Kerala Gazette No. 49 dated 9th December 2008.
PART I
Section iii
tIcf k¿°m¿
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
നമ്പർ 1485/ലെഗ്. എ1/2007/നിയമം. Xncp-h-\-¥-]p-cw,
2008 BKÃv 2.
1930 {imhWw 11.
2008 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
വി. ജി. കുമാരി ഗിരിജ,
\nba hIp∏v kvs]jy¬ sk{I-´-dn.
G. 713/2008.
22008-˛se 37˛mw \º¿ Hm¿Un-\≥kv
2008-˛se tIcf (]-´n-I-PmXn ]´n-I-tKm{Xh¿§-߃) kap-Zmb
k¿´n-^n-°‰v \¬Ip-∂Xv {Ia-s∏-Sp-ج (t`Z-KXn)
Hm¿Un\≥kv
ഭാരത റിപ്പ ബ്ല ിക്കിന്റെ അൻപത്തിയൊമ്പതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1996-ലെ കേരള (പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—2007-ലെ കേരള (പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 4), 2007 ജനുവരി 31-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച നിയമ സഭാ സമ്മേളനത്തിൽ 2007-ലെ 4-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമ സഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭ യിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി, 2007-ലെ കേരള (പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 39) 2007 മാർച്ച് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2007 ജൂൺ 19-ാം തീയതി ആരംഭിച്ച്, 2007 ജൂലായ് 26-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ 2007-ലെ 39-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2007-ലെ കേരള (പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമ പ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 55) 2007 ജൂലായ് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
32007 സെപ്റ്റംബർ 4-ാം തീയതി ആരംഭിച്ച് 2007 സെപ്റ്റംബർ 20-ാം തീയതി അവസാ നിച്ച നിയമസഭാ സമ്മേളനത്തിൽ 2007-ലെ 55-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമ സഭയിൽ അവതരിപ്പിക്കുന്ന തിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2007-ലെ കേരള (പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 60) 2007 ഒക്ടോബർ 15-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2008 ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച് 2008 മാർച്ച് 19-ാം തീയതി അവ സാനിച്ച നിയമസഭാ സമ്മേളനത്തിൽ 2007-ലെ 60-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2007-ലെ കേരള (പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമ പ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ് (2008-ലെ 10) 2008 ഏപ്രിൽ 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ 2008-ലെ 10-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപ ഖണ്ഡപ്രകാരം പ്രസ്തുത ഓർഡിനൻസ് 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യത്തിലില്ലാ താകുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, സത്വര നടപടി എടു ക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോധ്യ മായിരിക്കുന്നതിനാലും:
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
41. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ കേരള (പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2007 ഫെബ്രുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1996-ലെ 11-ാം നമ്പർ ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യേ≠താണെന്ന്.— ഈ ഓർഡിനൻസ് പ്രാബല്യത്തിൽ ഇരിക്കുന്ന കാലയളവിൽ, 1996-ലെ കേരള (പട്ടിക ജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടു ത്തൽ ആക്റ്റ് (1996-ലെ 11) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശി ക്കപ്പെടുക) 3 മുതൽ 11 വരെയുള്ള വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 2-ാം വകുപ്പ് (ജി) ഖണ്ഡ ത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—
"(ജി) 'വിദഗ്ദ്ധ ഏജൻസി' എന്നാൽ, 9-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുന്നതിനും അങ്ങനെയുള്ള മറ്റ് കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനും വേ≠ി, വിജിലൻസ് സെല്ലിലെ വിജിലൻസ് ആഫീസറായി പ്രവർത്തി ക്കുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ (നരവംശ ശാസ്ത്രം) കീഴിൽ, പട്ടികജാതികളുടെയും പട്ടിക ഗോത്ര വർഗ്ഗങ്ങളുടെയും ഗവേഷണത്തിന്റേയും പരിശീലനത്തിന്റേയും വികസന പഠന ത്തിന്റേയും ചുമതലയുള്ള, സർക്കാരിന്റെ, പട്ടികജാതി പട്ടികഗോത്രവർഗ്ഗ വികസന വകു പ്പിന്റെ കേരള പട്ടികജാതി പട്ടികഗോത്രവർഗ്ഗ ഗവേഷണ, പരിശീലന വികസന പഠന വകു പ്പിലെ (കിർത്താഡ്സ്) നരവംശ ശാസ്ത്ര വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗ സ്ഥൻമാരുടെ സംഘമോ എന്നർ∞മാകുന്നു."
4. 6എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിൽ 6-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്: —
"6 എ മുൻപ് നൽകിയ സമുദായ സർട്ടിഫിക്കറ്റ് റദ്ദാക്കൽ: —ഈ ആക്റ്റിലെ മറ്റ് ഏതെങ്കിലും വ്യവസ്ഥകളിലോ, അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധി ന്യായത്തിലോ, ഡിക്രിയിലോ, ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, 5-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സമുദായ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ കോമ്പിറ്റന്റ ് അതോ റിറ്റിയാലുള്ള നിരസിക്കലും, 6-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സ്ക്രീനിംഗ് കമ്മിറ്റി യാലുള്ള അപേക്ഷയുടെ നിരസിക്കലും, ഏതെങ്കിലും അധികാരസ്ഥാനം മുൻപ് നൽകി യിട്ടുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റിന്റെ റദ്ദാക്കലായി കരുതേ≠തും 7-ാം വകുപ്പിൽ പരാ മർശിക്കപ്പെട്ട, ഏതെങ്കിലും അധികാരസ്ഥാനം പരിശോധനയിൽ സർട്ടിഫിക്കറ്റ് കളവായോ, തെറ്റായോ, വഞ്ചനാപരമായോ നേടിയിട്ടുള്ളതാണെന്ന് കാണുകയും അനന്തരഫലമായി ആ വ്യ‡ിയുടെ പട്ടികജാതി പട്ടികഗോത്രവർഗ്ഗ അവകാശവാദം നിരസിക്കപ്പെടുകയും ചെയ്യുന്നിടത്ത്, അപ്രകാരമുള്ള നിരസിക്കലും കൂടി സർട്ടിഫിക്കറ്റിന്റെ റദ്ദാക്കലായി കരുതപ്പെടേ≠താണ്.".
55. 8 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിൽ 8-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"8 എ സമുദായ സർട്ടിഫിക്കറ്റുകൾ വ്യാജമെന്നു ക≠ാൽ റദ്ദുചെയ്യേ≠ താണെന്ന്.—(1) പരിശോധനയിൽ സൂക്ഷ്മപരിശോധന കമ്മിറ്റി ഒരു വ്യ‡ിയുടെ പട്ടിക ജാതിയോ പട്ടികഗോത്രവർഗ്ഗമോ എന്ന അവകാശവാദത്തിന് ഉപോൽബലകമായി നൽകി യിട്ടുള്ള സർട്ടിഫിക്കറ്റ് യഥാർ∞മല്ലെന്ന് ക≠െത്തിയാൽ, ആയത് റദ്ദാക്കേ≠തും അപ്രകാരമുള്ള റദ്ദാക്കൽ നിയമനാധികാരിയെയോ, തദ്ദേശാധികാരസ്ഥാനത്തെയോ, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനേയോ, അതതുസംഗതിപോലെ, നിയമനമോ, പ്രവേശനമോ റദ്ദാക്കുന്നതിനുള്ള ഒരു അഭ്യർ∞നയോടൊപ്പം അറിയിക്കേ≠താണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം ഒരറിയിപ്പ് ലഭിക്കുമ്പോൾ, നിയമനാധികാരിയോ അല്ലെങ്കിൽ തദ്ദേശാധികാരസ്ഥാനമോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനോ, അതതുസംഗതിപോലെ, ബന്ധപ്പെട്ട വ്യ‡ിക്ക് വീ≠ും യാതൊരു നോട്ടീസും കൊടുക്കാതെ തന്നെ നിയമനം അല്ലെങ്കിൽ പ്രവേശനം റദ്ദാക്കേ≠തും, അയാളെ ഉദ്യോഗ ത്തിൽ തുടരുന്നതിൽനിന്നും അല്ലെങ്കിൽ തുടർന്ന് പഠിക്കുന്നതിൽനിന്നും പുറത്താക്കേ ≠തുമാണ്."
6. 9-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിൽ 9-ാം വകുപ്പ് (2)-ാം ഉപ വകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്: —
"(2) സൂക്ഷ്മപരിശോധന കമ്മിറ്റി നിയമാനുസൃതമായ നടപടിക്രമത്തിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആളുടെ കാര്യത്തിൽ വിപരീതമായി കാണുന്നില്ലെങ്കിൽ, പട്ടികജാതി യുടെയോ പട്ടികഗോത്രവർഗ്ഗങ്ങളുടെയോ, അതതുസംഗതിപോലെയുള്ള, അവകാശ വാദത്തിൽ അനുകൂലമായോ പ്രതികൂലമായോ ഉള്ള വിദഗ്ദ്ധ ഏജൻസിയുടെ റിപ്പോർട്ട് നിർണ്ണായകമായ തെളിവായിരിക്കുന്നതാണ്. ".
7. 11-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിൽ 11-ാം വകുപ്പിൽ, (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് കുട്ടിച്ചേർക്കേ≠താണ്, അതായത്്:—
"(4) സൂക്ഷ്മപരിശോധന കമ്മിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവ് അന്തിമവും നിർണ്ണാ യകവുമായിരിക്കുന്നതാണ്. സൂക്ഷ്മപരിശോധന കമ്മിറ്റി പാസ്സാക്കിയ ഉത്തരവിനെതിരെ യാതൊരു വ്യവഹാരമോ അപ്പീലോ നിലനിൽക്കുന്നതല്ല."
8. 12-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിൽ 12-ാം വകുപ്പ്, (3)-ാം ഉപവകുപ്പ് വിട്ടുകളയേ≠താണ്.
9. 15എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.-പ്രധാന ആക്റ്റിൽ 15-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
6"15 എ ഒരു പട്ടികജാതി അംഗം പട്ടികഗോത്രവർഗ്ഗമെന്നും, നേരെ തിരച്ചും, ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടുമ്പോഴുള്ള ശിക്ഷ.—പട്ടികജാതിയിൽപ്പെട്ട ഏതെങ്കിലും ഒരാൾ, അയാൾ ഏതെങ്കിലും പട്ടികഗോത്രവർഗ്ഗത്തിൽപ്പെട്ട ആളാണെന്നുള്ള ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ, അല്ലെങ്കൽ ഒരു പട്ടികഗോ ത്രവർഗ്ഗത്തിൽപ്പെട്ട ഒരാൾ, അയാൾ ഏതെങ്കിലും പട്ടികജാതിയിൽപ്പെട്ട ആളാണെന്നോ ഉള്ള ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ ചെയ്താൽ കുറ്റസ്ഥാപനത്തി∑േൽ, ആറു മാസത്തിൽ കുറയാത്ത എന്നാൽ ര≠ു വർഷം വരെയാകാവുന്ന കാലയളവിലേയ്ക്കുള്ള കഠിന തടവും, ആയിരം രൂപയിൽ കുറയാത്തതും എന്നാൽ അയ്യായിരം രൂപവരെയാകാവു ന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേ≠താണ്.".
10. 16എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിൽ 16-ാം വകു പ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"16 എ പെൻഷൻ ആനുകൂല്യങ്ങളുടെ നീട്ടിവയ്ക്കൽ.—ഈ ആക്റ്റിലെ മറ്റ് ഏതെങ്കിലും വ്യവസ്ഥകളിലോ, തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമ ത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തര വിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരാൾ, സർക്കാരിലോ, അല്ലെങ്കിൽ സർക്കാർ സംരംഭത്തിലോ, തദ്ദേശാധികാരസ്ഥാപനത്തിലോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അധികാര സ്ഥാനത്തിലോ പട്ടികജാതിക്കോ പട്ടികഗോത്രവർഗ്ഗത്തിനോവേ≠ി സംവരണം ചെയ്തി ട്ടുള്ള ഒരു തസ്തികയിൽ വ്യാജസമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കി ഏതെങ്കിലും നിയമനം നേടിയെടുക്കുകയും, വിദഗ്ദ്ധ ഏജൻസിയുടെ ഒരു അന്വേഷണത്തിൽ അയാ ളുടെ അവകാശവാദം യഥാർ∞മല്ലെന്ന് ക≠െത്തുകയും, ആരോപണവിധേയനായ ആൾ, സർക്കാരോ, സൂക്ഷ്മപരിശോധന കമ്മിറ്റിയോ നടത്തുന്ന അന്വേഷണത്തിനിടയിൽ വിരമി ക്കുകയും ചെയ്താൽ, സർക്കാരിനോ, സർക്കാർ സംരംഭത്തിനോ, തദ്ദേശാധികാരസ്ഥാപന ത്തിനോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അധികാരസ്ഥാനത്തിനോ, അതതുസംഗതിപോലെ, സർക്കാരിന്റേയോ, സൂക്ഷ്മപരിശോധന കമ്മിറ്റിയുടേയോ തീരുമാനം വരെ ആരോപണ വിധേയനായ ആളുടെ പെൻഷൻ ആനുകൂല്യങ്ങൾ നീട്ടിവയ്ക്കുന്നതിനും തടഞ്ഞുവയ്ക്കു ന്നതിനും അധികാരമു≠ായിരിക്കുന്നതാണ്.".
11. സാധൂകരിക്കൽ.— പ്രധാന ആക്റ്റിലോ തൽസമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധി ന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഭാരതത്തിന്റെ സുപ്രീം കോടതിയിലെ 5854/1994-ാം നമ്പർ സിവിൽ അപ്പീലിന്റെ 1994 സെപ്റ്റംബർ 2-ാം തീയതിയിലെ വിധിന്യായത്തിന്റെ അനന്തരഫലമായി 1995 മെയ് 8-ാം തീയതിയിലെ സ. ഉ. (പി) 16/95/എസ്. സി. എസ്.റ്റി.ഡി.ഡി. നമ്പർ വി⁄ാപനം വഴി രൂപീകരിച്ച സൂക്ഷ്മ പരിശോധനാ കമ്മിറ്റി 1995 മേയ് 8-ാം തീയതി മുതൽ 2002 ഏപ്രിൽ 24-ാം തീയതി വരെയുള്ള കാലയളവിൽ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ് ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി വരുത്തിയ പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ചതായി കരുതപ്പെടേ≠തും പ്രധാന ആക്റ്റ് പ്രകാരമോ അതിൻ കീഴിലോ നൽകപ്പെട്ട അധികാരം വിനിയോഗിക്കുക എന്ന ഉദ്ദേശത്തോടുകൂടി 1995 മേയ് 8-ാം തീയതി രൂപീകരിച്ച സൂക്ഷ്മ7 പരിശോധന കമ്മിറ്റി ചെയ്ത ഏതെങ്കിലും കാര്യമോ, എടുത്ത ഏതെങ്കിലും നടപടിയോ, പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമല്ല സൂക്ഷ്മപരിശോധന കമ്മിറ്റി രൂപീകരിച്ചത് എന്ന കാരണത്താൽ അസാധുവായി കരുതപ്പെടാൻ പാടില്ലാത്തതാണ്.."
12. റദ്ദാക്കലും ഒഴിവാക്കലും.— (1) 2008-ലെ കേരള (പട്ടികജാതി പട്ടികഗോ ത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ്് (2008-ലെ 10) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ, എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.
ആർ. എസ്. ഗവായി, ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´dn.