Servants of Knowledge
Kerala Gazette · Government of Kerala

Notification of Travancore Devaswom Board

Published 31 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-31.part4_devaswom_board
Languages
English, Malayalam
Published at
Original source ↗
© Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 മാർച്ച് 31

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 13

നമ്പർ വാല്യം 54 } } 31st March 2009

10th Chaithra 1931 1931 ചൈത്രം 10

PART IV

Private Advertisements and Miscellaneous

Notifications

തിരുവിതാംകൂർ ദേവസ്വം ബോർഡ്

വി⁄ാപനം

നമ്പർ ആർ.ഒ.സി. 55/07/എൽ. 2009 ഫെബ്രുവരി 25.

അമ്പലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് പഞ്ചായത്തിൽ കുന്നുമ്മ വില്ലേജിൽ കണ്ണാടി കിഴക്കേമുറിയിൽ പഴയ സർവ്വെ 348/2 റീസർവ്വെ പ്രകാരം ബ്ലോക്ക് നമ്പർ 19-ൽ സർവ്വെ 115/3, 115/4, 115/6 എന്നീ നമ്പരുകളിൽപ്പെട്ട ഉദ്ദേശം അറുപത് സെന്റ ് (60 സെന്റ ്) പുരയിടം, ടി പുരയിടത്തിൽ ഇരുപ്പ് ശ്രീഅന്നപൂർണ്ണേശ്വരി ക്ഷേത്രവും കൈവശം വച്ചും ഭരണനിർവ്വഹണം നടത്തിയും വരുന്ന കണ്ണാടി കിഴക്കേക്കര വടക്കേമഠത്തിൽ വീട്ടിൽ ശ്രീ. വി. എൻ. രാമചന്ദ്രപണിക്കർ ടി ക്ഷേത്രകാര്യങ്ങൾ നിർവിഘ്നം നിർവഹിച്ചുകൊ≠ു പോകുവാൻ പ്രായാധിക്യവും അസുഖവുംമൂലം സാധിക്കാതെ വരുന്നതിനാലും മറ്റവകാശികൾ ഇല്ലാത്തതിനാലും ടി ക്ഷേത്രവും ക്ഷേത്രവസ്തുക്കളും മുതലുകളും തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് നിരുപാധികം വിട്ടുതരുന്നതിലേക്ക് അപേക്ഷ ബോധിപ്പിച്ചതനുസരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തീകരിക്കു കയും ടി ക്ഷേത്രവും ക്ഷേത്രവസ്തുക്കളും ഏറ്റെടുത്ത് ആയതിന്റെ ഉടമസ്ഥതയും ഭരണ നിർവ്വഹണവും തിരുവിതാം കൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കുന്നത് ടി ക്ഷേത്ര വിശ്വാസികൾക്കും ആരാധകർക്കും ടിയാനും കൂടുതൽ ഉപകാ

ര പ്രദമാകുമെന്നും ആയതിൽവച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് അധിക ബാദ്ധ്യതകൾ ഒന്നും ഉ≠ാകുവാനിടയി ല്ലെന്നും ബോദ്ധ്യപ്പെട്ടതിനാൽ ടി ക്ഷേത്രവും ക്ഷേത്രത്തിന്റെ സകലവിധ സ്ഥാവര ജംഗമസ്വത്തുക്കളും ഏറ്റെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കാനും ടി ക്ഷേത്രത്തിൽ മൂന്ന് ലാവണങ്ങളിലായി ജോലി നോക്കിവരുന്ന ജീവനക്കാരെ ഡിപ്പാർട്ട്മെന്റ ് ജീവനക്കാരായി പരിഗണിക്കുന്ന തിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുള്ള താണ്. ഈ സംഗതിയിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം വന്ന ദിവസം മുതൽ 30 ദിവസത്തിനകം തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി മുമ്പാകെ രേഖാമൂലം സമർപ്പിക്കേ≠താ ണ്. ആക്ഷേപങ്ങൾ ഇല്ലാത്തപക്ഷം ടി കാലാവധിക്കുശേഷം ടി ക്ഷേത്രവും ക്ഷേത്ര മുതലുകളും ജീവനക്കാരെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് അനന്തര നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേ≠ി,

(ഒപ്പ്)

തിരുവനന്തപുരം:. സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 31 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-31.part4_devaswom_board/. Archive identifier in.gazette.kerala_new.2009-03-31.part4_devaswom_board.