Servants of Knowledge
Kerala Gazette · Government of Kerala

15. The Payment of Salaries and Allowances (Amendment) Act 2008 (Act No 25 of 2008 )

Published 24 March 2009

Department
Law (Legislation-A)Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2009-03-24.part1_act_25
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 12 dated 24th March 2009.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമ നിർമ്മാണ-എ) വകുപ്പ്

വി⁄ാപനം

നമ്പർ 13737/ലെഗ്. എ1/2008/നിയമം തിരുവനന്തപുരം,

2008 ആഗസ്റ്റ് 2

1930, ശ്രാവണം 11.

കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2008 ആഗസ്റ്റ് 1-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

വി. ജി. കുമാരി ഗിരിജ,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

G. 737/2008/Kannur.

2

2008-ലെ 25-ാം ആക്റ്റ്

2008-ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി)

ആക്റ്റ്

1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ്

വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിഒമ്പതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ആക്റ്റിന് 2008-ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 3-ാം വകുപ്പിന്റെ ഭേദഗതി.—1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് (1951-ലെ XIV) (ഇതിനു ശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ "ര≠ായിരത്തി അഞ്ഞൂറു രൂപ" എന്ന വാക്കുകൾക്ക് പകരം "ഏഴായിരത്തി അഞ്ഞൂറു രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.

3. 4-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 4-ാം വകുപ്പിൽ "ര≠ായിരത്തി അഞ്ഞൂറു രൂപ" എന്ന വാക്കുകൾക്ക് പകരം "ഏഴായിരത്തി അഞ്ഞൂറു രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.

4. 7-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 7-ാം വകുപ്പിൽ,—

(i) (1)-ാം ഉപവകുപ്പിൽ, "യാത്രാബത്തയ്ക്കും ദിനബത്തയ്ക്കും" എന്ന വാക്കു കൾക്ക് പകരം, "യാത്രാബത്തയ്ക്കും, ആകസ്മിക ചെലവുകൾക്കും, ദിനബത്തയ്ക്കും" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(ii) (2)-ാം ഉപവകുപ്പിൽ "യാത്രാബത്തയ്ക്കും ദിനബത്തയ്ക്കും" എന്ന വാക്കു കൾക്ക് പകരം, "യാത്രാബത്തയ്ക്കും, ആകസ്മിക ചെലവുകൾക്കും, ദിനബത്തയ്ക്കും" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

3

(iii) (3)-ാം ഉപവകുപ്പിൽ, "യാത്രാബത്തയ്ക്കും ദിനബത്തയ്ക്കും"എന്ന വാക്കുകൾക്കു പകരം "യാത്രാബത്തയ്ക്കും, ആകസ്മിക ചെലവുകൾക്കും, ദിനബത്തയ്ക്കും" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(iv) (4)-ാം ഉപവകുപ്പിൽ, "യാത്രാബത്തയ്ക്കോ ദിനബത്തയ്ക്കോ"എന്ന വാക്കുകൾക്കു പകരം "യാത്രാബത്തയ്ക്കോ, ആകസ്മിക ചെലവുകൾക്കോ, ദിനബത്തയ്ക്കോ" എന്ന വാക്കുകൾ ചേർക്കേ≠താണ ്;

5. 8-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 8-ാം വകുപ്പ്, (1)-ാം ഉപവകുപ്പിൽ,—

(i) (എഎ) ഖണ്ഡത്തിൽ, "മൂവായിരത്തി അഞ്ഞൂറു രൂപ" എന്ന വാക്കുകൾക്ക് പകരം, "അയ്യായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(ii) (ബി) ഖണ്ഡത്തിന്റെ ക്ലിപ്ത നിബന്ധനയിൽ, "ഏഴായിരത്തി അഞ്ഞൂറു രൂപ" എന്ന വാക്കുകൾക്ക് പകരം, "പതിനായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ ≠താണ് ;

6. 8എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 8എ വകുപ്പ് (5)-ാം ഉപ വകുപ്പിൽ, "നാലായിരം രൂപ" എന്ന വാക്കുകൾക്ക് പകരം, "അയ്യായിരം രൂപ" എന്ന വാക്കു കൾ ചേർക്കേ≠താണ്.

7. 9എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 9എ വകുപ്പിൽ,—

(i) (1)-ാം ഉപവകുപ്പിൽ "അൻപത്തിനാലായിരം രൂപ" എന്നവാക്കുകൾക്ക് പകരം, "ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(ii) (1)-ാം ഉപവകുപ്പിന്റെ ക്ലിപ്തനിബന്ധനയിൽ, "കേന്ദ്ര സർക്കാർ റെയിൽവേ യാത്രാക്കൂലിയിൽ കാലികമായ വർദ്ധനവ് വരുത്തുന്നതിന് ആനുപാതികമായി" എന്ന വാക്കു കൾക്ക് പകരം, "റെയിൽവേ യാത്രാക്കൂലിയിൽ അല്ലെങ്കിൽ പെട്രോൾ/ഡീസൽ വിലയിൽ കാലികമായ വർദ്ധനവ് വരുത്തുന്നത് കണക്കിലെടുത്ത്" എന്ന വാക്കുകൾ ചേർക്കേ≠ താണ്.

8. പട്ടിക പകരം ചേർക്കൽ.—പ്രധാന ആക്റ്റിലെ പട്ടികയ്ക്കു പകരം താഴെപ്പറയുന്ന പട്ടിക ചേർക്കേ≠താണ്, അതായത്,—

"പട്ടിക

1. മന്ത്രിമാരും, സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും, പ്രതിപക്ഷനേതാവും, ചീഫ് വിപ്പും.—മന്ത്രിമാർക്കും സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനും അവർ നടത്തുന്ന യാത്രകൾക്ക് താഴെപ്പറയുന്ന നിരക്കിൽ യാത്രാബത്തകളും, ആകസ്മിക ചെലവുകളും, ദിനബത്തകളും നൽകേ≠താണ്: —

4

(1) കേരള സംസ്ഥാനത്തിനകത്ത്—

(എ) റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക്, യാത്ര ചെയ്ത ദൂരം പരിഗണിക്കാതെ, കിലോമീറ്ററിന് എട്ട് രൂപ, കൂടാതെ സർക്കാർ വാഹനങ്ങളിലോ, വാടകയ്ക്കെടുത്ത വാഹന ങ്ങളിലോ അഥവാ സ്വന്തം വാഹനത്തിലോ ചെയ്ത യാത്രകൾക്കുള്ള ആകസ്മികചെലവു കൾക്കായി കിലോമീറ്ററിന് അൻപത് പൈസ ;

(ബി) റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക്, യാത്ര ചെയ്ത ദൂരം പരിഗണി ക്കാതെ, ഗസ്റ്റ്ഹൗസ് വാഹനം/വകുപ്പ് വാഹനത്തിൽ യാത്ര ചെയ്താൽ, ആകസ്മിക ചെലവുകൾക്കായി കിലോമീറ്ററിന് അൻപത് പൈസ നിരക്കിൽ ;

(സി) താമസത്തിന് അറുനൂറു രൂപ ഒരു ദിനബത്ത ;

(ഡി) ട്രെയിൻ മാർഗ്ഗമുള്ള യാത്രകൾക്ക്-യഥാർ∞ യാത്രാക്കൂലിയും (ഒന്നാം ക്ലാസ് അല്ലെങ്കിൽ എയർക≠ീഷൻ ചെയ്തത്), കൂടാതെ ആകസ്മിക ചെലവുകൾക്കായി കിലോമീറ്ററിന് അൻപത് പൈസ ;

