Servants of Knowledge
Kerala Gazette · Government of Kerala

1.Circular No 20013/E2 08/Law dated 27th January 2009

Published 03 March 2009

Department
Law (E)Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2009-03-03.part1_law_e
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 9 dated 3rd March 2009. PART I

കേരള സർക്കാർ

നിയമ (ഇ) വകുപ്പ്

സർക്കുലർ

നമ്പർ 20013/ഇ.2/08/നിയമം. തിരുവനന്തപുരം, തീയതി, 2009 ജനുവരി 27.

വിഷയം:— നിയമ വകുപ്പ്—2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ—വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നു.

സൂചന:—പഞ്ചായത്ത് ഡയറക്ടറുടെ 23-9-2008-ലെ ബി1-23267/08-ാം നമ്പർ കത്ത്. 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഹാജരാക്കേ≠ രേഖകൾ സംബന്ധിച്ച് കൂടുതൽ വ്യ‡ത ആവശ്യമാണെന്ന് സർക്കാർ കരുതുന്ന തിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:

മതാചാരപ്രകാരമുളള വിവാഹങ്ങൾ സംബന്ധിച്ച് മതാധികാരസ്ഥാനം നൽകുന്ന സാക്ഷ്യപത്രം തെളിവാകുന്നതാണെന്ന് ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച് ഇപ്രകാരമുള്ള സാക്ഷ്യപത്രം രജിസ്ട്രാർക്ക് ആവശ്യപ്പെടാവുന്നതാണ്. എന്നാൽ സാക്ഷ്യപത്രം ലഭ്യമല്ലെങ്കിൽ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കേ≠താണ്. അതുപോലെ, 45 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാത്ത വിവാഹങ്ങളുടെ കാര്യത്തിൽ പാർലമെന്റ ് അംഗം/നിയമസഭാംഗം/ഗസറ്റഡ് ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗം ഇവരിൽ ആരുടെയെങ്കിലും ഡിക്ലറേഷൻ സ്വീകരിക്കേ≠താണ്.

G. 114 (a)/2009/DTP. 2

മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാ വിവാഹ (പൊതു) രജിസ്ട്രാർമാരും കർശന മായി പാലിക്കേ≠താണ്.

പി. എസ്. ഗോപിനാഥൻ,

നിയമവകുപ്പ് സെക്രട്ടറി.

നഗരകാര്യ ഡയറക്ടർ (എല്ലാ തദ്ദേശ രജിസ്ട്രാർമാർക്കും വിവാഹ രജിസ്ട്രാർ ജനറൽമാർക്കും അയച്ചുകൊടുക്കേ≠താണ്).

പഞ്ചായത്ത് ഡയറക്ടർ (എല്ലാ തദ്ദേശ രജിസ്ട്രാർമാർക്കും വിവാഹ രജിസ്ട്രാർ ജനറൽമാർക്കും അയച്ചുകൊടുക്കേ≠താണ്).

ബഹു. മുഖ്യമന്ത്രിയുടെ ഓഫീസ്.

ബഹു. നിയമ വകുപ്പുമന്ത്രിയുടെ ഓഫീസ്.

ബഹു. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുടെ ഓഫീസ്.

ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി.

സ്റ്റോക്ക് ഫയൽ/ഓഫീസ് കോപ്പി.

Cite this issue. Kerala Gazette, Government of Kerala, 03 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-03.part1_law_e/. Archive identifier in.gazette.kerala_new.2009-03-03.part1_law_e.