Kerala Gazette No. 35 dated 26th August 2008 .
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമ നിർമ്മാണ - എ ) വകുപ്പ്
വിജ്ഞാപനം
2007 ഒക്ടോബർ 15 .
തിരുവനന്തപുരം ,
നമ്പർ 14046 /ലെഗ്. എ 1 / 2001 / നിയമം .
1929 ആശ്വിനം 23 .
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2007 ഒക്ടോബർ 13-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
സി . ശ്രീധരൻ പിള്ള ,
നിയമ വകുപ്പ്സ്പെഷ്യൽ സെക്രട്ടറി .
GPC . 33/ 28/2008/S1 .
2
2007 -ലെ 29-ാം ആക്റ്റ്
2007 - ലെ കേരള സർവ്വ - അതിരടയാള ( ഭേദഗതി)
ആക്റ്റ്
1961 - ലെ കേരള സർവ്വ - അതിരടയാള ആക്റ്റ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക .--1961 -ലെ കേരള സർവ്വെ അതിരടയാള ആക്റ്റ് താഴെ കാണുന്ന ആവശ്യ ങ്ങൾക്കായി വീണ്ടും ഭേദഗതി ചെയ്യുന്നത് യുക്തമായിരിക്കയാൽ ;
ഭാരത റിപ്പബ്ലിക്കിൻ്റെ അമ്പത്തിഎട്ടാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു.-
( 1) ഈ ആക്റ്റിന് 2007 - ലെ കേരള സർവ്വെ 1. ചുരുക്കപ്പേരും പ്രാരംഭവും.
അതിരടയാള ( ഭേദഗതി ) ആക്റ്റ് എന്ന് പേര് പറയാം .
(2) ഈ ആക്റ്റിലെ 2 - ഉം 3 - ഉം വകുപ്പുകൾ 2007 , ജൂലായ് 30-ാം തീയതി പ്രാബ ല്യത്തിൽ വന്നതായി കണക്കാക്കേണ്ടതും ശേഷിക്കുന്ന വകുപ്പുകൾ 2006 ജനുവരി 6-ാം തീയതി പ്രാബല്യത്തിൽ വന്നതായി കണക്കാക്കേണ്ടതുമാണ്.
2. 8-ാം വകുപ്പിൻ്റെ ഭേദഗതി .- 1961 - ലെ കേരള സർവ്വെ അതിരടയാള ആക്റ്റിന്റെ ( 1961 -ലെ 37) ( ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക ) 8-ാ0 വകുപ്പിൽ , താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേണ്ടതാണ് . അതായത് :
"എന്നാൽ കൂടുതൽ വിസ്തീർണ്ണമുള്ള പ്രദേശത്തിൻ്റെ സത്വര സർവ്വേയുടെ കാര്യ ത്തിനായി സർക്കാരിന് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വഴി ബന്ധപ്പെട്ട സർവ്വേ ആഫീ സറെ പ്രസ്തുത വിജ്ഞാപനത്തിൽ സർക്കാർ വിനിർദ്ദേശിച്ച അപ്രകാരമുള്ള വിദഗ്ദ്ധ ഏജൻസികളുടെ സേവനം വിനിയോഗിച്ചുകൊണ്ട് ഏരിയൽ സർവ്വെയോ മറ്റ് ഉചിതമായ ആധുനിക രീതികളോ മുഖേന സർവ്വേ നടത്തുവാൻ അധികാരപ്പെടുത്താവുന്നതാണ്.' " .
3. # 12-ാം വകുപ്പിൻ്റെ ഭേദഗതി -പ്രധാന ആക്റ്റിലെ 12-ാം വകുപ്പിൻ്റെ ( 1)-ാം ഉപ വകുപ്പിൽ രണ്ടു സ്ഥാനങ്ങളിൽ കാണുന്ന " മൂന്നു മാസങ്ങൾ " എന്ന വാക്കുകൾക്കുപകരം " ഒരു മാസം " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
3
4. 13-ാം വകുപ്പിൻ്റെ ഭേദഗതി -പ്രധാന ആക്റ്റിലെ 13-ാം വകുപ്പിൽ ഒരു"സിവിൽ കോടതിയുടെ ഡിക്രി പ്രകാരം പരിഷ്കരിച്ചത്" എന്ന വാക്കുകൾക്ക് പകരം " 13 എ വകുപ്പ് പ്രകാരം കളക്ടറുടെ ഒരു ഉത്തരവിനാൽ പരിഷ്കരിച്ചതോ അല്ലെങ്കിൽ ഒരു സിവിൽ കോട തിയുടെ ഒരു ഡിക്രി പ്രകാരം പരിഷ്കരിച്ചതോ " എന്ന വാക്കുകളും , അക്കങ്ങളും അക്ഷ രവും ചേർക്കേണ്ടതാണ് .
