Kerala Gazette No. 35 dated 26th August 2008 .
PART 1
Section iv
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ - യൂണിഫിക്കേഷൻ ) വകുപ്പ്
വിജ്ഞാപനം
2007 ഒക്ടോബർ , 15 .
നമ്പർ 19908 /ലെഗ്. യൂണി . 3 / 2007 /നിയമം . തിരുവനന്തപുരം ,
1929 ആശ്വിനം , 23 .
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2007 ഒക്ടോബർ 13-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
സി . ശ്രീധരൻ പിള്ള , നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി , 33/21/2008 . S2.
2
2007- 33-00
2007 - ലെ കേരള പ്രൊഫഷണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും , ചൂഷണരഹിത ഫീസ് നിശ്ചയിക്കലും ,
പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്നതിനുള്ള മറ്റ് നടപടികളും ) ഭേദഗതി ആക്റ്റ്
2006 - ലെ കേരള പ്രൊഫഷണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും , ചൂഷണരഹിത ഫീസ് നിശ്ചയിക്കലും , പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ നീതിയും മികവും ഉറപ്പു വരുത്തുന്നതിനുള്ള മറ്റ് നടപടികളും ) ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക . 2006 - ലെ കേരള പ്രൊഫഷണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപന ങ്ങളും ( ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും , ചൂഷണ രഹിത ഫീസ് നിശ്ചയിക്കലും പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്നതിനുള്ള മറ്റ് നടപടികളും ) ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യ ങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യുക്തമായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിയെട്ടാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു-
( 1 ) ഈ ആക്റ്റിന് 2007 - ലെ കേരള പ്രൊഫഷ 1. ചുരുക്കപ്പേരും പ്രാരംഭവും .
ണൽ കോളേജുകളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധി ക്കലും പ്രവേശനം നിയന്ത്രിക്കലും , ചൂഷണരഹിത ഫീസ് നിശ്ചയിക്കലും , പ്രൊഫഷ ണൽ വിദ്യാഭ്യാസത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്നതിനുള്ള മറ്റ് നടപടികളും ) ഭേദഗതി ആക്റ്റ് എന്ന് പേര് പറയാം .
(2) ഇത് 2007 ജൂൺ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ ണ്ടതാണ് .
2. 6-ാം വകുപ്പിന്റെ ഭേദഗതി . 2006 -ലെ കേരള പ്രൊഫഷണൽ കോളേജുകളും 3
അല്ലെങ്കിൽ സ്ഥാപനങ്ങളും ( ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രി ക്കലും , ചൂഷണരഹിത ഫീസ് നിശ്ചയിക്കലും , പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്നതിനുള്ള മറ്റ് നടപടികളും) ആക്റ്റിലെ ( 2006 -ലെ 19) ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക , 6-ാം വകുപ്പിൽ - (i) ( 1)-ാം ഉപവകുപ്പിൽ , " ഫീസ് നിശ്ചയിക്കുന്നതിന് " എന്ന വാക്കുകൾക്ക് മുമ്പായി "കാലാകാലങ്ങളിൽ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് ;
(ii) ( 5)-ാം ഉപവകുപ്പിൽ , " മൂന്ന് വർഷക്കാലത്തേക്ക്" എന്ന വാക്കുകൾ വിട്ടു കളയേണ്ടതാണ് .
3. റദ്ദാക്കലും ഒഴിവാക്കലും .-( 1 ) 2007 - ലെ കേരള പ്രൊഫഷണൽ കോളേജു കളും അല്ലെങ്കിൽ സ്ഥാപനങ്ങളും (ക്യാപ്പിറ്റേഷൻ ഫീസ് നിരോധിക്കലും പ്രവേശനം നിയന്ത്രിക്കലും , ചൂഷണരഹിത ഫീസ് നിശ്ചയിക്കലും , പ്രൊഫഷണൽ വിദ്യാഭ്യാസ ത്തിൽ നീതിയും മികവും ഉറപ്പുവരുത്തുന്നതിനുള്ള മറ്റ് നടപടികളും ) ഓർഡിനൻസ് ( 2007 -ലെ 58 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
( 2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും , പ്രസ്തുത ഓർഡിനൻസ് മുഖേന ഭേദഗതി ചെയ്തത പ്രകാരമുള്ള പ്രധാന ആക്റ്റിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് മുഖേന ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ട താണ് .
( ശരിത്തർജ്ജമ )
+
വി. കെ. ശ്രീകുമാർ , നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .