Kerala Gazette No. 44 dated 4th November 2008.
PART II
tIcf \nb-a-k`m sk{I-t´-dnb‰v
വി⁄ാപനം
നമ്പർ 5437/ലെജിൻ-3/2008/ലെജി. തിരുവനന്തപുരം, 2008 നവംബർ 4.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2008-ലെ കേരള കർഷക തൊഴിലാളി (ര≠ാം ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.
ഡോ. എൻ. കെ. ജയകുമാർ, സെക്രട്ടറി.
G-877/2008/DTP.
2പന്ത്ര≠ാം കേരള നിയമസഭ
ബിൽ നമ്പർ 226 2008˛se tIcf I¿jI sXmgn-emfn (c≠mw t`-Z-K-Xn) _ n ¬
1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് വീ≠ും (ഭേദഗതി)
ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊൻപതാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു : —
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്ററിന് 2008-ലെ കേരള കർഷക തൊഴിലാളി (ര≠ാം ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 9-ാം വകുപ്പിന്റെ ഭേദഗതി.—1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റിലെ (1974-ലെ 18) 9-ാം വകുപ്പിൽ, (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് : —
"(4) രജിസ്റ്റർചെയ്ത കർഷക തൊഴിലാളികൾ ഓരോ സാമ്പത്തിക വർഷവും നൽകുന്ന അംശദായത്തിന് തുല്യമായ ഒരു തുക വർഷംതോറും സർക്കാർ, ഗ്രാന്റായി, നിധിയിലേക്ക് അംശദായമായി നൽകേ≠താണ്.".
3ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് സർക്കാരിൽനിന്നും അംശദായം നൽകുന്നതിന് 1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് വ്യവസ്ഥ ചെയ്യുന്നില്ല. ഇപ്പോൾ, പദ്ധതിയിൻകീഴിൽ തൊഴിലാളികൾക്ക് ക്ഷേമാനുകൂല്യങ്ങൾ നൽകുന്നതിന് നിധിയിലെ വരുമാനം അപര്യാപ്തമാണ്. ആനുകൂല്യങ്ങൾ നൽകുന്നതിന് ഭീമമായ ഒരു തുക കുടിശ്ശികയായി നിലവിലു≠്. ആയതിനാൽ തൊഴിലാളികൾ നിധിയിലേക്ക് നൽകുന്ന അംശദായത്തിനുതുല്യമായ ഒരു തുക വർഷംതോറും സർക്കാർ വിഹിതമായി നൽകുന്നതിനും അതിനനുസരിച്ച് 1974-ലെ കേരള കർഷക തൊഴിലാളി ആക്റ്റ് ഭേദഗതി ചെയ്യുന്നതിനും സർക്കാർ തീരുമാനിക്കുകയു≠ായി.
2. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊ≠ുള്ളതാണ്് ഈ ബിൽ.
ധനകാര്യ മെമ്മോറാ≠ം
ബില്ലിലെ (2)-ാം ഖണ്ഡപ്രകാരം ഓരോ സാമ്പത്തിക വർഷവും രജിസ്റ്റർ ചെയ്ത കർഷകത്തൊഴിലാളികൾ നൽകുന്ന അംശദായത്തിനുതുല്യമായ ഒരു തുക ഓരോ വർഷവും നിധിയിലേക്ക് അംശദായമായി സർക്കാർ നൽകേ≠താണ്. ഈ സാമ്പത്തിക വർഷം 6.5 കോടി രൂപ നിധിയിലേക്കുള്ള അംശദായമായി സമാഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ, സർക്കാർ 6.5 കോടി രൂപ സഞ്ചിതനിധിയിൽ നിന്നും നൽകേ≠തായിവരും. അപ്പോൾ സംസ്ഥാന സഞ്ചിത നിധിയിൽനിന്ന് 6.5 കോടി രൂപയിൽ കുറയാത്ത തുക ആവർത്തക വാർഷിക ചെലവായി വരുന്നതാണ്.
പി. കെ. ഗുരുദാസൻ.