PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്
ദർഘാസ് പരസ്യം
പബ്.1/4626/2008/ഡി.എസ്.എൽ. 2008 ഡിസംബർ 22.
ടെലിവിഷൻ പരസ്യങ്ങൾ നിർമ്മിക്കുന്നതിന് വ്യ‡ികൾ/ സ്ഥാപനങ്ങൾ എന്നിവരുടെ ഒരു പാനൽ തയ്യാറാക്കുന്നതി ലേക്കായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ രംഗത്തെ പരിചയം തെളിയിക്കുന്ന രേഖകളോടൊപ്പം 2009 ജനുവരി 19-ാം തീയതിക്കകം അപേക്ഷ സമർപ്പിക്കേ≠താണ്. വിശദവിവരങ്ങൾ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നോ, സർക്കാർ ഗസറ്റിൽ നിന്നോ അറിയാവുന്നതാണ്. വിവരങ്ങൾ www.keralalotteries.com. എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
നിബന്ധനകൾ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുവേ≠ി താഴെ പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി ടെലിവിഷൻ പരസ്യ ചിത്രങ്ങൾ നിർമ്മിച്ചുതരുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്തുന്ന തിലേക്കായി പരിചയ സമ്പന്നരായ വ്യ‡ികൾ/ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
1. ടി. വി. പരസ്യ ചിത്രങ്ങൾ 30/20 സെക്കന്റ ് ദൈർഘ്യ മുള്ളതും 10 സെക്കന്റ ്, 5 സെക്കന്റ ് എന്നീ ദൈർഘ്യ ത്തിലേക്ക് ചുരുക്കി സംപ്രേക്ഷണം ചെയ്യാൻ പറ്റുന്നതു മായിരിക്കണം.
2. പരസ്യ ചിത്രത്തിന്റെ സ്റ്റോറി ബോർഡ് ലോട്ടറി വകുപ്പുമായി ചർച്ച ചെയ്ത് അംഗീകാരം വാങ്ങിയിട്ടുള്ള തായിരിക്കണം.
3. ടി. വി. പരസ്യ ചിത്രങ്ങളുടെ പകർപ്പുകൾ ദൂരദർശനിലൂടേയും മറ്റു ചാനലുകളിലൂടെയും സംപ്രേഷണം ചെയ്യാൻ ഉതകുന്ന രീതിയിൽ തയ്യാറാക്കി നൽകേ≠താണ്.
4. പരസ്യ ചിത്രം നിർമ്മിക്കുന്നതിന് ഓർഡർ ലഭിച്ചതു മുതൽ 15 ദിവസത്തിനകം നിർമ്മിച്ചുതരേ≠താണ്.
5. ചിത്രത്തിന്റെ പ്രിവ്യു ലോട്ടറി ഡയറക്ടർ അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥർ ക≠് അംഗീകാരം വാങ്ങി അവസാന രൂപത്തിലുള്ള പരസ്യ ചിത്രം നൽകിയതിനു ശേഷം തുക അനുവദിക്കുന്നതാണ്.
6. പരസ്യ ചിത്രങ്ങളുടെ കോപ്പിറൈറ്റ് സംസ്ഥാന
ഭാഗ്യക്കുറി വകുപ്പിനായിരിക്കും.
8.പരസ്യ ചിത്രം നിർമ്മിച്ചുള്ള മുൻ പരിചയത്തിന്റെ വിശദ വിവ ര ങ്ങ ൾ അ േ പ ക്ഷ േ യ ാ െ ട ാ പ്പ ം സ മ ർ പ്പ ി ക്കേ≠താണ്.
9. പരസ്യ ചിത്രം നിർമ്മിക്കുന്നതിന് മുൻകൂർ തുക
അനുവദിക്കുന്നതല്ല.
10. മുദ്രവച്ച അപേക്ഷകൾ 19-1-2009 ഒരു മണിക്ക് മുൻപായി ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ലഭിക്കേ≠ താണ്.
11. അപേക്ഷ അടക്കം ചെയ്ത മുദ്രവച്ച കവറുകളിൽ "കേരള സംസ്ഥാന ഭാഗ്യക്കുറി പരസ്യ ചിത്ര നിർമ്മാണത്തിനുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ" എന്ന് രേഖപ്പെടുത്തേ≠താണ്.
12. ആനിമേഷൻ/ഗ്രാഫിക്സ് രൂപത്തിലുള്ള പരസ്യ ചിത്രങ്ങൾ നിർമ്മിക്കുന്നവർക്കും അപേക്ഷിക്കാവുന്ന താണ്.
13. അപേക്ഷകൾ—"ഡയറക്ടർ, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം-695 033" എന്ന വിലാസത്തിലാണ് സമർപ്പിക്കേ≠ത്.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്,
(ഒപ്പ്)
വികാസ് ഭവൻ, തിരുവനന്തപുരം. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ.