PART IV
Private Advertisements and Miscellaneous Notifications
തിരുവിതാംകൂർ ദേവസ്വം ബോർഡ്
വി⁄ാപനം
ആർ.ഒ.സി. നം. 8335/99/MIS-1. 2006 ഒക്റ്റോബർ 5.
ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 1950 (XV ഓഫ് 1950) അനുസരിച്ച് സിദ്ധിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് കാരായ്മ അവകാശം
റദ്ദ് ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ
നിന്നും പരസ്യം ചെയ്യുന്നതെന്തെന്നാൽ,
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലും
ഭരണത്തിലും ഇരിക്കുന്നതും വർക്കല ഗ്രൂപ്പിൽപെട്ടതുമായ
ഗ്രേഡ്-1 തിരുവാറാട്ടുകാവ് ദേവസ്വത്തിലെ കാരായ്മ
മേൽശാന്തി പ്രവർത്തി സംബന്ധിച്ചുള്ള ജോലികൾ നടത്തുന്ന
ത ി ന ്
നിർബന്ധിതമായ മാവേലിക്കര കുന്നം സരസ്വതി വിലാസം
(വാരണകോട്ടില്ലം) കുടുംബത്തിലെ കെ. ഈശ്വരൻ നമ്പൂതിരി,
തിരുവിതാംകൂർ കാരായ്മ റെഗുലേഷനിലെ വ്യവസ്ഥകൾക്കും
നിബന്ധനകൾക്കും എതിരായി പ്രവർത്തിച്ചും പ്രവൃത്തി
മുടക്കം വരുത്തുകയും ചെയ്തിരിക്കുന്നതിനാലും ടി ദേവസ്വ
ത്തിലെ ശാന്തി ജോലിക്ക് ദൈനംദിനം നിർവിഘ്നം
നടത്തേ≠ ചുമതലയിൽ നിന്നും ഡിപ്പാർട്ട്മെന്റിന് ഒഴിയാൻ
നിവൃത്തിയില്ലാത്ത നിലയിലും ഡിപ്പാർട്ടുമെന്റ ് ചുമതലയിൽ
ആൾ ഏർപ്പെടുത്തി നടത്തി വരുന്നതും ആയത് അഭംഗുരം
തുടരേ≠ത് സ്ഥാപനത്തിന്റെ നിലനിൽപ്പിന് അത്യന്താ പേക്ഷിതമാണെന്ന് കാണുന്നതിനാലും ഗ്രേഡ്-1 തിരുവാറാട്ടു കാവ് ദേവസ്വം മേൽശാന്തി പ്രവർത്തികൾ നടത്തുന്നതിന് അവകാശം സിദ്ധിച്ചിട്ടുള്ള ടി കാരായ്മ കുടുംബക്കാരുടേത് സംബന്ധമായ എല്ലാ അവകാശാധികാരങ്ങളും ടി ആക്ടിലെ 28 (2)-ാം വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ഇതിനാൽ അവസാനിപ്പിച്ച് ദേവസ്വം ബോർഡ് ഉത്തരവായിരിക്കുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം വി⁄ാപന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീ സിലേക്ക് രേഖാമൂലം തർക്കം കൊടുക്കേ≠താണ്.
(ഒപ്പ്)
ദേവസ്വം ബോർഡ് സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവിതാംകൂർ തിരുവനന്തപുരം. ദേവസ്വം ബോർഡിനുവേ≠ി.