PART IV
Private Advertisements and Miscellaneous Notifications
മ്യൂസിയം മൃഗശാല ഡയറക്ടറുടെ കാര്യാലയം
ലഘു ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്(ഇ)-7159/2007. 2008 ജനുവരി 10.
തിരുവനന്തപുരം മ്യൂസിയം മൃഗശാലയിലെ ചുവടെ ചേർക്കുന്ന മ്യൂസിയങ്ങൾ, ഗ്യാലറികൾ എന്നിവ സന്ദർശിക്കു ന്നവരുടെ പാദരക്ഷകൾ സൂക്ഷിക്കുന്ന ജോലി ഒരു വർഷ ത്തേക്ക് ചെയ്യുവാൻ താല്പര്യമുള്ളവരിൽനിന്നും സീൽ വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
മ്യൂസിയങ്ങൾ, ഗ്യാലറികൾ
1. ആർട്ട് ഗ്യാലറി
2. എൻ. എച്ച്. മ്യൂസിയം
3. ശ്രീചിത്രാ എൻക്ലേവ്
4. കെ. സി. എസ്. പണിക്കർ ഗ്യാലറി
സീൽ വച്ച ദർഘാസുകൾ ഡയറ്കടർ, മ്യൂസിയം മൃഗശാല വകുപ്പ്, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. ടെൻഡർ ഫോമുകൾ 28-2-2008-ന് വൈകുന്നേരം 5 മണിവരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 7-3-2008 വൈകുന്നേരം 3 മണിവരെയാണ്. അന്നേ ദിവസം 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
നിബന്ധനകൾ
1. സന്ദർശകർ ഏൽപ്പിക്കുന്ന പാദരക്ഷകളുടെ പൂർണ്ണ ഉത്ത രവാദിത്വം കരാറുകാരന്റേതാണ്.
2. മ്യൂസിയങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആയിരിക്കും.
3. പാദരക്ഷകൾ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ കരാറുകാരൻ മ്യൂസിയം മൃഗശാലാ അധികൃതരുടെ മേൽനോട്ടത്തിൽ സ്ഥാപിക്കേ≠താണ്.
4. സന്ദർശകർക്കും ഡയറക്ടറേറ്റിനും യാതൊരുവിധ ബുദ്ധി മുട്ടും ഉ≠ാകാൻ പാടില്ല.
5. ചെരിപ്പുകൾ വയ്ക്കുന്നിടം തൊട്ട് മ്യൂസിയത്തിലേക്ക് കടക്കുന്നതുവരെ ഇടമുറിയാതെ നല്ല വൃത്തിയുള്ള കാർപ്പെറ്റ് വിരിക്കുകയും വേണം.
ടെൻഡർ ഫോം ആവശ്യമുള്ളവർ മ്യൂസിയം മൃഗശാല വകുപ്പ് ഡയറ്കടറുടെ പേരിൽ അപേക്ഷ നൽകേ≠തും ഫോമിന്റെ വിലയായ 400 രൂപയും എസ്. റ്റി. യും ഡ്യൂπിക്കേറ്റിന് 200 രൂപയും എസ്. റ്റി. യും ഒടുക്കേ≠ തുമാണ്. ടെൻഡർ ഫോമുകൾ കൈമാറാവുന്നതല്ല. കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1 ശതമാനം നിരത ദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി.യും ടെൻഡർ ഫോമിനോടൊപ്പം സമർപ്പിക്കേ≠താണ്. ഒരു ജോഡി പാദരക്ഷകൾ സൂക്ഷിക്കുന്നതിനുള്ള കൂലി എത്രയാ ണെന്ന് വ്യ‡മാക്കിയിരിക്കണം. ടെൻഡറുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റി വയ്ക്കാനുമുളള അ ധ ി ക ാ ര ം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാല ഡയറക്ട റേറ്റിൽനിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
മ്യൂസിയം മൃഗശാല ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, ഡയറക്ടർ. തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി)