Servants of Knowledge
Kerala Gazette · Government of Kerala

12. The National University of Advanced Legal Studies (Amendment0 Ordinance 2008 (15 of 2008)

Published 09 December 2008

Department
Law (Legislation -Unification )Deaprtment
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_unification_15
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 9th December 2008

PART I

Section iii

tIcf k¿°m¿

നിയമ (നിയമനിർമ്മാണ-യൂണിഫിക്കേഷൻ) വകുപ്പ്

വി⁄ാപനം

നമ്പർ 8874/ലെഗ്. യൂണി. 3/08/നിയമം. Xncp-h-\-¥-]p-cw,

2008 Pq¨ 9. 1930 tPyjvTw 19.

2008 ജൂൺ 9-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

പി. എസ്. ഗോപിനാഥൻ, \nbahIp∏v sk{I-´-dn.

G . 685/2008.

2

2008-˛se 15˛mw \º¿ Hm¿Un-\≥kv

2008-˛se Db¿∂ \nb-a- ]-T-\-Øn-\p≈ tZiob

k¿Δ-I-em-ime (t`Z-KXn) Hm¿Un-\≥kv

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊൻപതാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

2005-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടിയെടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2008-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 2005-ലെ 27-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യണമെന്ന്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 2005-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്റ്റിന് (2005-ലെ 27) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 8 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. പീഠികയുടെ ഭേദഗതി.—പ്രധാന ആക്റ്റിലെ പീഠികയിൽ, "സ്വാശ്രയ അടിസ്ഥാനത്തിൽ" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്.

4. 3-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 3-ാം വകുപ്പിൽ "സ്വാശ്രയ" എന്ന വാക്ക് വിട്ടുകളയേ≠താണ്.

3

5. 12-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 12-ാം വകുപ്പിൽ ( xi)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനങ്ങൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"( xiഎ) പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ ;

( xiബി) ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നിർവ്വാഹക സമിതി അതിന്റെ അംഗങ്ങളിൽ നിന്നും നാമനിർദ്ദേശം ചെയ്യുന്ന ഒരംഗം ;".

6. 17-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 17-ാം വകുപ്പിൽ,—

( i) ഇനം ( vi)-ൽ, നിലവിലുള്ള വാക്കുകൾക്ക് ശേഷം, താഴെപ്പറയുന്ന വാക്കുകൾ ചേർക്കേ≠താണ്, അതായത്:—

"അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ;";

( ii) ഇനം ( vii)-ൽ, നിലവിലുള്ള വാക്കുകൾക്ക് ശേഷം, താഴെപ്പറയുന്ന വാക്കുകൾ ചേർക്കേ≠താണ്, അതായത്:—

"അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന നിയമ വകുപ്പിലെ സർക്കാർ ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ;";

( iii) ഇനം ( xii)-നുശേഷം, താഴെപ്പറയുന്ന ഇനങ്ങൾ ചേർക്കേ≠താണ്, അതായത്:—

"( xiii) സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ വകുപ്പ് അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ധനകാര്യ വകുപ്പിലെ സർക്കാർ ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ;

( xiv) ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ അംഗങ്ങൾക്കിടയിൽ നിന്നും നിർവ്വാഹക സമിതി നാമനിർദ്ദേശം ചെയ്ത ഒരംഗം;

( xv) സർക്കാർ നാമനിർദ്ദേശം ചെയ്ത ര≠് നിയമ വിദഗ്ദ്ധർ, അതിൽ ഒരാൾ വനിത ആയിരിക്കേ≠താണ്.".

7. 27-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 27-ാം വകുപ്പിൽ (1)-ാം ഉപവകുപ്പ്, (എ) ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്്.—

"(എ) കേരള ബാർ കൗൺസിലിന്റെ ഒരു നോമിനി .".

4

8. 46എ. എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 46-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്് :—

"46എ. \n¿t±iw \¬Ip-∂-Xn-\p≈ k¿°m-cns' A[n-Imcw.—സർവ്വകലാശാല യിലേക്കുള്ള വിദ്യാർ∞ികളുടെ ഫീസ് നിർണ്ണയവും പ്രവേശനവും സംബന്ധിച്ച് കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ആദേശങ്ങൾ പരിഗണിക്കുവാൻ സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകുന്നതിന് സർക്കാരിന് അധികാരം ഉ≠ായിരി ക്കുന്നതാണ്.

എന്നാൽ അങ്ങനെയുള്ള നിർദ്ദേശത്തി∑േൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കുന്നതാണ ്.".

ആർ. എൽ. ഭാട്ടിയ, ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´-dn.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_unification_15/. Archive identifier in.gazette.kerala_new.2008-12-09.part1_unification_15.