Servants of Knowledge
Kerala Gazette · Government of Kerala

Tender Extension Notice of Jail Department

Published 24 February 2009

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-24.part3_judicial
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഫെബ്രുവരി 24

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

8

നമ്പർ

വാല്യം 54 } } 24th February 2009

5th Phalguna 1930 1930 ഫാൽഗുനം 5

PART III

Judicial Department

ജയിൽ വകുപ്പ്

ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം

നമ്പർ ജി. 8-18539 /2008. 2009 ഫെബ്രുവരി 17.

ജയിൽ വകുപ്പിന് കീഴിലുള്ള കാസർഗോഡ് ജില്ലയിൽ ചീമേനി തുറന്ന ജയിൽ വക കശുമാവ് തോട്ടത്തിൽ നിന്നും (തുറവ്-2 എസ്റ്റേറ്റ്), 2009 ജൂൺ 30 വരെയുള്ള കാലയളവിൽ വിളവെടുക്കുന്നതിനുള്ള അവ കാശം താഴെ കാണിച്ചിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് നൽകുന്നതിനുള്ള ദർഘാസ് തീയതി താഴെ പറയുംപ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനു മുകളിൽ പങ്കെടുക്കുവാനുദ്ദേശിക്കുന്ന ദർഘാസിന്റെ ക്രമനമ്പരും പേരും എഴുതി, സൂപ്ര≠് , തുറന്ന ജയിൽ, ചീമേനി, കാസർഗോഡ് ജില്ല എന്ന വിലാസത്തിൽ നൽകേ≠ താണ്. ദർഘാസിന്റെ അടങ്കൽ തുക 8,00,000 ആയിരിക്കും.

ദർഘാസുകൾ 8,000 രൂപ നിരതദ്രവ്യം സഹിതം സമർപ്പിക്കേ≠ അവസാന തീയതി 25-2-2009-ന് 3 മണി ക്കാണ്. ദർഘാസുകൾ സമർപ്പിച്ചവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 25-2-2009-ന് 3.30 മണിക്ക് ടെ≠റുകൾ തുറക്കുന്ന തായിരിക്കും.

താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസ്/ലേല വ്യവസ്ഥകൾ, മറ്റു നിബന്ധനകൾ, ടെ≠ർ ഫോറം എന്നിവയ്ക്ക് തുറന്ന ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേ≠താണ്.

ടെ≠ർ ഫോറത്തിന്റെ വില:

ഒറിജിനൽ—1,500 രൂപ + വാറ്റ് 12.5 %.

ഡ്യൂπിക്കേറ്റ് —800 രൂപ + വാറ്റ് 12.5 %.

ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപന 24-2-2009-ന് 5 മണിക്ക് അവസാനിക്കുന്നതാണ്.

വ്യവസ്ഥകൾ

1. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്)-ന്റെ ജി8-18539 /08-ാം നമ്പരിലെ ലേലവ്യവസ്ഥകൾ കൈപ്പറ്റേ≠തും അതിലെ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിക്കുന്നതായി രേഖപ്പെടുത്തിയ സമ്മതപത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കേ≠തുമാണ്.

12 KERALA GAZETTE [PART III

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ആയതിന് മുമ്പായി തോട്ടത്തിൽ പോയി കിട്ടാവുന്ന ഉൽപ്പന്നത്തിന്റെ അളവ്, മേ∑, തോട്ടത്തിന്റെ വിസ്തൃതി, അതിരുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കേ≠താണ്. തോട്ടത്തിന്റെ അതിർത്തി സംബന്ധിച്ചോ, മറ്റേതെങ്കിലും കാര്യത്തിലോ എന്തെങ്കിലും തർക്കമു≠ായാൽ തുറന്ന ജയിൽ സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കുന്നതും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്.

3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ നിരതദ്രവ്യമായ 8,000 രൂപ അടയ്ക്കേ≠താണ്. നിരതദ്രവ്യം അടച്ചവർക്കുമാത്രമേ ദർഘാസിനും ലേലത്തിനും പങ്കെടുക്കുവാൻ പാടുള്ളൂ. പ്രസ്തുത ദർഘാസിൽ /ലേലത്തിൽ വിജയിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾതന്നെ തിരിച്ചു നൽകുന്നതാണ്.

4. വിളവെടുക്കുന്നതിനുള്ള അവകാശം ടെ≠ർ ഉറപ്പിച്ചതു മുതൽ 2009 ജൂൺ 30 വരെയായിരിക്കും.

5. ഏറ്റവും കൂടുതൽ തുക ദർഘാസ് /ലേലം അനുസരിച്ച് വാഗ്ദത്തം ചെയ്യുന്ന ആൾ ഉടൻതന്നെ മൊത്തം തുകയുടെ മൂന്നിൽ ഒന്നു തുകയോ, 1,00,000 രൂപയോ ഏതാണ് കുറവ് അത് കെട്ടിവയ്ക്കേ≠താണ്. പ്രസ്തുത വ്യ‡ി അടച്ചിട്ടുള്ള നിരതദ്രവ്യം ഇതിലേയ്ക്കായി വരവ് വയ്ക്കുന്നതാണ്.

6. ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ്/ലേലം വിളിച്ച വ്യ‡ി സ്വമേധയാ അത് പിൻവലിക്കാൻ പാടുള്ളതല്ല. ദർഘാസ്/ ലേലത്തിനുമേൽ അന്തിമതീരുമാനം എടുക്കുന്നതുവരെ തോട്ടത്തിൽ കയറി വിളവെടുക്കാൻ പാടില്ലാത്തതാണ്. ലേലം നടത്തിയ തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് നൽകുന്നതാണ്.

7. ലേല തുകയുടെ മൂന്നിൽ ഒന്ന്/1,00,000 രൂപ അടച്ചിട്ടു≠െങ്കിലും യാതൊരു കാരണവും കാണിക്കാതെ തന്നെ ഏറ്റവും കൂടിയ ദർഘാസ്/ലേലത്തുക തിരസ്കരിക്കുവാൻ ജയിൽ വകുപ്പിന് അധികാരമു≠ായിരിക്കുന്നതാണ്.

8. ലേലത്തിൽ/ദർഘാസിൽ വിജയിയാകുന്ന വ്യ‡ി, ദർഘാസ്/ലേല സ്ഥിരീകരണ ഉത്തരവ് കൈപ്പറ്റി 5 ദിവസ ങ്ങൾക്കകം ബാക്കി അടയ്ക്കേ≠ുന്ന തുക മുഴുവനും, ആകെയുള്ള തുകയുടെ 10% കരുതൽധനവും (സെക്യൂരിറ്റി ഡെപ്പോസിറ്റ്) അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്), തിരുവനന്തപുരത്തിന്റെ പേർക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ചീമേനി തുറന്ന ജയിൽ സൂപ്ര≠ിനെ ഏൽപ്പിക്കേ≠തും കൂടാതെ ഇതിനോടനുബന്ധിച്ചുള്ള ഉടമ്പടി വയ്ക്കേ≠തുമാണ്. അതിൽ വീഴ്ച വരുത്തുന്നപക്ഷം ആ വ്യ‡ി അതുവരെ അടച്ചിട്ടുള്ള തുകകൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ത∑ൂലം സർക്കാരിനു≠ാകാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരിക്കു ന്നതുമാണ്.

9. തീപിടുത്തം, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ, കീടബാധ, സമരം തുടങ്ങിയവയാലോ മറ്റേതെങ്കിലും തരത്തിലോ എന്തെങ്കിലും നഷ്ടമു≠ായാൽ അതിന് യാതൊരു നഷ്ടപരിഹാരവും നൽകുന്നതല്ല.

10. കശുവ≠ി സംഭരണാവകാശം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ഇത്തരത്തിലുള്ള അപേക്ഷകൾ കാരണം കാണിക്കാതെ തന്നെ നിരസിക്കുന്നതാണ്.

