്, (2007-ലെ 38) 2007 മാർച്ച് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
2007 ജൂൺ 19-ാം തീയതി ആരംഭിച്ച് 2007 ജൂലൈ 26-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2007-ലെ 38-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
4ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം, പ്രസ്തുത ഓർഡിനൻസ് 2007 ജൂലൈ 31-ാം തീയതി പ്രാബല്യത്തി ലില്ലാതാകുമെന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തിയില്ലായെങ്കിൽ വൈഷമ്യ ങ്ങൾ ഉ≠ാകുമെന്നതിനാലും;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലില്ലാത്തതിനാലും, സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു: —
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2007-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ് എന്ന് പേർ പറയാം.
(2) ഈ ഓർഡിനൻസിന്റെ 4-ാം വകുപ്പ് 1980 ഫെബ്രുവരി 27-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ശേഷിക്കുന്ന വ്യവസ്ഥകൾ 2005 ഡിസംബർ 12-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.
2. 1968-ലെ 15-ാം ആക്ററ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1968-ലെ നികുതി വസൂലാക്കൽ ആക്ടിന് (1968-ലെ 15) (ഇതിനുശേഷം പ്രധാന ആക്ട് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 7 വരെ വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതി കൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 69-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 69-ാം വകുപ്പിൽ,—
(1) (2)-ാം ഉപവകുപ്പിൽ "ഡിമാന്റ ് ഉ¤വിച്ചത്" എന്ന വാക്കുകൾക്കുപകരം "വീഴ്ച വരുത്തുന്ന ആളോ അയാളുടെ ജാമ്യക്കാരനോ താമസിക്കുകയോ വസ്തു കൈവശം വയ്ക്കുകയോ ചെയ്യുന്നത്," എന്ന വാക്കുകൾ ചേർക്കേ≠താണ്;
(2) (5)-ാം ഉപവകുപ്പിൽ,—
(എ) "(1)-ാം ഉപവകുപ്പ് പ്രകാരമോ (4)-ാം ഉപവകുപ്പ് പ്രകാരമോ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചാൽ" എന്ന വാക്കുകൾക്കും, അക്കങ്ങൾക്കും, ബ്രാക്കറ്റു കൾക്കും പകരം, "അതത് സംഗതിപോലെ, (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു സർട്ടിഫിക്കറ്റോ (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു അർ∞നയോ, ലഭിച്ചാൽ" എന്ന വാക്കുകളും, അക്കങ്ങളും, ബ്രാക്കറ്റുകളും ചേർക്കേ≠താണ്;
5(ബി) ര≠ാമത്തെ വാചകത്തിലെ "(4)-ാം ഉപവകുപ്പോ" എന്ന വാക്കുകളും അക്കവും ബ്രാക്കറ്റുകളും വിട്ടുകളയേ≠താണ്.
4. 71-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിന്റെ 71-ാം വകുപ്പിന് താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്: —
"എന്നാൽ തുകകൾ വസൂലാക്കുന്നതിന് സർക്കാർ നിർണ്ണയിച്ചേക്കാവുന്ന പ്രകാരമുള്ള അങ്ങനെയുള്ള നിരക്കിലും അങ്ങനെയുള്ള രീതിയിലും കളക്ഷൻ ചാർജ് അടയ്ക്കുവാൻ അതത് സംഗതിപോലെ, അങ്ങനെയുള്ള പ്രത്യേക സ്ഥാപനമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലോ തരങ്ങളിലോ പെട്ട സ്ഥാപനങ്ങളോ അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങളോ ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.".
