Servants of Knowledge
Kerala Gazette · Government of Kerala

4.Sree Sankaracharya Sanskrit University (Second Amendment ) Bill 2008 (Bill No 230)

Published 11 November 2008

Department
PART II-Legislative Department
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-11-11.part2_part2_230
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 45 dated 11th November 2008.

PART II

tIcf \nb-a-k`m sk{I-t´-dnb‰v

വി⁄ാപനം

നമ്പർ 5673/ലെജിൻ-1/2008/ലെജി. തിരുവനന്തപുരം, 2008 നവംബർ 11.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2008-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ര≠ാം ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും ഏൽപ്പിച്ചു കൊടുക്കപ്പെട്ട നിയമ നിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ: എൻ. കെ. ജയകുമാർ,

സെക്രട്ടറി.

G-946/2008/DTP.

2

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 230 2008˛se {io i¶-cm-Nmcy kwkvIrX k¿Δ-I-em-ime (c≠mw t`-Z-K-Xn) _n¬

1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ് താഴെപ്പറയുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തി ഒൻപതാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്ററിന് 2008-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ര≠ാം ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2008 ജൂൺ 9-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 2-ാം വകുപ്പിന്റെ ഭേദഗതി.—1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിലെ (1994-ലെ 5) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 2-ാം വകുപ്പിൽ (എൽ) ഖണ്ഡത്തിനുശേഷം, താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(എം) "പ്രോ-വൈസ്-ചാൻസലർ" എന്നാൽ സർവ്വകലാശാലയുടെ പ്രോ-വൈസ-് ചാൻസലർ എന്നർ∞മാകുന്നു ;".

3. 3-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 3-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ "വൈസ്-ചാൻസലർ," എന്ന വാക്കുകൾക്കുശേഷം, "പ്രോ-വൈസ്- ചാൻസലർ" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

4. 12-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 12-ാം വകുപ്പിൽ,- (i) "എക്സ്-ഒഫീഷ്യോ അംഗങ്ങൾ" എന്ന ശീർഷകത്തിന് കീഴിൽ,-3 (എ) നിലവിലുള്ള (ii)-ാം ഇനത്തെ (iii)-ാം ഇനമായി പുനരക്കമിടേ≠തും അപ്രകാരം പുനരക്കമിട്ട (iii)-ാം ഇനത്തിനു മുമ്പായി താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(ii) പ്രോ-വൈസ്-ചാൻസലർ;";

(ബി) അപ്രകാരം പുനരക്കമിട്ട (iii)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(iv) ധനകാര്യവകുപ്പ് ഗവൺമെന്റ ് സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന, ധനകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ.";

(ii) "നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ,—

(എ) (iii)-ാം ഇനത്തിനുപകരം താഴെപ്പറയുന്ന ഇനം ചേർക്കേ≠താണ്, അതായത്: —

"(iii) സർക്കാർ, നാമനിർദ്ദേശം ചെയ്യുന്ന സർവ്വകലാശാലയിലെ മൂന്ന് റെഗുലർ അദ്ധ്യാപകർ, അവരിൽ ഒരാൾ വനിത ആയിരിക്കേ≠താണ്;";

(ബി) (iv)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(v) സർക്കാർ, നാമനിർദ്ദേശം ചെയ്യുന്ന സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ അല്ലെങ്കിൽ അയാളുടെ അസാന്നിദ്ധ്യത്തിൽ സർവ്വകലാശാലയിലെയോ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കലാലയങ്ങളിലെയോ, കേന്ദ്രങ്ങളിലേയോ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു റെഗുലർ വിദ്യാർ∞ിയും.".

5. 15-ാം വകുപ്പിന്റെ ഭേദഗതി.—15-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ "അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ" എന്ന വാക്കുകൾക്കുശേഷം "പ്രോ-വൈസ്- ചാൻസലറും, ര≠ുപേരുടെയും അസാന്നിദ്ധ്യത്തിൽ" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ് .

6. 16-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 16-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ, എക്സ്ഒഫീഷ്യോ അംഗങ്ങൾ എന്ന ശീർഷകത്തിൻകീഴിൽ (i)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(iഎ) പ്രോ-വൈസ്-ചാൻസലർ്;"്.

7. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പ് (3)-ാം ഉപവകുപ്പിന് പകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്്:—

4

"(3) വൈസ്-ചാൻസലറോ, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ പ്രോ-വൈസ് ചാൻസലറോ അഥവാ ഈ ര≠ുപേരുടെയും അസാന്നിദ്ധ്യത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ തങ്ങൾക്കിടയിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരംഗമോ അക്കാഡമിക്ക് കൗൺസിലിന്റെ യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കേ≠താണ്.".

8. 21-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 21-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ, ഇനം (iii)-നുശേഷം, താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(iv) പ്രോ-വൈസ്-ചാൻസലർ;".

9. 23-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 23-ാം വകുപ്പിൽ, (i)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(ii) പ്രോ-വൈസ്-ചാൻസലർ;".

10. 24-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 24-ാം വകുപ്പ് (6)-ാം ഉപവകുപ്പിന് പകരം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(6) വൈസ്-ചാൻസലറുടെ ഒൗദ്യോഗികസ്ഥാനത്തിൽ താൽക്കാലിക ഒഴിവ് വരികയോ അഥവാ വൈസ്-ചാൻസലർ, താൽക്കാലികമായി അസന്നിഹിത നായിരിക്കുകയോ ചെയ്യുന്ന സംഗതിയിൽ, പ്രോ-വൈസ്-ചാൻസലർ, അതതു സംഗതി പോലെ, വൈസ്-ചാൻസലറുടെ അധികാരങ്ങൾ വിനിയോഗിക്കുകയും കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുകയോ അഥവാ, വൈസ്-ചാൻസലറുടെ പതിവ് ചുമതലകൾ നിർവ്വഹിക്കുകയോ ചെയ്യേ≠തുമാണ്.".

11. 26-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 26-ാം വകുപ്പ് (11)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(12) വൈസ്-ചാൻസലർ തന്റെ ഏതെങ്കിലും അധികാരങ്ങൾ പ്രോ-വൈസ്- ചാൻസലർക്ക് ഏൽപ്പിച്ചുകൊടുക്കാവുന്നതാണ്്.".

12. 27 എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 26-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"27. പ്രോ-വൈസ്-ചാൻസലർ.—(1) ചാൻസലർ, പ്രോ-ചാൻസലർ സമർപ്പിച്ച പാനലിൽ നിന്നും പ്രോ-വൈസ്-ചാൻസലറെ നിയമിക്കേ≠താണ്.

(2) നിയമന സമയത്ത് പ്രോ-വൈസ്-ചാൻസലർക്ക് അറുപത്തിയഞ്ച് വയസ്സ് പൂർത്തിയായിരിക്കാൻ പാടില്ലാത്തതാകുന്നു.

5

(3) പ്രോ-വൈസ്-ചാൻസലർ സർവ്വകലാശാലയുടെ ശമ്പളം പറ്റുന്ന ഒരു മുഴുവൻ സമയ ഉദ്യോഗസ്ഥൻ ആയിരിക്കേ≠താണ്.

(4) പ്രോ-വൈസ്-ചാൻസലർ, താൻ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ നാലുവർഷക്കാലത്തേക്ക് ഉദ്യോഗം വഹിക്കേ≠തും, പുനർ നിയമനത്തിന് അർഹനായിരിക്കുന്നതുമാണ്.

(5) പ്രോ-വൈസ്-ചാൻസലറുടെ ശമ്പളവും മറ്റു സേവന ഉപാധികളും സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന വിധത്തിലായിരിക്കേ≠താണ്.

(6) ചാൻസലർ, ആക്റ്റിലെയും, സ്റ്റാറ്റ്യൂട്ടുകളിലെയും, ഓർഡിനൻസുകളിലെയും റെഗുലേഷനുകളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, വൈസ്-ചാൻസലറുമായി കൂടിയാലോചിച്ച്, പ്രോ-വൈസ്-ചാൻസലറുടെ അംഗികാരങ്ങളും ചുമതലകളും തീരുമാനിക്കേ≠താണ്.".

13. റദ്ദാക്കലും ഒഴിവാക്കലും.—(1) 2008-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് (2008-ലെ 22) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്ന ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

ഇപ്പോൾ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സിൻഡിക്കേറ്റിൽ വിദ്യാർ∞ികളുടെയും അദ്ധ്യാപകരുടെയും മതിയായ പ്രാതിനിധ്യമില്ലാത്തതും അതിൽ സർക്കാരിന്റെ ധനകാര്യവകുപ്പിന്റെ പ്രാതിനിധ്യവും ഇല്ലാത്തതുമാണ്. കൂടാതെ മറ്റ് സർവ്വകലാശാലകളുടെ കാര്യത്തിലെന്നപോലെ ഒരു പ്രോ-വൈസ്-ചാൻസലറുടെ തസ്തികയും ഈ സർവ്വകലാശാലയിൽ ഇല്ല. ഒരു വിദ്യാർ∞ി പ്രതിനിധിയേയും ര≠് അദ്ധ്യാപക പ്രതിനിധികളേയും ധനകാര്യവകുപ്പിന്റെ പ്രതിനിധിയേയും കൂടി സർവ്വകലാശാലയുടെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തുന്നതിനുവേ≠ി ആക്റ്റ് ഭേദഗതി ചെയ്യുവാൻ സർക്കാർ തീരുമാനിച്ചു. സർവ്വകലാശാലയുടെ കാര്യങ്ങളിൽ കാര്യക്ഷമമായ ഭരണനിർവ്വഹണം ഉറപ്പുവരുത്തുന്നതിനുവേ≠ി, മറ്റ് സർവ്വകലാശാലകളുടെ കാര്യത്തിലെ ന്നതുപോലെ ഒരു പ്രോ-വൈസ്-ചാൻസലറുടെ തസ്തിക സൃഷ്ടിക്കുവാനും അയാളുടെ നിയമനത്തിന്റെ രീതിയും അധികാരങ്ങളും കടമകളും ആക്റ്റിൽ വ്യവസ്ഥ ചെയ്യുവാനും തീരുമാനിച്ചു.

