Servants of Knowledge
Kerala Gazette · Government of Kerala

10.The Unregistered Cashewnut Factories Prohibition (Amendment ) Ordinance 2008 (25 of 2008 )

Published 09 December 2008

Department
Law Legislation (C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_leg_c_25
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 9th December 2008

PART I

Section iii

tIcf k¿°m¿

നിയമ (നിയമനിർമ്മാണ-സി) വകുപ്പ്

വി⁄ാപനം

നമ്പർ 4122/ലെഗ്. സി 2/08/നിയമം. Xncp-h-\-¥-]p-cw,

2008 BKÃv 2

1930 {imhWw 11.

2008 ആഗസ്റ്റ് 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

വി. ജി. കുമാരി ഗിരിജ, \nbahIp∏v kvs]jy¬ sk{I-´-dn.

G. 751/2008.

2

2008-˛se 25-˛mw \º¿ Hm¿Un-\≥kv

2008-˛se cPn-ÿ sNømØ Iip-h≠n ^mIvS-dn-Iƒ

\ntcm-[\ (t`Z-KXn) Hm¿Un-\≥kv

ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിയൊമ്പതാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2007-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് (2007-ലെ 63) കേരള ഗവർണ്ണർ 2007 ഡിസംബർ 12-ാം തീയതി വിളംബരപ്പെടുത്തിയതിനാലും ;

2008 ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008 മാർച്ച് 19-ാം തീയതി അവസാനിച്ച കേരള നിയമസഭാ സമ്മേളനത്തിൽ വെച്ച് പ്രസ്തുത ഓർഡിനൻസിനുപകരം നിയമ സഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2008-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് (2008-ലെ 7) 2008 ഏപ്രിൽ 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിന് ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യ മില്ലാതായിത്തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

3

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് എന്ന് പേർ പറയാം.

(2) ഇത് 2007 ഡിസംബർ 13-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 1967-ലെ 11-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1967-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന ആക്റ്റ് (1967-ലെ 11) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 6 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

3. 5-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 5-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ (ബി) ഖണ്ഡത്തിൽ "കാണപ്പെടുന്നതായാൽ" എന്ന വാക്കിനുശേഷം "അത്തരത്തിലുള്ള സ്ഥലങ്ങളിൽ അപ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതോ ഉപയോഗിക്കാവുന്നതോ ആയ യന്ത്രങ്ങളും, സ÷ീകരണങ്ങളും മറ്റ് ഉപകരണങ്ങളും" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

4. 5 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിന്റെ 5-ാം വകുപ്പിനു ശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ,് അതായത്:—

"5 എ. പിടിച്ചെടുത്ത അസംസ്കൃത കശുവ≠ിയുടെ വിൽപ്പന.—(1) ഈ ആക്റ്റിന്റെ മറ്റ് ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 5-ാം വകുപ്പ് പ്രകാരം അസംസ്കൃത കശുവ≠ി പിടിച്ചെടുക്കുന്ന സംഗതിയിൽ, അത്തരം അസംസ്കൃത കശുവ≠ി പിടിച്ചെടുത്ത പ്രദേശത്ത് അധികാരിതയുള്ള റവന്യൂ ഡിവിഷ ണൽ ആഫീസർക്ക് അകാരണമായ കാലതാമസം കൂടാതെ, അപ്രകാരമുള്ള പിടിച്ചെടുക്ക ലിന്റെ ഒരു റിപ്പോർട്ട് നൽകേ≠തും, അത്തരം അസംസ്കൃത കശുവ≠ിയെ സംബന്ധിച്ച്, ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ശിക്ഷാനടപടി ആരംഭിച്ചിട്ടു≠െങ്കിലും ഇല്ലെങ്കിലും റവന്യൂ ഡിവിഷണൽ ആഫീസർക്ക്, അദ്ദേഹത്തിന് അപ്രകാരം ചെയ്യുന്നത് യു‡മെന്ന് തോന്നുന്നപക്ഷം അപ്രകാരം പിടിച്ചെടുത്ത അസംസ്കൃത കശുവ≠ി അദ്ദേഹത്തിന്റെ മുൻപാകെ പരിശോധനക്ക് ഹാജരാക്കാൻ നിർദ്ദേശിക്കാവുന്നതാണ്.

4

(2) അസംസ്കൃത കശുവ≠ി പിടിച്ചെടുത്തതുസംബന്ധിച്ച ഒരു റിപ്പോർട്ട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് ലഭിക്കുന്നതിൻമേലും (1)-ാം ഉപവകുപ്പ് പ്രകാരമുള്ള പരിശോധനയിൻമേലും അസംസ്കൃത കശുവ≠ി പെട്ടെന്നും സ്വാഭാവികമായും നശിക്കു മെന്നോ അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നത് മറ്റുവിധത്തിൽ പൊതുതാൽപ്പര്യത്തിന് യു‡ മാണെന്നോ അദ്ദേഹത്തിന് അഭിപ്രായമു≠െങ്കിൽ, ആയത്, സാഹചര്യം ന്യായീകരിക്കുന്ന തുപോലെ, കേരള സംസ്ഥാന കശുവ≠ി വികസന കോർപ്പറേഷനോ അല്ലെങ്കിൽ കേരള സംസ്ഥാന അപ്പക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തത്തിനോ നില വിലുള്ള കമ്പോള നിരക്കിലോ അല്ലെങ്കിൽ പൊതുലേലത്തിലോ വിൽക്കാൻ അദ്ദേഹത്തിന് ഉത്തരവ് നൽകാവുന്നതാണ്.

(3) ഈ വകുപ്പുപ്രകാരം പിടിച്ചെടുത്ത ഏതെങ്കിലും അസംസ്കൃത കശുവ≠ി അപ്രകാരം വിൽക്കുന്നതിന് റവന്യൂ ഡിവിഷണൽ ആഫീസർ ഉത്തരവ് നൽകുന്നിടത്ത്, അദ്ദേഹം അപ്രകാരം പിടിച്ചെടുത്ത അസംസ്കൃത കശുവ≠ിയുടെ വിവരണം, ഗുണനിലവാരം, അളവ്, പായ്ക് ചെയ്ത രീതി, ഈ ഓർഡിനൻസിൻ കീഴിലുള്ള ഏതെങ്കിലും നടപടിയിൽ പിടിച്ചെടുത്ത അസംസ്കൃത കശുവ≠ി തിരിച്ചറി യുന്നത് തെളിയിക്കുവാൻ പ്രസ‡മാണെന്ന് റവന്യൂ ഡിവിഷണൽ ആഫീസർ കരുതുന്ന മറ്റു വിവരങ്ങളും സംബന്ധിച്ച് ഒരു ഇൻവെന്ററി തയ്യാറാക്കേ≠തും, ഏതെങ്കിലും മജിസ്ട്രേറ്റിന്,—

(എ) അപ്രകാരം തയ്യാറാക്കിയ ഇൻവെന്ററിയുടെ കൃത്യത സാക്ഷ്യപ്പെടുത്തുക; അല്ലെങ്കിൽ

(ബി) അപ്രകാരമുള്ള അസംസ്കൃത കശുവ≠ിയുടെ ഫോട്ടോ, മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ എടുക്കുകയും, അത്തരം ഫോട്ടോ ശരിയാണെന്ന് സാക്ഷ്യ പ്പെടുത്തുകയും ചെയ്യുക,—എന്നീ ആവശ്യങ്ങൾക്കായി അപേക്ഷ കൊടുക്കേ≠താണ്.

(4) (3)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു അപേക്ഷ സമർപ്പിക്കുന്നിടത്ത്, കഴിയു ന്നത്ര വേഗം, ആ അപേക്ഷ മജിസ്ട്രേറ്റ് അനുവദിക്കേ≠താണ്.

(5) 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിലോ (1872-ലെ 1-ാം കേന്ദ്ര ആക്റ്റ്) 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലോ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) എന്തു തന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ് പ്രകാരം ഒരു കുറ്റം വിചാരണ ചെയ്യുന്ന ഏതൊരു കോടതിയും, മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ പിടിച്ചെടുത്ത അസംസ്കൃത കശുവ≠ിയുടെ ഇൻവെന്ററിയും ഫോട്ടോകളും ആ കുറ്റത്തെ സംബന്ധിച്ചിടത്തോളം പ്രാഥമിക തെളിവായി കണക്കാക്കേ≠താണ്.

(6) (2)-ാം ഉപവകുപ്പ് പ്രകാരം അസംസ്കൃത കശുവ≠ി വിൽക്കുന്നിടത്ത്, അതിന്റെ വിറ്റുവരവ് അപ്രകാരമുള്ള വിൽപ്പനയിലെ എന്തെങ്കിലും ചെലവോ അതുമായി ബന്ധപ്പെട്ട മറ്റു ആനുഷംഗിക ചെലവോ കുറവ് ചെയ്തതിനുശേഷം, ഈ ആക്റ്റിന്റെ ലംഘനത്തിന് ഏതെങ്കിലും ശിക്ഷാനടപടി ആരംഭിച്ചിട്ടു≠െങ്കിൽ, കോടതിയുടെ ഉത്തരവിനു വിധേയമായോ അല്ലെങ്കിൽ ശിക്ഷാ നടപടി ആരംഭിച്ചിട്ടില്ലെങ്കിൽ അസംസ്കൃത കശുവ≠ി പിടിച്ചെടുത്ത ബന്ധപ്പെട്ട ഇൻസ്പെക്ടറുടെ ഉത്തരവിനു വിധേയമായോ, റവന്യൂ നിക്ഷേപത്തിൽ സൂക്ഷിക്കേ≠താണ്.

5

(7) ആരിൽ നിന്നുമാണോ അസംസ്കൃത കശുവ≠ി പിടിച്ചെടുത്തത് ആ ആളിന് പറയാനുള്ളത് കേൾക്കാൻ ഒരു അവസരം നൽകാതെ, ഈ സംഗതിയിൽ ഈ വകുപ്പ് പ്രകാരം, വിൽപ്പനയ്ക്കുള്ള യാതൊരു ഉത്തരവും പാസ്സാക്കുവാൻ പാടുള്ളതല്ല.".

5. 6-ാംവകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 6-ാം വകുപ്പിനുപകരം, താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"6. ശിക്ഷകൾ.—ഏതെങ്കിലും ആൾ, 4-ാം വകുപ്പിലെ വ്യവസ്ഥകളോ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കപ്പെട്ട ഏതെങ്കിലും ചട്ടമോ ലംഘിക്കുകയോ ലംഘിക്കാൻ ശ്രമിക്കുകയോ, ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നപക്ഷം, അയാളെ ര≠ു വർഷക്കാലം വരെയാകാവുന്നതും എന്നാൽ ആറ് മാസത്തിൽ കുറയാൻ പാടില്ലാത്തതു മായ തടവും ഒരു ലക്ഷം രൂപവരെയാകാവുന്നതും എന്നാൽ ഇരുപത്തയ്യായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമായ പിഴയും ആവർത്തിച്ചുള്ള ലംഘനത്തിന്റെ സംഗതിയിൽ അത്തരത്തിലുള്ള ഓരോ ലംഘനത്തിനും പതിനായിരം രൂപ വരെയാകാവുന്ന അധിക പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ.്".

6. 8-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 8-ാം വകുപ്പിൽ "കാണപ്പെട്ടിരുന്നാൽ" എന്ന വാക്കിനുശേഷം "അത്തരം ലംഘനത്തിനുപയോഗിച്ച യന്ത്രങ്ങളും, സ÷ീകരണങ്ങളും, മറ്റ് ഉപകരണങ്ങളും" എന്ന വാക്കുകൾ ചേർക്കേ≠താണ്.

7. റദ്ദാക്കലും ഒഴിവാക്കലും.— (1) 2008-ലെ രജിസ്റ്റർ ചെയ്യാത്ത കശുവ≠ി ഫാക്ടറികൾ നിരോധന (ഭേദഗതി) ഓർഡിനൻസ് (2008-ലെ 7) ഇതിനാൽ റദ്ദാക്കി യിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് മൂലം ഭേദഗതി ചെയ്ത, പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

ആർ. എസ്. ഗവായി, ഗവർണ്ണർ.

(ശരിത്തർ÷മ) എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´-dn.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_leg_c_25/. Archive identifier in.gazette.kerala_new.2008-12-09.part1_leg_c_25.