Servants of Knowledge
Kerala Gazette · Government of Kerala

The Kerala State Backward Commission (Amendment ) Bill,2008 (Bill No.215)

Published 14 October 2008

Department
PART II-Legislative Department
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-10-14.part2_part2
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 41 dated 14th October, 2008. PART II

tIcf \nbak`m sk{I-t´-dn-b‰v

വി⁄ാപനം

നമ്പർ 4169/ലെജിൻ 2/2008/ലെജി. തിരുവനന്തപുരം, 2008 ഒക്ടോബർ 14.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2008-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ. എൻ. കെ. ജയകുമാർ, സെക്രട്ടറി.

G. 820/2008/DTP.

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 215 2008˛se tIcf kwÿm\ ]nt∂m° hn`mK IΩo-j≥ (t`-Z-K-Xn) _n¬

1993-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ആക്റ്റ്

ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1993-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ആക്റ്റ് (1993-ലെ 11) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിഒൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2008-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 9-ാം വകുപ്പിന്റെ ഭേദഗതി.—1993-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ആക്റ്റിലെ (1993-ലെ 11) 9-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിനുശേഷം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(3) പിന്നോക്ക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ തോത്, കമ്മീഷൻ, അതതു സമയം വിലയിരുത്തുകയും, സംസ്ഥാന നിയമസഭയ്ക്ക് ആനുകാലിക റിപ്പോർട്ടുകൾ നൽകുകയും ചെയ്യേ≠താണ്.".

3

3. റദ്ദാക്കലും ഒഴിവാക്കലും.—(1) 1995-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗങ്ങൾ (സംസ്ഥാന സർവ്വീസുകളിലെ നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യൽ) ആക്റ്റ് (1995-ലെ 16) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ആക്റ്റിലെ 5-ാം വകുപ്പിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ചെയ്തതായോ അല്ലെങ്കിൽ എടുത്തതായോ കരുതപ്പെടേ≠താണ്.

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

കേരള സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട പൗര∑ാർക്ക് സംസ്ഥാന സർവ്വീസുകളിലെ നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്ന നിലവിവുള്ള വ്യവസ്ഥ തുടരുന്നതിനുവേ≠ി വ്യവസ്ഥ ചെയ്യുന്നതിനാണ്, 1995-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗങ്ങൾ (സംസ്ഥാന സർവ്വീസുകളിലെ നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യൽ) ആക്റ്റ് (1995-ലെ 16), അധിനിയമം ചെയ്തത്. ഇന്ദ്രാസാ"ി അഭി യൂണിയൻ ഓഫ് ഇൻഡ്യ [2000 (1) എസ് സി സി 168] എന്ന കേസിൽ പ്രസ്തുത ആക്റ്റിലെ 3, 4, 6 എന്നീ വകുപ്പുകൾ ഭരണ ഘടനാ വിരുദ്ധമാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പ്രസ്താവിച്ചിട്ടുള്ളതും ആ വ്യവസ്ഥകളെ അസ്ഥിര പ്പെടുത്തിയിട്ടുള്ളതുമാണ്. അവശേഷിക്കുന്ന ഒരേ ഒരു വകുപ്പായ 5-ാം വകുപ്പ് പിന്നോക്കവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ തോത് അതതു സമയം വിലയിരു ത്തുകയും നിയമസഭയ്ക്ക് ആനുകാലിക റിപ്പോർട്ട് നൽകുകയും ചെയ്യുന്നതിനായി സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷനെ അധികാരപ്പെടുത്തുന്നതാണ്.

1993-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ആക്റ്റിലെ (1993-ലെ 11) വ്യവസ്ഥകൾ പ്രകാരം രൂപീകരിച്ചിട്ടുള്ള ഒരു സ്ഥിരം കമ്മീഷനാണ് പിന്നോക്ക വിഭാഗ കമ്മീഷൻ. നിയമ പരിഷ്ക്കരണ കമ്മിറ്റി പ്രസ്തുത 1995-ലെ 16-ാം ആക്റ്റ് റദ്ദാക്കുന്നതിന് ശുപാർശ ചെയ്തിട്ടു≠്.