6

2. നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് ഉടനടി പ്രാബല്യം നൽകേ≠ിയിരുന്നതിനാലും, 2008-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് 2008 ജൂൺ 9-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തുകയും അത് 2008-ലെ 16-ാം നമ്പർ ഓർഡിനൻസായി 2008 ജൂൺ 9-ാം തീയതിയിലെ 1160-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

3. പ്രസ്തുത ഓർഡിനൻസിനുപകരം ഒരു ബിൽ XII-ാം കേരള നിയമസഭയുടെ 207-ാം നമ്പർ ബില്ലായി പ്രസിദ്ധപ്പെടുത്തിയെങ്കിലും ആയത് 2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലൈ 24-ാം തീയതി അവസാനിച്ച നിയമസഭയുടെ എട്ടാം സമ്മേളന കാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിഞ്ഞില്ല.

4. 2008-ലെ 16-ാം നമ്പർ ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2008-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് 2008-ലെ 22-ാം നമ്പർ ഓർഡിനൻസായി 2008 ആഗസ്റ്റ് 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തുകയും അത് 2008 ആഗസ്റ്റ് 2-ാം തീയതിയിലെ 1673-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

5. പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽനിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ം

1. ബില്ലിലെ 4-ാം ഖfiം (1) (ബി) ഉപഖfiംമൂലം കൂട്ടിച്ചേർക്കാൻ ഉദ്ദേശിച്ച ആക്റ്റിലെ 12-ാം വകുപ്പ് (iv)-ാം ഇനം (എക്സ്-ഒഫിഷ്യോ അംഗങ്ങൾ) സർവ്വകലാശാ ലയിലെ സിൻഡിക്കേറ്റിലേക്ക് ധനകാര്യ വകുപ്പിലെ ഗവൺമെന്റ ് ഡെപ്യൂട്ടി സെക്രട്ടറി യുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്യുന്നതിന് ധനകാര്യ വകുപ്പിലെ ഗവൺമെന്റ ് സെക്രട്ടറിയെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു. ബില്ലിലെ 4-ാം ഖfiം (ii) (എ) ഉപഖfiംമൂലം കൂട്ടിച്ചേർക്കാൻ ഉദ്ദേശിച്ച ആക്റ്റിലെ 12-ാം വകുപ്പ് (iii)-ാം ഇനം (നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ) സർവ്വകലാശാലയിലെ സിൻഡിക്കേറ്റിലേക്ക് സർവ്വകലാശാലയിലെ മൂന്ന് റഗുലർ അദ്ധ്യാപകരെ നാമനിർദ്ദേശം ചെയ്യുന്നതിന് സർക്കാരിനെ അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്നു. ബില്ലിലെ 4-ാം ഖfiം (ii) (ബി) ഉപഖfiംമൂലം കൂട്ടിച്ചേർക്കാൻ ഉദ്ദേശിച്ച ആക്റ്റിലെ 12-ാം വകുപ്പ്7 (v)-ാം ഇനം (നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ) സർവ്വകലാശാലാ യൂണിയൻ ചെയർ പേഴ്സന്റെ അസാന്നിദ്ധ്യത്തിൽ സർവ്വകലാശാലയിലെയോ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കലാലയങ്ങളിലെയോ കേന്ദ്രങ്ങളിലെയോ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു റഗുലർ വിദ്യാർ∞ിയെ സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്യുവാൻ സർക്കാരിനെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.

2. ബില്ലിലെ 12-ാം ഖfiംമൂലം കൂട്ടിച്ചേർക്കാൻ ഉദ്ദേശിച്ച ആക്റ്റിലെ 27-ാം വകുപ്പ് (5)-ാം ഉപവകുപ്പ് ശമ്പളവും മറ്റ് സേവന വ്യവസ്ഥകളും സ്റ്റാറ്റ്യുട്ടുകൾ മുഖാന്തിരം നിർണ്ണയിക്കുവാൻ സർവ്വകലാശാലയെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.

3. മേൽപ്പറഞ്ഞ കാര്യങ്ങൾ സാധാരണമോ ഭരണപരമോ ആയ സ്വഭാവത്തോടു കൂടിയതാണ്. ആയതിനാൽ, ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം, സാധാരണ സ്വഭാവത്തോടുകൂടിയതാണ്.

എം. എ. ബേബി.

Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part2_part2_230/. Archive identifier in.gazette.kerala_new.2008-11-11.part2_part2_230.