Servants of Knowledge
Kerala Gazette · Government of Kerala

Unregistered Cashewnut Factories Prohibited  (Amendment) Bill,2008 (Bill No.220)

Published 28 October 2008

Department
PART II-Legislative Department
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-10-28.part2_part2
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 43 dated 28th October 2008.

PART II

tIcf \nb-a-k`m sk{I-t´-dn-b‰v

വി⁄ാപനം

നമ്പർ 4939/ലെജിൻ/3/08/ലെജി. തിരുവനന്തപുരം, 2008 ഒക്റ്റോബർ 28.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ69-ാം ചട്ടപ്രകാരം, 2008-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ബിൽ, ഉദ്ദേശ കാരണങ്ങലുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ. എൻ. കെ. ജയകുമാർ,

സെക്രട്ടറി.

G. 859/2008/DTP.

2

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 220 2008˛se cPnÿ sNømØ Iiph≠n ^mIvSdnIƒ \ntcm[\ (t`ZKXn) _n¬

1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന ആക്റ്റ് (1967-ലെ 11) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തൊൻപതാം സംവത്സരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2008-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2007 ഡിസംബർ 13-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

3. 5-ാം വകുപ്പിന്റെ ഭേദഗതി.—1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന ആക്റ്റ് (1967-ലെ 11) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 5-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ (ബി) ഖfiത്തിൽ "കാണപ്പെടുന്നതായാൽ" എന്ന വാക്കിനുശേഷം "അത്തരത്തിലുള്ള സ്ഥലങ്ങളിൽ അപ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതോ ഉപയോഗിക്കാവുന്നതോ ആയ യന്ത്രങ്ങളും സ÷ീകരണങ്ങളും മറ്റു ഉപകരണങ്ങളും" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

3

3. 5എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിന്റെ 5-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്: —

"5എ പിടിച്ചെടുത്ത അസംസ്കൃത കശുവ≠ിയുടെ വിൽപ്പന.— (1) ഈ ആക്റ്റ് മറ്റ് ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 5-ാം വകുപ്പുപ്രകാരം അസംസ്കൃത കശുവ≠ി പിടിച്ചെടുക്കുന്ന സംഗതിയിൽ, അത്തരം അസംസ്കൃത കശുവ≠ി പിടിച്ചെടുത്ത പ്രദേശത്ത് അധികാരിതയുള്ള റവന്യൂ ഡിവിഷണൽ ആഫീസർക്ക് അകാരണമായ കാലതാമസം കൂടാതെ, അപ്രകാരമുള്ള പിടിച്ചെടുക്കലിന്റെ ഒരു റിപ്പോർട്ട് നൽകേ≠തും, അത്തരം അസംസ്കൃത കശുവ≠ിയെ സംബന്ധിച്ച് , ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ശിക്ഷാനടപടി ആരംഭിച്ചിട്ടു≠െങ്കിലും ഇല്ലെങ്കിലും റവന്യൂ ഡിവിഷണൽ ആഫീസർക്ക്, അദ്ദേഹത്തിന് അപ്രകാരം ചെയ്യുന്നത് യു‡മെന്ന് തോന്നുന്നപക്ഷം അപ്രകാരം പിടിച്ചെടുത്ത അസംസ്കൃത കശുവ≠ി അദ്ദേഹത്തിന്റെ മുൻപാകെ പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശിക്കാവുന്നതാണ്.

(2) അസംസ്കൃത കശുവ≠ി പിടിച്ചെടുത്തത് സംബന്ധിച്ച ഒരു റിപ്പോർട്ട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് ലഭിക്കുന്നതിൻമേലും (1)-ാം ഉപവകുപ്പുപ്രകാരമുള്ള പരിശോധനയിൻമേലും അസംസ്കൃത കശുവ≠ി പെട്ടെന്നും സ്വഭാവികമായും നശിക്കുമെന്നോ അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നത് മറ്റു വിധത്തിൽ പൊതുതാൽപ്പര്യത്തിന് യു‡മാണെന്നോ അദ്ദേഹത്തിന് അഭിപ്രായമു≠െങ്കിൽ, ആയത്, സാഹചര്യം ന്യായീകരിക്കുന്നതുപോലെ, കേരള സംസ്ഥാന കശുവ≠ി വികസന കോർപ്പറേഷനോ അല്ലെങ്കിൽ കേരള സംസ്ഥാന അപ്പക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തത്തിനോ നിലവിലുള്ള കമ്പോള നിരക്കിലോ അല്ലെങ്കിൽ പൊതുലേലത്തിലോ വിൽക്കാൻ അദ്ദേഹത്തിന് ഉത്തരവുനൽകാവുന്നതാണ്.

(3) ഈ വകുപ്പുപ്രകാരം പിടിച്ചെടുത്ത ഏതെങ്കിലും അസംസ്കൃത കശുവ≠ി അപ്രകാരം വിൽക്കുന്നതിന് റവന്യൂ ഡിവിഷണൽ ആഫീസർ ഉത്തരവ് നൽകുന്നിടത്ത്, അദ്ദേഹം അപ്രകാരം പിടിച്ചെടുത്ത അസംസ്കൃത കശുവ≠ിയുടെ വിവരണം, ഗുണനിലവാരം, അളവ്, പായ്ക്ക് ചെയ്ത രീതി, ഈ ഓർഡിനൻസിൻ കീഴിലുള്ള ഏതെങ്കിലും നടപടിയിൽ പിടിച്ചെടുത്ത അസംസ്കൃത കശുവ≠ി തിരിച്ചറിയുന്നത് തെളിയിക്കുവാൻ പ്രസ‡മാണെന്ന് റവന്യൂ ഡിവിഷണൽ ആഫീസർ കരുതുന്ന മറ്റു വിവരങ്ങളും സംബന്ധിച്ച് ഒരു ഇൻവെന്ററി തയ്യാറാക്കേ≠തും, ഏതെങ്കിലും മജിസ്ട്രേറ്റിന്,—

(എ) അപ്രകാരം തയ്യാറാക്കിയ ഇൻവെന്ററിയുടെ കൃത്യത സാക്ഷ്യപ്പെടുത്തുക ;

അല്ലെങ്കിൽ

(ബി) അപ്രകാരമുള്ള അസംസ്കൃത കശുവ≠ിയുടെ ഫോട്ടോ, മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ എടുക്കുകയും അത്തരം ഫോട്ടോ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുക,— എന്നീ ആവശ്യങ്ങൾക്കായി അപേക്ഷ കൊടുക്കേ≠താണ്.

4

(4) (3)-ാം ഉപവകുപ്പുപ്രകാരമുള്ള ഒരു അപേക്ഷ സമർപ്പിക്കുന്നിടത്ത്, കഴിയുന്നത്ര വേഗം, ആ അപേക്ഷ മജിസ്ട്രേറ്റ് അനുവദിക്കേ≠താണ്.

(5) 1872-ലെ ഇൻഡ്യൻ തെളിവ് നിയമത്തിലോ (1872-ലെ 1-ാം കേന്ദ്ര ആക്റ്റ്) 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലോ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ് പ്രകാരം ഒരു കുറ്റം വിചാരണ ചെയ്യുന്ന ഏതൊരു കോടതിയും, മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ പിടിച്ചെടുത്ത അസംസ്കൃത കശുവ≠ിയുടെ ഇൻവെന്ററിയും ഫോട്ടോയും ആ കുറ്റത്തെ സംബന്ധിച്ചിടത്തോളം പ്രാഥമിക തെളിവായി കണക്കാക്കേ≠താണ്.

(6) (2)-ാം ഉപവകുപ്പ് പ്രകാരം അസംസ്കൃത കശുവ≠ി വിൽക്കുന്നിടത്ത്, അതിന്റെ വിറ്റുവരവ് അപ്രകാരമുള്ള വിൽപ്പനയിലെ എന്തെങ്കിലും ചെലവോ അതുമായി ബന്ധപ്പെട്ട മറ്റു ആനുഷംഗിക ചെലവോ കുറവ് ചെയ്തതിനുശേഷം, ഈ ആക്റ്റിന്റെ ലംഘനത്തിന് ഏതെങ്കിലും ശിക്ഷാനടപടി ആരംഭിച്ചിട്ടു≠െങ്കിൽ, കോടതിയുടെ ഉത്തരവിനു വിധേയമായോ അല്ലെങ്കിൽ ശിക്ഷാനടപടി ആരംഭിച്ചിട്ടില്ലെങ്കിൽ അസംസ്കൃത കശുവ≠ി പിടിച്ചെടുത്ത ബന്ധപ്പെട്ട ഇൻസ്പെക്ടറുടെ ഉത്തരവിനു വിധേയമായോ, റവന്യൂ നിക്ഷേപത്തിൽ സൂക്ഷിക്കേ≠താണ്.

(7) ആരിൽനിന്നുമാണോ അസംസ്കൃത കശുവ≠ി പിടിച്ചെടുത്തത് ആ ആളിന് പറയാനുള്ളത് കേൾക്കാൻ ഒരു അവസരം നൽകാതെ ഈ സംഗതിയിൽ ഈ വകുപ്പു പ്രകാരം, വിൽപ്പനയ്ക്കുള്ള യാതൊരു ഉത്തരവും പാസ്സാക്കുവാൻ പാടുള്ളതല്ല".

4. 6-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 6-ാം വകുപ്പിനുപകരം, താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്: —

"6. കുറ്റങ്ങൾ.—ഏതെങ്കിലും ആൾ, 4-ാം വകുപ്പിലെ വ്യവസ്ഥകളോ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കപ്പെട്ട ഏതെങ്കിലും ചട്ടമോ ലംഘിക്കുകയോ ലംഘിക്കാൻ ശ്രമിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നപക്ഷം, അയാളെ, ര≠ു വർഷക്കാലം വരെയാകാവുന്നതും എന്നാൽ ആറ് മാസത്തിൽ കുറയാൻ പാടില്ലാത്തതുമായ തടവും ഒരു ലക്ഷം രൂപവരെയാകാവുന്നതും എന്നാൽ ഇരുപത്തയ്യായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമായ പിഴയും ആവർത്തിച്ചുള്ള ലംഘനത്തിന്റെ സംഗതിയിൽ അത്തരത്തിലുള്ള ഓരോ ലംഘനത്തിനും പതിനായിരം രൂപവരെയാകാവുന്ന അധിക പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ്.".

".

5

5. 8-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 8-ാം വകുപ്പിൽ "കാണപ്പെട്ടിരുന്നാൽ " എന്ന വാക്കിനുശേഷം "അത്തരം ലംഘനത്തിനുപയോഗിച്ച യന്ത്രങ്ങളും, സ÷ീകരണങ്ങളും മറ്റ് ഉപകരണങ്ങളും" എന്ന വാക്കുകൾ ചേർക്കേ≠താണ്.

7. റദ്ദാക്കലും ഒഴിവാക്കലും.—(1) 2007-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് (2007-ലെ 63) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റിനാൽ ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രക്രം ചെയ്തതായോ അല്ലെങ്കിൽ എടുത്തതായോ കരുതപ്പെടേ≠താണ്.

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന ആക്റ്റിലെ നിലവിലുള്ള വ്യവസ്ഥകളിൽ, ആക്റ്റിൻകീഴിൽ പിടിച്ചെടുത്ത കശുവ≠ിയുടെ സത്വരമായ വിൽപ്പനയ്ക്ക് യാതൊരു വ്യവസ്ഥയും ഇപ്പോൾ ഇല്ല. കശുവ≠ി നശിച്ചു പോകുന്ന ഒരു വിത്താണ്. അതിനാൽ പിടിച്ചെടുത്തതിനുശേഷമുള്ള അതിന്റെ വിൽപ്പന നടപടികളുടെ കാലതാമസംമൂലം, പിടിച്ചെടുത്ത കശുവ≠ിക്ക് നാശം വരുന്നത് ഒഴിവാക്കുന്നതിനായി, അധികാരസ്ഥാനത്തിന് പിടിച്ചെടുത്ത കശുവ≠ി സത്വരമായി വിൽപ്പന നടത്താൻ കഴിയുന്നതിന് പ്രധാന ആക്റ്റിൽ 5 എ വകുപ്പ് ഉൾപ്പെടുത്താൻ സർക്കാർ തീരുമാ

നിച്ചു .

