Kerala Gazette No. 49 dated 9th December 2008.
PART I
Section iii
tIcf k¿°m¿
നിയമ (നിയമനിർമ്മാണ-ബി) വകുപ്പ്
വി⁄ാപനം
നമ്പർ 10582/ലെഗ്. ബി2/2008/നിയമം. Xncp-h-\-¥-]p-cw,
2008 BKÃv 2.
1930 {imhWw 11.
2008 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
വി. ജി. കുമാരി ഗിരിജ,
\nba hIp∏v kvs]jy¬ sk{I-´-dn.
G. 684/2008/G.
22008-˛se 28˛mw \º¿ Hm¿Un-\≥kv
2008-˛se tIcf A`n--`m-jI t£a-\n[n (t`Z-KXn)
Hm¿Un-\≥kv
ഭാരത റിപ്പ ബ്ല ിക്കിന്റെ അൻപത്തി ഒമ്പതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1980-ലെ കേരള അഭിഭാഷക ക്ഷേമനിധി ആക്റ്റ്
വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—2008-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2008-ലെ 18), 2008 ജൂൺ 10-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭ യിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
2008-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസിന് (2008-ലെ 18) ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡ പ്രകാരം 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യമില്ലാതായി തീരുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം ;
(2) ഇത് 2008 ജൂൺ 10-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
32. 1980-ലെ 21-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.— ഈ ഓർഡിനൻസ് പ്രാബല്യത്തിൽ ഇരിക്കുന്ന കാലത്ത്, 1980-ലെ കേരള അഭിഭാഷക ക്ഷേമനിധി ആക്റ്റിന് (1980-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശി ക്കപ്പെടുക), 3 മുതൽ 12 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ,—
(i) (എ) ഖണ്ഡം (എഎ) ഖണ്ഡമായി അക്കമിടേ≠തും അപ്രകാരം പുനരക്ക മിട്ട (എഎ) ഖണ്ഡത്തിന് മുന്നിലായി, താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്: —
"(എ) 'യഥാർ∞ പ്രാക്ടീസ്' എന്നാൽ, ഒരു അഭിഭാഷകന്റെ വൃത്തി നടത്തു ന്നതും 1961-ലെ അഭിഭാഷക ആക്റ്റിൽ (1961-ലെ 25-ാം കേന്ദ്ര ആക്റ്റ്) സീനിയർ അഭിഭാ ഷകർ ഒഴികെയുള്ള അഭിഭാഷകരുടെ സംഗതിയിൽ ഏറ്റവും കുറഞ്ഞത് 5 വക്കാലത്തുക ളെങ്കിലും പ്രതിവർഷം ഫയൽ ചെയ്തിട്ടുള്ളതും എന്നർ∞മാകുന്നു.";
(ii) അപ്രകാരം പുനരക്കമിട്ട (എഎ) ഖണ്ഡത്തിന്റെ അവസാന ഭാഗത്ത് "ബാർ അസോസിയേഷനിലെ ഒരു അംഗവുമായ ആളും" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(iii) (ഡി) ഖണ്ഡത്തിൽ,—
(എ) "അയാൾ വിരമിച്ചതുകൊ≠ോ" എന്ന വാക്കുകൾക്കു മുൻപ്, "ഒരു അഭി ഭാഷകന്റെ വൃത്തി നടത്തിക്കൊ≠ുപോകുന്നതിന് ഗുരുതരമായ രോഗം അയാളെ ശാശ്വത മായി കഴിവില്ലാതാക്കുന്നതു കാരണം"എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ് ; കൂടാതെ (ബി) "മരണപ്പെട്ടതുകൊ≠ോ" എന്ന വാക്കിന് പകരം "പതിനഞ്ചു വർഷത്തെ തുടർച്ചയായ അംഗത്വത്തിന്റെ പൂർത്തീകരണം കൊ≠ോ" എന്ന വാക്കുകൾ ചേർക്കേ≠ താണ ്;
(iv) (ഡി) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്:-
"(ഡിഡി) "ഗുരുതരമായ രോഗം" എന്നാൽ ഒരു അഭിഭാഷകന് തന്റെ വൃത്തിപര മായ പ്രാക്ടീസ് ശാശ്വതമായി തുടരുവാൻ കഴിവില്ലാതാക്കുന്ന ശാരീരികമോ അല്ലെങ്കിൽ മാനസികമോ ആയ രോഗം എന്നർ∞മാകുന്നു ;"
4. 3-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 3-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിൽ, (കെ) ഖണ്ഡത്തിന് ശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ,് അതായത്:—
"(1) കേരള ബാർ കൗൺസിൽ ചട്ടങ്ങളിലെ അദ്ധ്യായം 5-ലെ 4-ാം ചട്ടത്തിലെ ഇനം (എ) പ്രകാരം തിരിച്ചു കൊടുത്ത തുക.".
