Servants of Knowledge
Kerala Gazette · Government of Kerala

,The Kerala Forest (Amendment)     Bill, 2008 (Bill No. 200)

Published 07 October 2008

Department
PART II-Legislative Department
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-10-07.part2_part2_kerala_forest
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 40 dated 7th October 2008.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 3731/ലെജിൻ. 3/08/ലെജി. തിരുവനന്തപുരം, 2008 സെപ്റ്റംബർ 30.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2008-ലെ കേരള വനം (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും ഏൽപ്പിച്ചുകൊടുക്കപ്പെട്ട നിയമ നിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ. എൻ. കെ. ജയകുമാർ,

സെക്രട്ടറി.

G. 790/DTP.

2

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 200 2008-ലെ കേരള വനം (ഭേദഗതി) ബിൽ

1961-ലെ കേരള വനം ആക്റ്റ് വീ≠ും (ഭേദഗതി) ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1961-ലെ കേരള വനം ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2008-ലെ കേരള വനം (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. VIഎ എന്ന പുതിയ അദ്ധ്യായം കൂട്ടിച്ചേർക്കൽ.—1961-ലെ കേരള വനം ആക്റ്റിൽ (1962-ലെ 4) VI-ാം അദ്ധ്യായത്തിനുശേഷം താഴെപ്പറയുന്ന അദ്ധ്യായം കൂട്ടി ചേർക്കേ≠താണ്, അതായത്:—

"അദ്ധ്യായം VIഎ

ചന്ദനമരത്തെ സംബന്ധിച്ച വ്യവസ്ഥകൾ

47 എ. നിർവ്വചനങ്ങൾ.—ഈ അദ്ധ്യായത്തിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,—

(എ) "ചന്ദനത്തടി" എന്നാൽ ചന്ദന (സന്റാലം ആൽബം) മരത്തിന്റെ ഏതെങ്കിലും ഭാഗം എന്നർ∞മാകുന്നതും അതിൽ അതിന്റെ തൊലി, ഇലകൾ, വേരുകൾ, കാതൽത്തടി ഉള്ളതും, അല്ലാത്തതും, വേരുകൾ, കുറ്റികൾ, കഷണങ്ങൾ (അറുത്തതോ മറ്റുവിധത്തിലോ), ചെറിയ തു≠ുകൾ (നിറം കൊടുത്തതോ അല്ലാത്തതോ കൂടാതെ മറ്റു വസ്തുക്ക ളുമായി കൂട്ടിച്ചേർത്തതോ അല്ലാത്തതോ) എന്നിവയുടെ രൂപത്തിലും അറക്കപ്പൊടി, തേയ്മാനം പറ്റിയ തടി, ചീവ് പാളികൾ അല്ലെങ്കിൽ പൾപ്പ് എന്നിവ ഉൾപ്പെട്ടതുമാകുന്നു;

3

(ബി) "പ്രാധികാരം ചെയ്ത ഉദ്യോഗസ്ഥൻ" എന്നാൽ പ്രിൻസിപ്പൽ മുഖ്യ വനപാലകനോ അല്ലെങ്കിൽ ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേക്കായി സർക്കാർ പ്രാധികാരം ചെയ്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ എന്നർ∞മാകുന്നു;

(സി) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർ∞മാകുന്നു;

47 ബി. ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും ഉള്ള നിയന്ത്രണം.— (1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു തോട്ടം ഉൾപ്പെടെയുള്ള ഭൂമിയുടെ ഏതൊരു ഉടമസ്ഥനോ, അയാളുടെ കീഴിൽ അവകാശം ഉന്നയിക്കുന്ന ആളോ അല്ലെങ്കിൽ മറ്റ് ഏതൊരു ആളോ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി ഇല്ലാതെ അയാളുടെ കൈവശത്തിലോ അല്ലെങ്കിൽ ഉടമസ്ഥതയിലോ ഉള്ള ഭൂമിയിൽ നിന്നും യാതൊരു ചന്ദനമരവും മുറിക്കാനോ, പിഴുതെടുക്കാനോ, നീക്കം ചെയ്യാനോ, വിൽക്കാനോ പാടുള്ളതല്ല.