(ഇ) വിമാനത്തിലുള്ള യാത്രകൾക്ക്-യഥാർ∞ യാത്രാക്കൂലിയും കൂടാതെ ആക സ്മിക ചെലവുകൾക്കായി ഓരോ യാത്രയ്ക്കും പരമാവധി നൂറ്റി ഇരുപത്തിയഞ്ച് രൂപ എന്ന തിനു വിധേയമായി യാത്രാക്കൂലിയുടെ അഞ്ചിലൊന്ന് ;

(2) കേരള സംസ്ഥാനത്തിന് പുറത്ത്—

(എ) റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക്, യാത്ര ചെയ്ത ദൂരം പരിഗണിക്കാതെ, കിലോമീറ്ററിന് എട്ട് രൂപ നിരക്കിൽ കൂടാതെ സർക്കാർ വാഹനങ്ങളിലോ, വാടകയ്ക്കെ ടുത്ത വാഹനങ്ങളിലോ അഥവാ സ്വന്തം വാഹനത്തിലോ ചെയ്ത യാത്രകൾക്കുള്ള ആകസ്മിക ചെലവുകൾക്കായി കിലോമീറ്ററിന് അൻപത് പൈസ ;

(ബി) റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക്, യാത്ര ചെയ്ത ദൂരം പരിഗണി ക്കാതെ, ഗസ്റ്റ്ഹൗസ് വാഹനം/വകുപ്പ് വാഹനത്തിൽ യാത്ര ചെയ്താൽ, ആകസ്മിക ചെലവുകൾക്കായി കിലോമീറ്ററിന് അൻപത് പൈസ നിരക്കിൽ ;

(സി) എഴുനൂറു രൂപ ഒരു ദിനബത്ത ;

(ഡി) ട്രെയിൻ മാർഗ്ഗമോ അല്ലെങ്കിൽ വിമാനമാർഗ്ഗമോ ഉള്ള യാത്രകൾക്ക്- ട്രെയിൻ മാർഗ്ഗമോ അല്ലെങ്കിൽ വിമാനമാർഗ്ഗമോ അതതുസംഗതിപോലെ, കേരള സംസ്ഥാ നത്തിനകത്ത് നടത്തുന്ന യാത്രകൾക്ക് അനുവദനീയമായ അതേ നിരക്കിൽ ;

II നിയമസഭയിലെ അംഗങ്ങൾ:—നിയമസഭയിലെ അംഗങ്ങൾക്ക് യാത്രാ ബത്തകളും, ദിനബത്തകളും താഴെപ്പറയുന്ന നിരക്കിൽ നൽകേ≠താണ്:—

5

(1) കേരള സംസ്ഥാനത്തിനകത്ത്,—

(എ) റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക്, യാത്ര ചെയ്ത ദൂരം പരിഗണിക്കാതെ, കിലോമീറ്ററിന് ആറു രൂപ നിരക്കിൽ ;

(ബി) അഞ്ഞൂറു രൂപ ഒരു ദിനബത്ത;

(2) കേരള സംസ്ഥാനത്തിനു പുറത്ത്,—

(എ) ട്രെയിൻ മാർഗ്ഗമുള്ള യാത്രകൾക്ക്-ഒരു ഒന്നാം ക്ലാസ്/എയർക≠ീഷൻ ചെയ്ത ര≠ാം ക്ലാസ്സ് റെയിൽവേ യാത്രാക്കൂലിയും കൂടാതെ കിലോമീറ്ററിന് ഇരുപത്തി അഞ്ച് പൈസ ;

(ബി) റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക് യാത്ര ചെയ്ത ദൂരം പരിഗണിക്കാതെ- ഓരോ കിലോമീറ്ററിനും നാലു രൂപ നിരക്കിൽ ;

(സി) അറുനൂറു രൂപ ഒരു ദിനബത്ത.".

(ശരിത്തർ÷മ)

എസ്. കുമാരി സുധ

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part1_act_25/. Archive identifier in.gazette.kerala_new.2009-03-24.part1_act_25.