Kerala Gazette No. 16 dated 21st April 2009 .
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണം യൂണിഫിക്കേഷൻ ) വകുപ്പ്
വിജ്ഞാപനം
നമ്പർ 19147 /ലെഗ് . യൂണി , 3 / 2008 /നിയമം .
തിരുവനന്തപുരം , 2009 ജനുവരി 5 .
1930, 15 .
സംസ്‌ഥാന നിയമസഭയുടെ താഴെപ്പറയുന്ന പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു നിയമസമ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2009 ജനുവരി 3 -ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
കെ. ജോൺ ബ്രിട്ടോ ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ,
2009- 6.00 00
2008 - ലെ ഉയർന്ന നിയമപഠനത്തിനുളള ദേശീയ സർവ്വകലാശാല ( ഭേദഗതി ) ആക്റ്റ്
2005 - ലെ ഉയർന്ന നിയമപഠനത്തിനുള്ള ദേശീയ
സർവ്വകലാശാല ആക്ററ് ഭേദഗതി
ചെയ്യുന്നതിനുളള
ഒരു
പീഠിക , --- 2005 - ലെ ഉയർന്ന നിയമപഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്ററ ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യുക്‌തമായിരിക്കുകയാൽ
ഭാരത റിപ്പബ്ലിക്കിൻ്റെ അൻപത്തിയൊൻപതാം സംവൽസരത്തിൽ പറയും പ്രകാരം നിയമമുണ്ടാക്കുന്നു.
1. ചുരുക്കപ്പേരും (പാരംഭവും . ( 1) ഈ ആക്ടിന് 2008- ഉയർന്ന നീയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല ( ഭേദഗതി ) ആക്റ് എന്ന് പേര് പറയാം .
G.104/2009/G .
( 2) ഇത് 2008 , ജൂൺ 9-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. പീഠികയുടെ ഭേദഗതി . 2005 - ലെ ഉയർന്ന നിയമപാനത്തിനുള്ള സർവ്വകലാശാല ആക്ററിൻറെ * ( 2005 -ലെ 27 ) (ഇതിനുശേഷം പ്രധാന ആക്ററ് എന്നാണ് പരാമർശിക്കപ്പെടുക ) പീഠികയിൽ അവസാന ഖണ്ഡികയിലെ "സ്വാശയ അടിസ്ഥാനത്തിൽ വിട്ടുകളയേണ്ടതാണ് . എന്ന വാക്കുകൾ 3. 3-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിലെ 3-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ "സ്വാശ്രയ ' എന്ന വാക്ക " വിട്ടുകളയേണ്ടതാണ് .
4. 12-ാം വകുപ്പിൻറെ ഭേദഗതി . പ്രധാന ആക്ററിൻ്റെ 12 -ാം വകുപ്പ് ( xi )-ാം ഇനത്തിനുശേഷം താഴെപ്പറയുന്ന ഇനങ്ങൾ കൂട്ടിച്ചേർക്കേണ താണ് , അതായത് :-
സർക്കാർ ; " ( xi ) ( പിൻസിപ്പൽ സെക്രട്ടറി , ധനകാര്യവകുപ്പ് ,
( xiബി) ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ നിർവ്വാഹക സമിതി അതിൻറെ അംഗങ്ങൾക്കിടയിൽ നിന്നും നാമനിർദ്ദേശം ചെയ്യുന്ന ഒരംഗം ; " .
5. 17 -ാം വകുപ്പിൻറെ ഭേദഗതി , -- ( പ്രധാന ആക്ററിലെ 17-ാംവകുപ്പ് (2)-ാം ഉപവകുപ്പിൽ-
( i ) ഇനം ( vi) - ൽ നിലവിലുളള വാക്കുകൾക്കുശേഷം പറയുന്ന വാക്കുകൾ ചേർക്കേണ്ടതാണ് , അതായത് : -
നാമനിർദ്ദേശം ചെയ്യുന്ന ഉന്നത " അല്ലെങ്കിൽ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ജോയിൻറ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ; '' ;
(ii ) ഇനം ( vii ) -ൽ നിലവിലുള്ള വാക്കുകൾക്ക് ശേഷം പറയുന്ന വാക്കുകൾ ചേർക്കേണ്ടതാണ് , അതായത് : -
"അല്ലെങ്കിൽ അദേഹം നാമനിർദ്ദേശം ചെയ്യുന്ന നിയമവകുപ്പിലെ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ; " ;
( iii) ഇനം ( xii ) - നുശേഷം , താഴെപ്പറയുന്ന ഇനങ്ങൾ ചേർക്കേണ്ട താണ് , അതായത് :-
" ( xiii) സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി , ധനകാര്യവകുപ്പ് , അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ധനകാര്യ വകുപ്പിലെ സർക്കാർ ജോയിൻറ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന് ;
(xiv) ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ അംഗങ്ങൾക്കിടയിൽ നിന്നും നിർവ്വാഹക സമിതി നാമനിർദ്ദേശം ചെയ്ത ഒരംഗം ;
(xv) സർക്കാർ നാമനിർദ്ദേശം ചെയ്ത രണ്ട് നിയമ വിദഗ്ദ്ധർ , അതിൽ ഒരാൾ വനിത ആയിരിക്കേണ്ടതാണ് . '' .
6. 27.00 ഭേദഗതി . പ്രധാന ആക്ററിൻറെ 27-ാം വകുപ്പിലെ ( 1)-ാം ഉപവകുപ്പിൽ , ( എ ) ഖണ്ഡത്തിനു പകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ് , അതായത് :-
" ( എ ) കേരള ബാർ കൗൺസിലിൻറെ ഒരു നോമിനി . " .
7.46 പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ- പ്രധാന ആക്ററിലെ 46-00 വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടി ചേർക്കേണ്ടതാണ് , അതായത് : -
* #46 എ . നിർദേശം നൽകുന്നതിനുള്ള സർക്കാരിൻ്റെ അധികാരം . - സർവ്വകലാശാലയിലേക്കുള്ള വിദ്യാർത്ഥികളുടെ ഫീസ് നിർണ്ണയവും പ്രവേശനവും സംബന്‌ധിച്ച് കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടു വിക്കുന്ന ആദേശങ്ങൾ പരിഗണിക്കുവാൻ സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകുന്നതിന് സർക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതാണ് :
എന്നാൽ അങ്ങനെയുള്ള നിർദ്‌ദേശത്തിൻമേൽ എക്സിക്യൂട്ടീവ് കൗൺസിലിൻറെ തീരുമാനം അന്തിമമായിരിക്കുന്നതാണ്. '" .
8. റദ്ദാക്കലും ഒഴിവാക്കലും - (1) 2008 - ലെ ഉയർന്ന നിയമപഠന ത്തിനുള്ള ദേശീയ സർവ്വകലാശാല ( ഭേദഗതി ) ഓർഡിനൻസ് ( 2008 -ലെ 21 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) ៣៣ റദ്ദാക്കിയിരുന്നാൽ തന്നെയും , പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററിൻ കീഴിൽ ചെയ്തതോ ചെയ്‌തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .
( ശരിത്തർജ്ജമ )
എസ് . കുമാരി സുധ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ,