Servants of Knowledge
Kerala Gazette · Government of Kerala

Notification of Manjeri Corporation

Published 11 November 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-11-11.part4_manjeri_nagarasabha
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

മഞ്ചേരി നഗരസഭ

വി⁄ാപനം

നമ്പർ ആർ1. 6310/08. 2008 ഒക്ടോബർ 20. 26-3-2007-ലെ സ. ഉ. (എം. എസ്.) നമ്പർ 166/07 ത. സ്വ. ഭ. വ. 2-4-2008-ലെ സ. ഉ. (എം. എസ്.) നമ്പർ 104/08 ത. സ്വ. ഭ. വ. എന്നീ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മഞ്ചേരി നഗരസഭാ പ്രദേശത്തെ എല്ലാ കെട്ടിടങ്ങളുടെയും വസ്തു നികുതി 1-4-2007 മുതൽ പരിഷ്ക്കരിക്കുന്നതിന്റെ മുന്നോടി യായി നഗരസഭാ പ്രദേശത്തെയാകെ പ്രാഥമികം, ദ്വിതീയം, തൃതീയം എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചുകൊ≠ും, നികുതി നിരക്ക് പുതുക്കിക്കൊ≠ുമുള്ള കരട് നിർദ്ദേശം 13-5 -2008-ലെ 45-ാം നമ്പർ തീരുമാനപ്രകാരം മുനിസിപ്പൽ കൗൺസിൽ അംഗീകരിക്കുകയും അതുപ്രകാരമുള്ള കരട് വിഞ്ജാപനം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ദിനപത്ര ങ്ങളിലും 2008 ജൂൺ 7-ലെ ഗസറ്റിലും ഓഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുവാൻ അവസരം നൽകിയിരുന്നതുമാണ്. നി›ിത സമ യപരിധിക്കകം ലഭിച്ച ആക്ഷേപങ്ങളും നിർദ്ദേശങ്ങളും പരിശോ ധിച്ചതിനുശേഷം കരട് വി⁄ാപനം 23-9-2008-ാം തീയതി യിലെ 15-ാം നമ്പർ തീരുമാനപ്രകാരം മുനിസിപ്പൽ കൗൺസിൽ സ്ഥിരപ്പെ ടുത്തിയിരിക്കുന്നു.

ഒന്നാം തരം, ര≠ാംതരം (എൽ 1, എൽ 2) റോഡുകളുടെ പട്ടികയും മേൽപ്പറഞ്ഞ തീരുമാനപ്രകാരം കൗൺസിൽ അംഗീകരിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ മഞ്ചേരി നഗരസഭാ പ്രദേശത്തെ വസ്തുനികുതി കണക്കാക്കുന്നതിനായി താഴെ പറയുന്ന മേഖലകളാക്കി തിരിച്ചുകൊ≠് 1-4-2007 മുതൽ മുൻകാല പ്രാബല്യത്തോടെ വസ്തു നികുതി താഴെ പറയും പ്രകാരം പുതുക്കി നി›യിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

മേഖലകൾ

(എ) പ്രാഥമിക മേഖല:-

(1) വാർഡുകൾ 7, 13, 31, 32

(2) മഞ്ചേരി-പാണിക്കാട് റോഡ് മാലാംകുളം സർവ്വീസ് സ്റ്റേഷൻ വരെ മെയിൻ റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിടങ്ങളും πോട്ടുകളും

(3) മഞ്ചേരി-മലപ്പുറം റോഡ് മുനിസിപ്പൽ അതിർത്തിവരെ മെയിൻ റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിട ങ്ങളും πോട്ടുകളും

(4) മഞ്ചേരി-കോഴിക്കോട് റോഡ് മിസിരിപള്ളി വരെ മെയിൻ റോഡിലേക്ക് പ്രവേശനകവാടമുള്ള കെട്ടിടങ്ങളും, πോട്ടുകളും

(5) മഞ്ചേരി-അരീക്കോട് റോഡ് ചെട്ടിയങ്ങാടി അത്താണിക്കൽവരെ മെയിൻ റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിടങ്ങളും πോട്ടുകളും

