Servants of Knowledge
Kerala Gazette · Government of Kerala

Notification of Kalamassery Municipality

Published 25 November 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-11-25.part4_kalamassery
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കളമശ്ശേരി നഗരസഭ

വി⁄ാപനം

[1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 230, 231 പ്രകാരം]

നമ്പർ ആർ.1-4325/2007. 2008 ജൂൺ 18.

സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി നിലവിലുള്ള വാർഷിക വാടകയുടെ അടിസ്ഥാനത്തി ലുള്ള നികുതി നിർണ്ണയം ഒഴിവാക്കി തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലും കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഉപയോഗരീതി, നിർമ്മാണത്തിന്റെ തരം, മറ്റു നിർണ്ണയിക്കപ്പെട്ട ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത് 1-4-2007 പ്രാബല്യ ത്തിൽ പരിഷ്ക്കരിക്കണമെന്ന് നിർദ്ദേശിച്ചുകൊ≠ും തദ്ദേശ സ്വയംഭരണ (ആർ. ഡി.) വകുപ്പിന്റെ 23-6-2007-ലെ ജി. ഒ. (എം. എസ്.) നമ്പർ 166/2007/ ത.സ്വ.ഭ.വ. ഉത്തരവിന്റെയും 2-4-2008-ലെ സർക്കാർ ഉത്തരവ് (എം. എസ്.) നമ്പർ 104/08 ത.സ്വ.ഭ. വ. ഉത്തരവിന്റെയും അടിസ്ഥാനത്തിൽ കളമശ്ശേരി നഗരസഭാ പരിധിയിൽപ്പെട്ട കെട്ടിടങ്ങളുടെ വസ്തുനികുതി നഗരസഭയിൽ 1 മുതൽ 39 വരെയുള്ള വാർഡുകൾ താഴെപ്പറ യുന്ന മേഖലകളിൽപ്പെടുത്തി തരം തിരിച്ചുകൊ≠ും താഴെപ്പറ യ ു ന്ന രീതിയിൽ അടിസ്ഥാന നികുതി നിരക്കുകൾ പരിഷ്ക്കരിക്കുന്ന തിന് കളമശ്ശേരി നഗരസഭാ കൗൺസിൽ 14-1-2008-ലെ 2-ാം നമ്പർ റസലൂഷൻ പ്രകാരം തീരുമാനിച്ചിരിക്കുകയാൽ നഗരസഭാ പരിധിയിൽപ്പെട്ട കെട്ടിടങ്ങളുടെ വസ്തുനികുതി താഴെപ്പറയുന്ന രീതിയിൽ മേഖല തിരിച്ചും അടിസ്ഥാന നികുതി നിരക്കുകൾ നി›യിച്ചുകൊ≠ും 1-4-2007 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം പരിഷ്ക്കരിക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(എ) മേഖല തരംതിരിച്ച് ഉൾപ്പെടുന്ന വാർഡുകൾ (1) പ്രാഥമിക മേഖല 3,4,5,21,22,23,24,25,27,28,29,30, 31, 32, 33, 34, 35 എന്നിവയും വ ാ ർ ഡ ് 6,11,12,13,19,20,26,39 എന്നീ വാർഡുക ളിലെ വികസി തമായ പ്രദേശങ്ങൾ

(2) ദ്വിതീയ മേഖല വാർഡ് 7,2,6,8,9,11,13,14,15,1 6,17

വികസനമില്ലാത്തതും എന്നാൽ വികസ്വരസ്വഭാവം കാണിക്കു ന്നതുമായ പ്രദേശങ്ങൾ (3) തൃതീയ മേഖല വാർഡ് 1,36,37,18, 38,10 എന്നി വയും വാർഡ് 2,8,9,11,12,14,15, 16,17,19,20,26,39 എന്നീ വാർഡു കളിലെ ഇതരമേഖലകളിൽ ഉൾപ്പെടാത്ത പ്രദേശങ്ങൾ.

(ബി) നി›യിച്ചിരിക്കുന്ന അടിസ്ഥാന നിരക്കുകൾ 1. വീട്ടാവശ്യത്തിനുള്ള

കെട്ടിടങ്ങൾ

ആദ്യവർഷം : 8 രൂപ (ഒരു ച. മീറ്റർ തറ

വിസ്തീർണ്ണത്തിന്) ര≠ാം വർഷം മുതൽ : 11 രൂപ

2. വ്യവസായികാവശ്യത്തി

നുള്ള കെട്ടിടങ്ങൾ : 22 രൂപ (ഒരു ച. മീറ്റർ തറ

വിസ്തീർണ്ണത്തിന്) 3. കച്ചവടാവശ്യത്തിനുള്ള : 90 രൂപ ഒരു ച. മീറ്റർ തറ കെട്ടിടങ്ങളും മറ്റ് വിസ്തീർണ്ണത്തിന്) ആവശ്യങ്ങൾക്കുള്ള െ ക ട്ട ി ട ങ്ങ ൾ ക്ക ു ം (അമ്യൂസ്മെന്റ ് പാർ ക്കുകളും മൊബൈൽ ടവറുകളും ഒഴികെ)

റോഡുകളുടെ വിവരം വർദ്ധനവുകളും ഇളവുകളും സംബന്ധിച്ച വിശദവിവരങ്ങൾ എന്നിവ നഗരസഭാ റവന്യൂ വിഭാഗത്തിൽനിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവു ന്നതാണ്.

മേൽ കാണിച്ചിരിക്കുന്ന രീതിയിൽ കളമശ്ശേരി നഗരസഭാ വാർഡുകൾ മേഖല തിരിച്ചിരിക്കുന്നതിനെക്കുറിച്ചോ, അടിസ്ഥാന നികുതി നിരക്കുകൾ നി›യിച്ചിരിക്കുന്നതിനെ കുറിച്ചോ, ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം സെക്രട്ടറിയെ രേഖാമൂലം അറിയി ക്കുന്നപക്ഷം ആയത് പരിഗണിക്കുന്നതാണെന്ന വിവരവും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 25 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-25.part4_kalamassery/. Archive identifier in.gazette.kerala_new.2008-11-25.part4_kalamassery.