45. 9-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 9-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ, (ജി) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(ജിജി) ട്രസ്റ്റി കമ്മിറ്റി കാലാകാലങ്ങളിൽ നി›യിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫീസ് ഒടുക്കിയശേഷം, ഫ≠ിലെ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച പാസ്സ് ബുക്ക് വിതരണം ചെയ്യാവുന്നതാണ്.".
6. 11-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 11-ാം വകുപ്പിൽ (എച്ച്) ഖണ്ഡ ത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(എച്ച്എച്ച്) കാലാകാലങ്ങളിൽ, ട്രസ്റ്റി കമ്മിറ്റിയാൽ നി›യിക്കപ്പെടുന്ന അത്തരം ചാർജുകൾ നൽകുന്നതിൻമേൽ അംഗങ്ങൾക്ക് അസ്സൽ അംഗത്വ സർട്ടിഫിക്കറ്റിന് പകരം ഡ്യൂπിക്കേറ്റ് നൽകേ≠തും;".
7. 14-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിന്റെ 14-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പുകൾ കുട്ടിച്ചേർക്കേ≠ താണ്, അതായത്്:—
"(3) 15-ാം വകുപ്പിന്റെ (5)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള വരിസംഖ്യകൾ എല്ലാ ബാർ അസോസിയേഷനും സജീവ പ്രാക്ടീസ് ഉള്ള അതിന്റെ അംഗങ്ങളിൽ നിന്നും സ്വീകരിച്ച് അത് ഉടൻതന്നെ ഫ≠ിലേക്ക് അടയ്ക്കേ≠താണ്.
(4) 15-ാം വകുപ്പിന്റെ (6)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ളതുപോലുള്ള ശുപാർശ കളുടെ സർട്ടിഫിക്കറ്റുകൾ, എല്ലാ ബാർ അസോസിയേഷനും അതിലെ അംഗങ്ങൾ അതിനായി അഭ്യർ∞ിക്കുമ്പോൾ നൽകേ≠താണ്:
എന്നാൽ, അംഗം ഒരു അഭിഭാഷകനായി സജീവ പ്രാക്ടീസ് ചെയ്തുകൊ≠ിരി ക്കുന്നുവെന്ന് അസോസിയേഷന് ബോദ്ധ്യപ്പെടാത്തപക്ഷം, ഏതെങ്കിലും ശുപാർശയുടെ സർട്ടിഫിക്കറ്റ് ബാർ അസോസിയേഷൻ നൽകുവാൻ പാടുള്ളതല്ല".
8. 15-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 15-ാം വകുപ്പിൽ, —
(i) (1എ) ഉപവകുപ്പിൽ "റിട്ടയർ ചെയ്തതിനുശേഷം" എന്ന വാക്കുകൾക്ക് പകരം "റിട്ടയർ ചെയ്യുകയോ അല്ലെങ്കിൽ രാജിവെയ്ക്കുകയോ ചെയ്തതിനുശേഷം" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(ii) (1എ) ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(1ബി) ഫ≠ിൽ നിന്നും വിരമിക്കൽ ആനുകൂല്യം കൈപ്പറ്റിയ ഒരാളെ ഫ≠ിലെ അംഗമായി ചേർക്കുവാൻ പാടുള്ളതല്ല." ;
5(iii) (3)-ാം ഉപവകുപ്പിൽ "മുന്നൂറ്" എന്ന വാക്കുകൾക്ക് പകരം "അഞ്ഞൂറ്" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(iv) (5)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് : —
"(5) ഓരോ അംഗവും ഫ≠ിലേക്കുള്ള വാർഷിക വരിസംഖ്യ എല്ലാ വർഷവും ജൂൺ 30-ാം തീയതിയോ അതിനു മുൻപോ താഴെപ്പറയുന്ന നിരക്കുകളിൽ നൽകേ≠ താണ്, അതായത്:—
മുന്നൂറു രൂപ
(i) അഭിഭാഷകന്റെ ബാറിലെ സേവനകാലം അഞ്ചു വർഷത്തിൽ കുറവാണെങ്കിൽ }
(ii) അഭിഭാഷകന്റെ ബാറിലെ സേവനകാലം
അഞ്ചു വർഷവും അതിലധികവുമോ എന്നാൽ എഴുനൂറ്റി അൻപത് രൂപ പത്തു വർഷത്തിൽ കുറവോ ആണെങ്കിൽ
(iii) അഭിഭാഷകന്റെ ബാറിലെ സേവനകാലം
പത്തു വർഷവും അതിലധികവുമോ എന്നാൽ ആയിരത്തി അഞ്ഞൂറ് രൂപ പതിനഞ്ചു വർഷത്തിൽ കുറവോ ആണെങ്കിൽ
(iv) അഭിഭാഷകന്റെ ബാറിലെ സേവനകാലം
പതിനഞ്ചു വർഷവും അതിലധികവുമോ ര≠ായിരം രൂപ എന്നാൽ ഇരുപതു വർഷത്തിൽ കുറവോ ആണെങ്കിൽ
(v) അഭിഭാഷകന്റെ ബാറിലെ സേവനകാലം
} } } }
ഇരുപതു വർഷവും അതിലധികവുമോ ര≠ായിരത്തി എന്നാൽ ഇരുപത്തിയഞ്ചു വർഷത്തിൽ അഞ്ഞൂറു രൂപ കുറവോ ആണെങ്കിൽ
(vi) ഇരുപത്തിയഞ്ചു വർഷവും അതിലധികവും : മൂവായിരം രൂപ.
എന്നാൽ 1961-ലെ അഭിഭാഷക ആക്റ്റ് (1961-ലെ 25-ാം കേന്ദ്ര ആക്റ്റ്) പ്രകാരം, സീനിയർ അഭിഭാഷകനായി പദവി നൽകപ്പെട്ടിട്ടുള്ള ഒരു അഭിഭാഷകൻ, അയ്യായിരം രൂപ നിരക്കിൽ വാർഷിക വരിസംഖ്യ നൽകേ≠താണ്.
(v) പ്രധാന ആക്റ്റിലെ (5)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(6) (5)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന തുക, അംശദായം നൽകുന്ന ആൾ അംഗമായിട്ടുളള ബാർ അസോസിയേഷൻ മുഖാന്തിരമോ അല്ലെങ്കിൽ ബന്ധപ്പെട്ട ബാർ അസോസിയേഷനിൽ നിന്നുള്ള ഒരു ശുപാർശ കത്ത് സഹിതം നേരിട്ടോ, നിധിയിലേക്ക് നൽകേ≠താണ്.
6(6എ) നിധിയിലെ എല്ലാ അംഗങ്ങളും ഓരോ വർഷവും, വരിസംഖ്യ തുകയോടൊപ്പം, അയാൾ സജീവ പ്രാക്ടീസിലാണെന്നും, യാതൊരു മറ്റ് ഉദ്യോഗവും ചെയ്യു ന്നില്ലെന്നും, മറ്റ് ഏതെങ്കിലും വൃത്തിയിൽ അല്ലെങ്കിൽ തൊഴിലിൽ ഏർപ്പെട്ടിട്ടില്ലെന്നും ഉള്ള ഒരു പ്രഖ്യാപനം, അതിലേയ്ക്കായി നിർണ്ണയിക്കപ്പെട്ടിട്ടുള്ള അങ്ങനെയുള്ള ഫോറത്തിൽ, ട്രസ്റ്റി കമ്മിറ്റി മുൻപാകെ ഹാജരാക്കേ≠താണ്.";
(vi) (7)-ാം ഉപവകുപ്പിൽ "ഓരോ മാസത്തേക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന്, അഞ്ചു രൂപാ നിരക്കിൽ" എന്ന വാക്കുകൾക്കുപകരം "വർഷംതോറും പന്ത്ര≠ു ശതമാനം നിരക്കിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(vii) (12)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—
"(13) സ്വേ—യാൽ തന്റെ അംഗത്വം സസ്പെൻഡ് ചെയ്യുകയും ബാർ കൗൺസിൽ മുൻപാകെ ഒരു അഭിഭാഷകനായി തന്റെ പ്രാക്ടീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുള്ള ഒരംഗത്തിന് പുനരാരംഭിക്കൽ ചാർ÷ായി ര≠ായിരം രൂപ നൽകുന്നതി∑േൽ തന്റെ അംഗത്വം വീ≠െടുക്കാവുന്നതാണ്.".
9. 16-ാം വകുപ്പിന്റെ ഭേദഗതി.-പ്രധാന ആക്റ്റിലെ 16-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിനുപകരം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—
"(1) നിധിയിലെ ഒരംഗത്തിന്, പ്രാക്ടീസ് നിർത്തലാക്കിയാൽ "2008-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസിന്റെ (2008-ലെ 18) പ്രാരംഭം വരെ പ്രാക്ടീസ് പൂർത്തിയാക്കിയ ഓരോ വർഷത്തിനും, പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിലുള്ള ഒരു തുകയും, അതിനുശേഷം പ്രാക്ടീസ് പൂർത്തിയാക്കുന്ന ഓരോ വർഷത്തിനും, പതിനാലായിരത്തി ഇരുനൂറ്റി എൺപത്തിയഞ്ച് രൂപ എന്ന നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപയ്ക്ക് വിധേയമായി, നിധിയിൽ നിന്നും സ്വീകരിക്കാൻ അർഹതയു≠ായിരിക്കുന്നതാണ്:
എന്നാൽ ഒരംഗം, നിധിയിലെ പതിനഞ്ച് വർഷത്തെ തുടർച്ചയായ അംഗത്വം പൂർത്തിയാക്കുന്നതിനുമുൻപ്, വിരമിക്കൽ ആനുകൂല്യങ്ങൾ തെരഞ്ഞെടുത്താൽ, ഗുരുതര മായ അസുഖം മൂലം പ്രാക്ടീസ് നിർത്തുന്നതൊഴികെയുള്ള സംഗതികളിൽ, നിധിയിലേക്ക് അയാൾ അടച്ച മൊത്തം വരിസംഖ്യയും, അതിന്റെ ആറ് ശതമാനം നിരക്കിൽ പലിശയും സഹിതം കൈപ്പറ്റാൻ അർഹതയു≠ായിരിക്കുന്നതാണ്." ;
(ii) (2എ) ഉപവകുപ്പിൽ "അല്ലെങ്കിൽ ര≠ുലക്ഷം രൂപയുടെ തുകയോ ഇതിൽ ഏതാണോ കൂടുതൽ" എന്ന വാക്കുകൾക്കുശേഷം "2008-ലെ കേരള അഭിഭാഷക ക്ഷേമ നിധി (ഭേദഗതി) ഓർഡിനൻസിന്റെ (2008-ലെ 18) പ്രാരംഭം വരെ പ്രാക്ടീസ് പൂർത്തിയാ ക്കുന്ന ഓരോ വർഷത്തിനും, അതിനുശേഷം പ്രാക്ടീസ് പൂർത്തിയാക്കുന്ന ഓരോ വർഷ ത്തിനും, പതിനാലായിരത്തി ഇരുനൂറ്റി എൺപത്തി യഞ്ച് രൂപ എന്ന നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപയ്ക്ക് വിധേയമായി" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ് ;
7(iii) (4)-ാം ഉപവകുപ്പിന്റെ (1)-ാം ഖണ്ഡത്തിൽ "(1)-ാം ഉപവകുപ്പിന് എന്ന വാക്കിനും, ബ്രായ്ക്കറ്റുകൾക്കും അക്കത്തിനും" പകരം "(1)-ഉം (2)-ഉം ഉപവകുപ്പുകൾക്ക്" എന്ന വാക്കും അക്കങ്ങളും ബ്രായ്ക്കറ്റുകളും ചേർക്കേ≠താണ്;
(iv) (5)-ഉം (5എ)-യും ഉപവകുപ്പുകൾ വിട്ടുകളയേ≠താണ്;
(v) (7)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—
"(8) ക്ഷേമനിധി ആനുകൂല്യങ്ങൾ മുഴുവനായും സ്വീകരിച്ച ആൾ പിന്നീട് കേരള ബാർ കൗൺസിൽ ചട്ടങ്ങളിലെ 5-ാം അദ്ധ്യായം 4-ാം ചട്ടം (എ) ഇനപ്രകാരം ആ തുക ക്ഷേമനിധിയിൽ പലിശയോടുകൂടി തിരിച്ചടച്ചാൽ, അയാൾ പ്രാക്ടീസ് അവസാനിപ്പിക്കു കയോ അല്ലെങ്കിൽ മരിക്കുകയോ ചെയ്താൽ തിരിച്ചടച്ച തീയതി മുതൽ ആറ് ശതമാനം പലിശയോടുകൂടി അങ്ങനെയുള്ള തുക തിരികെ കിട്ടുന്നതിന് അർഹതയു≠ായിരിക്കുന്ന താണ്:
എന്നാൽ തുക തിരിച്ചടയ്ക്കുന്ന ആൾ മരണപ്പെടുമ്പോൾ തുക അദ്ദേഹം നാമനിർദ്ദേശം ചെയ്ത ആൾക്കോ അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആൾ ഇല്ലായെങ്കിൽ അയാളുടെ നിയമാനുസൃതമായ അവകാശികൾക്കോ നൽകേ≠താണ്.".
10. 18-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 18-ാം വകുപ്പിന്റെ (ബി) ഖണ്ഡത്തിൽ "അവരുടെ ആശ്രിതർക്കും" എന്ന വാക്കുകൾക്ക് പകരം "പരമാവധി തുക അയ്യായിരം രൂപ" എന്ന് ചേർക്കേ≠താണ്.
11. 22-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 22-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിൽ "അഞ്ച് രൂപയും പത്ത് രൂപയും" എന്ന വാക്കുകൾക്ക് പകരം, "പതിനഞ്ച് രൂപയും ഇരുപത്തിയഞ്ച് രൂപയും" എന്ന വാക്കുകൾ ചേർക്കേ≠താണ്.
(ii) (4)-ാം ഉപവകുപ്പിൽ "ബാർ അസോസിയേഷനുകൾ വഴി" എന്ന വാക്കുകൾക്ക് ശേഷം "അല്ലെങ്കിൽ ഈ ആവശ്യത്തിലേക്ക് ബാർ കൗൺസിൽ സ്ഥാപിച്ച ഒൗട്ട്ലെറ്റുകൾ വഴി" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.
12. 23-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 23-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ,—
(i) "ഫ≠ിലെ ഒരംഗമായ" എന്ന വാക്കൂകൾ വിട്ടുകളയേ≠താണ്;
(ii) "പതിനഞ്ച് രൂപ"യും "പത്ത് രൂപ"യും എന്നീ വാക്കുകൾക്ക് പകരം "ഇരുപത്തിയഞ്ച് രൂപ"യും "പതിനഞ്ച് രൂപ"യും എന്നീ വാക്കുകൾ യഥാക്രമം ചേർക്കേ ≠താണ്;
(iii) നിലവിലുളള ക്ലിപ്തനിബന്ധനക്ക് ശേഷം, താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
8"എന്നിരുന്നാലും യാതൊരു കോടതിയോ ട്രിബ്യൂണലോ അല്ലെങ്കിൽ മറ്റ് അധികാര സ്ഥാനമോ ഒരു അഭിഭാഷകൻ ഫയൽ ചെയ്യുന്ന ഏതെങ്കിലും വക്കാലത്തിൽ അപ്രകാരം സ്റ്റാമ്പ് ഒട്ടിച്ചിട്ടില്ലെങ്കിൽ സ്വീകരിക്കാൻ പാടില്ലാത്തതും, ഏതെങ്കിലും ആൾ ഫ≠ിന് നഷ്ടം വരുത്തുന്നതിന് ഉത്തരവാദിയാണെന്ന് കാണുകയാണെങ്കിൽ അയാളെ അങ്ങ നെയുള്ള നഷ്ടം നികത്തുന്നതിന് ബാദ്ധ്യസ്ഥനാക്കപ്പെടുന്നതുമാണ്.".
13. റദ്ദാക്കലും ഒഴിവാക്കലും.— (1) 2008-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2008-ലെ 18) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടു ന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
ആർ. എസ്. ഗവായി, ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´dn.