(2) മരം ഉണങ്ങിപ്പോയതാണെങ്കിലോ അല്ലെങ്കിൽ കാറ്റിൽ വീണതാണെങ്കിലോ അല്ലെങ്കിൽ ജീവനും സ്വത്തിനും അപകടകാരണമെങ്കിലോ അല്ലെങ്കിൽ ആ മരം നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥന് തന്റെ സ്വന്തം ഉപയോഗത്തിനായി ഒരു കെട്ടിടം പണിയുന്നതിനായി ആ പ്രദേശം വൃത്തിയാക്കുന്നതിലേക്കായി കഴിയുന്ന തരത്തിൽ മരം മുറിക്കുന്നതിനാണെങ്കിലോ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള അനുവാദം നിഷേധിക്കുവാൻ പാടുള്ളതല്ല.

(3) ചന്ദനമരം ഉണങ്ങിപ്പോവുകയോ അല്ലെങ്കിൽ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള അനുവാദം ലഭിച്ചതോ ആയ ചന്ദനമരത്തിന്റെ ഉടമസ്ഥൻ രേഖാമൂലം അപേക്ഷിച്ചിരിക്കുന്നിടത്ത്, പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് നിർണ്ണയിക്ക പ്പെട്ടിരിക്കുന്ന അങ്ങനെയുള്ള രീതിയിൽ അത്തരം മരം മുറിക്കുകയും, മാറ്റുകയും, വിൽക്കുകയും ചെയ്യാനിടയാക്കാവുന്നതാണ്.

47 സി. ചന്ദനത്തടിയും, ചന്ദനത്തൈലവും കൈവശം വയ്ക്കുന്നതിനും പരിവഹണം നടത്തുന്നതിനും ഉള്ള നിരോധനം.—(1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും യാതൊരാളും,—

(i) ഒരു കിലോഗ്രാമിൽ കവിഞ്ഞ അളവിലുള്ള ചന്ദനത്തടി കൈവശം വയ്ക്കാനോ ; അല്ലെങ്കിൽ4 (ii) നൂറു ഗ്രാമിൽ കവിഞ്ഞ അളവിലുള്ള ചന്ദനത്തൈലം കൈവശം വയ്ക്കുവാനോ,

പാടുള്ളതല്ല :

എന്നാൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെടാവുന്ന ഫീസ് നൽകുന്നതിൻമേലും, അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള പരിമിതികൾക്കും ഉപാധികൾക്കും വിധേയമായി മതസ്ഥാപനങ്ങൾക്കും, ശില്പകാര∑ാർക്കും, നാട്ടു മരുന്നിന്റെ ലൈസൻസുള്ള നിർമ്മാതാക്കൾക്കും, രജിസ്റ്റർ ചെയ്തിട്ടുള്ള വൈദ്യ∑ാർക്കും അല്ലെങ്കിൽ സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഏകാംഗയോഗ ങ്ങൾക്കോ, സംഘങ്ങൾക്കോ അവരുടെ ഉത്തമ വിശ്വാസത്തോടെയുള്ള ആവശ്യങ്ങൾക്കു വേ≠ി ഒരു കിലോഗ്രാമിൽ കവിഞ്ഞ ചന്ദനത്തടി കൈവശം വയ്ക്കുന്നതിനോ പരിവഹണം നടത്തുന്നതിനോ ലൈസൻസ് നൽകാവുന്നതാണ് :

എന്നുമാത്രമല്ല പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെടാവുന്ന ഫീസ് നൽകുന്നതിൻമേലും, അങ്ങനെയുള്ള രീതിയിലും, അങ്ങനെയുള്ള പരിമിതികൾക്കും, ഉപാധികൾക്കും വിധേയമായി ചന്ദനത്തൈലം ഒരു അത്യാവശ്യ ചേരുവയായുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളുടേയും, ഒൗഷധങ്ങളുടേയും, മറ്റു വസ്തുക്കളുടേയും നിർമ്മാതാക്കൾക്ക് അവരുടെ ഉത്തമ വിശ്വാസത്തോടെയുള്ള ആവശ്യങ്ങൾക്കുവേ≠ി നൂറു ഗ്രാമിൽ കവിഞ്ഞ ചന്ദനത്തൈലം കൈവശം വയ്ക്കുന്നതിനും പരിവഹണം നടത്തുന്നതിനും ലൈസൻസ് നൽകാവുന്നതാണ്.

