Servants of Knowledge
Kerala Gazette · Government of Kerala

2,The Kerala Agricultural Workers’   (Amendment) Bill, 2008 (Bill No. 216)

Published 07 October 2008

Department
PART II-Legislative Department
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-10-07.part2_Part2_bill_260
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 40 dated 7th October 2008.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 4248/ലെജിൻ-3/2008/ലെജി. തിരുവനന്തപുരം, 2008 ഒക്ടോബർ 7.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2008-ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ. എൻ. കെ. ജയകുമാർ, സെക്രട്ടറി.

G-818/2008/DTP.

2

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 216 2008-ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ബിൽ 1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് വീ≠ും ഭേദഗതി

ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊൻപതാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു : —

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്ററിന് 2008-ലെ കേരള കർഷക തൊളിലാളി (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 9-ാം വകുപ്പിന്റെ ഭേദഗതി.—1974-ലെ കേരള കർഷക തൊളിലാളി ആക്റ്റിന്റെ (1974-ലെ 18) 9-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് : —

"(1) 40 ആറിൽ കൂടുതൽ വിസ്തൃതിയുള്ള കൃഷി ഭൂമി കൈവശമുള്ള ഓരോ ഭൂവു ടമയും തന്റെ കൈവശമുള്ള ഭൂമിക്ക്, നിർണ്ണയിക്കപ്പെട്ട രീതിയിൽ 40 ആറിൽ കൂടുതലായതിനോ അതിന്റെ ഭാഗത്തിനോ പ്രതിവർഷം ഓരോ ആറിനും ഇരുപത്തിയഞ്ചു പൈസ നിരക്കിൽ നിധിയിലേക്ക് അംശാദായം നൽകേ≠താണ്.".

3

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റിലെ 9-ാം വകുപ്പ് (1)-ാം ഉപവകുപ്പ്, അരഹെക്ടറിൽ കൂടുതലും എന്നാൽ ഒരു ഹെക്ടറിൽ കുറയാതെ വിസ്തൃതിയുള്ള കൃഷിഭൂമി കൈവശമുള്ള ഓരോ ഭൂവുടമയും തന്റെ കൈവശമുള്ള ഭൂമിക്ക് പ്രതിവർഷം പത്തുരൂപാ നിരക്കിലും ഒരു ഹെക്ടറോ അതിൽ കൂടുതലോ വിസ്തൃതിയുള്ള കൃഷിഭൂമി കൈവശമുള്ളവർ തന്റെ കൈവശമുള്ള ഭൂമിക്ക് ഒരു ഹെക്ടറിനോ അതിന്റെ ഭാഗത്തിനോ പ്രതിവർഷം പതിനഞ്ച് രൂപ നിരക്കിലും നിധിയിലേക്ക് അംശാദായം നൽകണമെന്ന്, വ്യവസ്ഥ ചെയ്യുന്നു. രൂപയുടെ ഇപ്പോഴത്തെ മൂല്യം കണക്കാക്കുമ്പോൾ, മുപ്പത് വർഷങ്ങൾക്കു മുമ്പ് നി›യിച്ച നിരക്ക് വളരെ കുറവും, വിഭജനവും, തു≠ുതു≠ാക്കലും മൂലം ഭൂവുടമകളുടെ അംശാദായം അടയ്ക്കാൻ അർഹതയുള്ള ഭൂവുടമകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. കൂടാതെ കർഷകത്തൊഴിലാളികൾക്ക് ഇപ്പോൾ നൽകിക്കൊ≠ിരിക്കുന്നതായ ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ, പദ്ധതിയിലെ വ്യവസ്ഥകളനുസരിച്ചുള്ള വിവിധ ക്ഷേമാനു കൂല്യങ്ങൾ നൽകുന്നതിനായി ഭൂവുടമകളുടെ അംശാദായത്തിന്റെ നിലവിലുള്ള നിരക്ക് വർദ്ധിപ്പിക്കേ≠തായിട്ടു≠്. അതിനാൽ നിധിയിലേക്ക് ഭൂവുടമകൾ നൽകേ≠തായ അംശാദായം വർദ്ധിപ്പിക്കുന്നതിനുവേ≠ി ആക്റ്റിലെ ബന്ധപ്പെട്ട വ്യവസ്ഥ ഉചിതമായി ഭേദഗതി ചെയ്യേ≠ത് ആവശ്യമായി കാണുന്നു.

ഈ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.

പി. കെ. ഗുരുദാസൻ.

Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part2_Part2_bill_260/. Archive identifier in.gazette.kerala_new.2008-10-07.part2_Part2_bill_260.