(6) സി. എച്ച്. ബൈപാസ്, രാജീവ്ഗാന്ധി ബൈപാസ്, കച്ചേരിപ്പടി-തുറയ്ക്കൽ ബൈപാസ് എന്നീ റോഡുകളിലേക്ക് പ്രവേശനകവാടമുള്ള കെട്ടിടങ്ങ ളും, πോട്ടുകളും ടി ബൈപാസുകൾക്ക് ഉള്ളിൽ വരുന്ന പ്രദേശങ്ങളും

(7) കച്ചേരിപ്പടി-പാ≠ിക്കാട് റോഡ് ബൈപാസിൽ കച്ചേരിപ്പടി മുതൽ വായനശാലവരെയും അവിടെ നിന്ന് വടക്കോട്ട് അത്തിക്കുളം റോഡ്വഴി പുതിയ ബസ്സ്സ്റ്റാന്റ ിന് തൊട്ടുള്ള പാ≠ിക്കാട് റോഡു വരെയുള്ള പ്രദേശങ്ങൾ

(ബി) ദ്വിതീയമേഖല:-

(1) വാർഡുകൾ 14, 12, 8, 6, 30, 15, 33

(2) മഞ്ചേരി-കിഴിശ്ശേരി റോഡിൽ നഗരസഭാതിർത്തി വരെയും ടി റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിടങ്ങളും πോട്ടുകളും(3) മഞ്ചേരി-പാ≠ിക്കാട് റോഡ് മാലാംകുളം സർവ്വീസ് സ്റ്റേഷൻ മുതൽ കിഴക്കോട്ട് നഗരസഭാതിർത്തി വരെയുള്ള റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടി ടങ്ങളും πോട്ടുകളും (4) മഞ്ചേരി-അരീക്കോട് റോഡ് അത്താണിക്കൽ മുതൽ നഗരസഭാതിർത്തിവരെയുള്ള റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിടങ്ങളും πോട്ടുകളും.

(5) മഞ്ചേരി-കോഴിക്കോട് റോഡ് മിസിരിപള്ളി മുതൽ അതിർത്തിവരെ റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിടങ്ങളും πോട്ടുകളും.

(6) മഞ്ചേരി-പൂക്കോട്ടൂർ റോഡ് ബൈപ്പാസ് മുതൽ നഗരാതിർത്തിവരെയുള്ള റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിടങ്ങളും πോട്ടുകളും.

(7) മഞ്ചേരി-നിലമ്പൂർ റോഡ് നെല്ലിപ്പറമ്പ് ജംഗ്ഷൻ മുതൽ നഗരസഭാതിർത്തിവരെയുള്ള റോഡിലേക്ക് പ്രവേശന കവാടമുള്ള കെട്ടിടങ്ങളും πോട്ടുകളും.

(സി) തൃതീയ മേഖല:–

പ്രാഥമികം, ദ്വിതീയം എന്നീ മേഖലകളിൽ ഉൾപ്പെടാത്തതും നഗരസഭാ പരിധിയിലുള്ളതുമായ എല്ലാ പ്രദേശങ്ങളും.

നികുതി നിരക്കുകൾ:–

1. വാസഗൃഹങ്ങൾ : ആദ്യവർഷം ച. മീ. വർഷ ത്തിൽ 8 രൂപ, ര≠ാം വർഷം മുതൽ ച. മീ. 10 രൂപ.

2. വ്യവസായിക : ച . മ ീ റ്റ

റിന് വർഷത്തിൽ 20 രൂപ. ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക്

3. കച്ചവടാവശ്യങ്ങൾ, : ച. മീറ്ററിന് വർഷത്തിൽ

മറ്റ് ആവശ്യങ്ങൾ 100 രൂപ. എന്നിവയ്ക്കുള്ള കെട്ടിടങ്ങളും മൊബൈൽ ടവറും

മുനിസിപ്പൽ ഓഫീസ്, ഡോ. സാംജി ഡേവിഡ്, മഞ്ചേരി. സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 11 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-11.part4_manjeri_nagarasabha/. Archive identifier in.gazette.kerala_new.2008-11-11.part4_manjeri_nagarasabha.