Kerala Gazette No. 35 dated 26th August 2008 .
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമ നിർമ്മാണ - ബി ) വകുപ്പ്
വിജ്ഞാപനം
2007 ഒക്ടോബർ 22.
നമ്പർ 22774 / ലെഗ്. ബി 1 / 2007 / നിയമം . തിരുവനന്തപുരം ,
1929 ആശ്വിനം 30 .
2007 ഒക്ടോബർ 20-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു..
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
സി . ശ്രീധരൻ പിള്ള ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
GPC. 33 / 20/2008/ S1 .
2
2007 - ലെ 61-ാം നമ്പർ ഓർഡിനൻസ്
2007 - ലെ കേരള ഹൈക്കോടതി സർവ്വീസുകൾ ( വിരമിക്കൽ പ്രായം നിജപ്പെടുത്തൽ )
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിൻ്റെ അൻപത്തെട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും വിരമിക്കൽ പ്രായം നിജപ്പെടുത്തുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക .--സംസ്ഥാനത്തെ മറ്റ് സർവ്വീസുകളിലുള്ള ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേതിനും തുല്യമായി കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരു ടേയും ജീവനക്കാരുടേയും വിരമിക്കൽ പ്രായം നിജപ്പെടുത്തേണ്ടത് അത്യാവശ്യ മാണെന്ന് കരുതുന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ അതിനാൽ ഭാരതത്തിൻ്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം ( 1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു .
( 1) ഈ ഓർഡിനൻസിന് 2007 - ലെ 1. ചുരുക്കപ്പേരും പ്രാരംഭവും.-
കേരള ഹൈക്കോടതി സർവ്വീസുകൾ ( വിരമിക്കൽ പ്രായം നിജപ്പെടുത്തൽ ) ഓർഡിനൻസ് എന്ന് പേർ പറയാം .
(2) ഇത് 2007 ജനുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ്.
2. ഹൈക്കോടതി സർവ്വീസുകളിലെ വിരമിക്കൽ പ്രായം നിജപ്പെടുത്തൽ.- തൽസമയം നിലവിലിരിക്കുന്ന മറ്റ് ഏതെങ്കിലും നിയമത്തിലോ , ഏതെങ്കിലും ചട്ടത്തിലോ , ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ വിധി സാരത്തിലോ ഉത്തരവിലോ എന്തു തന്നെ അടങ്ങിയിരുന്നാലും , കേരള ഹൈക്കോ 3
ടതിയിലെ ഒരു ഉദ്യോഗസ്ഥന്റെ അല്ലെങ്കിൽ ജീവനക്കാരൻ്റെ നിർബന്ധിത വിരമി ക്കൽ അല്ലെങ്കിൽ വാർദ്ധക്യം മൂലമുള്ള പെൻഷൻ പറ്റി പിരിയൽ അയാൾ 55 വയസ് പൂർത്തിയാക്കുന്ന മാസത്തിലെ അവസാന ദിവസത്തിൻ്റെ ഉച്ചക്ക് ശേഷം പ്രാബല്യത്തിൽ വരുന്നതാണ്.
3. ശമ്പളം കൊടുക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.- 2-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും , കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ അല്ലെങ്കിൽ ജീവനക്കാർ , ആരെങ്കിലും 55 വയസിനുശേഷവും സേവനത്തിൽ തുടർന്നിട്ടുണ്ടെങ്കിൽ അവർ യഥാർത്ഥത്തിൽ ജോലി ചെയ്‌ത ഈ ഓർഡി നൻസിന്റെ പ്രസിദ്ധീകരണം വരെയുള്ള കാലയളവിലെ ശമ്പളത്തിനും ആനു കൂല്യങ്ങൾക്കും അർഹരായിരിക്കുന്നതാണ് , എന്നാൽ , അവരുടെ അങ്ങനെയുള്ള സേവനങ്ങൾ മറ്റ് ഏതെങ്കിലും സേവന ആനുകൂല്യങ്ങൾക്കോ പെൻഷൻ ആനു കൂല്യങ്ങൾക്കോ കണക്കിലെടുക്കാൻ പാടില്ലാത്തതാണ് .
ആർ . എൽ . ഭാട്ടിയ ,
ഗവർണ്ണർ .
( ശരിത്തർജ്ജമ)
വി. കെ. ശ്രീകുമാർ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .