Servants of Knowledge
Kerala Gazette · Government of Kerala

4.Circular No.3186/E2 2009 /Law dated 21st March,2009

Published 07 April 2009

Department
Law (E) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2009-04-07.part1_law_e_department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 14 dated 7th April 2009.

PART I

കേരള സർക്കാർ

നിയമ (ഇ) വകുപ്പ്

സർക്കുലർ

നമ്പർ 3186/ഇ.2/09/നിയമം. തിരുവനന്തപുരം, 2009 മാർച്ച് 21.

വിഷയം:— നിയമ വകുപ്പ്-ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തു നൽകുന്നത്-സ്പഷ്ടീകരണം സംബന്ധിച്ച്.

സൂചന:—29-2-2008-ലെ സ.ഉ.(പി)1/08/നിയമം. -ാം നമ്പർ വി⁄ാപനം. 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം പ്രസ്തുത ചട്ടങ്ങൾക്കുവിധേയമായി തങ്ങളുടെ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് ഹിന്ദുമത വിശ്വാസികളായ ദമ്പതിമാർ ആവശ്യ പ്പെടുന്നു≠്. എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർ ഈ ആവശ്യം നിരസിക്കുന്നു എന്നും 1955-ലെ ഹിന്ദു വിവാഹ ആക്ടിലെ വ്യവസ്ഥകൾ പ്രകാരംതന്നെ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നതായും ഉള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയു≠ായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു.

2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 6-ാം ചട്ടപ്രകാരം, സംസ്ഥാനത്തു നടക്കുന്ന എല്ലാ വിവാഹങ്ങളും ബന്ധപ്പെട്ട കക്ഷികളുടെ മതഭേദമെന്യേ പ്രസ്തുത ചട്ടത്തിൻകീഴിൽ രജിസ്റ്റർ ചെയ്യാവുന്നതിനാലും, ഹിന്ദു വിവാഹങ്ങൾ, 1955-ലെ ഹിന്ദു വിവാഹ ആക്ടും അതിൻകീഴിലുള്ള ചട്ടങ്ങൾ പ്രകാരവും രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ളതിനാലും, ഹിന്ദു വിവാഹങ്ങൾ ഹിന്ദു വിവാഹ ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ച് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നത് ചട്ടങ്ങൾക്ക് അനുസൃതമല്ല. അതിനാൽ G. 264/2009/DTP. 2

സംസ്ഥാനത്ത് ഹിന്ദു വിവാഹ ആക്ട് പ്രകാരം നടക്കുന്ന വിവാഹങ്ങളെ സംബന്ധിച്ച്, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ അനുസരിച്ചുള്ള മെമ്മോറാ≠ം സമർപ്പിക്കുന്ന സംഗതിയിൽ പ്രസ്തുത ചട്ടങ്ങൾ അനുസരിച്ചുതന്നെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകേ≠താണെന്ന് വ്യ‡മാക്കുന്നു.

കെ. ജോൺ ബ്രിട്ടോ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

നഗരകാര്യ ഡയറക്ടർ (എല്ലാ റീജിയണൽ ജോയിന്റ ് ഡയറക്ടർമാർക്കും, നഗരസഭാ സെക്രട്ടറിമാർക്കും പകർപ്പ് അയച്ചുകൊടുക്കേ≠താണ്).

പഞ്ചായത്ത് ഡയറക്ടർ (എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും പകർപ്പ് അയച്ചു കൊടുക്കേ≠താണ്).

ഡയറക്ടർ, പി. ആർ. ഡി. (പത്രങ്ങളിൽ പരസ്യം ചെയ്യുവാൻവേ≠ി) തദ്ദേശ സ്വയംഭരണ വകുപ്പ്

കരുതൽ ഫയൽ/അധികാരം.

Cite this issue. Kerala Gazette, Government of Kerala, 07 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-07.part1_law_e_department/. Archive identifier in.gazette.kerala_new.2009-04-07.part1_law_e_department.