Servants of Knowledge
Kerala Gazette · Government of Kerala

9.The Kerala Head Load Workers (Amendment ) Ordinance 2008 (26 of 2008 )

Published 09 December 2008

Department
Law Legislation (C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_leg_c_26
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 9th December 2008

PART I

Section iii

tIcf k¿°m¿

നിയമ (നിയമനിർമ്മാണ-സി) വകുപ്പ്

വി⁄ാപനം

നമ്പർ 9663/ലെഗ്. സി2/2008/നിയമം. Xncp-h-\-¥-]p-cw,

2008 BKÃv 2.

1930 {imhWw 11.

2008 ആഗസ്റ്റ് 1-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

വി. ജി. കുമാരി ഗിരിജ, \nbahIp∏v kvs]jy¬ sk{I-´-dn.

G-736/2008. S3.

2

2008-˛se 26˛mw \º¿ Hm¿Un-\≥kv

2008-˛se tIcf Npa´psXmgn-emfn (t`Z-KXn)

Hm¿Un-\≥kv

ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിയൊമ്പതാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1978-ലെ കേരള ചുമട്ടു തൊഴിലാളി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2008-ലെ കേരള ചുമട്ടു തൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2008-ലെ 14), 2008 ഏപ്രിൽ 18-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;

2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം പ്രസ്തുത ഓർഡിനൻസിന് 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യ മില്ലാതായിത്തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2008-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് എന്ന് പേർ പറയാം.

(2) ഇത് 2008 ഏപ്രിൽ 18-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

3

2. 1978-ലെ 20-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റിന് (1980-ലെ 20) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 5 വരെ വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

3. 18-ാം വകുപ്പിനുള്ള ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ,—

(1) (1)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതാ യത്:—

"(1) സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, സംസ്ഥാനത്തെ ഓരോ റവന്യൂ ജില്ലയ്ക്കും ഒരു കമ്മിറ്റിയെ നിയമിക്കാവുന്നതും, ബോർഡിന്റെ ശുപാർശയിൻമേൽ, ഏതെങ്കിലും വ്യാവസായിക ഠൗൺഷിപ്പിൽ ഉൾപ്പെടുന്ന ഏതെങ്കിലും പ്രദേശത്തോ അല്ലെങ്കിൽ സംസ്ഥാനത്തെ പ്രാധാന്യമുള്ള മറ്റു പ്രത്യേക പ്രദേശങ്ങളിലോ ആക്റ്റും സ്കീമും പ്രകാരം കമ്മിറ്റിയുടെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനുംവേ≠ി വി⁄ാപനത്തിൽ വിനിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള പേരിൽ അറിയപ്പെടുന്ന ആ പ്രദേശങ്ങളെ സംബന്ധിച്ച് അവർക്ക് യു‡മെന്ന് തോന്നുന്നത്ര പ്രത്യേക കമ്മിറ്റികളെ നിയമിക്കാവുന്നതാണ്.

എന്നാൽ, ഏതെങ്കിലും പ്രത്യേക കമ്മിറ്റി നിയമിക്കപ്പെടുമ്പോൾ, റവന്യൂ ജില്ലയ്ക്കു വേ≠ി നിയമിക്കപ്പെട്ട കമ്മിറ്റിയുടെ, പ്രത്യേക കമ്മിറ്റിയുടെ പ്രദേശത്തിനുള്ളിലെ അധികാരിതയുടെ പ്രയോഗം അവസാനിക്കുന്നതാണ്.

(2) (5)-ഉം (6)-ഉം ഉപവകുപ്പുകളിൽ "കൺവീനർ" എന്ന വാക്കിനുപകരം, "ജില്ലാ സെക്രട്ടറി" എന്ന വാക്കുകൾ ചേർക്കേ≠താണ്.

4. 19 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ—പ്രധാന ആക്റ്റിലെ 19-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"4. 19 എ ഉപദേശക കമ്മിറ്റിയുടെ നിയമനം.—(1) ബോർഡിന്, ഒരു റവന്യൂ ജില്ലയിലെ ഏതൊരു പ്രദേശത്തും ആ പ്രദേശത്തെ സംബന്ധിച്ചുള്ള ഏതെങ്കിലും കാര്യത്തിൽ കമ്മിറ്റിയെ ഉപദേശിക്കുന്ന ആവശ്യത്തിലേക്കായി ആവശ്യമു≠െന്ന് കാണുന്നയത്ര ഉപദേശക കമ്മിറ്റികൾ രൂപവൽക്കരിക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഓരോ ഉപദേശക കമ്മിറ്റിയിലും ബോർഡി നാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഏഴ് അംഗങ്ങൾ ഉ≠ായിരിക്കേ≠തും അവരിൽ മൂന്ന് പേർ വീതം തൊഴിലുടമകളെയും ചുമട്ടുതൊഴിലാളികളെയും പ്രതിനിധീകരിക്കുന്നവരും ഒരാൾ ബോർഡിലെ ഒരു ഉദ്യോഗസ്ഥനും ആയിരിക്കേ≠തുമാണ്.

(3) (2)-ാം ഉപവകുപ്പ് പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ബോർഡിലെ ഉദ്യോഗസ്ഥൻ അതിന്റെ കൺവീനർ ആയിരിക്കേ≠താണ്.

4

(4) ഉപദേശക കമ്മിറ്റിയിലെ അംഗങ്ങളുടെ ഒൗദ്യോഗിക കാലാവധിയും ഉപദേശക കമ്മിറ്റിയുടെ ജോലി നിർവ്വഹണവും, കാലാകാലങ്ങളിൽ, ബോർഡ് തീരുമാനിക്കുന്ന പ്രകാരം ആയിരിക്കേ≠താണ്."

5. നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.—പ്രധാന ആക്റ്റിലോ അതിൻകീഴിലു≠ാക്കിയ ഏതെങ്കിലും ചട്ടത്തിലോ പദ്ധതിയിലോ എന്തുതന്നെ വിപരീതമായി അടങ്ങിയിരുന്നാലും, 2008-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡി നൻസ് പ്രാബല്യത്തിൽ വന്ന തീയതിക്കുശേഷം ഉടൻതന്നെ ഈ ഓർഡിനൻസിനാൽ ഭേദ ഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ 18-ാം വകുപ്പ് അനുസരിച്ച് സർക്കാരിന് കമ്മിറ്റി പുനx സംഘടിപ്പിക്കാവുന്നതും അപ്രകാരമുള്ള പുനxസംഘടനയിൻമേൽ ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്ന തീയതിക്ക് മുൻപ് രൂപവൽക്കരിക്കപ്പെട്ട നിലവിലുള്ള എല്ലാ കമ്മിറ്റികളും പിരിച്ചുവിടപ്പെട്ടതായി കരുതപ്പെടേ≠തും, ഒരു റവന്യൂ ജില്ലയിലെ നിലവിലുള്ള കമ്മിറ്റികൾ നിർവ്വഹിച്ചിരുന്നതോ അല്ലെങ്കിൽ വിനിയോഗിച്ചിരുന്നതോ ആയ എല്ലാ അധികാരങ്ങളും ചുമതലകളും ഈ ഓർഡിനൻസിലെ വ്യവസ്ഥകളനുസരിച്ച് റവന്യൂ ജില്ലയിൽ പുനxസംഘടിപ്പിക്കപ്പെട്ട യഥാക്രമമുള്ള കമ്മിറ്റികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി കരുതപ്പെടേ≠താണ്.

6. റദ്ദാക്കലും ഒഴിവാക്കലും.— (1) 2008-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2008-ലെ 14) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ, എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.

ആർ. എസ്. ഗവായി, ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´-dn.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_leg_c_26/. Archive identifier in.gazette.kerala_new.2008-12-09.part1_leg_c_26.