11. നിയമപ്രകാരം അധികാരപ്പെടുത്തിയിട്ടു≠െങ്കിൽ മാത്രമേ ഒരാൾക്ക് മറ്റൊരാളെ പ്രതിനിധീകരിച്ച് ലേലത്തിൽ/ ദർഘാസിൽ പങ്കെടുക്കുവാൻ അനുവാദമു≠ായിരിക്കുകയുള്ളൂ. അപ്രകാരം നിയമപരമായ അധികാരപ്പെടുത്തൽ അംഗീകരിക്കു ന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ദർഘാസ്്/ ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

12. ദർഘാസ്/ലേലം നടത്തിപ്പ്, വ്യവസ്ഥകൾ എന്നിവ സംബന്ധമായി എന്തെങ്കിലും തർക്കമു≠ായാൽ ദർഘാസ്/ ലേലം നടത്തുന്ന ബന്ധപ്പെട്ട ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും.

13. ഏറ്റവും കൂടുതൽ തുക വാഗ്ദത്തം ചെയ്തിട്ടുള്ള ആൾ, 5-ാം വകുപ്പ് അനുസരിച്ചുള്ള തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അയാളുടെ ഇ.എം.ഡി. സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്. പുനർ ലേലം/പുനർ ദർഘാസ് നടത്തു ന്നതുമൂലം സർക്കാരിനു≠ായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരിക്കുന്നതാണ്.

14. ദർഘാസ്/ലേലത്തിനുശേഷം, മൂന്ന് ദിവസത്തിനകം, ചീമേനി തുറന്ന ജയിൽ സൂപ്ര≠ിന് ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരീകരിക്കുന്നതാണ്.

(എ) ദർഘാസ്/ലേലത്തിന് വാഗ്ദത്തം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കവിയുകയാണെങ്കിൽ, 10% ത്തിലും, ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20% ത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്ഥിരീകരിക്കുകയുള്ളൂ.

(ബി) ഇങ്ങനെ ദർഘാസ്/ലേലാനന്തര വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം തുക കണക്കാക്കി അതിന്റെ മുന്നിൽ ഒരു ഭാഗമോ, ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക ഉടൻതന്നെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്), തിരുവനന്തപുരം പേർക്ക് എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ പണമായോ തുറന്ന ജയിൽ സൂപ്ര≠ിനെ ഏൽപ്പിക്കേ≠താണ്.

(സി) ഇതിലേയ്ക്കായി പ്രത്യേക ഉടമ്പടി വെയ്ക്കേ≠താണ്.

(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കനുസൃതമായ പോസ്റ്റ് ഓഫർ സമർപ്പിച്ചിരിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചു കൊ≠് പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്ന താണ്. പ്രസ്തുത ദർഘാസ്/പുനർലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയ്ക്കുള്ള വാഗ്ദാനം, ലേലാനന്തര വാഗ്ദാന പ്രകാരമുള്ള തുകയേക്കാൾ കുറവാണെങ്കിൽ, ലേലാനന്തര വാഗ്ദാന പ്രകാരമുള്ള തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതാണ്. പ്രസ്തുത വാഗ്ദാനം നൽകിയ വ്യ‡ി ഇത് അംഗീകരിക്കാതി രുന്നാൽ, അയാൾ അടച്ചിട്ടുള്ള തുക മുഴുവനും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. പുനർ ദർഘാസ്/ലേലം വഴി കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ ലേലാനന്തര വാഗ്ദാനം നൽകിയ വ്യ‡ിയുടെ മൊത്തം തുകയും തിരികെ നൽകുന്നതും പുനർ ദർഘാസ്/പുനർലേലത്തിന്റെ അടിസ്ഥാനത്തിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.

15. കരാറുകാരന്റെ ഏജന്റോ തൊഴിലാളികളോ കശുവ≠ി സംഭരണത്തിനായി തോട്ടത്തിൽ പ്രവേശിക്കുവാൻ സൂപ്ര≠ിൽ നിന്നും പ്രവേശന പാസുകൾ വാങ്ങിയിരിക്കേ≠താണ്.

16. കരാറുകാരനിൽ നിന്നോ കരാറുകാരന്റെ ഏജന്റ ിൽനിന്നോ തൊഴിലാളികളിൽനിന്നോ തോട്ടത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം വരാൻ ഇടയുള്ള ഒരു പ്രവർത്തനവും പാടുള്ളതല്ല.

