Kerala Gazette No. 49 dated 9th December 2008
PART I
Section iii
tIcf k¿°m¿
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
നമ്പർ 9983/ലെഗ്. എ2/2008/നിയമം. Xncp-h-\-¥-]p-cw,
2008 BKÃv 2.
1930 {imhWw 11.
2008 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
വി. ജി. കുമാരി ഗിരിജ,
\nbahIp∏v kvs]jy¬ sk{I-´-dn.
G.771/2008/S1.
22008-˛se 33˛mw \º¿ Hm¿Un-\≥kv
2008-˛se tIcf kwÿm\ `mKy-°pdn GP'p-am-cp-sSbpw
hn¬∏-\-°m-cp-sSbpw t£a-\n[n
Hm¿Un-\≥kv
ഭാരത റിപ്പ ബ്ല ിക്കിന്റെ അൻപത്തിയൊൻപതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
കേരള സംസ്ഥാനത്തെ കേരള സർക്കാരിന്റെ പേപ്പർ ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമം അഭിവൃദ്ധി പ്പെടുത്തുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ ആയ മറ്റു കാര്യങ്ങൾക്കും വേ≠ി ഒരു നിധി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—കേരള സംസ്ഥാനത്തെ കേരള സർക്കാരിന്റെ ഭാഗ്യക്കുറി ഏജന്റുമാരു ടെയും, പേപ്പർ ഭാഗ്യക്കുറി വിൽപ്പനക്കാരുടെയും ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും, അവർക്ക് ആശ്വാസം നൽകുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ ആയ മറ്റു കാര്യങ്ങൾക്കും വേ≠ി ഒരു നിധി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്നത് യു‡മായിരിക്കയാലും;
2008-ലെ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടേയും, വിൽപ്പനക്കാരുടേയും ക്ഷേമനിധി ഓർഡിനൻസ് (2008-ലെ 19) 2008 ജൂൺ 9-ാം തീയതി ഗവർണ്ണർ വിളംബരപ്പെ ടുത്തിയിരുന്നതിനാലും;
2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2008-ലെ 19-ാം നമ്പർ ഓർഡിനൻസി നുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപ ഖണ്ഡപ്രകാരം പ്രസ്തുത ഓർഡിൻസിന് 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യത്തിലില്ലാ താകുമെന്നതിനാലും;
3പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തിയില്ലെങ്കിൽ വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും:
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും, വിൽപ്പനക്കാരുടെയും ക്ഷേമനിധി ഓർഡിനൻസ് എന്ന് പേർ പറയാം;
(2) ഇത് 2008 ജൂലായ് 12-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. നിർവ്വചനങ്ങൾ.—ഈ ഓർഡിനൻസിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെ ടാത്തപക്ഷം,—
വിൽപ്പനക്കാരുടേയും ക്ഷേമനിധി നിർവ്വാഹക സമിതി
(എ) "തിരിച്ചറിയൽ സർട്ടിഫിക്കറ്റ്" എന്നാൽ ഭാഗ്യക്കുറി ഏജന്റുമാരുടേയും, യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീ സർ ഭാഗ്യക്കുറി ഏജന്റുമാർക്കും/വിൽപ്പനക്കാർക്കും നൽകിയ തിരിച്ചറിയൽ കാർഡ് എന്നർ∞മാകുന്നു;
(ബി) "ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ" എന്നാൽ 6-ാം വകുപ്പ് (5)-ാം ഉപ വകുപ്പ് പ്രകാരമുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നർ∞മാകുന്നു;
(സി) "അംശദായം" എന്നാൽ 4-ാം വകുപ്പിന്റെ (1)-ഉം (2)-ഉം ഉപവകുപ്പുകൾ പ്രകാരം നിധിയിലേക്ക് നൽകേ≠തായ തുക എന്ന് അർ∞മാകുന്നു;
(ഡി) "ഭാഗ്യക്കുറി ഡയറക്ടർ" എന്നാൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടർ എന്നർ∞മാകുന്നു;
(ഇ) "ജില്ലാ ഭാഗ്യക്കുറി ഓഫീസർ" എന്നാൽ ബന്ധപ്പെട്ട റവന്യൂ ജില്ലയ്ക്കു വേ≠ിയുള്ള കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസർ എന്നർ∞മാകുന്നു;
(എഫ്) "ഭാഗ്യക്കുറിയുടെ ജില്ലാ ക്ഷേമ ഓഫീസർ" എന്നാൽ 11-ാം വകുപ്പ് പ്രകാരം നി›യിക്കപ്പെട്ട പദ്ധതിയുടെ ജില്ലാതല നടത്തിപ്പിനുവേ≠ി ഒൗദ്യോഗികമായി സ്ഥാന നിർദ്ദേശം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്നർ∞മാകുന്നു;
4(ജി) "നർവ്വാഹക സമിതി" എന്നാൽ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട സമിതി എന്നർ∞മാകുന്നു;
(എച്ച്) "കുടുംബം" എന്നാൽ ഒരു ഭാഗ്യക്കുറി ഏജന്റിന്റേയോ/വിൽപ്പനക്കാര ന്റേയോ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, പ്രായപൂർത്തിയാകാത്ത ആൺമക്കളും, അവിവാഹി തരായ പെൺമക്കളും അതിൽ ഭാഗ്യക്കുറി ഏജന്റിനേയോ/വിൽപ്പനക്കാരനേയോ ആശ്ര യിച്ച് കഴിയുന്ന അയാളുടെ അ—ൻ, അമ്മ മാനസികമായോ ശാരീരികമായോ അവശതയ നുഭവിക്കുന്ന കുട്ടി എന്നിവർ ഉൾപ്പെടുന്നതും എന്നർ∞മാകുന്നു;
(എെ) "നിധി" എന്നാൽ 3-ാം വകുപ്പ് പ്രകാരം സ്ഥാപിക്കപ്പെട്ട കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും, വിൽപ്പനക്കാരുടേയും ക്ഷേമനിധി എന്നർ∞മാകുന്നു;
(ജെ) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു;
(കെ) "ഭാഗ്യക്കുറി ഏജന്റ ്" എന്നാൽ കേരള സർക്കാരിന്റെ പേപ്പർ ഭാഗ്യക്കുറി വില്പന നടത്തുന്നതിനുവേ≠ി കേരള സംസ്ഥാന ജില്ലാ ഭാഗ്യക്കുറി ആഫീസറാൽ നൽക പ്പെട്ട ഏജൻസി ഉള്ളതും പദ്ധതിയിൻകീഴിൽ നൽകപ്പെട്ട സാധുതയുള്ള തിരിച്ചറിയൽ കാർഡ് കൈവശമുള്ളതുമായ ഒരു വ്യ‡ി എന്നർ∞മാകുന്നതും ഇതിൽ ഒരു കമ്പനി, ഒരു കച്ചവ ടയോഗം, വ്യ‡ികളുടെ സമാജം അല്ലെങ്കിൽ ഒരു സഹകരണ സംഘം ഉൾപ്പെടാത്തതുമാ കുന്നു;
(എൽ) "ഭാഗ്യക്കുറി വിൽപ്പനക്കാരൻ" എന്നാൽ നിർണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള അത്രയും എണ്ണം കേരള സർക്കാരിന്റെ പേപ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽക്കുന്ന ഒരാൾ എന്നർ∞മാകുന്നു;
(എം) "അംഗം" എന്നാൽ നിധിയിൽ അംഗമായി ചേർന്നതും പദ്ധതിയിൻകീഴിൽ നൽകിയ ഒരു പാസ്ബുക്ക് കൈവശം ഉള്ളതുമായ ഒരു ഭാഗ്യക്കുറി ഏജന്റ ് അല്ലെങ്കിൽ ഭാഗ്യക്കുറി വിൽപ്പനക്കാരൻ എന്നർ∞മാകുന്നു;
(എൻ) "വി⁄ാപനം" എന്നാൽ കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ ഒരു വി⁄ാപനം എന്നർ∞മാകുന്നു;
(ഒ) "പേപ്പർ ഭാഗ്യക്കുറി"എന്നാൽ ഓൺ-ലൈൻ ഭാഗ്യക്കുറി ഒഴികെ 1998-ലെ ലോട്ടറീസ് (റെഗുലേഷൻ) ആക്റ്റിലെ (1998-ലെ 17-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥകൾക്കനു സൃതമായി കേരള സർക്കാർ നടത്തുന്ന ഏതൊരു ഭാഗ്യക്കുറിയും എന്നർ∞മാകുന്നു;
(പി) "നിർണ്ണയിക്കപ്പെട്ട"എന്നാൽ ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കപ്പെട്ട ചട്ടങ്ങൾ പ്രകാരം നിർണ്ണയിക്കപ്പെട്ട എന്നർ∞മാകുന്നു;
(ക്യു) "പദ്ധതി"എന്നാൽ 3-ാം വകുപ്പുപ്രകാരം ആവിഷ്ക്കരിച്ചിട്ടുള്ള കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ക്ഷേമനിധി പദ്ധതി എന്നർ∞മാകുന്നു ;
5(ആർ) "വിനിർദ്ദേശിച്ച"എന്നാൽ പദ്ധതിയിൽ വിനിർദ്ദേശിച്ച എന്നർ∞മാകുന്നു;
(എസ്) "ഭാഗ്യക്കുറിയുടെ സംസ്ഥാന ക്ഷേമ ഓഫീസർ"എന്നാൽ ചീഫ് എക്സി ക്യൂട്ടീവ് ഓഫീസറെ സഹായിക്കുന്നതിനായി 11-ാം വകുപ്പ് പ്രകാരം നിയമിച്ചിട്ടുള്ള ഉദ്യോ ഗസ്ഥൻ എന്നർ∞മാകുന്നു;
(റ്റി) "വർഷം"എന്നാൽ സാമ്പത്തികവർഷം എന്നർ∞മാകുന്നു.
3. കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമ നിധി പദ്ധതി.— (1) ഈ ഓർഡിനൻസിന്റെ പ്രാരംഭത്തിനുശേഷം കഴിയുന്നതും വേഗം, സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, "കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി പദ്ധതി"എന്ന പേരിൽ ഒരു പദ്ധതി ആവിഷ്ക്കരിക്കാവു ന്നതും, ഈ ഓർഡിനൻസിലെയും പദ്ധതിയിലെയും വ്യവസ്ഥകളനുസിരിച്ച് "കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ക്ഷേമനിധി"എന്ന പേരിൽ ഒരു നിധി രൂപീകരിക്കാവുന്നതുമാണ്.
(2) പദ്ധതിയിൽ, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടിക യിൽ വിനിർദ്ദേശിച്ചിട്ടുള്ള എല്ലാമോ അല്ലെങ്കിൽ ഏതെങ്കിലുമോ കാര്യങ്ങൾക്കുവേ≠ി വ്യവസ്ഥ ചെയ്യാവുന്നതാണ്.
(3) ഒരു മാസത്തിൽ, കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ നിർണ്ണയിക്ക പ്പെട്ടിട്ടുള്ള ഏറ്റവും കുറഞ്ഞ എണ്ണം വിൽപ്പന നടത്തുന്ന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും മാത്രമേ, നിധിയിൽ ഒരു അംഗമാകുന്നതിന് അവകാശമു≠ായിരിക്കു കയുള്ളൂ.
