Servants of Knowledge
Kerala Gazette · Government of Kerala

. The Kerala Professional Colleges or Institutions (Prohibition of Capitation Fee, Regulation of    Admission, Fixation of Non-exploilative Fee and other Measares to ensure equity and excellance in    Professional Education) Amendment, Ordinance, 2007 (No. 58 of 2007)

Published 09 October 2007

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-10-09.part1_ordi_58-pdf
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 40 dated 9th October 2007.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-യൂണിഫിക്കേഷൻ) വകുപ്പ്

വി⁄ാപനം

നമ്പർ 17358/ലെഗ്.യൂണി.3/2007/നിയമം. തിരുവനന്തപുരം, 2007 ആഗസ്റ്റ് 3. 1929 ശ്രാവണം, 12.

2007 ആഗസ്റ്റ് 2-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

പി. എസ്. ഗോപിനാഥൻ,

നിയമവകുപ്പ് സെക്രട്ടറി.

2

2007-ലെ 58-ാം നമ്പർ ഓർഡിനൻസ്

2007-ലെ കേരള പ്രൊഫഷണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും, ചൂഷണരഹിത ഫീസ് നി›യിക്കലും, പ്രൊഫഷണൽ വിദ്യാഭ്യാസ ത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്ന തിനുള്ള മറ്റ് നടപടികളും) ഭേദഗതി ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയെട്ടാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

2006-ലെ കേരള പ്രൊഫഷണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും, ചൂഷണരഹിത ഫീസ് നി›യിക്കലും, പ്രൊഫഷണൽ വിദ്യാഭ്യാസ ത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്ന തിനുള്ള മറ്റ് നടപടികളും) ആക്റ്റ് (2006-ലെ 19) ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ഓർഡിനൻസ്

പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2007-ലെ കേരള പ്രൊഫഷണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും, ചൂഷണരഹിത ഫീസ് നി›യിക്കലും, പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്നതിനുള്ള മറ്റ് നടപടികളും) ഭേദഗതി ഓർഡിനൻസ് എന്ന് പേർ പറയാം.

(2) ഇത ് 2 0 0 7 ജ ൂൺ 1 -ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

3

2. 2006-ലെ 19-ാം ആക്റ്റ് താല്ക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താ ണെന്ന്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 2006-ലെ കേരള പ്രൊഫഷണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും, ചൂഷണരഹിത ഫീസ് നി›യിക്കലും, പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്നതിനുള്ള മറ്റ് നടപടി കളും) ആക്റ്റ് (2006-ലെ 19) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്ക പ്പെടുക) 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

3. 6-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 6-ാം വകുപ്പിൽ,—

(i) (1)-ാം ഉപവകുപ്പിൽ, "ഫീസ് നി›യിക്കുന്നതിന് "് എന്ന വാക്കു കൾക്കു മുമ്പ്, "കാലാകാലങ്ങളിൽ " എന്ന വാക്കുകൾ ചേർക്കേ≠താണ്;

(ii) (5)-ാം ഉപവകുപ്പിൽ, "മൂന്ന് വർഷക്കാലത്തേക്ക്" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;

ആർ. എൽ. ഭാട്ടിയ,

ഗവർണ്ണർ.

(ശരിത്തർ÷മ)

വി. കെ. ശ്രീകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part1_ordi_58-pdf/. Archive identifier in.gazette.kerala_new.2007-10-09.part1_ordi_58-pdf.