24th FEB. 2009] JUDICIAL DEPARTMENT 13

17. ദർഘാസ്/ലേല തുകയ്ക്ക് പുറമേ വിൽപ്പന നികുതിയോ മറ്റേതെങ്കിലും നികുതികളോ ബാധകമെങ്കിൽ അതും കരാറുകാരൻ അടയ്ക്കേ≠താണ്.

18. കരാറുകാരനിൽ നിന്നോ കരാറുകാരന്റെ ഏജന്റിൽനിന്നോ തൊഴിലാളികളിൽനിന്നോ ജയിൽ തോട്ടത്തിലെ കശുമാവുകൾക്കോ മറ്റ് വൃക്ഷലതാദികൾക്കോ വസ്തു വകകൾക്കോ എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാൽ ജയിലധികൃതർ നിർദ്ദേശിക്കുന്ന പരിഹാരം കരാറുകാരൻ ചെയ്യേ≠താണ്. ഇക്കാര്യത്തിൽ സൂപ്ര≠ിന്റെ അധികാരം ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ്.

19. തോട്ടത്തിൽ നിന്നും ശേഖരിക്കുന്ന കശുവ≠ിയുടെ തൂക്കം, അതു നീക്കം ചെയ്യുന്നതിന് മുമ്പ് ജയിൽ അധികൃതരെ അറിയിക്കേ≠താണ്.

20. ജയിൽ സൂപ്ര≠ിനും അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥർക്കും കരാറുകാരൻ, കരാറുകാരന്റെ ഏജന്റ ്, ജോലിക്കാർ, കശുവ≠ി കൊ≠ുപോകുന്ന വാഹനങ്ങൾ എന്നിവ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അധികാരം ഉ≠ായിരിക്കുന്നതാണ്.

21. കരാറുകാരൻ ദിനംപ്രതി ശേഖരിക്കുന്നതും വിൽപ്പന നടത്തുന്നതുമായ കശുവ≠ിയുടെ കണക്ക് സൂക്ഷിക്കേ≠തും, പരിശോധനാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേ ≠തുമാണ്. ശേഖരിക്കപ്പെടുന്നതിന്റെയും വിൽപ്പന നടത്തുന്നതിന്റെയും അതാതു മാസത്തെ ദിനംപ്രതി കണക്ക് അടുത്ത മാസം പത്താം തീയതിക്കകം രേഖാമൂലം ജയിൽ സൂപ്ര≠ിന് സമർപ്പിക്കേ≠തുമാണ്.

22. കരാർ നിലനിൽക്കുന്ന കാലഘട്ടത്തിൽ കശുമാവുകളിൽ സംരക്ഷണത്തിനായുള്ള മരുന്നു തളിക്കുകയും വൃക്ഷങ്ങളെ കീടബാധയിൽനിന്നും സംരക്ഷിക്കുകയും ചെയ്യേ≠ത് കരാറുകാരന്റെ ചുമതലയാണ്. നിരോധിക്കപ്പെട്ട മരുന്നുകളോ കീടനാശിനികളോ ഉപയോഗിക്കാൻ പാടുള്ളതല്ല.

23. ഏറ്റവും കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം സമർപ്പിച്ചയാൾ വെയ്ക്കേ≠ുന്ന ഉടമ്പടിയുടെ കരട് പകർപ്പ് ജയിൽ സൂപ്ര≠ിൽനിന്നും പരിശോധനയ്ക്കായി ലഭിക്കുന്ന താണ്.

(ഒപ്പ്)

ജയിൽ ആസ്ഥാന കാര്യാലയം, അഡീഷണൽ ഡയറക്ടർ ജനറൽ തിരുവനന്തപുരം. ഓഫ് പോലീസ് (പ്രിസൺസ്).

Cite this issue. Kerala Gazette, Government of Kerala, 24 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-24.part3_judicial/. Archive identifier in.gazette.kerala_new.2009-02-24.part3_judicial.