Servants of Knowledge
Kerala Gazette · Government of Kerala

5.Kerala High Court Service (Fixation) of Retairement Age ) Bill (Bill No 231)

Published 11 November 2008

Department
PART II-Legislative Department
Part
PART I - B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2008-11-11.part2_part2_bill231
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 45 dated 11th November 2008.

PART II

tIcf \nbak`m sk{I-t´-dn-b‰v

വി⁄ാപനം

നമ്പർ 5674/ലെജിൻ 2/2008/ലെജി. തിരുവനന്തപുരം, 2008 നവംബർ 10.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

ഡോ: എൻ. കെ. ജയകുമാർ,

സെക്രട്ടറി.

G. 944/2008/DTP.

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 231 2008˛se tIcf sslt°m-SXn k¿Δo-kp-Iƒ (hn-c-an°¬ {]mbw \nP-s∏-Sp-ج) _n¬

കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വിരമിക്കൽ പ്രായം നിജപ്പെടുത്തുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—സംസ്ഥാനത്തെ മറ്റു സർവ്വീസുകളിലുള്ള ഉദ്യോഗസ്ഥരുടേതിനും ജീവനക്കാരുടേതിനും തുല്യമായി കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വിരമിക്കൽ പ്രായം നിജപ്പെടുത്തേ≠ത് ആവശ്യമാണെന്ന് കരുതുന്നതിനാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തി ഒൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2007 ജനുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. ഹൈക്കോടതി സർവ്വീസുകളിലെ വിരമിക്കൽ പ്രായം നിജപ്പെടുത്തൽ.— തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ, ഏതെങ്കിലും ചട്ടത്തിലോ, ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ, ഡിക്രിയിലോ, ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, കേരള ഹൈക്കോടതിയിലെ ഒരു ഉദ്യോഗസ്ഥന്റെ അല്ലെങ്കിൽ ജീവനക്കാരന്റെ നിർബന്ധിത വിരമിക്കൽ അയാൾക്ക് 55 വയസ് പൂർത്തിയാകുന്ന മാസത്തിലെ അവസാന ദിവസത്തിന്റെ ഉച്ചയ്ക്കുശേഷം പ്രാബല്യത്തിൽ വരുന്നതാണ്.

3

3. ശമ്പളം കൊടുക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.—2-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ അല്ലെങ്കിൽ ജീവനക്കാർ, ആരെങ്കിലും 55 വയസിനുശേഷവും സേവനത്തിൽ തുടർന്നിട്ടു≠െങ്കിൽ അവർ യഥാർ∞ത്തിൽ ജോലിചെയ്ത 2007 ഒക്ടോബർ 22-ാം തീയതി വരെയുള്ള കാലയളവിലെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും അർഹരായിരിക്കുന്നതാണ്, എന്നാൽ അവരുടെ അങ്ങനെയുള്ള സേവനം മറ്റേതെങ്കിലും സേവന ആനുകൂല്യങ്ങൾക്കോ പെൻഷൻ ആനുകൂല്യങ്ങൾക്കോ കണക്കിലെടുക്കാൻ പാടില്ലാത്തതാണ്.

4. റദ്ദാക്കലും ഒഴിവാക്കലും.—(1) 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഓർഡിനൻസ് (2008-ലെ 32) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

ഉദ്ദേശ കാരണങ്ങളുടെ വിവരണം

1970-ലെ ഹൈക്കോടതി സർവ്വീസുകൾ ചട്ടങ്ങളുടെ 35-ാം ചട്ടം പ്രകാരം കേരള സർവ്വീസ് ചട്ടങ്ങൾ ഹൈക്കോടതി സർവ്വീസിലെ അംഗങ്ങൾക്കും ബാധകമായിരുന്നതും അതനുസരിച്ച് കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം 1-ലെ ചട്ടം 60 (എ) പ്രകാരമുള്ള 55-ാം വയസിലെ നിർബന്ധിത വിരമിക്കൽ അവർക്കും ബാധകമായിരുന്നതുമാണ്. കേരള ചീഫ് ജസ്റ്റീസ് 1-1-2007 മുതൽ മുൻകാല പ്രാബല്യത്തോടുകൂടി ഈ വ്യവസ്ഥകളെ റദ്ദാക്കിക്കൊ≠് ഹൈക്കോടതി സർവ്വീസിലെ ഒരു അംഗത്തിന്റെ നിർബന്ധിത വിരമിക്കൽ പ്രായം 58-ാം വയസിലാണെന്ന് വ്യവസ്ഥ ചെയ്യുന്ന ചട്ടം 37(1) ഉൾപ്പെടുത്തി 2007-ലെ കേരള ഹൈക്കോടതി സർവ്വീസ് ചട്ടങ്ങൾ പുറപ്പെടുവിച്ചു, അതാകട്ടെ കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് എതിരാണ്.