5. 13 എ എന്ന പുതിയ വകുപ്പ് ചേർക്കൽ. പ്രധാന ആക്റ്റിലെ 13-ാം വകുപ്പിന് . ശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത്-
" 13 എ കളക്ടറുടെ പുനഃപരിശോധനാധികാരം : ( 1 ) 13-ാം വകുപ്പിൽ എന്തു തന്നെ അടങ്ങിയിരുന്നാലും കളക്ടർക്ക് ഏതെങ്കിലും ആളിൻ്റെയോ അല്ലെങ്കിൽ ഏതെങ്കിലും അധികാരസ്ഥാനത്തിന്റെയോ അപേക്ഷ പ്രകാരം അങ്ങനെയുള്ള അതിർത്തി നിർണ്ണയം നടത്തിയതിന്റെ നിയമ സാധുത സ്വയം ബോധ്യപ്പെടുന്നതിനായി ഏതെങ്കിലും അതിർത്തി നിർണ്ണയം പൂർത്തിയാക്കിയതും 13-ാം വകുപ്പു പ്രകാരം അങ്ങനെ പൂർത്തിയാക്കിയ വിവരം വിജ്ഞാപനം ചെയ്തതുമായി ബന്ധപ്പെട്ട രേഖ പരിശോധിക്കാവുന്നതും , ഏതെങ്കിലും സംഗ തിയിൽ , അങ്ങനെയുള്ള അതിർത്തി നിർണ്ണയത്തിൽ ഏതെങ്കിലും തരത്തിലുള്ള പൊരുത്ത ക്കേടോ ക്യത്യതയില്ലായ്മയോ , ന്യൂനതയോ , തെറ്റോ കടന്നുകൂടിയെന്ന കാരണത്താൽ അങ്ങ നെയുള്ള അതിർത്തി നിർണ്ണയം വ്യത്യാസപ്പെടുത്തണമെന്നോ , പുനഃപരിശോധിക്കണമെന്നോ കളക്ടർക്ക് ബോധ്യപ്പെടുകയാണെങ്കിൽ , അതനുസരിച്ച് അദ്ദേഹത്തിന് ഉത്തരവ് പാസാക്കാ വുന്നതാണ്:
എന്നാൽ , ഏതെങ്കിലും കക്ഷികളെ ബാധിക്കുന്ന യാതൊരു ഉത്തരവും അത്തരം കക്ഷികൾക്ക് ഒരു നിവേദനം നൽകാനുള്ള അവസരം നൽകാതെ കളക്ടർ പുറപ്പെടുവി ക്കാൻ പാടുള്ളതല്ല .
(2) (1)-ാം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും അതിർത്തി നിർണ്ണയം ഒരു ഉത്ത രവു പ്രകാരം ഭേദഗതി വരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യുന്ന പക്ഷം സർവ്വേ ആഫീസർ അതതു സംഗതിപോലെ അത്തരം വ്യത്യാസപ്പെടുത്തലിന്റെയോ പുനഃപരിശോ ധനയുടെയോ കാര്യം ഗസറ്റിലും കൂടാതെ സർവ്വേയുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിന്റെ പരസ്യബോർഡിലും പ്രസിദ്ധീകരിക്കേണ്ടതാണ് . " .
6. 14-ാം വകുപ്പിൻ്റെ ഭേദഗതി . -പ്രധാന ആക്റ്റിലെ 14-ാം വകുപ്പ് ( 1)-ാം ഉപവകുപ്പിൽ-
( 1) " 11-ാംവകുപ്പിലോ " എന്ന വാക്കുകൾക്കും അക്കങ്ങൾക്കും ശേഷം , " 13 എ വകുപ്പ് ( 1)-ാം ഉപവകുപ്പ് പ്രകാരം കളക്ടർ പാസ്സാക്കിയ ഒരു ഉത്തരവുമൂലം സങ്കടമനുഭവി ക്കുന്നതോ" എന്ന വാക്കുകളും ബ്രാക്കറ്റുകളും അക്കങ്ങളും അക്ഷരവും ചേർക്കേണ്ടതാണ് ;
( 2 ) " 13-ാം വകുപ്പിൻ കീഴിൽ " എന്ന വാക്കുകൾക്കും അക്കങ്ങൾക്കും ശേഷം , " അതതുസംഗതിപോലെ , 13 എ വകുപ്പ് ( 2 )-ാം ഉപവകുപ്പ് അല്ലെങ്കിൽ " എന്ന വാക്കു കളും ബ്രാക്കറ്റുകളും അക്കങ്ങളും അക്ഷരവും ചേർക്കേണ്ടതാണ് .
7. റദ്ദാക്കലും ഒഴിവാക്കലും . ( 1 ) 2007 - ലെ കേരള സർവ്വെ - അതിരടയാള ( ഭേദഗ തി ) ഓർഡിനൻസ് ( 2007 -ലെ 53 ) , ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അപ്രകാരം റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരു തപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യ പ്പെട്ട പ്രകാരമുള്ള പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെ ടേണ്ടതാണ്.
(ശരിത്തർജ്ജമ )
വി . കെ. ശ്രീകുമാർ ,
നിയമവകുപ്പ് അഡിഷണൽ സെക്രട്ടറി .