Kerala Gazette No. 41 dated 20th October 2009.
PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 4027/ലെജിൻ-2/2009/ലെജി. തിരുവനന്തപുരം, 2009 ഒക്ടോബർ 16.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2009-ലെ തോട്ടം തൊഴിലാളി (കേരള ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും, ഏൽപ്പിച്ചുകൊടുക്കപ്പെട്ട നിയമ നിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.
പി. ഡി. രാജൻ, സെക്രട്ടറി.
G.661/2009/DTP.
2പന്ത്ര≠ാം കേരള നിയമസഭ ബിൽ നമ്പർ 287 2009-ലെ തോട്ടം തൊഴിലാളി (കേരള ഭേദഗതി) ബിൽ 1951-ലെ തോട്ടം തൊഴിലാളി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—1951-ലെ തോട്ടം തൊഴിലാളി ആക്റ്റ് (1951-ലെ69-ാം കേന്ദ്ര ആക്റ്റ്), അത് കേരള സംസ്ഥാനത്തിന് ബാധകമാകുന്നിടത്തോളം, ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു : —
1. ചുരുക്കപ്പേരും പ്രാരംഭവും.— (1 ) ഇ ൗ ആ ക ് റ റ ി ന ് 2 0 0 9 - െ ല േ ത ാ ട്ട ം തൊഴിലാളി (കേരള ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തിയു≠ായിരിക്കുന്നതാണ്.
(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 1-ാം വകുപ്പിന്റെ ഭേദഗതി.—1951-ലെ തോട്ടം തൊഴിലാളി ആക്റ്റിലെ (1951-ലെ 69-ാം കേന്ദ്ര ആക്റ്റ്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 1-ാം വകുപ്പ് (4)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൽ, "സിങ്കോണ" എന്ന വാക്കിനുശേഷം "കശുമാവ് " എന്ന വാക്ക് ചേർക്കേ≠താണ്.
3. 3 ബി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 3 ബി വകുപ്പിൽ, (3)-ാം ഉപവകുപ്പിന് പകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :-
"(3) അപേക്ഷയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള വിവരങ്ങളെ സംബന്ധിച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ ഒരു അന്വേഷണം നടത്തേ≠തും അപേക്ഷയുടെ യാഥാർ∞്യം അദ്ദേഹത്തിനു ബോദ്ധ്യപ്പെടുകയാണെങ്കിൽ രജിസ്ട്രേഷൻ നൽകാവുന്നതും അല്ലെങ്കിൽ അപേക്ഷ മറ്റുവിധത്തിൽ നിരസിക്കാവുന്നതും ആണ്.".
"3 4. 3ബി എ വകുപ്പ് കൂട്ടിച്ചേർക്കൽ.—(1) പ്രധാന ആക്റ്റിൽ, 3ബി വകുപ്പിന് ശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:-
"3ബി എ രജിസ്ട്രേഷൻ മുതലായവയുടെ പുതുക്കൽ.—(1) ഈ ആക്റ്റ് പ്രകാരം അനുവദിച്ചു നൽകിയിട്ടുള്ള ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് ആദ്യം രജിസ്റ്റർ ചെയ്ത തീയതി മുതൽ അല്ലെങ്കിൽ പിന്നീട് പുതുക്കുന്ന തീയതി മുതൽ അഞ്ചു വർഷകാലയളവുവരെ പ്രാബല്യമു≠ായിരിക്കുന്നതാണ്.
(2) രജിസ്ട്രേഷൻ പുതുക്കുന്നതിനു വേ≠ിയുള്ള ഓരോ അപേക്ഷയും കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് അറുപത് ദിവസം മുൻപ് നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിൽ ആവശ്യമുള്ള വിവരങ്ങളോടു കൂടിയും അപ്രകാരമുള്ള ഫീസു സഹിതവും സമർപ്പിക്കേ≠താണ്.
(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസ്ഥകൾ യഥാർ∞ത്തിൽ പാലിക്കപ്പെട്ടുവെന്ന് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെടുന്നതുവരെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അദ്ദേഹം പുതുക്കി നൽകുവാൻ പാടുള്ളതല്ല.
(4) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തെറ്റിദ്ധരിപ്പിച്ചോ വഞ്ചനാപരമായോ നേടിയതാ ണെന്നോ ഈ ആക്റ്റിലെയോ അതിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ ഏതെങ്കിലും വ്യവസ്ഥകൾ തൊഴിലുടമ ലംഘിച്ചുവെന്നോ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നോ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന് തോന്നുകയാണെങ്കിൽ അദ്ദേഹത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കൈവശക്കാരന് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം, ഉത്തരവു വഴി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയോ, സസ്പെന്റ ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
(5) ര≠ോ അതിലധികമോ തോട്ടങ്ങൾ സംയോജിപ്പിക്കുമ്പോൾ, ഈ ആക്റ്റിലെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം നൽകേ≠തായിട്ടുള്ള ഏതെങ്കിലും സംരക്ഷണത്തി നെയോ ക്ഷേമസൗകര്യങ്ങളെയോ അപ്രകാരമുള്ള സംയോജിപ്പിക്കൽ ബാധിക്കാൻ ഇടയു≠െങ്കിൽ അത്തരം സംയോജനത്തിനുള്ള, 1954 ഏപ്രിൽ 1-ാം തീയതിയിലോ അതിനുശേഷമോ ഈ ആക്റ്റ് ബാധകമായിട്ടുള്ള ഏതെങ്കിലും ഭൂമിയെയോ തോട്ടങ്ങളായി രജിസ്റ്റർ ചെയ്ത തോട്ടങ്ങളെയോ സംബന്ധിച്ച, യാതൊരു അപേക്ഷയും രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ പരിഗണിക്കുവാൻ പാടുള്ളതല്ല.".
5. 3സി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 3സി വകുപ്പിൽ, (2)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത്:-
"(3) രജിസ്ട്രേഷനുള്ള ഒരു അപേക്ഷ 3ബി വകുപ്പിന്റെ (3)-ാം ഉപവകുപ്പ് അല്ലെങ്കിൽ 3ബിഎ വകുപ്പിന്റെ (3)-ാം ഉപവകുപ്പ് അല്ലെങ്കിൽ (4)-ാം ഉപവകുപ്പ് പ്രകാരം നിരസിച്ചുകൊ≠ുള്ള രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഒരു ഉത്തരവുമൂലം സങ്കടമനു ഭവിക്കുന്ന ഏതൊരാൾക്കും ആ ഉത്തരവ് കൈപ്പറ്റി മുപ്പതു ദിവസത്തിനകം (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെടുന്ന അധികാരസ്ഥാനത്തിന് ഒരു അപ്പീൽ ബോധിപ്പി ക്കാവുന്നതാണ്.
4(4) (3)-ാം ഉപവകുപ്പ് പ്രകാരം ഒരു അപ്പീൽ കൈപ്പറ്റിക്കഴിഞ്ഞാൽ, അപ്പീൽ അധികാരസ്ഥാനത്തിന്, അപ്പീൽ വാദിക്കും രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും അക്കാ ര്യത്തിൽ പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം, എത്രയും വേഗം അപ്പീൽ തീർപ്പാക്കാവുന്നതാണ.്".
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
1951-ലെ തോട്ടം തൊഴിലാളി ആക്റ്റിലെ 1 (4)(എ), 3ബി (3), 3സി എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും 3ബിഎ എന്ന ഒരു പുതിയ വകുപ്പ് കുട്ടിച്ചേർക്കുന്നതിനും കേരള സർക്കാർ തീരുമാനിക്കുകയു≠ായി. കേരളത്തിൽ ധാരാളം കശുമാവ് തോട്ടങ്ങളും അനുബന്ധ വ്യവസായങ്ങളും ഉ≠്. 1951-ലെ തോട്ടം തൊഴിലാളി ആക്റ്റിലെ 1 (4)(എ) വകുപ്പിൽ "കശുമാവ്" കൂടി ഉൾപ്പെടുത്തിക്കൊ≠് കശുമാവ് തോട്ടങ്ങൾക്കുകൂടി ഈ ആക്റ്റ് ബാധകമാക്കുന്നത് അഭിലഷണീയമാണ്. ഒരു തോട്ടം രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് രജിസ്ട്രേഷനുള്ള അപേക്ഷയുടെ നിജസ്ഥിതി ഉറപ്പാക്കുന്നതിന് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം നൽകുന്നതിനായി പ്രത്യേക വ്യവസ്ഥകൾ 1951-ലെ തോട്ടം തൊഴിലാളി ആക്റ്റിൽ ഉൾപ്പെടുത്തേ≠തായിട്ടു≠്. പ്രസ്തുത ആവശ്യത്തിലേക്കായി ആക്റ്റിലെ 3ബി വകുപ്പിൽ (3)-ാം ഉപവകുപ്പ് കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്നു. ഒരിക്കൽ അനുവദിച്ചു നൽകിയ തോട്ടങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്ന തിന് ആക്റ്റ് വ്യവസ്ഥ ചെയ്യുന്നില്ല. രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനുള്ള വ്യവസ്ഥ കൂടി ആക്റ്റിൽ കൂട്ടിച്ചേർക്കുകയാണെങ്കിൽ അത് സംസ്ഥാനത്തിന് നികുതി വരുമാനമു≠ാക്കുന്നതിനുപരി ആക്റ്റിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകളുടെ നടത്തിപ്പ് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണ്. ആക്റ്റിൽ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്ന 3ബിഎ വകുപ്പ് ഈ ആവശ്യത്തിലേക്കാണ്. തോട്ടങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകുന്നതിനുള്ള വ്യവസ്ഥകൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. 3സി വകുപ്പിന് വരുത്താനുദ്ദേശിക്കുന്ന നിർദ്ദിഷ്ട ഭേദഗതി, അതതു സംഗതി പോലെ, തോട്ടങ്ങളുടെ രജിസ്ട്രേഷൻ ഉത്തരവുകൾ/രജിസ്ട്രേഷൻ റദ്ദാക്കൽ/ രജിസ്ട്രേഷൻ പുതുക്കൽ/രജിസ്ട്രേഷൻ പുതുക്കുന്നത് നിരസിക്കൽ എന്നിവയ്ക്കെതിരെ അപ്പീലിന് വ്യവസ്ഥ ചെയ്യുന്നതിനുവേ≠ിയുള്ളതാണ്.
മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.
ധനകാര്യ മെമ്മോറാ≠ം
ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ, സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.
പി. കെ. ഗുരുദാസൻ.