5. 72-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 72-ാം വകുപ്പിൽ,—
(1) മാർജിൻ ശീർഷകത്തിൽ "വഞ്ചന ആരോപിക്കപ്പെട്ടിരിക്കുമ്പോളൊഴികെ" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;
(2) നിലവിലുള്ള 72-ാം വകുപ്പ് ആ വകുപ്പിന്റെ (1)-ാം ഉപവകുപ്പായി പുനരക്കമിടേ≠തും,—
(എ) അപ്രകാരം പുനരക്കമിട്ട (1)-ാം ഉപവകുപ്പിൽ,—
(i) (i)-ാം ഖfiത്തിൽ "റവന്യൂ ബോർഡ്" എന്ന വാക്കുകൾക്കു പകരം "ലാന്റ ് റവന്യൂ കമ്മീഷണർ" എന്ന വാക്കുകൾ ചേർക്കേ≠താണ ്;
(ii) ക്ലിപ്ത നിബന്ധന വിട്ടുകളയേ≠താണ്്;
(ബി) അപ്രകാരം പുനരക്കമിട്ട (1)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്്: —
"(2) ഈ ആക്റ്റ് മൂലമോ അതിൻകീഴിലോ സർക്കാരോ ലാന്റ ് റവന്യൂ കമ്മീഷണറോ കളക്ടറോ ഈ ആക്റ്റിൻ കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ അധികാരസ്ഥനോ, ഒത്തുതീർപ്പാക്കുകയോ തീർപ്പാക്കുകയോ കൈകാര്യം ചെയ്യുകയോ തീരുമാനിക്കുകയോ, ചെയ്യേ≠ ഏതൊരു പ്രശ്നവും ഒത്തു തീർപ്പാക്കുകയോ, തീർപ്പാ ക്കുകയോ കൈകാര്യം ചെയ്യുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ഏതൊരു സംഗതിയും തീരുമാനിക്കുകയോ ചെയ്യുവാൻ യാതൊരു സിവിൽകോടതിക്കും അധികാരിത ഉ≠ായിരിക്കുന്നതല്ല.".
66. 81-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 81-ാം വകുപ്പിൽ, —
(1) (1)-ാം ഉപവകുപ്പിനുപകരം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്: —
"(1) 72-ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി ഒരാളിൽ നിന്നും കിട്ടേ≠തോ കിട്ടേ≠തെന്ന് ആരോപിക്കപ്പെടുന്നതോ ആയ കുടിശ്ശിക സംബന്ധിച്ച,് ഈ ആക്റ്റ് പ്രകാരം എടുത്ത ഏതെങ്കിലും തീർപ്പോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവോ അല്ലെങ്കിൽ എടുത്ത ഏതെങ്കിലും നടപടിയോമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാളിനും സർക്കാരിനെതിരെ തക്ക അധികാരിതയുള്ള ഒരു സിവിൽ കോടതിയിൽ ഒരു വ്യവഹാരം ബോധിപ്പിക്കാവുന്നതാണ്്:
എന്നാൽ, സങ്കടമനുഭവിക്കുന്ന ആൾ തന്റെ സങ്കടനിവാരണത്തിനായി ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പരിഹാരമാർഗ്ഗങ്ങൾ സ്വയം തേടിയിരിക്കേ≠താണ്.".
(2) (2)-ാം ഉപവകുപ്പിന്റെ ക്ലിപ്ത നിബന്ധനയിൽ ര≠ു സ്ഥലങ്ങളിലും വരുന്ന "റവന്യൂ ബോർഡ് " എന്ന വാക്കുകൾക്കുപകരം "ലാൻഡ് റവന്യൂ കമ്മീഷണർ " എന്ന വാക്കുകൾ ചേർക്കേ≠താണ്.
7. 83-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 83-ാം വകുപ്പിൽ,—
(1) മാർജിൻ ശീർഷകത്തിൽ "റവന്യൂ ബോർഡ് " എന്ന വാക്കുകൾക്കുപകരം "ലാൻഡ് റവന്യൂ കമ്മീഷണർ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(2) (1)-ം (2)-ം (3)-ം ഉപവകുപ്പുകളിൽ "റവന്യൂ ബോർഡ് " എന്ന വാക്കു കൾ വരുന്നിടത്തെല്ലാം പകരം "ലാൻഡ് റവന്യൂ കമ്മീഷണർ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
8. റദ്ദാക്കലും ഒഴിവാക്കലും.—(1) 2007-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 38) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ, എടുത്ത തായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ അല്ലെങ്കിൽ എടുത്തതോ ആയി കരുതപ്പെടേ≠താണ്.
ആർ. എൽ. ഭാട്ടിയ, ഗവർണ്ണർ.
(ശരിത്തർ÷മ)
വി. കെ. ശ്രീകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.