Servants of Knowledge
Kerala Gazette · Government of Kerala

2.The Edavaga Acquisition (Amendment ) Act ,2007 (Act No.32 of 2007 )

Published 26 August 2008

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-08-26.part1_n32
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 35 dated 26th August 2008.

PART I

Section iii

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ - എ ) വകുപ്പ്

വിജ്ഞാപനം

2007 ഒക്ടോബർ , 15 .

തിരുവനന്തപുരം ,

നമ്പർ 15168 / ലെഗ്‌. എ 1 / 2001 / നിയമം .

1929 ആശ്വിനം , 23 .

കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2007 ഒക്ടോബർ 13-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

സി . ശ്രീധരൻ പിള്ള ,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി .

33/23/2008. S2.

2

2007- 32-00

2007 - ലെ ഇടവക അവകാശങ്ങൾ

വിലയ്ക്കെടുക്കൽ ( ഭേദഗതി ) ആക്റ്റ്

1955 - ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ആക്റ്റ്

ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക .--1955 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ആക്റ്റ് ഇതിനു ശേഷം കാണുന്ന ആവശ്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യുക്തമായിരിക്കയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിയെട്ടാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:-

1. ചുരുക്കപ്പേരും പ്രാരംഭവും . ( 1) ഈ ആക്റ്റിന് 2007 - ലെ ഇടവക അവകാ ശങ്ങൾ വിലയ്ക്കെടുക്കൽ ( ഭേദഗതി ) ആക്റ്റ് എന്ന് പേര് പറയാം .

(2) ഇത് 2005 ഡിസംബർ 3-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുത പ്പെടേണ്ടതാണ്.

2. 6-ാം വകുപ്പിന്റെ ഭേദഗതി .-- 1995 - ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടു ക്കൽ ആക്റ്റിന്റെ ( 1955 -ലെ XXVII ) ( ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർ ശിക്കപ്പെടുക) , 6-ാം വകുപ്പിൽ -

(എ) ( 2)-ാം ഉപവകുപ്പിൽ

(i) (എ) ഖണ്ഡത്തിൽ , " പ്രതിവർഷം നാലു ശതമാനം നിരക്കിൽ" എന്ന വാക്കുകൾക്ക് പകരം , "ട്രഷറി സേവിംഗ്‌സ് ബാങ്കിൽ പത്തു വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശ നിരക്കിൽ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ്;

(ii) (ബി) ഖണ്ഡത്തിൽ , " നിലവിലുള്ള പ്രധാനിക്ക് അദ്ദേഹത്തിന്റെ ജീവിത കാലത്ത് 900 രൂപ വർഷാശനവും 168 രൂപയുടെ വർഷാശനം" എന്ന വാക്കുകൾക്കും അക്ഷരങ്ങൾക്കും പകരം " നിലവിലുള്ള പ്രധാനിക്ക് അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് , 12000 രൂപ വർഷാശനവും 6000 രൂപയുടെ വർഷാശനം " എന്ന വാക്കുകളും അക്ഷര ങ്ങളും അക്കങ്ങളും ചേർക്കേണ്ടതാണ്;

(ബി ) ( 3)-ാം ഉപവകുപ്പിൽ ,

i ) (എ) ഖണ്ഡത്തിൽ , " പ്രതിവർഷം നാലു ശതമാനം നിരക്കിൽ " എന്ന ( 3

വാക്കുകൾക്കു പകരം , "ട്രഷറി സേവിംഗ്‌സ് ബാങ്കിൽ പത്ത് വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശ നിരക്കിൽ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ്;

(ii ) ( ബി ) ഖണ്‌ഡത്തിൽ , " നിലവിലുള്ള പ്രധാനിക്ക് അദ്ദേഹത്തിന്റെ ജീവിത കാലത്ത് 1,500 രൂപയും , നിലവിലുള്ള ഏറ്റവും പ്രായം കൂടിയ വനിതാ അംഗത്തിന് അവരുടെ ജീവിത കാലത്ത് 900 രൂപ വർഷാശനവും 360 രൂപയുടെ വർഷാശനം " എന്ന വാക്കുകൾക്കും അക്ഷരങ്ങൾക്കും അക്കങ്ങൾക്കും പകരം , " നിലവിലുള്ള പ്രധാ നിക്ക് അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് 18,000 രൂപയും , നിലവിലുള്ള ഏറ്റവും പ്രായം കൂടിയ വനിതാ അംഗത്തിന് അവരുടെ ജീവിതകാലത്ത് 12,000 രൂപ വർഷാശനവും 6,000 രൂപയുടെ വർഷാശനം " എന്ന വാക്കുകളും അക്ഷരങ്ങളും അക്കങ്ങളും ചേർക്കേ ണ്ടതാണ്;

(സി) ( 4)-ാം ഉപവകുപ്പിലെ ( എ ) ഖണ്ഡത്തിൽ , രണ്ടാമത്തെ വാചകത്തിൽ " പ്രതിവർഷം നാലുശതമാനം നിരക്കിൽ " , എന്ന വാക്കുകൾക്കു പകരം "ട്രഷറി സേവിംഗ്സ് ബാങ്കിൽ പത്ത് വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിര നിക്ഷേ പങ്ങൾക്ക് കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശ നിരക്കിൽ " , എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

3. റദ്ദാക്കലും ഒഴിവാക്കലും .-( 1 ) 2007 - ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെ ടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 - ലെ 52 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .

( 2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും. പ്രസ്‌തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്തത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്ത‌തായി കരുതപ്പെടു ന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്‌തോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ്.

( ശരിത്തർജ്ജമ)

വി . കെ. ശ്രീകുമാർ ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .

Cite this issue. Kerala Gazette, Government of Kerala, 26 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-26.part1_n32/. Archive identifier in.gazette.kerala_new.2008-08-26.part1_n32.