വേർപെടുത്തൽ തത്വപ്രകാരം ആക്റ്റ് മുഴുവനായുമല്ല, എന്നാൽ ഭരണഘടനയുടെ III-ാം ഭാഗത്തിലെ മൗലികാവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള അങ്ങനെയുള്ള വ്യവസ്ഥകളെ മാത്രം പ്രവർത്തന രഹിതമായി വിധിച്ചാൽ മതിയാകുന്നതാണ്.

ആക്റ്റിന്റെ ചില വ്യവസ്ഥകളെ അസാധുവാക്കി പ്രഖ്യാപിച്ചുകൊ≠ുള്ള തീരുമാനം, വേർപെടുത്തിയ ഭാഗത്തിന് അത് നിലവിലുള്ള പ്രകാരത്തിൽ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുമെങ്കിൽ ആക്റ്റിന്റെ സാധുതയെ ബാധിക്കുന്നതല്ല.

4

ഇവിടെ, ദോഷമാരോപിക്കപ്പെട്ട ആക്റ്റിൽ നിന്നും 3-ം 4-ം 6-ം വകുപ്പുകൾ വേർപെടുത്തിയാൽ അതിന് ബാധിക്കപ്പെടാത്തതായി നിലനിൽപ്പില്ലാത്തതും സ്വതന്ത്ര മായി നിലനിൽക്കാൻ കഴിയാത്തതുമാണ്. അതിനാൽ, ഫലത്തിൽ, ആക്റ്റ് മുഴുവനായും അസാധുവായി തീർന്നു, അതായത്, പരമോന്നത കോടതി ഇത് പ്രത്യക്ഷമായി പ്രസ്താവിച്ചിട്ടില്ലെങ്കിൽപോലും ആക്റ്റിന്റെ ഒരു ഭാഗത്തിന്റെ അസാധുത ആക്റ്റ് മുഴുവനുമായും അസാധുവാകുന്നതിന് കാരണമായിതീർന്നു. ഇവിടെ, 3-ം 4-ം 6-ം വകുപ്പുകൾ കൂടാതെ നിയമത്തിന്റെ ആവശ്യകത നടപ്പാക്കാൻ സാധിക്കുകയില്ല.

വേർപെടുത്താത്ത ഭാഗം, അതായത്, 5-ാം വകുപ്പിന് നിയമസാധുത ഇല്ലാത്തതായി പ്രഖ്യാപിച്ചില്ലെങ്കിൽപോലും അതിനെ പ്രാബല്യത്തിലാക്കാനാവാത്തതായിത്തീർന്നിട്ടു≠്.

ഈ സാഹചര്യത്തിൽ 1993-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ആക്റ്റ് ഭേദഗതി ചെയ്യുന്നതിന് യാതൊരു നിയമതടസ്സവും ഇല്ലാത്തിനാൽ, 1993-ലെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ആക്റ്റ് (1993-ലെ 11) പ്രകാരം നേരത്തേ നൽകപ്പെട്ട ചുമതലകൾക്ക് പുറമേ പിന്നോക്ക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ തോത് അതതുസമയം വിലയിരുത്തുന്നതിനും സംസ്ഥാന നിയമസഭയ്ക്ക് ആനുകാലിക റിപ്പോർട്ടുകൾ നൽകുന്നതിനുമുള്ള അധിക ചുമതല കമ്മീഷനിൽ നിലനിറുത്തത്തക്കവിധം പ്രസ്തുത ആക്റ്റ് ഭേദഗതി ചെയ്യുവാൻ തീരുമാനിച്ചു.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

എ. കെ. ബാലൻ.

Cite this issue. Kerala Gazette, Government of Kerala, 14 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-14.part2_part2/. Archive identifier in.gazette.kerala_new.2008-10-14.part2_part2.