Servants of Knowledge
Kerala Gazette · Government of Kerala

11. The National University of Advanced Legal Studies (Amendment )Ordinance, 2008 (21 of 2008)

Published 09 December 2008

Department
Law (Legislation -Unification )Deaprtment
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-12-09.part1_unification_21
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 9th December 2008

PART I

Section iii

tIcf k¿°m¿

നിയമ (നിയമനിർമ്മാണ-യൂണിഫിക്കേഷൻ) വകുപ്പ്

വി⁄ാപനം

നമ്പർ 8874/ലെഗ്. യൂണി. 3/2008/നിയമം. Xncp-h-\-¥-]p-cw,

2008 BKÃv 2

1930 {imhWw 11.

2008 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

വി. ജി. കുമാരി ഗിരിജ,

\nba hIp∏v kvs]jy¬ sk{I-´-dn.

G..752/2008/S1.

2

2008-˛se 21˛mw \º¿ Hm¿Un-\≥kv

2008-˛se Db¿∂ \nb-a- ]-T-\-Øn-\p≈ tZiob

k¿Δ-I-em-ime (t`Z-KXn)

Hm¿Un-\≥kv

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊമ്പതാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

2005-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2008-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് (2008-ലെ 15) 2008 ജൂൺ 9-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലായ് 24-ാം തീയതി അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭ യുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡ പ്രകാരം 2008-ലെ ഉയർന്ന നിയമ പഠന

ത്തിനുള്ള ദേശീയ സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസിന് (2008-ലെ 15) 2008 ആഗസ്റ്റ് 4-ാം തീയതി പ്രാബല്യമില്ലാതായിത്തീരു മെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

3

1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2008-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2008 ജൂൺ 9-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 2005-ലെ 27-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യണമെന്ന്.—ഈ ഓർഡി നൻസ് നിലവിലിരിക്കുന്ന കാലത്ത്, 2005-ലെ ഉയർന്ന നിയമ പഠനത്തിനുളള ദേശീയ സർവ്വകലാശാല ആക്റ്റിന് (2005-ലെ 27), (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 8 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. പീഠികയുടെ ഭേദഗതി.— പ്രധാന ആക്റ്റിലെ പീഠികയിൽ അവസാന ഖണ്ഡികയിലുള്ള "സ്വാശ്രയ അടിസ്ഥാനത്തിൽ" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്.

4. 3-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 3-ാം വകുപ്പ് 2-ാം ഉപവകുപ്പിലെ "സ്വാശ്രയ" എന്ന വാക്ക് വിട്ടുകളയേ≠താണ്.

5. 12-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 12-ാം വകുപ്പിൽ (xi)-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനങ്ങൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"(xiഎ) പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ ;

(xiബി) ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർവ്വാഹക സമിതി അതിന്റെ അംഗങ്ങളിൽ നിന്നും നാമനിർദ്ദേശം ചെയ്യുന്ന ഒരംഗം;".

6. 17-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 17-ാം വകുപ്പ് (2)-ാം ഉപ വകുപ്പിൽ,—

(i) ഇനം (vi)- ൽ, നിലവിലുള്ള വാക്കുകൾക്ക് ശേഷം, താഴെപ്പറയുന്ന വാക്കുകൾ ചേർക്കേ≠താണ്, അതായത്: —

"അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ;";

(ii) ഇനം (vii)- ൽ, നിലവിലുള്ള വാക്കുകൾക്ക് ശേഷം, താഴെപ്പറയുന്ന വാക്കു കൾ ചേർക്കേ≠താണ്, അതായത്: —

"അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന നിയമ വകുപ്പിലെ സർക്കാർ ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ;";

(iii) ഇനം (xii)-നുശേഷം, താഴെപ്പറയുന്ന ഇനങ്ങൾ ചേർക്കേ≠താണ്, അതായത്: —

4

"(xiii) സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ വകുപ്പ് അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ധനകാര്യ വകുപ്പിലെ സർക്കാർ ജോയിന്റ ് സെക്രട്ടറി യുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ;

(xiv) ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ അംഗങ്ങൾക്കിടയിൽ നിന്നും നിർവ്വാഹക സമിതി നാമനിർദ്ദേശം ചെയ്ത ഒരംഗം;

(xv) സർക്കാർ നാമനിർദ്ദേശം ചെയ്ത ര≠് നിയമ വിദഗ്ദ്ധർ, അതിൽ ഒരാൾ വനിത ആയിരിക്കേ≠താണ്.".

7. 27-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 27-ാം വകുപ്പിൽ (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ ≠താണ്, അതായത്്:—

"(എ) കേരള ബാർ കൗൺസിലിന്റെ ഒരു നോമിനി.".

8. 46എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 46-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്്്:—

"46F \n¿t±iw \¬Ip-∂-Xn-\p≈ k¿°m-cns' A[n-Im-cw.—സർവ്വകലാശാ ലയിലേക്കുള്ള വിദ്യാർ∞ികളുടെ ഫീസ് നിർണ്ണയവും പ്രവേശനവും സംബന്ധിച്ച് കാലാ കാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ആദേശങ്ങൾ പരിഗണിക്കുവാൻ സർവ്വകലാ ശാലക്ക് നിർദ്ദേശം നൽകുന്നതിന് സർക്കാരിന് അധികാരം ഉ≠ായിരിക്കുന്നതാണ്:

എന്നാൽ അങ്ങനെയുള്ള നിർദ്ദേശത്തി∑േൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കുന്നതാണ.്".

9. റദ്ദാക്കലും ഒഴിവാക്കലും.— (1) 2008-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് (2008-ലെ 15) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

ആർ. എസ്. ഗവായി, ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. കുമാരി സുധ, \nb-a-h-Ip∏v AUo-j-W¬ sk{I-´dn.

Cite this issue. Kerala Gazette, Government of Kerala, 09 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-09.part1_unification_21/. Archive identifier in.gazette.kerala_new.2008-12-09.part1_unification_21.