(4) നിധിയിൽ,—
(എ) 4-ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള അംശദായങ്ങൾ;
(ബി) 12-ാം വകുപ്പ് പ്രകാരം നിർവ്വാഹക സമിതി കടം വാങ്ങിയിട്ടുള്ള തുക;
(സി) സർക്കാരോ ഒരു സ്ഥാപനമോ നൽകുന്ന ഗ്രാന്റുകൾ അല്ലെങ്കിൽ മുൻകൂ റുകൾ;
(ഡി) ഏതെങ്കിലും മാർഗ്ഗത്തിൽ നിന്നുള്ള എന്തെങ്കിലും സംഭാവന അല്ലെ ങ്കിൽ പണം അടയ്ക്കൽ;
(ഇ) നിധിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി മറ്റ് മാർഗ്ഗങ്ങളിൽ നിന്ന് നിർവ്വാഹക സമിതി സ്വരൂപിക്കുന്ന ഏതെങ്കിലും തുക;
(എഫ്) പദ്ധതിപ്രകാരം ചുമത്തിയ ഏതെങ്കിലും ഫീസ്;
(ജി) 1991-ലെ കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി പദ്ധതിയിൽ വ്യവസ്ഥ ചെയ്ത പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം നിധി സ്ഥാപിച്ച തീയതിയിൽ ലഭ്യമായിട്ടുള്ള മറ്റേതെങ്കിലും തുക;
6(എച്ച്) പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം നിധിയിലേക്ക് വരവ് കൊള്ളി ക്കേ≠ മറ്റേതെങ്കിലും തുക;
വരവ് കൊള്ളിക്കേ≠താണ്.
(5) നിധി, നിർവ്വാഹക സമിതിയിൽ നിക്ഷിപ്തമാകുന്നതും നിർവ്വാഹക സമിതി യാൽ കൈകാര്യം ചെയ്യപ്പെടുന്നതുമാണ്.
(6) നിധി, പദ്ധതിയിൽ വിനിർദ്ദേശിച്ചിരിക്കുന്ന എല്ലാമോ ഏതെങ്കിലുമോ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
(7) (1)-ാം ഉപവകുപ്പ് പ്രകാരം ഉ≠ാക്കപ്പെട്ട പദ്ധതി, അത് ഉ≠ാക്കിയതിനു ശേഷം കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുമ്പാകെ, അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അഥവാ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനി ക്കുന്നതിനു മുമ്പ് നിയമസഭ പ്രസ്തുത പദ്ധതിയിൽ ഏതെങ്കിലും രൂപഭേദം വരുത്തുന്ന പക്ഷം, പദ്ധതിക്ക് അതിനുശേഷം അപ്രകാരം രൂപഭേദം വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യം ഉ≠ായിരിക്കുന്നതുമാണ്. എന്നിരുന്നാലും, അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തൽ പദ്ധതിപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേ≠താണ്.
4. നിധിയിലേക്കുള്ള അംശദായം.— (1) ഒരു അംഗമായിത്തീരാൻ അർഹതയുള്ള ഓരോ ഭാഗ്യക്കുറി ഏജന്റും ഭാഗ്യക്കുറി വിൽപ്പനക്കാരനും, അതതുസംഗതിപോലെ, നിധിയിലേക്കുള്ള വരിസംഖ്യയായി പ്രതിമാസം അൻപത് രൂപ അംശദായമായി നൽകേ≠താണ്.
(2) സർക്കാർ ഓരോ വർഷവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വഴി ശേഖ രിക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ ഒരു ശതമാനം നിധിയിലേക്ക് അംശദായ മായി അടയ്ക്കേ≠താണ്. സർക്കാരിന് അംശദായത്തിന്റെ നിരക്ക് കാലാകാലങ്ങളിൽ പുതു ക്കാവുന്നതും ബജറ്റ് നിർദ്ദേശങ്ങളിൽ അനുയോജ്യമായ വകയിരുത്തലുകൾ ശുപാർശ ചെയ്യാ വുന്നതുമാണ്.
(3) പദ്ധതിയിൽ വിനിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ അംശദായം ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർക്കോ അല്ലെങ്കിൽ ഈ ആവശ്യത്തിലേക്കായി പ്രാധികാരപ്പെടുത്തിയിരി ക്കുന്ന ഉദ്യോഗസ്ഥനോ നൽകേ≠താണ്.
(4) ഏതെങ്കിലും അംഗം അംശദായം തുടർച്ചയായ ആറ് മാസക്കാലയളവിലേക്ക് അടയ്ക്കാതിരുന്നാൽ സ്വയമേവ അംഗത്വം അവസാനിപ്പിക്കപ്പെടുന്നതാണ്.
5. പദ്ധതി ഭേദഗതി ചെയ്യൽ.— (1) സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കപ്പെട്ട പദ്ധതിയിൽ മുൻകാല പ്രാബല്യത്തോടുകൂടിയോ പിൽക്കാല പ്രാബല്യത്തോടുകൂടിയോ കൂട്ടിച്ചേർക്കുകയോ, ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ വ്യത്യാസപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
7(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഓരോ വി⁄ാപനവും അത് പുറപ്പെടുവിച്ച ശേഷം കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുൻപാകെ, ഒരു സമ്മേളനത്തിലോ, തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതി നാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കു ന്നുവോ, ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിന് മുൻപ്, നിയമസഭ പ്രസ്തുത വി⁄ാപനത്തിൽ ഏതെങ്കിലും രൂപഭേദപ്പെടുത്തലുകൾ വരുത്തു ന്നതിന് സമ്മതിക്കുകയോ അല്ലെങ്കിൽ വി⁄ാപനം പുറപ്പെടുവിക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, വി⁄ാപനത്തിന് അതിനുശേഷം, അതതു സംഗ തിപോലെ, അപ്രകാരം രൂപഭേദപ്പെടുത്തൽ വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യം ഉ≠ാ യിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു.
6. നിർവ്വാഹക സമിതിയുടെ രൂപീകരണം.— (1) സർക്കാരിന്, വി⁄ാപനം വഴി അതിൽ വിനിർദ്ദേശിക്കപ്പെടുന്ന തീയതി മുതൽ പ്രാബല്യത്തോടുകൂടി, നിധിയുടെ ഭരണനിർവ്വഹണത്തിനും പദ്ധതിയുടെ നടത്തിപ്പിനും ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും നടപ്പിലാക്കുന്നതിനും വേ≠ി ഒരു നിർവ്വാഹക സമിതി രൂപീകരിക്കാവുന്നതാണ്.
