Kerala Gazette No. 35 dated 26th August 2008.
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമ നിർമ്മാണ - എ ) വകുപ്പ്
വിജ്ഞാപനം
2007 ഒക്ടോബർ 15 .
തിരുവനന്തപുരം ,
നമ്പർ 1485 /ലെഗ് . എ 1 / 2007 / നിയമം .
1929 ആശ്വിനം 23 .
2007 ഒക്ടോബർ 15-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
സി . ശ്രീധരൻ പിള്ള ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
GPC . 33/ 24/ 2008/ S1 .
2007 -ലെ 60-ാം നമ്പർ ഓർഡിനൻസ്
2007 - ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിൻ്റെ അൻപത്തെട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്
1996 - ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക .--2007 -ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടി ഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 -ലെ 4 ) 2007 ജനു വരി 31-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ 2007 -ലെ 4-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന സഭയുടെ ഒരു ആക്റ്റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭ യിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2007 - ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകു ന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 - ലെ 39 ) 2007 മാർച്ച് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ,
2007 ജൂൺ 19-ാംതീയതി ആരംഭിച്ച് 2007 ജൂലൈ 26-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ 2007 - ലെ 39-ാംനമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2007 - ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകു ന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 - ലെ 55 ) 2007 ജൂലൈ 3
30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2007 സെപ്റ്റംബർ 4-ാം തീയതി ആരംഭിച്ച് 2007 സെപ്റ്റംബർ 20-ാം തീയതി അവ സാനിച്ച നിയമസഭാ സമ്മേളനത്തിൽ 2007 - ലെ 55-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരു ന്നതിനാലും
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുഛേദം ( 2 )-ാം ഖണ്ഡം ( എ ) ഉപ ഖണ്ഡ പ്രകാരം പ്രസ്തുത ഓർഡിനൻസ് 2007 ഒക്ടോബർ 16-ാം തീയതി പ്രാബല്യ ത്തിലില്ലാതാകുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈ ഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും , സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ , അതിനാൽ , ഭാരതത്തിൻ്റെ ഭരണഘടനയുടെ 213-ാം അനുഛേദം ( 1 )-ാം ഖണ്ഡം പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:-
( 1 ) ഈ ഓർഡിനൻസിന് 2007 -ലെ കേരള 1. ചുരുക്കപ്പേരും പ്രാരംഭവും.-
( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് എന്ന് പേർ പറയാം;
(2) ഇത് 2007 ഫെബ്രുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ്.
2. 1996 -ലെ 11-ാംനമ്പർ ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യേണ്ടതാണെന്ന്.-- ഈ ഓർഡിനൻസ് പ്രാബല്യത്തിൽ ഇരിക്കുന്ന കാലയളവിൽ , 1996 - ലെ കേരള ( പട്ടിക ജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് ( 1996 -ലെ 11 ) ( ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക ) 3 മുതൽ 11 വരെയുള്ള വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിൻ്റെ ഭേദഗതി - പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ ( ജി ) ഖണ്ഡ ത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ് . അതായത്
" ( ജി ) ' വിദഗ്ദ്ധ ഏജൻസി ' എന്നാൽ , 9-ാം വകുപ്പ് ( 1 )-ാം ഉപവകുപ്പ് പ്രകാരം നൽക പ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുന്നതിനും അങ്ങനെയുള്ള മറ്റ് കർത്തവ്യങ്ങൾ നിർവ്വ ഹിക്കുന്നതിനും വേണ്ടി , വിജിലൻസ് സെല്ലിലെ വിജിലൻസ് ആഫീസറായി പ്രവർത്തി ക്കുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ( നരവംശ ശാസ്ത്രം ) കീഴിൽ , പട്ടികജാതികളുടേയും പട്ടി കഗോത്രവർഗ്ഗങ്ങളുടേയും ഗവേഷണത്തിൻ്റേയും പരിശീലനത്തിൻ്റേയും വികസനപഠനത്തി ന്റേയും ചുമതലയുള്ള , സർക്കാരിൻ്റെ , പട്ടികജാതി പട്ടികഗോത്രവർഗ്ഗ വികസന വകുപ്പിന്റെ 4
കേരള പട്ടികജാതി പട്ടികഗോത്രവർഗ്ഗ ഗവേഷണ , പരിശീലന വികസന പഠന വകു പ്പിലെ ( കിർത്താഡ്സ് ) നരവംശ ശാസ്ത്ര വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗ സ്ഥന്മാരുടെ സംഘമോ എന്നർത്ഥമാകുന്നു. "
4. 6 എ എന്ന പുതിയ വകുപ്പ് ചേർക്കൽ- പ്രധാന ആക്റ്റിൽ 6-ാം വകുപ്പിനു ശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ്, അതായത്-
" 6 എ . മുൻപ് നൽകിയ സമുദായ സർട്ടിഫിക്കറ്റ് റദ്ദാക്കൽ- ഈ ആക്റ്റിലെ മറ്റ് ഏതെങ്കിലും വ്യവസ്ഥകളിലോ , അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധി ന്യായത്തിലോ, ഡിക്രിയിലോ , ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , 5-ാം വകുപ്പ് ( 1)-ാം ഉപവകുപ്പ് പ്രകാരം സമുദായ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ കോമ്പീറ്റന്റ് അതോ റിറ്റിയാലുള്ള നിരസിക്കലും , 6-ാം വകുപ്പ് ( 2)-ാം ഉപവകുപ്പ് പ്രകാരം സ്ക്രീനിംഗ് കമ്മിറ്റിയാ ലുള്ള അപേക്ഷയുടെ നിരസിക്കലും , ഏതെങ്കിലും അധികാരസ്ഥാനം മുൻപ് നൽകിയി ട്ടുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റിൻ്റെ റദ്ദാക്കലായി കരുതേണ്ടതും 7-ാം വകുപ്പിൽ പരാ മർശിക്കപ്പെട്ട , ഏതെങ്കിലും അധികാരസ്ഥാനം , പരിശോധനയിൽ സർട്ടിഫിക്കറ്റ് കളവാ യോ , തെറ്റായോ വഞ്ചനാപരമായോ നേടിയിട്ടുള്ളതാണെന്ന് കാണുകയും അനന്തരഫല മായി ആ വ്യക്തിയുടെ പട്ടികജാതി പട്ടികഗോത്രവർഗ്ഗ അവകാശവാദം നിരസിക്കപ്പെടു കയും ചെയ്യുന്നിടത്ത് , അപ്രകാരമുള്ള നിരസിക്കലുംകുടി സർട്ടിഫിക്കറ്റിൻ്റെ റദ്ദാക്കലായി കരുതപ്പെടേണ്ടതാണ്. ' " .
5. 8 എ എന്ന പുതിയ വകുപ്പ് ചേർക്കൽ . പ്രധാന ആക്റ്റിൽ 8-ാം വകുപ്പിനു ശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത് :-
" 8 എ . സമുദായ സർട്ടിഫിക്കറ്റുകൾ വ്യാജമെന്നു കണ്ടാൽ റദ്ദുചെയ്യേണ്ടതാണെന്ന്.- ( 1) പരിശോധനയിൽ സൂക്ഷ്മ പരിശോധന കമ്മിറ്റി ഒരു വ്യക്തിയുടെ പട്ടികജാതിയോ പട്ടികഗോത്രവർഗ്ഗമോ എന്ന അവകാശവാദത്തിന് ഉപോൽബലകമായി നൽകിയിട്ടുള്ള സർട്ടി ഫിക്കറ്റ് യഥാർത്ഥമല്ലെന്ന് കണ്ടെത്തിയാൽ , അത് , ആയത് റദ്ദാക്കേണ്ടതും അപ്രകാരമുള്ള റദ്ദാക്കൽ നിയമനാധികാരിയെയോ തദ്ദേശാധികാരസ്ഥാനത്തെയോ വിദ്യാഭ്യാസസ്ഥാപന ത്തിന്റെ തലവനേയോ , അതതു സംഗതിപോലെ , നിയമനമോ പ്രവേശനമോ റദ്ദാക്കുന്നതി നുള്ള ഒരു അഭ്യർത്ഥനയോടൊപ്പം അറിയിക്കേണ്ടതുമാണ്.