(2) തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ, ഡിക്രിയിലോ, ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരൊഴികെ യാതൊരാൾക്കും മില്ലുകളിൽ ചന്ദനത്തടി ചെറുകഷണങ്ങളാക്കാനോ, ചെറുകഷണങ്ങളാക്കുന്നതിന് ശ്രമിക്കുകയോ മറ്റ് യന്ത്രം മുഖേന ചന്ദനത്തടിയിൽ നിന്നും തൈലം ഉൽപ്പാദിപ്പിക്കാനോ, വാറ്റിയെടുക്കാനോ അല്ലെങ്കിൽ തൈലം ഉൽപ്പാദിപ്പിക്കുന്നതിനോ, വാറ്റിയെടുക്കുന്നതിനോ ശ്രമിക്കുകയോ അല്ലെങ്കിൽ ചന്ദനത്തടിയിൽ നിന്നും വേർതിരിച്ചെടുത്ത തൈലം വീ≠ും വാറ്റാനോ സ്ഫുടം ചെയ്യാനോ അല്ലെങ്കിൽ വിൽക്കാനോ പാടുള്ളതല്ല.

(3) ലൈസൻസ് കൈവശമുള്ള ആൾ ഈ അദ്ധ്യായത്തിലെ ഏതെങ്കിലും വ്യവസ്ഥകളോ അതിൻകീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അല്ലെങ്കിൽ ലൈസൻസിലെ നിബന്ധനകളും ഉപാധികളും ലംഘിച്ചെന്നോ അല്ലെങ്കിൽ പാലിക്കുന്ന തിൽ പരാജയപ്പെട്ടെന്നോ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെടുന്നപക്ഷം കൈവശക്കാരന് പറയാനുള്ളത് കേൾക്കാൻ ഒരു അവസരം നൽകിയതിനുശേഷം (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട ലൈസൻസ് റദ്ദാക്കുകയോ അല്ലെങ്കിൽ സസ്പെന്റ ് ചെയ്യുകയോ ചെയ്യാവുന്നതാണ്.

5

(4) ഈ വകുപ്പ് പ്രകാരമുള്ള ഒരു ലൈസൻസ് നൽകുന്നതിനോ, പുതുക്കുന്ന തിനോ അല്ലെങ്കിൽ റദ്ദാക്കുന്നതിനോ അല്ലെങ്കിൽ അങ്ങനെയുള്ള ഒരു ലൈസൻസ് സസ്പെന്റ ് ചെയ്യുന്നതിനോ വിസമ്മതിച്ചുകൊ≠ുള്ള പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ തീരുമാനത്താൽ സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും, നിർണ്ണയിക്ക പ്പെടാവുന്ന അത്തരം സമയത്തിനുള്ളിൽ, സർക്കാരിന് അപ്പീൽ സമർപ്പിക്കാവുന്നതും സർക്കാരിന് യു‡മെന്നു തോന്നുന്ന അങ്ങനെയുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതുമാണ്.

47 ഡി. ചന്ദനത്തടിയുടെയും ചന്ദനത്തൈലത്തിന്റെയും സ്റ്റോക്ക് മുതലായവയുടെ പ്രഖ്യാപനം.—ഈ ആക്റ്റിന്റെ പ്രാരംഭ തീയതി മുതൽ ഒരു കിലോഗ്രാമിൽ കൂടുതൽ അളവ് ചന്ദനത്തടിയോ നൂറു ഗ്രാമിൽ കൂടുതൽ അളവ് ചന്ദനത്തൈലമോ കൈവശം വച്ചിട്ടുള്ള ഓരോ ആളും, അങ്ങനെയുള്ള തീയതി മുതൽ മുപ്പതുദിവസത്തിനകം, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്, അങ്ങനെയുള്ള അളവ് ചന്ദനത്തടിയും ചന്ദനത്തൈലവും പ്രഖ്യാപിക്കേ≠തും മടക്കി ഏല്പിക്കേ≠തുമാണ് :

എന്നാൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് അദ്ദേഹത്തിന് യു‡മെന്ന് തോന്നുന്ന അങ്ങനെയുള്ള അന്വേഷണം നടത്തിയതിനുശേഷം, 47 സി വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, അങ്ങനെയുള്ള ആളുകൾക്ക്, ചന്ദനത്തടിയോ അല്ലെങ്കിൽ ചന്ദനത്തൈലമോ കൈവശം വയ്ക്കുന്നതിന് ലൈസൻസ് നൽകാവുന്നതാണ്.

47 ഇ. പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ നൽകേ≠തായ വില.—47 ബി വകുപ്പ് പ്രകാരം ഏതെങ്കിലും അളവ് ചന്ദനത്തടി നൽകുകയോ, അല്ലെങ്കിൽ 47 ഡി വകുപ്പ് പ്രകാരം ഏതെങ്കിലും അളവ് ചന്ദനത്തടിയോ, ചന്ദനത്തൈലമോ മടക്കി ഏല്പിക്കുകയോ ചെയ്യുന്നിടത്ത്, സർക്കാർ കാലാകാലങ്ങളിൽ നി›യിക്കുന്ന അങ്ങനെയുള്ള നിരക്കുകളിൽ, പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ അതിന്റെ വില നൽകേ≠താണ്.

47 എഫ്. ചന്ദനത്തടിയും, ചന്ദനത്തൈലവും വാങ്ങുക, വില്ക്കുക മുതലായവയ്ക്കുള്ള നിയന്ത്രണം.—(1) യാതൊരാളും, സർക്കാരിൽ നിന്നോ അല്ലെങ്കിൽ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നല്ലാതെ ചന്ദനത്തൈലമോ ചന്ദനത്തടിയോ വാങ്ങുവാനോ, സ്വീകരിക്കുവാനോ അല്ലെങ്കിൽ ആർ÷ിക്കുവാനോ പാടുള്ളതല്ല.

(2) ലൈസൻസുള്ള യാതൊരാളും, ഈ അദ്ധ്യായപ്രകാരം, ലൈസൻസിൽ അനുവദിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസൃതമായല്ലാതെ, ചന്ദനത്തടിയോ, ചന്ദനത്തൈലമോ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലോ, സൂക്ഷിപ്പിലോ, കൈവശത്തിലോ വയ്ക്കുകയോ അല്ലെങ്കിൽ ആർ÷ിക്കുകയോ, സ്വീകരിക്കുകയോ വിൽക്കുകയോ അല്ലെങ്കിൽ വില്പനയ്ക്ക് വയ്ക്കുകയോ അല്ലെങ്കിൽ സംസ്ക്കരിക്കുകയോ അല്ലെങ്കിൽ പരിവഹണം ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ല.

6

47 ജി. ചന്ദനത്തടിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള ശിക്ഷ.—(1) ഒരു ചന്ദന മരമോ അല്ലെങ്കിൽ ചന്ദനമരത്തിന്റെ ഏതെങ്കിലും ഭാഗമോ നീക്കം ചെയ്യുകയോ അല്ലെങ്കിൽ പിഴുതെടുക്കുകയോ, വെട്ടുകയോ ചെയ്യുന്ന ഏതെങ്കിലും വനവുമായി ബന്ധപ്പെട്ട കുറ്റത്തിന്റെ സംഗതിയിൽ, കുറ്റം ചെയ്ത ആളിനെ കുറ്റസ്ഥാപനത്തിൻമേൽ, മൂന്ന് വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴ് വർഷം വരെയാകാവുന്നതുമായ കാലയളവിലേക്കുള്ള തടവും, പതിനായിരം രൂപയിൽ കുറയാത്തതും എന്നാൽ ഇരുപത്തയ്യായിരം രൂപവരെയാകാവുന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ് :

എന്നാൽ ര≠ാമത്തേയോ അല്ലെങ്കിൽ പിന്നീടുള്ളതോ ആയ ഒരു കുറ്റത്തിന്റെ സംഗതിയിൽ, തടവ് അഞ്ച് വർഷക്കാലയളവിൽ കുറയാൻ പാടില്ലാത്തതും, പിഴ ഇരുപതിനായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമാണ്.

(2) 47 സി വകുപ്പിന്റെ (2)-ാം ഉപവകുപ്പിലെയും (1)-ാം ഉപവകുപ്പിലെയും വ്യവസ്ഥകൾ ലംഘിക്കുന്നത് ആരായാലും കുറ്റസ്ഥാപനത്തി∑േൽ, മൂന്ന് വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴ് വർഷം വരെയാകാവുന്നതുമായ കാലയളവിലേക്കുള്ള തടവും, ഇരുപത്തയ്യായിരം രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാ വുന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ് :

എന്നാൽ ര≠ാമത്തേയോ അല്ലെങ്കിൽ പിന്നീടുള്ളതോ ആയ കുറ്റത്തിന്റെ സംഗതിയിൽ, തടവ് അഞ്ച് വർഷക്കാലയളവിൽ കുറയാൻ പാടില്ലാത്തതും, പിഴ അൻപതിനായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമാണ്.

(3) 47 എഫ് വകുപ്പിലെയും 47 ഡി വകുപ്പിലെയും വ്യവസ്ഥകൾ ലംഘിക്കുന്നത് ആരായാലും, കുറ്റസ്ഥാപനത്തി∑േൽ, മൂന്ന് വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴ് വർഷം വരെയാകാവുന്നതുമായ കാലയളവിലേക്കുള്ള തടവും, ഇരുപത്തയ്യായിരം രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാവുന്ന തുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ് :

എന്നാൽ ര≠ാമത്തേയോ അല്ലെങ്കിൽ പിന്നീടുള്ളതോ ആയ ഒരു കുറ്റത്തിന്റെ സംഗതിയിൽ, തടവ് അഞ്ച് വർഷക്കാലയളവിൽ കുറയാൻ പാടില്ലാത്തതും, പിഴ അൻപതിനായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമാണ്.

7

47 എച്ച്. ചന്ദനത്തടി, ചന്ദനത്തൈലം മുതലായവയുടെ പിടിച്ചെടുക്കലും ക≠ുകെട്ടലും.—തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ, ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ, ഡിക്രിയിലോ, അല്ലെങ്കിൽ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും ചന്ദനത്തടിയെ സംബന്ധിച്ച് ഒരു കുറ്റം ചെയ്തിട്ടു≠െന്ന് വിശ്വസിക്കുന്നിടത്ത് ചന്ദനത്തൈലത്തിന്റെ നിർമ്മാണത്തിനോ,സ്വേദനത്തിനോ അല്ലെങ്കിൽ ചന്ദനത്തടിയുടേയോ ചന്ദനത്തൈല ത്തിന്റെയോ വില്പന പ്രക്രിയയ്ക്കോ ഉപയോഗിക്കുന്ന ചന്ദനത്തടി, ചന്ദനത്തൈലം, മില്ല്, ഡിസ്റ്റിലിംഗ് യൂണിറ്റ്, ബോയിലർ πാന്റ ്, ഉപകരണങ്ങൾ, കയറുകൾ, ചെയിനുകൾ, ജലയാനങ്ങൾ, വാഹനങ്ങൾ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും യന്ത്രങ്ങൾ 52-ാം വകുപ്പ് പ്രകാരം അവ പിടിച്ചെടുക്കലിന് വിധേയമായിരിക്കുന്നതും അവയുടെ പിടിച്ചെടുക്കലും ക≠ുകെട്ടലും 61 എ, 61 ബി, 61 സി, 61 ഡി, 61 ഇ, 61 എഫ് എന്നീ വകുപ്പുകളുടെ വ്യവസ്ഥകൾക്ക് ആവശ്യമുള്ള മാറ്റങ്ങളോടെ ബാധകമാക്കേ≠തുമാണ്."

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

നമ്മുടെ രാജ്യത്തിലെ ഏറ്റവും വിലപ്പെട്ട മരങ്ങളിലൊന്നാണ് ചന്ദനമരം. ഭാരതത്തിന്റെ പാരിസ്ഥിതികവും, സാംസ്ക്കാരികവും, ആflീയവുമായ പൈതൃകത്തിൽ ഇത് പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നു. സുഗന്ധമുള്ള ചന്ദനത്തൈലം നൽകുന്ന തായ്ത്തടിയിലെ കാതലിനും വേരിനും വേ≠ിയാണ് അത് പ്രധാനമായും ചൂഷണം ചെയ്യപ്പെടുന്നത്. ലോകത്തിലെ ചന്ദനത്തൈലത്തിന്റെ ഉല്പാദനത്തിൽ 99 ശതമാന ത്തോളം ഇന്ത്യയിലാണെന്ന് കണക്കാക്കപ്പെടുന്നു.

കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിൽ 63 ചതുരശ്ര കിലോമീറ്റർ വരുന്ന ചെറിയ പ്രദേശത്താണ് ചന്ദനമരം വളരുന്നത്. ഈ പ്രദേശത്തിലെ 15 ചതുരശ്ര കിലോ മീറ്റർ മാത്രമേ 'സാൻഡൽ റിസർവ്വ് ' ആയി വി⁄ാപനം ചെയ്തിട്ടുള്ളു. അത്യപൂർവ്വവും, അമൂല്യസമ്പത്തുമായ ചന്ദനമരം കള്ളക്കടത്തുമൂലം, നമ്മുടെ സംസ്ഥാനത്ത് നിന്നും ശൂന്യമായിക്കൊ≠ിരിക്കുന്നു. ഭൗതികമായ പ്രത്യേകതകൾ കൊ≠് ചന്ദനത്തടിയെ പല രൂപത്തിൽ കൊ≠ുപോയി കള്ളക്കടത്തു നടത്തുന്നതിന് വളരെ സൗകര്യപ്രദമായ ഒരു ക്രയവസ്തുവാണ്. അന്തർദ്ദേശീയ വിപണിയിൽ ചന്ദനത്തൈലം വളരെയധികം ആവശ്യമുള്ള ഒന്നാണ്. 2001-04 കാലയളവിൽ സംസ്ഥാനത്ത് ചന്ദനക്കള്ളക്കടത്തു വളരെയധികം വർദ്ധിക്കുകയും അത് സാമൂഹ്യ സാമ്പത്തിക വിപത്തായതിനു പുറമെ ആ ഇനത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി തീരുകയും ചെയ്തു. 2005 ഫെബ്രുവരി വരെ സംസ്ഥാനത്തു പ്രവർത്തിച്ചിരുന്ന 23 അനധികൃത ചന്ദനത്തടി ഫാക്ടറികൾ 9-2-2005-ലെ സർക്കാർ ഉത്തരവ് (എം. എസ്.) നമ്പർ 17/2005/വനവും വന്യജീവിയും വകുപ്പ് പ്രകാരം അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലൈസൻസില്ലാത്ത ചന്ദനത്തൈല ഫാക്ടറികളുടെ നിലനിൽപ്പ് സംസ്ഥാനത്ത് ചന്ദനക്കള്ളക്കടത്ത് നടത്തുന്നതിന് ഗണ്യമായ പങ്കുവഹിച്ചിട്ടു≠്. ആയതിനാൽ അപകടം നേരിടുന്ന ചന്ദന സമ്പത്തിനെ സംരക്ഷിക്കുന്നതിനും ചന്ദനത്തടിയെ വരുംകാലത്തേക്കു പരിരക്ഷിക്കേ≠തും വളരെയധികം അത്യാവശ്യമാണെന്ന് സർക്കാർ കരുതുന്നു.

8

ഇപ്പോൾ, 1961-ലെ കേരള വനം ആക്റ്റിൽ (1962-ലെ 4) ചന്ദനമരം സംരക്ഷിക്കു ന്നതിന് പ്രത്യേകം വ്യവസ്ഥയില്ല. വാസ്തവത്തിൽ ചന്ദനമരത്തിന് മറ്റേതെങ്കിലും തടി അല്ലെങ്കിൽ വിറകിന്റെ അതേ സ്ഥാനവും, തടിക്കും/വിറകിനും വേ≠ിയുള്ള അതേ ശിക്ഷാ വ്യവസ്ഥകളുമാണുള്ളത്. കൂടാതെ ചന്ദനത്തടിയുടെ കൈവശം വയ്ക്കൽ, വ്യാപാരം, സ്വേദനം എന്നിവയെ സംബന്ധിച്ച് യാതൊരു നിയന്ത്രണങ്ങളും ഇല്ല. അതിനാൽ, ചന്ദനമരത്തിന്റെ കള്ളക്കടത്തും, സംഭരണവും, കടത്തും സംബന്ധിച്ച കുറ്റങ്ങൾക്ക് കഠിനശിക്ഷ നൽകണമെന്ന വ്യവസ്ഥകൾ കൂടി കൂട്ടിച്ചേർത്തുകൊ≠് 1961-ലെ കേരള വനം ആക്റ്റ് ഭേദഗതി ചെയ്യേ≠ത് ആവശ്യമാണെന്ന് കരുതുന്നു.

മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

47 ബി ഖണ്ഡത്തിന്റെ (3)-ാം ഉപഖണ്ഡപ്രകാരം, ഉണങ്ങിയ ഒരു ചന്ദനമരത്തി ന്റെയോ അല്ലെങ്കിൽ (1)-ാം ഉപഖണ്ഡപ്രകാരം അനുവാദം വാങ്ങിച്ച ഉടമസ്ഥൻ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് രേഖാമൂലം ഒരു അപേക്ഷ നൽകിയാൽ അയാൾ അങ്ങനെയുള്ള മരം മുറിപ്പിക്കുകയും, നീക്കം ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്യേ≠തും 47 ഇ വകുപ്പിൽ നിർണ്ണയിക്കപ്പെട്ട പ്രകാരം അതിന് ഉള്ള വില നൽകേ≠ തുമാണ്. മേല്പറഞ്ഞ കണക്കിൽ പ്രതിവർഷം 50 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷി ക്കുന്നു.

47 ഇ ഖണ്ഡപ്രകാരം, 47 ഡി ഖണ്ഡത്തിൻകീഴിൽ അനുവദിച്ചിരിക്കുന്ന അളവിൽ കൂടുതലുള്ള ചന്ദനത്തടി/ചന്ദനത്തൈലം മടക്കി ഏൽപ്പിക്കുമ്പോൾ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ അതിന് വില നൽകേ≠താണ്. മേൽപ്പറഞ്ഞ കണക്കിൽ ഏകദേശം 50 ലക്ഷം രൂപയുടെ അനാവർത്തന ചെലവ് പ്രതീക്ഷിക്കുന്നു.

ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ം

47 എ ഖണ്ഡം (ബി) ഉപഖണ്ഡം ഏതെങ്കിലും ഉദ്യോഗസ്ഥനെ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനായി നിയമിക്കുവാൻ സർക്കാരിനെ അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്നു.

47 എ ഖണ്ഡം (സി) ഉപഖണ്ഡം ഈ ആക്റ്റിന്റെ ആവശ്യങ്ങൾ നടപ്പാക്കുന്നതി ലേക്കായി ചട്ടങ്ങൾ ഉ≠ാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്നു.

47 ബി ഖണ്ഡം (3)-ാം ഉപഖണ്ഡം ഉണങ്ങിയ ചന്ദനമരത്തിന്റെ അല്ലെങ്കിൽ (1)-ാം ഉപഖണ്ഡപ്രകാരം ആ മരത്തെ സംബന്ധിച്ച് അനുവാദം ലഭിച്ച ചന്ദനമരങ്ങൾ മുറിക്കുന്നതിനും മാറ്റുന്നതിനും വിൽക്കുന്നതിനുമുള്ള രീതി നിർണ്ണയിക്കുന്നതിനുള്ള ചട്ടങ്ങൾ ഉ≠ാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.

9

47 സി ഖണ്ഡം (1)-ാം ഉപഖണ്ഡം അനുവദിക്കപ്പെട്ടിട്ടുള്ള ചില കേസുകളിൽ ഒരു കിലോഗ്രാമിൽ കൂടുതൽ ചന്ദനത്തടി പരിവഹണം നടത്തുന്നതിനോ കൈവശം വയ്ക്കുന്നതിനോ പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ ലൈസൻസുകൾ നൽകുന്ന കാര്യത്തിലും സൗന്ദര്യവർദ്ധകവസ്തുക്കൾ, മരുന്നുകൾ മുതലായവയുടെ നിർമ്മാണ ത്തിനുവേ≠ി നൂറു ഗ്രാമിൽ കൂടുതൽ ചന്ദനത്തൈലം കൈവശം വയ്ക്കുന്നതിനും പരിവഹണം ചെയ്യുന്നതിനുമുള്ള ലൈസൻസുകളുടെ കാര്യത്തിലും നൽകേ≠തായ ഫീസിനേയും ഏർപ്പെടുത്തേ≠ നിബന്ധനകളേയും ഉപാധികളേയും സംബന്ധിച്ച് ചട്ടങ്ങൾ ഉ≠ാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്നു.

47 സി ഖണ്ഡം (4)-ാം ഉപഖണ്ഡം പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ തീരുമാനം വഴി സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള സമയം നിർണ്ണയിക്കുന്നതിനും അതി∑േൽ ഉത്തരവുകൾ പാസ്സാക്കുന്നതിനും വേ≠ിയുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ സർക്കാരിനെ അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്നു.

47 ഡി ഖണ്ഡം, നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരിധിയിൽ കൂടുതൽ അളവ് ചന്ദനത്തടിയോ ചന്ദനത്തൈലമോ കൈവശമുള്ള ആളുകൾ അങ്ങനെയുള്ള അളവുകൾ ഏതു രീതിയിൽ പ്രഖ്യാപിക്കണമെന്നും മടക്കി ഏൽപ്പിക്കണമെന്നുമുള്ളതിനെക്കുറിച്ച് ചട്ടങ്ങൾ ഉ≠ാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.

47 ഇ ഖണ്ഡം, പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ മുൻപാകെ 47 ബി അല്ലെങ്കിൽ 47 ഡി ഖണ്ഡപ്രകാരം മടക്കി ഏൽപ്പിക്കുന്ന ചന്ദനത്തടിയുടെയും ചന്ദനത്തൈലത്തിന്റെയും വിലകൾ നി›യിക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തു വാൻ ഉദ്ദേശിക്കുന്നു.

ഏത് സംഗതികൾ സംബന്ധിച്ചാണോ വി⁄ാപനങ്ങൾ അല്ലെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നത് അല്ലെങ്കിൽ ചട്ടങ്ങൾ ഉ≠ാക്കാവുന്നത് അവ നടപടിക്രമങ്ങളോ സാധാരണമോ ഭരണപരമോ ആയ സ്വഭാവത്തോടുകൂടിയവയോ ആകുന്നു. കൂടാതെ ചട്ടങ്ങൾ അവ ഉ≠ാക്കിയതിനുശേഷം, നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയവുമാണ്. ആയതിനാൽ ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സാധാരണ സ്വഭാവത്തോടുകൂടിയതാണ്.

ബിനോയ് വിശ്വം.

G. 790/DTP.

Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part2_part2_kerala_forest/. Archive identifier in.gazette.kerala_new.2008-10-07.part2_part2_kerala_forest.