PART IV
Private Advertisements and Miscellaneous
Notifications
നിയമ (ഭരണ-II) വകുപ്പ്
ലേലം/ടെൻഡർ പരസ്യം
നമ്പർ 7370/ഭരണം II (3)/07/നിയമം(1).
2009 ഫെബ്രുവരി 27.
ഗവൺമെന്റ ് സെക്രട്ടറിയേറ്റ് നിയമവകുപ്പിലെ ചുവടെ പരാമർശിച്ചിട്ടുള്ള വാഹനങ്ങൾ 2009 മാർച്ച് മാസം 12-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്തു വച്ച് പരസ്യമായി ലേലം/ടെൻഡർ ചെയ്തു വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യ മുള്ളവർ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി ഓരോ വാഹനത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം നിയമ (ഭര ണം II) വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്. നിരത ്ര ദ വ ്യ ം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ (വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് മുതലായവ) കർശനമായും ഹാജരാക്കേ≠താണ്. വാഹനം ടെൻഡർവഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത ടെൻഡറുകൾ 'നിയമവകുപ്പ് സെക്രട്ടറി, ഗവൺമെന്റ ് സെക്രട്ടേറിയ റ്റ ്
, തിരുവനന്തപുരം' എന്ന വിലാസത്തിൽ 11-3-2009 വൈകു ന്നേരം 3 മണിക്കകം ടി ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന ടെൻഡറുകൾ പരിഗണിക്കുന്നതല്ല. ടെൻഡറുകൾ അയയ്ക്കുന്ന കവറിനു മുകളിൽ 'വാഹനം ലേലം കൊള്ളുന്നതിനുള്ള ടെൻഡർ' എന്നും വാഹനത്തിന്റെ നമ്പരും രേഖപ്പെടുത്തിയിരിക്കണം.
ഓരോ വാഹനത്തിനും പ്രത്യേകം ടെൻഡറുകൾ അയയ്ക്കേ ≠താണ്.
ഓരോ വാഹനവും പ്രത്യേകം ലേലം ചെയ്യുന്നതാണ്.
ഓരോന്നിന്റെയും ലേലം വിളി അവസാനിച്ചാലുടൻ അതാതു വാഹനങ്ങളുമായി ബന്ധപ്പെട്ടു ലഭിച്ച ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത് താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ സ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേ≠തുമാണ്. ടെൻഡർ നൽകുന്ന വ്യ‡ി ലേലദിവസം ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ടെൻഡർ തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡറിനോ ടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെൻഡർ പരിഗണിക്കുന്നതല്ല. ലേലം താല്ക്കാലികമായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേലനിബന്ധനകൾ പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം അസ്ഥിര പ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കൂടാതെ അടുത്ത് ഏറ്റവും കൂടുതൽ തുക വിളിച്ച ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
ക്രമ
നിരത നമ്പർ വാഹനത്തിന്റെ നമ്പരും മോഡലും ദ്രവ്യം
രൂപ 1 KL 01 P 7227 (Hindustan Motors
contessa 1999 model )
600 2 KL-01-Q-144 (Ford Escort DLX
A/C 1999 model)
600 3 KL-8A-5415 (Ambassador car 1991 model) 600 ടി വാഹനങ്ങൾ പരിശോധിക്കുവാൻ താൽപ്പര്യമുള്ളവർ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിമുതൽ 5 മണി വരെ അതിന് അവസരമു≠ായിരിക്കുന്നതുമാണ്. ലേലദിവസം പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 11 മണിക്ക് തന്നെ ലേലനടപടികൾ കൈക്കൊള്ളുന്നതായിരിക്കും.
കാരണം കൂടാതെ ലേലം/ടെൻഡർ സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനുമുള്ള അവകാശം നിയമവകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.
തിരുവനന്തപുരം. നിയമവകുപ്പ് സെക്രട്ടറിക്കുവേ≠ി.