-( 2) (1)-ാം ഉപവകുപ്പ് പ്രകാരം ഒരറിയിപ്പ് ലഭിക്കുമ്പോൾ , നിയമനാധികാരിയോ അല്ലെങ്കിൽ തദ്ദേശാധികാരസ്ഥാനമോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനോ , അതതുസംഗതിപോലെ , ബന്ധപ്പെട്ട വ്യക്തിക്ക് വീണ്ടും യാതൊരു നോട്ടീസും കൊടുക്കാതെ തന്നെ നിയമനം അല്ലെങ്കിൽ പ്രവേശനം റദ്ദാക്കേണ്ടതും , അയാളെ ഉദ്യോഗത്തിൽ തുടരു ന്നതിൽനിന്നും അല്ലെങ്കിൽ തുടർന്ന് പഠിക്കുന്നതിൽനിന്നും പുറത്താക്കേണ്ടതുമാണ് . " 6. 9-ാംവകുപ്പിന്റെ ഭേദഗതി- പ്രധാന ആക്റ്റിൽ 9-ാം വകുപ്പിൽ ( 2 )-ാം ഉപവകു പ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
"( 2) സൂക്ഷ്മപരിശോധന കമ്മിറ്റി നിയമാനുസൃതമായ നടപടിക്രമത്തിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആളുടെ കാര്യത്തിൽ വിപരീതമായി കാണുന്നില്ലെങ്കിൽ , പട്ടികജാതി 5
യുടെയോ പട്ടികഗോത്രവർഗ്ഗങ്ങളുടെയോ അതതുസംഗതിപോലെയുള്ള , അവകാശവാദ ത്തിൽ അനുകൂലമായോ പ്രതികൂലമായോ ഉള്ള വിദഗ്ദ്ധ ഏജൻസിയുടെ റിപ്പോർട്ട് നിർണ്ണായകമായ തെളിവായിരിക്കുന്നതാണ് . "
7. 11-00
11-00 വകുപ്പിന്റെ ഭേദഗതി- പ്രധാന ആക്റ്റിൽ വകുപ്പിൽ ( 3 )-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ് , അതായത് :
" (4 ) സൂക്ഷ്മപരിശോധന കമ്മിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവ് അന്തിമവും നിർണ്ണാ യകവുമായിരിക്കുന്നതാണ് . സൂക്ഷ്മപരിശോധന കമ്മിറ്റി പാസ്സാക്കിയ ഉത്തരവിനെതിരെ യാതൊരു വ്യവഹാരമോ അപ്പീലോ നിലനില്ക്കുന്നതല്ല . " .
8. 12-00 ഭേദഗതി . പ്രധാന ആക്റ്റിൽ 12-00 വകുപ്പിന്റെ വകുപ്പിൽ , ( 3)-ാം ഉപവകുപ്പ് വിട്ടുകളയേണ്ടതാണ് :
9. 15 എ എന്ന പുതിയ വകുപ്പ് ചേർക്കൽ .- പ്രധാന ആക്റ്റിൽ 15-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത്:-
" 15 എ ഒരു പട്ടികജാതി അംഗം പട്ടികഗോത്രവർഗ്ഗമെന്നും , നേരെ തിരിച്ചും , ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടുമ്പോഴുള്ള ശിക്ഷ.- പട്ടികജാതിയിൽപ്പെട്ട ഏതെ ങ്കിലും ഒരാൾ , അയാൾ ഏതെങ്കിലും പട്ടികഗോത്രവർഗ്ഗത്തിൽപ്പെട്ട ആളാണെന്നുള്ള ഒരു വ്യാജസമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ , അല്ലെങ്കിൽ ഒരു പട്ടികഗോത്രവർഗ്ഗ ത്തിൽപ്പെട്ട ഒരാൾ , അയാൾ ഏതെങ്കിലും പട്ടികജാതിയിൽപ്പെട്ട ആളാണെന്നോ ഉള്ള ഒരു വ്യാജസമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ ചെയ്താൽ കുറ്റസ്ഥാപനത്തിന്മേൽ , ആറുമാസത്തിൽ കുറയാത്ത എന്നാൽ രണ്ടുവർഷം വരെയാകാവുന്ന കാലയളവിലേക്കുള്ള കഠിനതടവും , ആയിരം രൂപയിൽ കുറയാത്തതും എന്നാൽ അയ്യായിരം രൂപവരെയാകാവു ന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ് . " .
10. 16 എ എന്ന പുതിയ വകുപ്പ് ചേർക്കൽ - പ്രധാന ആക്റ്റിൽ 15-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത് :
" 16 എ പെൻഷൻ ആനുകൂല്യങ്ങളുടെ നീട്ടിവയ്ക്കൽ ഈ ആക്റ്റിലെ മറ്റ് ഏതെ ങ്കിലും വ്യവസ്ഥകളിലോ തത്സമയം പ്രാബല്യത്തിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , ഒരാൾ , സർക്കാരിലോ , അല്ലെങ്കിൽ സർക്കാർ സംരംഭ ത്തിലോ, തദ്ദേശാധികാര സ്ഥാപനത്തിലോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അധികാരസ്ഥാന 'ത്തിലോ പട്ടിക ജാതിക്കോ പട്ടികഗോത്രവർഗ്ഗത്തിനോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു തസ്തികയിൽ വ്യാജസമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കി ഏതെങ്കിലും നിയമനം നേടി യെടുക്കുകയും , വിദഗ്ദ്ധ ഏജൻസിയുടെ ഒരു അന്വേഷണത്തിൽ അയാളുടെ അവകാശ വാദം യഥാർത്ഥമല്ലെന്ന് കണ്ടെത്തുകയും , ആരോപണവിധേയനായ ആൾ , സർക്കാരോ , സൂക്ഷ്മപരിശോധന കമ്മിറ്റിയോ നടത്തുന്ന അന്വേഷണത്തിനിടയിൽ വിരമിക്കുകയും ചെയ്താൽ , സർക്കാരിനോ , സർക്കാർ സംരംഭത്തിനോ തദ്ദേശാധികാരസ്ഥാപനത്തിനോ GPC. 33/ 24/2008/S1-2 6
അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അധികാരസ്ഥാനത്തിനോ , അതതുസംഗതിപോലെ , സർക്കാ രിന്റേയോ , സൂക്ഷ്മപരിശോധന കമ്മിറ്റിയുടേയോ തീരുമാനം വരെ ആരോപണവിധേയ നായ ആളുടെ പെൻഷൻ ആനുകൂല്യങ്ങൾ നിട്ടിവയ്ക്കുന്നതിനും തടഞ്ഞുവയ്ക്കുന്നതിനും അധികാരമുണ്ടായിരിക്കുന്നതാണ് . " .
11. സാധൂകരിക്കൽ- പ്രധാന ആക്റ്റിലോ തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധി ന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , ഭാരതത്തിന്റെ സുപ്രീം കോടതിയിലെ 5854 / 1994-ാംനമ്പർ സിവിൽ അപ്പീലിൻ്റെ 1994 സെപ്റ്റംബർ 2-ാം തീയതിയിലെ വിധിന്യായത്തിൻ്റെ അനന്തരഫലമായി 1995 മെയ് 8-ാം തീയതിയിലെ സ . ഉ . (പി ) 16 / 95 / എസ് സി എസ് റ്റി ഡി ഡി നമ്പർ വിജ്ഞാപനം വഴി രൂപീകരിച്ച സൂക്ഷ്മപരി ശോധനാ കമ്മിറ്റി 1995 മേയ് 8-ാം തീയതി മുതൽ 2002 ഏപ്രിൽ 24-ാം തീയതി വരെയുള കാലയളവിൽ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ് ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി വരുത്തിയ പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ചതായി കരു തപ്പെടേണ്ടതും പ്രധാന ആക്റ്റ് പ്രകാരമോ അതിൻ കീഴിലോ നൽകപ്പെട്ട അധികാരം വിനിയോഗിക്കുക എന്ന ഉദ്ദേശത്തോടുകൂടി 1995 മേയ് 8-ാം തീയതി രൂപീകരിച്ച സൂക്ഷമപ രിശോധന കമ്മിറ്റി ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ , പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമല്ല സൂക്ഷ്മപരിശോധന കമ്മിറ്റി രൂപീകരിച്ചത് എന്ന കാരണത്താൽ അസാധുവായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു .
12. റദ്ദാക്കലും ഒഴിവാക്കലും.- ( 1 ) 2007 -ലെ കേരള ( പട്ടികജാതി പട്ടിക ഗോത വർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 -ലെ 55) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
( 2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ , എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെ ങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ് .
ആർ . എൽ . ഭാട്ടിയ , ഗവർണ്ണർ .
( ശരിത്തർജ്ജമ )
വി. കെ. ശ്രീകുമാർ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .