Servants of Knowledge
Kerala Gazette · Government of Kerala

Notification of Perumbavoor Corporation

Published 07 October 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-10-07.part4_perumbavur
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

പെരുമ്പാവൂർ നഗരസഭ

വി⁄ാപനം

നമ്പർ ആർ 1. 6452/07. 2008 മേയ് 26.

സംസ്ഥാന സർക്കാരിന്റെ 23-6-2007-ലെ ജി. ഒ. (എം. എസ്.) 166/2007 ത.സ്വ.ഭ.വ. നമ്പർ ഉത്തരവുപ്രകാരവും 2-4-2008-ലെ ജി. ഒ. (എം. എസ്.) 104/2008 ത.സ്വ.ഭ.വ. നമ്പർ ഉത്തരവുപ്രകാരവും, പെരുമ്പാവൂർ നഗരസഭ അതിർത്തിയിലുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി താല്ക്കാലികമായി പുനർനിർണ്ണയം ചെയ്തുകൊ≠ും, പട്ടണത്തെ പ്രാദേശിക പ്രാധാന്യമനുസരിച്ച് 3 മേഖലകളാക്കി തിരിച്ചുകൊ≠ും 19-5-2008-ലെ 29-ാം നമ്പരായി കൗൺസിൽ തീരുമാനമെടുത്തി ട്ടുള്ളതാണ്.

1. പ്രാഥമിക മേഖല—വാർഡുകൾ 7,10,17,18,19.

2. ദ്വിതീയ മേഖല—വാർഡുകൾ 1,2,3,6,8,15,16,23,24.

3. തൃതീയ മേഖല—വാർഡുകൾ 4,5,9,11,12,13,14,20,21,22.

1. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് 2007-08 വർഷ ത്തിൽ ഒരു ചതുരശ്ര മീറ്ററിന് 8 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 12 രൂപയും.

2. വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക്-ഒരു

ചതുരശ്ര മീറ്ററിന് 20 രൂപയും.

3. കച്ചവടാവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമുള്ള കെട്ടിടങ്ങൾക്ക് ഒരു ചതുരശ്ര മീറ്ററിന് 80 രൂപയും വീതം നികുതി നിരക്ക് നിർണ്ണയിച്ചിട്ടുള്ളതാണ്.

നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മേഖല തിരിച്ചിട്ടുള്ളതും നികുതി നിരക്ക് നി›യിച്ചിട്ടുള്ളതും സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യത്തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം മുനിസിപ്പൽ സെക്രട്ടറിക്ക് നൽകേ≠താണ്.

മുനിസിപ്പൽ ഓഫീസ്, പെരുമ്പാവൂർ.

(ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part4_perumbavur/. Archive identifier in.gazette.kerala_new.2008-10-07.part4_perumbavur.