Servants of Knowledge
Kerala Gazette · Government of Kerala

Order of Removal from Service

Published 14 April 2009

Part
PART II -Legislative Department
Identifier
in.gazette.kerala_new.2009-04-14.part2_part2
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 15 dated 14th April 2009.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

ഉത്തരവ്

സ. ഉ. (എം. എസ്.) നമ്പർ 293/2009/ലെജി.

2009 മാർച്ച് 13.

പരാമർശം:—1. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുമുള്ള 4-1-2006, 11-7-2006 എന്നീ തീയതികളിലെ 4075/എം.എ.സി.3/2005/ലെജി. നമ്പർ സ്മരണ പത്രങ്ങൾ.

2. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുമുള്ള 24-11-2007-ലെ 11327/എ.സി.

എ4/2007/ലെജി. നമ്പർ സ്മരണ പത്രം.

3. 26-6-2008-ലെ അന്വേഷണ റിപ്പോർട്ട്.

4. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സെക്രട്ടറിയുടെ 27-1-2009-ലെ എ1(3)36070/2008/ഗ.വി. കത്ത്.

നിയമസഭാ സെക്രട്ടേറിയറ്റിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ ് ശ്രീ. എസ്. മുരളീധരൻ നായർ, നിയമസഭാ സാമാജികരുടെ ഹോസ്റ്റലിൽ എം. എ. (ഇ) സെക്ഷനിൽ ജോലി നോക്കിവരവെ 4-10-2005 മുതൽ 22-12-2005 വരെയുള്ള കാലയളവിൽ പല പ്രാവശ്യമായി ശൂന്യ വേതന അവധിക്ക് അപേക്ഷിച്ചിരുന്നു. പ്രസ്തുത അപേക്ഷകളി∑േലുള്ള ന്യൂനതകൾ പരിഹരിക്കുവാൻ മെമ്മോകളിലൂടെ ആവശ്യപ്പെട്ടപ്പോഴൊക്കെ അത് ചെയ്യുവാൻ ടിയാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ശ്രീ. എസ്. മുരളീധരൻ നായർ 1-8-2006 മുതൽ ഓഫീസിൽ ഹാജരാകുകയോ അവധി ദീർഘിപ്പിക്കുന്നതിന് അപേക്ഷി ക്കുകയോ ചെയ്യാതെ ജോലിക്ക് അനധികൃതമായി ഹാജരാകാതിരുന്നതിനെ തുടർന്ന് ടിയാനെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാതിരിക്കുവാൻ കാരണം എന്തെങ്കിലും ഉ≠െങ്കിൽ അത് ബോധിപ്പിക്കുവാൻ 24-11-2007-ൽ അയച്ച സ്മരണപത്രം 'കുറ്റാരോപിതൻ സ്ഥലത്തില്ല' 'പുതിയ മേൽവിലാസം ലഭ്യമല്ല' എന്ന രേഖപ്പെടുത്തലോടെ കൈപ്പറ്റാതെ മടങ്ങിവന്നു. തുടർന്ന് 1982-ലെ കേരള (കൺട്രോൾ ആന്റ ് അപ്പീൽ) റൂൾ 5(1)(7) പ്രകാരം കുറ്റാരോപിതനെ അനധികൃതമായി ഓഫീസിൽ ഹാജരാകാതിരുന്ന 1-8-2006 G. 270(a)/2009/DTP.

2

മുതൽ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാതിരിക്കുവാൻ കാരണം എന്തെങ്കിലുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന വിവരം ഉൾപ്പെടുത്തി മാന്വൽ ഫോർ ഡിസിπിനറി പ്രൊസീഡിംഗ്സ് റൂളിലെ 53(4)-ൽ വ്യ‡മാക്കിയിട്ടുള്ളതുപോലെ മലയാള മനോരമ, ദീപിക എന്നീ പത്രങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി.

പ്രസ്തുത വാർത്ത പത്രങ്ങളിൽ വന്നതിനെ തുടർന്ന് 17-3-2008-ൽ കുറ്റാരോപിതന്റെ ഓഫീസ് രേഖകളിലെ ഏറ്റവും ഒടുവിലത്തെ മേൽവിലാസത്തിൽ താമസിക്കുന്ന ടിയാന്റെ മാതാവ് ശ്രീമതി പി. ആനന്ദവല്ലി അമ്മ നിയമസഭാ സെക്രട്ടറിയുടെ പേരിൽ ഒരു അപേക്ഷ അയയ്ക്കുകയു≠ായി. ശ്രീ. എസ്. മുരളീധരൻ നായർക്ക് വാതസംബന്ധമായ അസുഖമാണെന്നും ഒരു നാട്ടുവൈദ്യന്റെ അടുക്കൽചികിത്സയ്ക്കാണെന്നും പറഞ്ഞ് വീട് വിട്ടുപോയെന്നും പോയസ്ഥലം തനിക്ക് അറിയില്ലെന്നും അപേക്ഷയിൽ പറയുന്നു.

ശ്രീ. എസ്. മുരളീധരൻ നായരിൽ നിന്നും യാതൊരു വിശദീകരണവും ലഭിക്കാത്തതിനാൽ കേരള ലെജി…േച്ചർ സെക്രട്ടേറിയറ്റ് സർവ്വീസ് (കൺട്രോൾ ആൻഡ് അപ്പീൽ) റൂൾസ് 1982-ലെ ചട്ടം 5(1) പ്രകാരം ഒരു ഒൗപചാരിക അന്വേഷണം നടത്തി ര≠് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുകൊ≠ും പ്രസ്തുത ചട്ടങ്ങളിലെ റൂൾ 9(2) (എ) പ്രകാരം നിയമസഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ ് സെക്രട്ടറി ശ്രീ. എ. സുധാകരൻ നായരെ 29-4-2008-ലെ സർക്കാർ ഉത്തരവ് (എം.എസ്.) നമ്പർ 580/2008/ലെജി. ഉത്തരവിലൂടെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ 26-6-2008-ൽ റിപ്പോർട്ട് സമർപ്പിച്ചു. കുറ്റാരോപി തനെതിരെയുള്ള ആരോപണങ്ങൾ ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ടിയാനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാതിരിക്കുവാൻ എന്തെങ്കിലും കാരണമു≠െങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊ≠് കത്തയച്ചുവെന്നും ശിക്ഷയുടെ ഗൗരവം ഉൾക്കൊ≠് കുറ്റാരോപി തന് വിശദീകരണം നൽകാനുള്ള എല്ലാ അവസരവും ഉ≠ാകണമെന്ന സദ് ഉദ്ദേശ്യത്തോടെ ഒൗദ്യോഗിക രേഖകളിൽ നിന്ന് ലഭ്യമായ ര≠് മേൽവിലാസങ്ങളിൽ ഒരേ സമയം കൈപ്പറ്റു രസീത് സഹിതം രജിസ്റ്റർ ചെയ്ത് അയച്ച ര≠് കത്തുകളും 'മേൽവിലാസക്കാരൻ സ്ഥലത്തില്ല' 'മേൽവിലാസം അറിയില്ല' എന്നും തിരിച്ചയയ്ക്കുന്നു എന്നുമുള്ള റിമാർക്കോടുകൂടി മടങ്ങി വന്നതായി റിപ്പോർട്ടിൽ പറയുകയും ര≠് വർഷത്തോളമായി സർവ്വീസിൽ നിന്നും അനധികൃതമായി വിട്ടുനിന്ന കുറ്റാരോപിതനെതിരെ നിയമാനു സൃതമുള്ള തുടർ നടപടികൾ സ്വീകരിക്കുവാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് 1982-ലെ കേരള ലെജി…േച്ചർ സെക്രട്ടേറിയറ്റ് സർവ്വീസ് (കൺട്രോൾ ആന്റ ് അപ്പീൽ) റൂൾസിലെ 12(2), 5-1(7) ചട്ടങ്ങൾ പ്രകാരം കുറ്റരോപിതനായ ശ്രീ. എസ്. മുരളീധരൻ നായരെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാൻ താത്കാലിക മായി തീരുമാനിച്ച് പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഉപദേശം ആരാഞ്ഞിരുന്നു.

3

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 1982-ലെ കേരള ലെജി…േച്ചർ സെക്രട്ടേറിയറ്റ് സർവ്വീസ് (കൺട്രോൾ ആന്റ ് അപ്പീൽ) റൂൾസിലെ 12(2), 5-1(7) ചട്ടങ്ങൾ പ്രകാരം ശ്രീ. എസ്. മുരളീധരൻ നായർ, സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ ിനെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുവാനുള്ള തീരുമാനത്തോട് പൂർണ്ണമായും യോജിപ്പ് പ്രകടിപ്പിക്കുകയും നിയമസഭാ സെക്രട്ടറിയെ അപ്രകാരം ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

1-8-2006 മുതൽ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുകയും സർവ്വീസിൽ നിന്നും അനധികൃതമായി വിട്ടുനിൽക്കുന്നത് സംബന്ധിച്ച വിശദീകരണം നൽകുന്നതിന് മതിയായ അവസരം നൽകിയെങ്കിലും അവയിലൊന്നുപോലും പ്രയോജനപ്പെടുത്തുവാൻ ശ്രീ. എസ്. മുരളീധരൻ നായർ തയ്യാറായിട്ടില്ല. ആയതിനാൽ ഈ സെക്രട്ടേറിയറ്റിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ ് ശ്രീ. എസ്. മുരളീധരൻ നായരെ (ആനന്ദഭവൻ, പാലിയോട്, വിളപ്പിൽശാല, പേയാട്) ടിയാൻ അനധികൃതമായി ഓഫീസിൽ ഹാജരാകാ തിരിക്കുന്ന 1-8-2006 മുതൽ 1982-ലെ കേരള ലെജി…േച്ചർ സെക്രട്ടേറിയറ്റ് സർവ്വീസ് (കൺട്രോൾ ആന്റ ് അപ്പീൽ) റൂൾസിലെ 12(2), 5-1(7) ചട്ടങ്ങൾ പ്രകാരം നിയമസഭാ സെക്രട്ടേറിയറ്റ് സർവ്വീസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

പി. ഡി. രാജൻ, തിരുവനന്തപുരം. നിയമസഭാ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 14 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-14.part2_part2/. Archive identifier in.gazette.kerala_new.2009-04-14.part2_part2.