2. ബഹുമാനപ്പെട്ട ഹൈക്കോടതി ഡബ്ലിയു. പി. (സി) നമ്പർ 20158/07-ൽ, ഭാരതത്തിന്റെ ഭരണഘടനയുടെ അനു—േദം 229 (2)-ൽ വിഭാവനം ചെയ്തിരിക്കുന്ന തരത്തിലുള്ള ഒരു നിയമനിർമ്മാണവും സംസ്ഥാന നിയമസഭ നടത്തിയിട്ടില്ലെന്നും, വിരമിക്കൽ പ്രായം എന്നത് ശമ്പളം, അലവൻസ്, അവധി അല്ലെങ്കിൽ പെൻഷനുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും അതിനാൽ ചീഫ് ജസ്റ്റീസിന് പ്രായം 58 ആയി നിജപ്പെടുത്തു4 ന്നതിന് ഗവർണ്ണറുടെ മുൻകൂട്ടിയുള്ള അംഗീകാരം ആവശ്യമില്ലെന്നും ഉള്ള കാരണങ്ങൾ പറഞ്ഞുകൊ≠്, അതിന്റെ 13-8-2007-ലെ വിധിന്യായത്തിൽ കേരളത്തിന്റെ ചീഫ് ജസ്റ്റീസ് പുറപ്പെടുവിച്ച മുകളിൽ പറഞ്ഞ ചട്ടങ്ങളെയും അതിൽ പറഞ്ഞിരിക്കുന്ന വിരമിക്കൽ പ്രായത്തെ സംബന്ധിച്ചുള്ള വ്യവസ്ഥകളെയും ശരിവെച്ചു.

3. കേരള ഹൈക്കോടതിയിലെ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ഉൾപ്പെടെ സംസ്ഥാന സർവ്വീസിലെ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും വിരമിക്കൽ പ്രായം ഉയർത്തുക എന്നത് സർക്കാരിന്റെ നയത്തിനെതിരാണ്. അതിനാൽ സംസ്ഥാനത്തെ മറ്റു സർവ്വീസുകളിലുള്ള ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേതിനും തുല്യമായി കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും വിരമിക്കൽപ്രായം ഒരു നിയമനിർമ്മാണം മുഖേന നിജപ്പെടുത്തേ≠ത് ആവശ്യകമായ ഒന്നായിത്തീർന്നു.

4. ഈ സാഹചര്യങ്ങളിൽ, കേരള ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും വിരമിക്കൽ പ്രായം നിജപ്പെടുത്തുന്നതിന് ഒരു നിയമനിർമ്മാണം നടത്താൻ, സർക്കാർ തീരുമാനിച്ചു.

5. കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് ഉടനടി പ്രാബല്യം നൽകേ≠ിയിരുന്നതിനാലും കേരള ഗവർണ്ണർ 2007-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഓർഡിനൻസ് 2007 ഒക്ടോബർ 20-ാം തീയതി വിളംബരപ്പെടുത്തുകയും, അത് 2007-ലെ 61-ാം നമ്പർ ഓർഡിനൻസായി 2007 ഒക്ടോബർ 22-ാം തീയതിയിലെ 1900-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

6. പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2008 ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008 മാർച്ച് 19-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ അവതരിപ്പി ക്കാനോ പാസ്സാക്കാനോ സാധിച്ചില്ല.

7. അതിനാൽ, 2007-ലെ 61-ാം നമ്പർ ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനുവേ≠ി, ഗവർണ്ണർ, 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഓർഡിനൻസ് 2008 ഏപ്രിൽ 1-ാം തീയതി വിളംബരപ്പെടുത്തുകയും അത് 2008 ഏപ്രിൽ 1-ാം തീയതിയിലെ 653-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 2008-ലെ 13-ാം നമ്പർ ഓർഡിനൻസായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

5

8. പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലൈ 24-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനോ പാസാക്കാനോ സാധിച്ചില്ല.

9. അതിനാൽ, 2008-ലെ 13-ാം നമ്പർ ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തു ന്നതിനുവേ≠ി, ഗവർണ്ണർ, 2008-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഓർഡിനൻസ് 2008 ആഗസ്റ്റ് 1-ാം തീയതി വിളംബരപ്പെടുത്തുകയും അത് 2008 ആഗസ്റ്റ് 2-ാം തീയതിയിലെ 1682-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 2008-ലെ 32-ാം നമ്പർ ഓർഡിനൻസായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

10. പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

കോടിയേരി ബാലകൃഷ്ണൻ.

G. 944/2008/DTP.
Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part2_part2_bill231/. Archive identifier in.gazette.kerala_new.2008-11-11.part2_part2_bill231.