PART IV
Private Advertisements and Miscellaneous Notifications
]me-°mSv \K-c-k`
ഗ്രŸശാല/വായനശാല/ആർട്്സ് ആന്റ ് സ്പോർട്സ് ക്ല∫ുകൾ രജിസ്ട്രേഷൻ നിയമാവലി [17-1-2008-ലെ 2312-ാം നമ്പർ കൗൺസിൽ തീരുമാനം] നമ്പർ ജി5-5210/2003.
പാലക്കാട് നഗരസഭാ പരിധിക്കകത്ത് ഗ്രŸശാലകൾ/ വായനശാലകൾ/ആർട്സ് ആന്റ ് സ്പോർട്സ് ക്ല∫ുകൾ എന്നി വയുടെ സേവനം അതാതു പ്രദേശത്തെ എല്ലാ വിഭാഗം ജന ങ്ങൾക്കും ലഭ്യമാകുന്നവിധം ഇവയുടെ പ്രവർത്തനം സമഗ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടി സ്ഥാപനങ്ങൾ നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് ഒരു നി›ിത നിയമാവലി നിലവിലില്ലാതിരുന്ന സാഹചര്യത്തിൽ 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് (20) 567-ാം വകുപ്പുപ്രകാരമുള്ള അധികാരം ഉപയോഗിച്ച് തയ്യാ റാക്കിയ നിയമാവലി.
(1) ഈ നിയമാവലിക്ക് 1-11-2007 മുതൽ പ്രാബല്യ മുള്ളതാണ്.
(2) പാലക്കാട് നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന വായനശാലകൾ/ ഗ്രŸശാലകൾ/ആർട്സ് ആന്റ ് സ്പോർട്സ് ക്ല∫ുകൾ എന്നിവ ഈ രജിസ്ട്രേഷന്റെ പരിധിയിൽ വരുന്നതാണ്.
(3) മേൽ പ്രകാരം രജിസ്റ്റർ ചെയ്യുന്ന ഗ്രŸശാലകൾ/ വായനശാലകൾ/ക്ല∫ുകൾ എന്നിവയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ ്, സെക്രട്ടറി, ട്രഷറർ എന്നിവർ ഉൾപ്പെടുന്ന ഒരു ഭര ണസമിതി ഉ≠ായിരിക്കേ≠തും അംഗീകൃത നഗരസഭാ നിയമാ വലി അനുസരിച്ച് പ്രവർത്തനങ്ങൾ നടത്തേ≠തും മിനുട്ട്സ് ബുക്ക്, മറ്റ് അത്യാവശ്യ രജിസ്റ്ററുകൾ, സ്ഥാപനത്തിന്റെ ലെറ്റർ ഹെഡ്, സീൽ മുതലായവ സൂക്ഷിക്കേ≠തുമാണ്.
(4) പൊതുവായി സമൂഹത്തിന്റെ സാംസ്കാരികവും, സാമൂഹ്യപരവുമായ ഉന്നമനത്തിനു വേ≠ി ഓരോ പ്രദേശത്തേയും എല്ലാ ജനവിഭാഗത്തിനും പ്രയോജനപ്പെടുന്ന വിധം ടി സ്ഥാപനങ്ങൾ പ്രവർത്തിക്കേ≠താണ്.
(5) ഗ്രŸശാലകൾ/വായനശാലകൾ/ആർട്സ് ആന്റ ് സ്പോർട്സ് ക്ല∫ുകൾ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുൻവശത്ത് ടി സ്ഥാപനത്തിന്റെ പേരും രജിസ്ട്രേഷൻ നമ്പരും എഴുതിയ ബോർഡ് പ്രദർശിപ്പിക്കേ≠താണ്.
നിബന്ധനകൾ
(1) രജിസ്ട്രേഷൻ ഫീസ് 100 രൂപയായിരിക്കും.
(2) രജിസ്ട്രേഷൻ ഫോറത്തിൽ പ്രസ്തുത സ്ഥാപന ത്തിന്റെയും പ്രസിഡന്റ ്, സെക്രട്ടറി, എന്നിവരുടെയും പൂർണ്ണ മായ മേൽവിലാസവും ഫോൺനമ്പരും രേഖപ്പെടുത്തി യിരിക്കണം.
(3) ഇപ്രകാരമുള്ള അപേക്ഷകൾ പ്രസ്തുത സ്ഥാപനം സ്ഥിതിചെയ്യുന്ന വാർഡ് കൗൺസിലറുടെ ശുപാർശ സഹിതം നഗരസഭാകാര്യാലയത്തിൽ സമർപ്പിക്കേ≠താണ്.
(4) ഇപ്രകാരം അനുവദിക്കുന്ന രജിസ്ട്രേഷൻ കാലാവധി അനുവദിക്കുന്ന തീയതി മുതൽ മൂന്നുവർഷത്തേ ക്കായിരിക്കും. കാലാവധി അവസാനിക്കുന്ന തീയതിക്കു മുമ്പായി പുതുക്കുന്നതിന് അപേക്ഷിക്കേ≠താണ്.
(5) ഓരോ വാർഡിലേക്കും നഗരസഭാ കൗൺസിൽ അനുവദിച്ചിട്ടുള്ള ദിനപ്പത്രം, വാരിക, മാസിക എന്നിവ വിതരണം ചെയ്യുന്നതിന് ഈ രജിസ്ട്രേഷൻ നിർബന്ധമാണ്.
(6) ഭരണസമിതി മാറുമ്പോഴും പ്രസിഡന്റ ്, സെക്രട്ടറി എന്നിവർ മാറുമ്പോഴും സമിതിയുടെ തീരുമാനം നഗരസഭയെ അറിയിക്കേ≠താണ്.
(ഒപ്പ്)