Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 19 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_store_forest_department
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി , നമ്പർ KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LIII

THIRUVANANTHAPURAM , TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. 19th February 2008 2008 ഫെബ്രുവരി 19

നമ്പർ

8

} 30th Magha 1929 1929 മാഘം 30

PART III

Stores Purchase

Forest Department

ദർഘാസ് പരസ്യം

നമ്പർ . എസ് . ഡബ്ളിയു . എൽ . ഡി . 11-08/2008.

2008 ജനുവരി 22 . ശെന്തുരുണി വൈൽഡ്‌ലൈഫ് വാർഡൻ 2008-09 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ വിവരിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യവസ്തു‌ക്കൾ ശെന്തുരുണി വന്യജീവി സങ്കേതത്തിൻറ കീഴിലുളള ๒๐ പുനരധിവാസ കേന്ദ്രത്തിലേക്ക് നൽകുന്ന ജോലി ഏറെറടുക്കുവാൻ താൽപ്പര്യമുളളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിലുള്ള മുദ്രവച്ച് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ "ശെന്തുരുണി വന്യജീവി' സംരക്ഷണ കേന്ദ്രത്തിൻറെ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലെ മാനുകൾക്ക് 2008-09 സാമ്പത്തിക വർഷത്തിൽ ആഹാരസാധനങ്ങൾ നൽകുന്ന തിനുളള ദർഘാസ എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2008 മാർച്ച് മാസം 6-2 . തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി ശെന്തുരുണി വൈൽഡ‌്‌ലൈഫ് വാർഡൻെറെ ആഫീസിൽ ലഭിച്ചിരി ക്കേണ്ടതാണ് .

ദർഘാസ് ഫാറങ്ങൾ അന്നേ ദിവസം പകൽ 1 മണി വരെ ഈ ആഫീസിൽ നിന്നും വിലയ്ക്ക് വാങ്ങാവുന്ന താണ് . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ് . എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കു ന്നതല്ല . നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ വൈൽഡ്‌ലൈഫ് വാർഡൻ , ശെന്തുരുണി വന്യജീവി ഡിവിഷൻ , തെൻമല എന്ന വിലാസത്തിൽ വൈക 7 പുനലൂരിൽ മാറത്തക്കവണ്ണം ഡിമാൻറ് ( ഡാഫ്ററായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . സാധാരണ നിലയിൽ ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് സ്വീകരിക്കുന്നതാണ് . എന്നാൽ യാതൊരു കാരണവും പറയാതെ ദർഘാസുകൾ നിരസിക്കുന്നതിന് വൈൽഡ്‌ലൈഫ് വാർഡന് അധികാരമുണ്ടായിരിക്കുന്ന താണ് . ദർഘാസുകൾ തുറക്കുന്ന ദിവസം പൊതു ആയിരിക്കുകയാണെങ്കിൽ അതിനടുത്ത പ്രവർത്തി ദിവസം അതേ സമയത്ത് തുറക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് 6-3-2008-0 മേൽപ്പറഞ്ഞ അവധി നടക്കാതെവന്നാൽ 14-3-2008-0 സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും .

പട്ടിക

( നമ്പർ

അളവ്

ആവശ്യമുളള വസ്തു‌ക്കളുടെ വിവരം

1 നല്ല നിലവാരമുള്ള കാലിത്തീററ ( സൂപ്പർ ഡീലക്സ് പെല്ലെറ്റ് )

ദിവസം 25.65കി.ഗ്രാം . വീതം ആകെ 9362.75 കി .(ഗ്രാം ,

ദിവസം 5.5 കി . ഗ്രാം . വീതം ആകെ 2007.50 2 നല്ല നിലവാരമുളള ചെറുപയർ

3 പച്ചപ്പുല്ല്

ദിവസം 122 കി . ഗ്രാം . വീതം ആകെ കി . ഗ്രാം , 44520 4 പച്ചില

ദിവസം 122 കി . ഗ്രാം . വീതം ആകെ 44520 വ്യവസ്ഥ : ഒരാഴ്ചയ്ക്ക് ആവശ്യമുളള തീറ്റകൾ ഒരുമിച്ച് എല്ലാ തിങ്കളാഴ്ച‌യും പച്ചപ്പുല്ലും പച്ചിലയും എല്ലാ ദിവസങ്ങളിലും രാവിലെ 8 മണിക്കുമുമ്പ് ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്ര ത്തിൽ എത്തിക്കേണ്ടതാണ് .

കരാറിൻറെ ഉദ്ദേശ അടങ്കൽ തുക രൂപ 2,50,000 .

നിരതദ്രവ്യം- രൂപ 3,000 .

ദർഘാസ് ഫാറത്തിൻറെ വില 400 രൂപ + വിൽപ്പന നികുതി .

കാലാവധി 1-4-2008 മുതൽ 31-3-2009 വരെ .

ഭക്ഷ്യവസ്തുക്കൾ നിശ്ചിത അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും പട്ടികയിൽ വിവരിക്കുന്ന സ്ഥലത്തും സമയത്തും ദർഘാസുകാരൻ അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേണ്ടതാണ് . എന്തെങ്കിലും പ്രത്യേക കാരണത്താൽ പട്ടികയിൽ വിവരിക്കുന്ന അളവിൽ വ്യത്യാസം വരുത്തുവാൻ അസിസ്റ്റൻറ് വൈൽഡ്‌ലൈഫ് വൈൽഡ്ലൈഫ് വാർഡനോ വാർഡനോ നിർദ്ദേശിച്ചാൽ അപ്രകാരം വസ്തു‌ക്കൾ നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ് . സ്വീകാര്യമായ ദർഘാസ് സമർപ്പി ച്ചിട്ടുളള ദർഘാസുകാരൻ അറിയിപ്പുകിട്ടി 15 ദിവസ ത്തിനുളളിൽ നിയമപ്രകാരമുള്ള സെക്യൂരിററിവച്ച് ഉടമ്പടിയിൽ ഏർപ്പെടേണ്ടതാണ് .

ദർഘാസ് ഫാറങ്ങൾക്കും മറ്റ് കൂടുതൽ വിവര ങ്ങൾക്കും തെൻമല ജംഗ്ഷനു സമീപമുളള ശെന്തുരുണി വൈൽഡ്‌ലൈഫ് വാർഡൻ്റെ ഓഫീസിൽ അന്വേഷിക്കേണ്ടതാണ് .

( )

വൈൽഡ‌്ലൈഫ് വാർഡൻ ,

ശെന്തുരുണി വൈൽഡ്‌ലൈഫ് ഡിവിഷൻ , തെൻമല ഡാം .

(കേരള ഗവർണ്ണർക്കുവേണ്ടി )

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_store_forest_department/. Archive identifier in.gazette.kerala_new.2008-02-19.part3_store_forest_department.