2. കൂടാതെ, 1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ ആക്റ്റ്് പ്രകാരം ഒരു രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറിയിലെ കശുവ≠ി സംസ്കരണം നിരോധിച്ചിരുന്നു. സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള ഈ നിരോധനം ഉ≠െങ്കിലും രജിസ്റ്റർ ചെയ്യാത്ത ധാരാളം കശുവ≠ി ഫാക്ടറികൾ, സംസ്ഥാനത്ത് ഇപ്പോഴും കശുവ≠ി സംസ്കരണം നടത്തുകയും അവ തൊഴിലാളികൾക്കു ലഭിക്കേ≠ സ്റ്റാറ്റ്യൂട്ടറിയായുള്ള ആനുകൂല്യങ്ങൾ നൽകാതെ പ്രവർത്തിച്ചുവരികയും ചെയ്യുന്നു.

മേൽപ്പറഞ്ഞ ആക്റ്റിലെ നിലവിലുള്ള വ്യവസ്ഥകൾ സംസ്ഥാനത്തു പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികളെ പൂർണ്ണമായി നിരോധിക്കുന്നതിന് പര്യാപ്തമല്ല. ആയതിനാൽ ഈ ആക്റ്റിൽ നിർണ്ണയിച്ചിട്ടുള്ള ശിക്ഷ വർദ്ധിപ്പിക്കുന്നതിന് ആക്റ്റിലെ 6-ാം വകുപ്പ് ഭേദഗതി ചെയ്തുകൊ≠് ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനത്തിനുള്ള ശിക്ഷ കൂടുതൽ കർശനമാക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നു.

6

3. മേൽപ്പറഞ്ഞ ആവശ്യത്തിലേക്കായി 1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ബിൽ പന്ത്ര≠ാം കേരള നിയമസഭയുടെ 119-ാം ബില്ലായി പ്രസിദ്ധീകരിച്ചെങ്കിലും ആയത് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് സാധിച്ചില്ല. സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാതിരുന്ന തിനാലും, സത്വര നിയമനിർമ്മാണം നടത്തേ≠ സാഹചര്യം നിലനിൽക്കുന്നതായി ഗവർണ്ണർക്ക് ബോദ്ധ്യപ്പെട്ടതിനാലും, ഗവർണ്ണർ 2007-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് (2007-ലെ 63) 2007, ഡിസംബർ 12-ാം തീയതി വിളംബരപ്പെടുത്തുകയും, ആയത് 2007, ഡിസംബർ 13-ാം തീയതിയിലെ 2242-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

4. 2007-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസി (2007-ലെ 63)-നു പകരം ഒരു ബിൽ പന്ത്ര≠ാം കേരള നിയമസഭയുടെ 157-ാം നമ്പർ ബില്ലായി പ്രസിദ്ധീകരിച്ചെങ്കിലും ആയത് 2008, ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008, മാർച്ച് 19-ാം തീയതി അവസാനിച്ച നിയമസഭയുടെ സമ്മേളന കാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും, പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തേ≠തുള്ളതിനാലും, 2008-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് (2008-ലെ 7) 2008, ഏപ്രിൽ 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2008, ഏപ്രിൽ 1-ാം തീയതിയിലെ 657-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

5. 2008-ലെ 7-ാം നമ്പർ ഓർഡിനൻസിനുപകരം ഒരു ബിൽ പന്ത്ര≠ാം കേരള നിയമസഭയുടെ 189-ാം നമ്പർ ബില്ലായി പ്രസിദ്ധീകരിച്ചുവെങ്കിലും ആയത് 2008, ജൂൺ 23-ാം തീയതി ആരംഭിച്ച് 2008, ജൂലൈ 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും, പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തേ≠ തുള്ളതിനാലും, 2008-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് (2008-ലെ 25), 2008, ആഗസ്റ്റ് 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2008 ആഗസ്റ്റ് 2-ാം തീയതിയിലെ 1679-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

6. 2008-ലെ 25-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

7

ധനകാര്യ മെമ്മോറാfiം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽനിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

പി. കെ. ഗുരുദാസൻ.

Cite this issue. Kerala Gazette, Government of Kerala, 28 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-28.part2_part2/. Archive identifier in.gazette.kerala_new.2008-10-28.part2_part2.