(2) നിർവ്വാഹക സമിതി, ശാശ്വത പിൻതുടർച്ചാവകാശത്തോടും പൊതുമുദ്രയോടും കൂടി "ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി നിർവ്വാഹക സിമിതി" എന്ന പേരിലുള്ള ഒരു ഏകാംഗീകൃത നികായമായിരിക്കുന്നതും പ്രസ്തുത പേരിൽ വ്യവഹരിക്കുകയും വ്യവഹരിക്കപ്പെടുകയും ചെയ്യേ≠താണ്.
(3) നിർവ്വാഹക സമിതിയിൽ ഇതിനുശേഷം വ്യവസ്ഥ ചെയ്യുന്ന പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രകാരം സർക്കാരിനെ പ്രതിനിധാനം ചെയ്യുന്ന നാല് ഒൗദ്യോഗി കാംഗങ്ങളും പദ്ധതിയുടെ ഗുണഭോ‡ാക്കളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് അനൗദ്യോ ഗിക അംഗങ്ങളും ഉ≠ായിരിക്കുന്നതാണ്:—
(എ) ഗവൺമെന്റ ് സെക്രട്ടറി, നികുതി വകുപ്പ്;
(ബി) കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ;
(സി) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ജോയിന്റ ് സെക്രട്ടറിയുടെ പദവി യിൽ താഴെയല്ലാത്ത സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിന്റെ ഒരു പ്രതിനിധി;
(ഡി) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ജോയിന്റ ് സെക്രട്ടറിയുടെ പദവി യിൽ താഴെയല്ലാത്ത തൊഴിൽ വകുപ്പിന്റെ ഒരു പ്രതിനിധി;
(ഇ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഭാഗ്യക്കുറി ഏജന്റുമാരേയും വിൽപ്പ നക്കാരേയും പ്രതിനിധാനം ചെയ്യുന്ന ഏഴ് അനൗദ്യോഗിക അംഗങ്ങൾ.
(4) സർക്കാർ, നിർവ്വാഹക സമിതിയിലെ അംഗങ്ങളിൽ ഒരംഗത്തെ അതിന്റെ ചെയർമാനായി നാമനിർദ്ദേശം ചെയ്യേ≠താണ്.
(5) സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി രിക്കേ≠താണ്.
8(6) പദ്ധതിയിൽ വിനിർദ്ദേശിക്കപ്പെടുന്ന രീതിയിൽ നിർവ്വാഹക സമിതി അതിൽ നിക്ഷിപ്തമായിരിക്കുന്ന നിധിയുടെ ഭരണനിർവ്വഹണം നടത്തേ≠താണ്.
(7) നിർവ്വാഹക സമിതിക്ക്, സർക്കാരിന്റെ മുൻകൂട്ടിയുളള അംഗീകാരത്തോടു കൂടി അതിന് യു‡മെന്നു തോന്നുന്ന അങ്ങനെയുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥ കൾക്കും വിധേയമായി, നിധിയുടെ കാര്യക്ഷമമായ നടത്തിപ്പിന്, അത് ആവശ്യമെന്നു കരു തുന്ന, ഈ ഓർഡിനൻസോ പദ്ധതിയോ പ്രകാരമുള്ള അതിന്റെ അധികാരങ്ങളും ചുമതല കളും ചെയർമാനോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കോ ഏല്പിച്ചുകൊടുക്കാ വുന്നതാണ്.
7. സമിതിയുടെ യോഗം.— (1) സമിതി, അതിന്റെ ബിസിനസ്സ് നടത്തിപ്പിനായി കുറഞ്ഞത് മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേ≠താണ്.
(2) സമിതിയുടെ ഒരു യോഗത്തിന് വേ≠ിയുള്ള ക്വോറം കുറഞ്ഞത്, ര≠് ഒൗദ്യോഗിക അംഗങ്ങളുൾപ്പെടെ സമിതിയുടെ ആറംഗങ്ങളായിരിക്കേ≠താണ്.
(3) ചെയർമാൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ, യോഗത്തിൽ ഹാജരാ യിട്ടുള്ള അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം സമിതിയുടെ യോഗത്തിന്റെ അദ്ധ്യക്ഷത വഹിക്കേ≠താണ്.
(4) സമിതിയുടെ ഒരുയോഗത്തിനു മുൻപാകെ വരുന്ന ഏതൊരു സംഗതിയും യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടിലൂടെ തീരുമാനിക്കപ്പെ ടേ≠തും, തുല്യ വോട്ടുകളുടെ സംഗതിയിൽ, ചെയർമാന് അല്ലെങ്കിൽ യോഗത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന അംഗത്തിന് ഒരു കാസ്റ്റിംഗ് വോട്ട് ഉ≠ായിരിക്കുന്നതും അത് വിനി യോഗിക്കേ≠തുമാണ്.
8. നിർവ്വാഹക സമിതി അംഗങ്ങളുടെ ഒൗദ്യോഗിക കാലാവധി.— (1) 6-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട അനൗദ്യോഗിക അംഗങ്ങൾ മൂന്ന് വർഷക്കാല ത്തേക്ക് ഒൗദ്യോഗിക സ്ഥാനം വഹിക്കേ≠താണ്.
(2) ഏതൊരു അനൗദ്യോഗിക അംഗത്തിനും സർക്കാരിന് ലിഖിതമായ നോട്ടീസ് നൽകിക്കൊ≠് തന്റെ അംഗത്വം രാജിവയ്ക്കാവുന്നതും എന്നാൽ, സർക്കാർ രാജി സ്വീകരി ക്കുന്നതുവരെ അദ്ദേഹം ഒൗദ്യോഗിക സ്ഥാനത്ത് തുടരേ≠തുമാണ്.
(3) പൊതുതാൽപ്പര്യ പ്രകാരം, ഏതെങ്കിലും ഒൗദ്യോഗിക അംഗം ഒൗദ്യോഗിക സ്ഥാനത്തിൽ തുടരുന്നത് അനുചിതമെന്ന് സർക്കാരിന് അഭിപ്രായമുള്ളപക്ഷം കാരണ ങ്ങൾ രേഖപ്പെടുത്തിക്കൊ≠് ഏതു സമയത്തും സർക്കാരിന് അങ്ങനെയുള്ള ഒൗദ്യോഗിക അംഗത്തെ ഒൗദ്യോഗിക സ്ഥാനത്തു നിന്നും നീക്കം ചെയ്യാവുന്നതാണ്.
9. അനൗദ്യോഗിക അംഗങ്ങളുടെ അയോഗ്യതയും നീക്കം ചെയ്യലും.— (1) സർക്കാ രിന് സമിതിയിലെ ഏതൊരു അനൗദ്യോഗിക അംഗത്തെയും,—
(എ) അദ്ദേഹത്തിന് ബുദ്ധിസ്ഥിരതയില്ലെങ്കിൽ;
(ബി) അദ്ദേഹത്തെ അവിമു‡നിർദ്ധനനായി വിധിക്കപ്പെട്ടാൽ;
9(സി) അദ്ദേഹം നിർവ്വാഹക സമിതിയുടെ അനുവാദം കൂടാതെ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ ഹാജരാകാതെയിരിക്കുകയാണെങ്കിൽ;
(ഡി) അദ്ദേഹം ഒരംഗമായി പ്രവർത്തിക്കുന്നതിന് യോഗ്യനല്ലെന്നോ കഴിവി ല്ലാത്തവനായി തീർന്നുവെന്നോ, അംഗമായി അദ്ദേഹം തുടരുന്നത് പൊതുതാൽപ്പര്യത്തിന് ഹാനികരമായി തീരത്തക്കവിധം തന്റെ പദവി ദുരുപയോഗപ്പെടുത്തിയിട്ടു≠െന്നോ സർക്കാരിന് അഭിപ്രായമുള്ള പക്ഷം;
ഒൗദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്:
എന്നാൽ ഈ ഉപ വകുപ്പ് പ്രകാരം ഒരു അംഗത്തെ നീക്കം ചെയ്യുന്നതിനു മുൻപായി അദ്ദേഹത്തെ നീക്കം ചെയ്യാതിരിക്കാനുളള കാരണം കാണിക്കുന്നതിന് അദ്ദേഹ ത്തിന് ന്യായമായ ഒരവസരം നൽകേ≠താണ്.
(2) (1)-ാം ഉപവകുപ്പ് (സി) ഖണ്ഡപ്രകാരം നിർവ്വാഹക സമിതിയിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഒരു അനൗദ്യോഗിക അംഗം സർക്കാർ മറ്റുവിധത്തിൽ ഉത്തരവാകാത്ത പക്ഷം അദ്ദേഹത്തെ നീക്കം ചെയ്ത തീയതി മുതൽ മൂന്ന് വർഷക്കാലത്തേക്ക് നിർവ്വാഹക സമിതിയിലെ ഒരംഗമായി വീ≠ും നിയമിക്കപ്പെടുന്നതിന് യോഗ്യനായിരിക്കുന്നതല്ല.
(3) (1)-ാം ഉപവകുപ്പ് (ഡി) ഖണ്ഡപ്രകാരം നീക്കം ചെയ്യപ്പെട്ട നിർവ്വാഹക സമിതി യിലെ ഒരു അനൗദ്യോഗിക അംഗം, സർക്കാർ, ഒരു ഉത്തരവുമൂലം മേലിൽ അദ്ദേഹം അയോഗ്യനല്ലെന്ന് പ്രഖ്യാപിക്കുന്നതുവരെ വീ≠ും നിയമിക്കപ്പെടുന്നതിന് അർഹനായിരി ക്കുന്നതല്ല.
10. സമിതിയിലെ അംഗങ്ങൾക്കുള്ള യാത്രാബത്തയും ദിനബത്തയും.— സമിതി യിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് നിർണ്ണയിക്കപ്പെടാവുന്ന നിരക്കിലുള്ള സിറ്റിംഗ് ഫീസും, യാത്രാബത്തയും, ദിനബത്തയും ലഭിക്കുന്നതിന് അർഹതയു≠ായിരി ക്കുന്നതാണ്.
11. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനം.— (1) സർക്കാരിന്, ഈ ഓർഡിനൻസ് പ്രകാരമുള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീ സറെ സഹായിക്കുന്നതിലേക്കായി ഒരു സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസറെയും ആവശ്യമെന്നു തോന്നുന്നത്ര എണ്ണം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവ സ്ഥയിൽ നിയമിക്കാവുന്നതാണ്.
(2) നിർവ്വാഹക സമിതിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി നിർവ്വാ ഹക സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉത്തരവാദപ്പെട്ടിരിക്കുന്നതാണ്.
G.771/2008/S1.
1012. കടം വാങ്ങുന്നതിനുള്ള നിർവ്വാഹക സമിതിയുടെ അധികാരം.—നിർവ്വാഹക സമിതിക്ക്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടെ സർക്കാർ വിനിർദ്ദേശിക്കുന്ന പ്രകാരമുളള നിബന്ധനകൾക്കും, ഉപാധികൾക്കും, വിധേയമായി പദ്ധതിയുടെ ആവശ്യ ങ്ങൾക്കുവേ≠ി, കാലാകാലങ്ങളിൽ, പണം കടം വാങ്ങാവുന്നതാണ്.
13. നിർവ്വാഹക സമിതിയിലെ അനൗദ്യോഗിക അംഗങ്ങൾ പബ്ലിക് സർവന്റുമാർ ആയിരിക്കണമെന്ന്.— നിർവ്വാഹക സമിതിയിലെ ഓരോ അനൗദ്യോഗിക അംഗവും ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർ∞ വ്യാപ്തിക്കുള്ളിൽ വരുന്ന ഒരു പബ്ലിക്ക് സർവന്റായി കരുതപ്പെടേ≠താണ്.
14. ഉത്തമ വിശ്വാസപൂർവ്വം ചെയ്ത പ്രവൃത്തികൾക്ക് സംരക്ഷണം.— ഈ ഓർഡി നൻസ് പ്രകാരമോ പദ്ധതി പ്രകാരമോ ഉളള കർത്തവ്യങ്ങളും ചുമതലകളും നിറവേറ്റുന്ന തിനായി ഉത്തമവിശ്വാസപൂർവ്വം ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് നിർവ്വാഹക സമിതിയിലെ ഒരംഗത്തിനോ സമിതിയെ സഹായിക്കുന്ന മറ്റേ തെങ്കിലും ആളിനോ എതിരായി യാതൊരു വ്യവഹാരമോ മറ്റ് നിയമ നടപടിയോ നില നിൽക്കുന്നതല്ല.
15. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ.— സർക്കാരിന്, നിർവ്വാഹക സമിതി അനുവർത്തിക്കേ≠താണെന്ന് കരുതുന്ന, അതിന് ബാധകമാകുന്നതുമായ അങ്ങനെയുള്ള നിർദ്ദേശങ്ങൾ നിർവ്വാഹക സമിതിക്ക് നൽകാവുന്നതാണ്.
16. അന്വേഷണത്തിനുവേ≠ി ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം.— (1) സർക്കാരിന്, ഏത് സമയത്തും, നിർവ്വാഹക സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേ ഷിക്കുകയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നതിനായി സർക്കാരിന്റെ ഒരു അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും ഉദ്യോഗ സ്ഥനെ നിയമിക്കാവുന്നതാണ്.
(2) അപ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്, അന്വേഷണം ശരിയായ രീതി യിൽ നടത്തുന്നതിനുവേ≠ എല്ലാ സൗകര്യങ്ങളും നിർവ്വാഹക സമിതി ഏർപ്പെടുത്തി ക്കൊടുക്കുകയും അദ്ദേഹം ആവശ്യപ്പെടുന്ന നിർവ്വാഹക സമിതിയുടെ കൈവശമുള്ള രേഖകളും, കണക്കുകളും, വിവരങ്ങളും നൽകുകയും ചെയ്യേ≠താണ്.
17. നിർവ്വാഹക സമിതിയെ അതിലംഘനം ചെയ്യാനുളള അധികാരം.— (1) 16-ാം വകുപ്പ് പ്രകാരമുള്ള റിപ്പോർട്ട് പരിഗണിച്ചശേഷമോ അല്ലെങ്കിൽ മറ്റ് വിധത്തിൽ, നിർവ്വാ ഹക സമിതി, ഈ ഓർഡിനൻസിലെയോ പദ്ധതിയിലെയോ വ്യവസ്ഥകൾ പ്രകാരമോ അതിൻ കീഴിലോ അതി∑േലോ ചുമത്തപ്പെട്ടിട്ടുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയിട്ടു≠െന്നോ അല്ലെങ്കിൽ അതിന്റെ അധികാരങ്ങൾ അതി ലംഘിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്തിട്ടു≠െന്ന് സർക്കാരിന് അഭിപ്രായ മുളളപക്ഷം, സർക്കാരിന് ഗസറ്റ് വി⁄ാപനംവഴി, വി⁄ാപനത്തിൽ വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള ആറ് മാസത്തിൽ കവിയാത്ത അങ്ങനെയുള്ള കാലയളവിലേക്ക് നിർവ്വാഹക സമിതിയെ അതിലംഘനം ചെയ്യാവുന്നതാണ്:
11എന്നാൽ, ഈ ഉപവകുപ്പ് പ്രകാരമുള്ള ഒരു വി⁄ാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ് നിർവ്വാഹക സമിതിക്ക് അതിനെ അതിലംഘനം ചെയ്യാതിരിക്കാൻ കാരണം കാണി ക്കുന്നതിന് ന്യായമായ ഒരവസരം സർക്കാർ നൽകേ≠തും നിർവ്വാഹക സമിതിയുടെ വിശദീകരണങ്ങളും, ആക്ഷേപങ്ങളും എന്തെങ്കിലും ഉ≠െങ്കിൽ, അവ പരിഗണി ക്കേ≠തും ആണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുളള ഒരു വി⁄ാപനം പ്രസിദ്ധപ്പെടുത്തു ന്നതോടെ,—
(എ) നിർവ്വാഹക സമിതിയിലെ എല്ലാ അംഗങ്ങളും, അപ്രകാരമുള്ള പ്രസി ദ്ധീകരണ തീയതി മുതൽ അങ്ങനെയുള്ള അംഗങ്ങളെന്ന നിലയിലുള്ള അവരുടെ ഒൗദ്യോ ഗിക സ്ഥാനം ഒഴിയേ≠തും;
(ബി) നിർവ്വാഹക സമിതി വിനിയോഗിക്കുകയോ നിർവ്വഹിക്കുകയോ ചെയ്യു മായിരുന്ന എല്ലാ അധികാരങ്ങളും കർത്തവ്യങ്ങളും അതിലംഘനം ചെയ്യപ്പെട്ടിരിക്കുന്ന കാലയളവിൽ, വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കാവുന്ന പ്രകാരമുള്ള ഉദ്യോഗസ്ഥനോ, ഉദ്യോഗസ്ഥ∑ാരോ വിനിയോഗിക്കുകയോ, നിർവ്വഹിക്കുകയോ ചെയ്യേ≠തും;
(സി) നിർവ്വാഹക സമിതിയിൽ നിക്ഷിപ്തമായ എല്ലാ ഫ≠ുകളും മറ്റ് വസ്തു യളവിൽ സർക്കാരിൽ നിക്ഷിപ്തമായി വകകളും അതിലംഘനം ചെയ്യപ്പെട്ടിരിക്കുന്ന കാല രിക്കുന്നതും ആണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച വി⁄ാപനത്തിൽ വിനിർദ്ദേശി ച്ചിരിക്കുന്ന അതിലംഘനം ചെയ്യപ്പെടുന്ന കാലയളവ് അവസാനിക്കുമ്പോൾ, സർക്കാർ, 6-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുളള രീതിയിൽ നിർവ്വാഹക സമിതി പുനxസംഘടിപ്പി ക്കേ≠താണ്.
18. നിധിയുടെ കണക്കുകളുടെ ആഡിറ്റും ആഡിറ്റർമാരുടെ നിയമനവും.— (1) നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിധിയുടെ കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിനായി നിർവ്വാഹക സമിതി അങ്ങനെയുളള ആഡിറ്റർമാരെ നിയമിക്കേ≠താണ്.
(2) ആഡിറ്റർമാർ നിധിയുടെ/പദ്ധതിയുടെ കണക്കുകൾ വർഷത്തിലൊരിക്കൽ ആഡിറ്റ് ചെയ്യേ≠താണ്.
19. വാർഷിക റിപ്പോർട്ടും കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും.— (1) നിധിയുടെ/പദ്ധതിയുടെ വാർഷിക റിപ്പോർട്ട് നിർവ്വാഹക സമിതിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കേ≠തും നിർവ്വാഹക സമിതിയുടെ അംഗീകാരത്തിനുശേഷം റിപ്പോർട്ടിന്റെ ഒരു പകർപ്പ് കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ ് സഹിതം ഓരോ വർഷവും ജൂലായ് അവസാനത്തിനുമുമ്പ് സർക്കാരിന് സമർപ്പിക്കേ≠താണ്.
(2) വാർഷിക റിപ്പോർട്ട് ലഭിച്ചാലുടൻതന്നെ സർക്കാർ, അത് കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ ് സഹിതം, നിയമസഭയുടെ മുമ്പാകെ വയ്ക്കേ≠താണ്.
20. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് വിലക്ക.്— ഈ ഓർഡിനൻസോ പദ്ധതിയോ പ്രകാരമോ അതിൻകീഴിലോ, സർക്കാരോ, നിർവ്വാഹക സമിതിയോ, ചീഫ്12 എക്സിക്യൂട്ടീവ് ഓഫീസറോ അല്ലെങ്കിൽ നിർവ്വാഹക സമിതി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ, തീർപ്പാക്കേ≠തോ, തീരുമാനിക്കേ≠തോ, കൈകാര്യം ചെയ്യേ ≠തോ, നി›യിക്കേ≠തോ ആയ ഏതെങ്കിലും പ്രശ്നം അഥവാ തീരുമാനിക്കേ≠തായ ഏതെങ്കിലും സംഗതി തീർപ്പാക്കുവാനോ, തീരുമാനിക്കുവാനോ, കൈകാര്യം ചെയ്യുവാനോ ഉള്ള അധികാരിത യാതൊരു സിവിൽ കോടതിക്കും ഉ≠ായിരിക്കുന്നതല്ല.
21. സാക്ഷിയെ വിളിച്ചുവരുത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമുളള അധി കാരം.— ഈ ഓർഡിനൻസിൻകീഴിൽ അന്വേഷണത്തിന്റെ ആവശ്യത്തിലേക്കായി, സമി തിക്ക്, 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഒരു സിവിൽ കേസ് വിചാരണ നടത്തുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായി ട്ടുള്ള അതേ അധികാരങ്ങൾ താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് ഉ≠ായിരിക്കുന്ന താണ്, അതായത്:—
(എ) ഏതൊരാളെയും ഹാജരാകുന്നതിന് നിർബന്ധിക്കുന്നതിനും, അല്ലെങ്കിൽ അയാളെ സത്യപ്രതി⁄യിൽമേൽ വിസ്തരിക്കുന്നതിനും;
(ബി) പ്രമാണങ്ങൾ ക≠െത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടു ന്നതിനും;
(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും; കൂടാതെ (ഡി) സാക്ഷികളെ വിസ്തരിക്കുന്നതിനുവേ≠ി കമ്മീഷനെ നിയോഗിക്കുന്ന തിനും.
22. മറ്റ് ഏതെങ്കിലും ആക്റ്റിനാലോ കരാറിനാലോ സ്ഥാപിതമായ ക്ഷേമനിധിക ളിൽനിന്നും ഉളള ഫ≠് കൈമാറ്റം ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ.— (1) തത്സ മയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്ന തീയതിയിൽ ഏതെങ്കിലും നിയമപ്രകാരമോ കരാർ പ്രകാരമോ സ്ഥാപിതമായ നിലവിലുള്ള ഏതെങ്കിലും ക്ഷേമനിധിയിൽ ഒരംഗത്തിന്റെ കണക്കിൽ ഉ≠ായിരുന്ന എല്ലാ തുകകളും ഈ ഓർഡിനൻസിൻകീഴിൽ സ്ഥാപിതമായ നിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും അതിൽ വരവ് വയ്ക്കുന്നതും, അങ്ങനെയുള്ള ക്ഷേമനിധികളിലേക്ക് അംശദായം നൽകാനുള്ള ആ അംഗത്തിന്റെ ബാദ്ധ്യത അങ്ങനെ യുള്ള തീയതി മുതൽ ഇല്ലാതാകുന്നതുമാണ്.
(2) ഈ ഓർഡിനൻസ് പ്രകാരം രൂപവത്ക്കരിക്കപ്പെട്ട നിർവ്വാഹക സമിതിക്ക് അത്തരം പദ്ധതികൾ സംബന്ധിച്ചുളള എല്ലാ അവകാശവാദങ്ങളും തീരുമാനിക്കാവുന്നതും വിതരണം ചെയ്യാവുന്നതും ആണ്.
23. ചട്ടങ്ങൾ ഉ≠ാക്കാനുള്ള അധികാരം.— (1) സർക്കാരിന്, വി⁄ാപനം വഴി, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി, മുൻകാല പ്രാബല്യത്തോ ടുകൂടിയോ പിൽക്കാലപ്രാബല്യത്തോടുകൂടിയോ ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.
13(2) ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കപ്പെടുന്ന ഓരോ ചട്ടവും, അതു≠ാ ക്കിയശേഷം, കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ അല്ലെങ്കിൽ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോപെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ, തൊട്ടടു ത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്ന തിന് മുമ്പ്, നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും രൂപഭേദപ്പെടുത്തലുകൾ വരു ത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന്, അതിനുശേഷം, അതതുസംഗതിപോലെ, അപ്രകാരം രൂപഭേദം വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യം ഉ≠ായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു; എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ, റദ്ദാക്കലോ, ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്തവിധത്തിൽ ആയിരിക്കേ≠താണ്.
24. റദ്ദാക്കലും ഒഴിവാക്കലും.— (1) 2008-ലെ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റു മാരുടേയും, വിൽപ്പനക്കാരുടെയും ക്ഷേമനിധി ഓർഡിനൻസ് (2008-ലെ 19) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
പട്ടിക
[3 (2) വകുപ്പ് കാണുക]
]≤-Xn-bn¬ hyhkvY sNøm-hp∂ Imcy-߃
1. നിർവ്വാഹക സമിതി നിധിയുടെ ഭരണം നടത്തേ≠ രീതി.
2. ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും രജിസ്ട്രേഷൻ.
3. ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും സ്വയമോ അവർക്കുവേ≠ിയോ നിധിയി ലേക്ക് അംശദായം നൽകുന്നതിനുള്ള സമയവും രീതിയും.
4. വിവിധ മേഖലകളിൽ നിന്നും അംശദായം വസൂലാക്കേ≠ രീതി.
5. നിർവ്വാഹക സമിതിയെ സഹായിക്കുന്നതിനുവേ≠ി ഏതെങ്കിലും സമിതിയുടെ രൂപവൽക്കരണം.
6. കണക്കുകൾ സൂക്ഷിക്കേ≠ രീതി, സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നിർദ്ദേ ശങ്ങളോ അല്ലെങ്കിൽ വിനിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളോ അനുസരിച്ച് നിധിയുടെ വക പണം നിക്ഷേപിക്കലും, ബഡ്ജറ്റ് തയ്യാറാക്കലും, കണക്കുകൾ ആഡിറ്റ് ചെയ്യലും, സർക്കാരിന് റിപ്പോർട്ടുകൾ സമർപ്പിക്കലും.
147. നിധിയിൽ നിന്നും പണം പിൻവലിക്കുന്നതിന് അനുവദിക്കുന്നതിനും അതിൽ നിന്നുള്ള ഏതെങ്കിലും കിഴിക്കലോ, ക≠ുകെട്ടലോ നടത്തുന്നതിനുമുള്ള വ്യവസ്ഥകളും അപ്ര കാരമുള്ള കിഴിക്കലിന്റെയോ, ക≠ുകെട്ടലിന്റെയോ പരമാവധി തുകയും.
8. ഒരംഗം തന്റെയും തന്റെ കുടുംബത്തെയും പറ്റിയുള്ള വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ നൽകേ≠ുന്ന ഫാറം.
9. ഒരംഗത്തിന്റെ മരണത്തെത്തുടർന്ന് ആ അംഗത്തിന് നിധിയിൽ നിന്നും ലഭിക്കേ≠തായ ആനുകൂല്യങ്ങൾ സ്വീകരിക്കുവാനുള്ള ആളിനെ നാമനിർദ്ദേശം ചെയ്യലും അത്തരം നാമനിർദ്ദേശത്തിന്റെ പരിശോധനയും റദ്ദാക്കലും.
10. അംഗങ്ങളെ സംബന്ധിച്ച് വച്ചുപോരേ≠ രജിസ്റ്ററുകളും രേഖകളും.
11. നിധിയിലെ ഏതെങ്കിലും അംഗത്തിനെ തിരിച്ചറിയുന്നതിനുവേ≠ിയുള്ള തിരിച്ചറി യൽ കാർഡിന്റെ ഫാറവും, രൂപവും, അതിന്റെ നൽകലും കൈവശം വയ്ക്കലും മാറ്റിക്കൊടുക്കലും.
12. പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യങ്ങൾക്കായി ചുമത്തേ≠ ഫീസ്.
13. 22-ാം വകുപ്പുപ്രകാരം കൈമാറ്റം ചെയ്യപ്പെട്ട തുകകൾ നിധിയിലേക്ക് കൊ≠ുവരേ ≠തിന്റെയും, വരവ് വയ്ക്കേ≠തിന്റെയും രീതി.
14. അംഗങ്ങളുടെയോ അവരുടെ ആശ്രിതരുടെയോ ക്ഷേമത്തിനുവേ≠ി, ഏതെല്ലാം കാര്യ ങ്ങൾക്ക് നിധി ഉപയോഗിക്കാമെന്ന്.
15. നിധിയുടെ ഭരണ നിർവ്വഹണത്തിൽ ഉ≠ാകാവുന്ന ചെലവുകൾ വഹിക്കുന്നതിനുള്ള നടപടിക്രമം.
16. നിധിയിൽ നിന്നും ആനുകൂല്യങ്ങൾ, ഗ്രാന്റുകൾ, മുൻകൂറുകൾ എന്നിവ നൽകുന്നതി നുള്ള നടപടിക്രമം.
17. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായതോ ഉചിതമായതോ ആയ മറ്റേതെങ്കിലും സംഗതി.
ആർ. എസ്. ഗവായി, Kh¿Æ¿.
(ശരിത്തർ÷മ)
എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´dn.