Servants of Knowledge
Kerala Gazette · Government of Kerala

3.The Kerala Co Operative Societies (Amendment ) Bill 2008 (Bill No 229)

Published 11 November 2008

Department
PART II-Legislative Department
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-11-11.part2_part2_229
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 45 dated 11th November 2008.

PART II

tIcf \nb-a-k`m sk{I-t´-dnb‰v

വി⁄ാപനം

നമ്പർ 5610/ലെജിൻ-3/2008/ലെജി. തിരുവനന്തപുരം, 2008 നവംബർ 11.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2008-ലെ കേരള സഹകരണസംഘം (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും, ഏൽപ്പിച്ചുകൊടുക്കപ്പെട്ട നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ. എൻ. കെ. ജയകുമാർ, സെക്രട്ടറി.

G-947/2008/DTP.

2

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 229 2008˛se tIcf kl-I-c-W-kwLw (t`-Z-K-Xn) _n¬ 1969-ലെ കേരള സഹകരണസംഘം ആക്റ്റ് വീ≠ും ഭേദഗതി

ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1969-ലെ കേരള സഹകരണസംഘം ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊൻപതാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു : —

1. ചുരുക്കപ്പേരും പ്രാരംഭവും.— ( 1 ) ഇ ൗ ആ ക ് റ റ ി ന ് 2 0 0 8 - െ ല േ ക ര ള സഹകരണസംഘം (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2007 ഡിസംബർ 11-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെ ടേ≠താണ്.

2. 2-ാം വകുപ്പിന്റെ ഭേദഗതി.—1969-ലെ കേരള സഹകരണസംഘം ആക്റ്റിലെ (1969-ലെ 21), (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 2-ാം വകുപ്പിൽ, —

(1) (എെഎ) ഖണ്ഡത്തിനുപകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത ്: —

"(എെഎ) "ജില്ലാ സഹകരണ ബാങ്ക്" എന്നാൽ, ഒരു റവന്യുജില്ലയിൽ അധികാരിത ഉള്ളതും, പ്രാഥമിക കാർഷിക വായ്പാസംഘങ്ങളും അർബൻ സഹകരണ ബാങ്കുകളും അംഗങ്ങളായിട്ടുള്ളതും, നാമമാത്രമായ അല്ലെങ്കിൽ അസോസിയേറ്റ് അംഗങ്ങൾ ഉൾപ്പടെയുള്ള അതിലെ അംഗങ്ങൾക്ക് വായ്പ നൽകുന്നതിന് ഫ≠് സ്വരൂപിക്കുകയെന്ന പ്രധാന ഉദ്ദേശമുള്ളതുമായ ഒരു കേന്ദ്ര സംഘം എന്നർ∞മാകുന്നു;";

(2) (ഒസി) ഖണ്ഡത്തിനുശേഷം, താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠ താണ്, അതായത്: —

"(ഒഡി) "പ്രാഥമിക സഹകരണ സംഘം" എന്നാൽ, ഒരു റവന്യുജില്ലയിൽ മുഴുവനായോ അല്ലെങ്കിൽ അങ്ങനെയുള്ള റവന്യു ജില്ലയിലെ വിനിർദ്ദേശിക്കപ്പെട്ട ഏതെങ്കിലും പ്രദേശത്തോ അധികാരിത ഉള്ളതും, വ്യ‡ി അല്ലെങ്കിൽ വ്യ‡ികളും മറ്റു സഹകരണ സംഘങ്ങളും, അതിന്റെ അംഗങ്ങളായിട്ടുള്ളതും ആയ ഒരു സംഘം എന്നർ∞മാകുന്നു;";

3

(3) (ടിഎ) ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്: —

"(ടിഎ) "അർബൻ സഹകരണ ബാങ്ക് " എന്നാൽ, ഈ ആക്റ്റിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും നഗരപ്രദേശങ്ങൾ അതിന്റെ പ്രവർത്തന മേഖല ആയിട്ടുള്ളതും, ഭാരതീയ റിസർവ് ബാങ്കിൽ നിന്നും ലഭിച്ചിട്ടുള്ള ലൈസൻസോടുകൂടി ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതുമായ ഒരു സംഘം എന്നർ∞മാകുന്നു;".

3. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ,—

(1) (1)-ാം ഉപവകുപ്പിൽ, നിലവിലുള്ള ക്ലിപ്തനിബന്ധനക്കു മുൻപായി താഴെ പറയുന്ന ക്ലിപ്തനിബന്ധനകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്: —

"എന്നാൽ ഒരു ജില്ലാ സഹകരണ ബാങ്കിന്, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അർബൻ സഹകരണ ബാങ്കുകളും ഒഴികെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും, അതിന്റെ പ്രവർത്തന മേഖലയ്ക്കുള്ളിൽ പ്രവർത്തി ക്കുന്നതുമായ ഏതൊരു സഹകരണസംഘത്തെയും നാമമാത്രമായ അല്ലെങ്കിൽ അസോസിയേറ്റ് അംഗമായി ചേർക്കാവുന്നതാണ് :

എന്നുമാത്രമല്ല, 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ആക്റ്റിന്റെ പ്രാരംഭ തീയതിയിൽ ഒരു ജില്ലാ സഹകരണ ബാങ്കിലെ അംഗങ്ങൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും, അർബൻ സഹകരണ ബാങ്കുകളും ഒഴികെ, അങ്ങനെയുള്ള പ്രാരംഭം മുതൽ ജില്ലാ സഹകരണ ബാങ്കിന്റെ നാമമാത്രമായ അംഗങ്ങളോ അല്ലെങ്കിൽ അസോസിയേറ്റ് അംഗങ്ങളോ ആയിത്തീരുന്നതാണ്;";

(2) നിലവിലുള്ള ക്ലിപ്തനിബന്ധനയിൽ "എന്നാൽ" എന്ന വാക്കിനുപകരം "എന്നിരുന്നാലും" എന്ന വാക്ക് ചേർക്കേ≠താണ്.

4. 63-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 63-ാം വകുപ്പിൽ, (4)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്,

അതായത്: —

"(5) സർക്കാർ, സഹകരണ ആഡിറ്റ് ഡയറക്ടർ, ആഡിറ്റ് നടത്തേ≠ രീതി നിർണ്ണയിക്കേ≠താണ്.

(6) തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, സഹകരണ ആഡിറ്റ് ഡയറക്ടറോ അദ്ദേഹം പ്രാധികാരം നൽകിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ നൽകുന്ന ആഡിറ്റ് സ ർ ട്ട ി ഫ ി ക്ക റ്റ ് , സ ംസ്ഥ ാ ന സ ർ ക്ക ാ ര ി െ ന്റ യ ു ം സ ർ ക്ക ാ ര ി ത ര അ ധ ി ക ാ ര സ്ഥാനങ്ങളുടെയും മുൻപാകെ ഫയൽ ചെയ്യേ≠ എല്ലാ ആവശ്യങ്ങൾക്കും വേ≠ി സാധുവായിരിക്കുന്നതാണ്.".

5. 70-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 70-ാം വകുപ്പിൽ (1)-ാം ഉപവകുപ്പിൽ, "ഒരു അവാർഡ് പാസ്സാക്കേ≠തും" എന്ന വാക്കുകൾക്കു മുമ്പായി "ഒരു വർഷത്തിനകം" എന്ന വാക്കുകൾ ചേർക്കേ≠താണ്.

4

6. റദ്ദാക്കലും ഒഴിവാക്കലും.—(1) 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് (2008-ലെ 29) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതിചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അഥവാ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളുടെ കാര്യക്ഷമമായ മാർഗ്ഗദർശനത്തിനും നിയന്ത്രണത്തിനുമായി 1969-ലെ കേരള സഹകരണ സംഘം ആക്റ്റിൽ (1969-ലെ 21) 'ജില്ലാ സഹകരണ ബാങ്കിന്റെയും', 'അർബൻ സഹകരണ ബാങ്കിന്റെയും' നിർവ്വചനങ്ങൾ ഭേദഗതി ചെയ്യുന്നതിനും, "പ്രാഥമിക സഹകരണസംഘത്തിന്റെ" നിർവ്വചനം കൂട്ടിച്ചേർക്കുന്നതിനും തീരുമാനിച്ചു. കൂടാതെ സഹകരണ ആഡിറ്റ് ഡയറക്ടർ ആഡിറ്റ് നടത്തേ≠ രീതി നിർണ്ണയിക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു.

2. നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് ഉടനടി പ്രാബല്യം നൽകേ≠ിയിരുന്നതിനാലും, കേരള ഗവർണ്ണർ, 2007-ലെ കേരള സഹകരണസംഘം (ഭേദഗതി) ഓർഡിനൻസ്, 2007, ഡിസംബർ 11-ാം തീയതി 2007-ലെ 62-ാം നമ്പർ ഓർഡിനൻസായി വിളംബരപ്പെടുത്തുകയും, അത് 2007, ഡിസംബർ 11-ാം തീയതിയിലെ 2224-ാം നമ്പർ കേരള അസാധാ രണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

3. പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാനനിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2008, ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008 മാർച്ച് 19-ാം തീയതി അവസാനിച്ച നിയമസഭയുടെ സമ്മേളനകാലത്ത് നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിഞ്ഞില്ല.

4. ആയതിനാൽ, 2007-ലെ 62-ാം നമ്പർ ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി, ഗവർണ്ണർ, 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് 2008 ഏപ്രിൽ 1-ാം തീയതി 2008-ലെ 11-ാം നമ്പർ ഓർഡിനൻസായി വിളംബരപ്പെടുത്തുകയും അത് 2008 ഏപ്രിൽ 1-ാം തീയതിയിലെ 654-ാം നമ്പർ കേരള അസാധാ

രണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

5

5. പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2008, ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലൈ 24-ാം തീയതി അവസാനിച്ച നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ അവതരിപ്പിക്കു വാനോ പാസ്സാക്കുവാനോ കഴിഞ്ഞില്ല.

6. ആയതിനാൽ, 2008-ലെ 11-ാം നമ്പർ ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി, 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് ഗവർണ്ണർ, 2008 ആഗസ്റ്റ് 1-ാം തീയതി വിളംബരപ്പെടുത്തുകയും, അത് 2008 ആഗസ്റ്റ് 2-ാം തീയതിയിലെ 1672-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 2008-ലെ 29-ാം നമ്പർ ഓർഡിനൻസായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

7. പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ം

ബില്ലിലെ 4-ാം ഖണ്ഡംമൂലം 63-ാം വകുപ്പിൽ കൂട്ടിച്ചേർക്കുവാൻ ഉദ്ദേശിച്ച (5)-ാം ഉപഖണ്ഡം സഹകരണ ആഡിറ്റ് ഡയറക്ടർ, ആഡിറ്റ് നടത്തേ≠ത് ഏത് രീതിയി ലാണെന്ന് നിർണ്ണയിക്കുവാൻ സർക്കാരിനെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.

ഏത് കാര്യങ്ങളെ സംബന്ധിച്ചാണോ ചട്ടങ്ങൾ ഉ≠ാക്കാവുന്നത് അവയെല്ലാം സാധാരണമോ അല്ലെങ്കിൽ ഭരണപരമോ ആയ സ്വഭാവത്തോടുകൂടിയതാണ്. കൂടാതെ ചട്ടങ്ങൾ അവ ഉ≠ാക്കിയതിനുശേഷം നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയവുമാണ്. ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം അതിനാൽ സാധാരണ സ്വഭാവത്തോടുകൂടിയതാണ്.

ജി. സുധാകരൻ.

Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part2_part2_229/. Archive identifier in.gazette.kerala_new.2008-11-11.part2_part2_229.