Servants of Knowledge
Kerala Gazette · Government of Kerala

Eranakulam

Published 19 February 2008

Department
Kollam   Eranakulam   Kozhikode
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_land_la_not_dec_ernakulam_dist
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N)/12/2006-2008

KERALA GAZETTE

കേരള ഗസററ്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

19th February 2008 2008 ഫെബ്രുവരി 19

No.

8

നമ്പർ 30th Magha 1929 1929 30مصده

PART III

Commissionerate of Land Revenue

L. A. Notifications and Declarations

ERNAKULAM DISTRICT 1961 -ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6-ാം വകുപ്പ" പ്രകാരമുളള നമ്പർ എ1-1473 /2007 . 2008 ജനുവരി 17 .

താഴെ പറയുന്ന താലൂക്കിലെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെൻ നിർദ്ദേശിച്ചിരിക്കയാൽ താഴെ പറയുന്ന വില്ലേജിലെ വേഗംതന്നെ ആരംഭിക്കുന്ന സർവ്വെ പ്രവർത്തനങ്ങൾ താണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്ന താണെന്നും 1961 - ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 ( 1 )-ാം വകുപ്പു പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .

താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അവയോടുചേർന്നോ സ്‌ഥിതി ചെയ്യുന്ന രജിസ്ററർ ചെയ്ത ഭൂമിയിൽ അവകാശം ഉണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജൻറ് മുഖേനയോ സ്ഥലത്തു ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കു ന്നതിനും അതിനോട് ബന്‌ധപ്പെട്ട വിവരങ്ങൾ നൽകു ന്നതിനും വേണ്ടി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേണ്ടി ഇതിനാൽ ക്ഷണിച്ചു കൊളളുന്നു .

പ്രസ്തുത ആക്‌ടിലെ 6 ( 2) എന്ന വകുപ്പു പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശ ബന്ധമുളള ഏതൊരാൾക്കുമുള സാധുവായ നോട്ടീസായി കണക്കാക്കേണ്ടതാണ് .

പ്രസ്തുത ആക്‌ടിലെ 6 ( 3 ) -ാം വകുപ്പുപ്രകാരം രജിസ്ററർ ചെയ്‌ത എല്ലാ കൈവശക്കാരും ;

( എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുററിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മററു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മററു ലൈനുകളോ വെടിപ്പാക്കണമെന്നും ;

( ബി ) കൊടി പിടിക്കുന്നവരേയും ചെയിൻമാൻ മാരേയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;

( സി ) അനുയോജ്യമായ ஸவை അടയാളങ്ങ നൽകണമെന്നും മററു പ്രകാരത്തിൽ പ്രസ്തുത അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു .

മേൽപ്പറഞ്ഞ ( എ) മുതൽ ( സി) വരെയുളള ഖണ്ഡിക പ്രകാരമുള്ള അഭ്യർത്ഥനകൾ അനുസരി ക്കുന്നതിൽ ആരെങ്കിലും വീഴ്‌ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നതും ആയതിൻറെ ചെലവ് ആക്ട‌ിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളിലും വ്യവസ്‌ഥ ചെയ്തി ട്ടുളളതുപോലെ വീഴ്‌ച വരുത്തിയിട്ടുള്ളവരിൽ നിന്ന് വസൂലാക്കാവുന്നതാണ് .

ഭൂമിയുടെ വിവരങ്ങൾ ജില്ല - എറണാകുളം ,

താലൂക്ക് -കണയന്നൂർ , വില്ലേജ്-എറണാകുളം .

സർവ്വെ നമ്പർ 125 , 126 , 127 , 132 , 133 , 350 , 351, 352, 410, 411 , 416, 417 , 418, 419 , 423 , 424, 425, 426, 427, 428, 430 , 431 , 432 , 686 , 687, 1655 , 1801, 1951, 2340, 2425 .

(வ=)

സ്പെഷ്യൽ തഹശീൽദാർ , ( എൽ.എ.

വൈററില ,

എൻ . എച്ച് . നമ്പർ III .

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_land_la_not_dec_ernakulam_dist/. Archive identifier in.gazette.kerala_new.2008-02-19.part3_land_la_not_dec_ernakulam_dist.