Kerala Gazette No. 42 dated 27th October 2009.
PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 4134/ലെജിൻ-1/2009/ലെജി. തിരുവനന്തപുരം, 2009 ഒക്ടോബർ 22.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2009-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും ഏൽപ്പിച്ചുകൊടുക്കപ്പെട്ട നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.
പി. ഡി. രാജൻ,
സെക്രട്ടറി.
G. 662/2009/DTP.
2പന്ത്ര≠ാം കേരള നിയമസഭ
ബിൽ നമ്പർ 292 2009-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ചില കൂടുതൽ ചുമതലകൾ വിനിയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു ബിൽ
പീഠിക.—കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചില കൂടുതൽ ചുമതലകൾ വിനിയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാകുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2009-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.—ഈ ആക്റ്റിൽ, സന്ദർഭം മററു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,—
(എ) ''ബോർഡ്'' എന്നാൽ, 1974-ലെ ജലം (മലിനീകരണം തടയലും നിയന്ത്രണവും) ആക്റ്റിന്റെ (1974-ലെ 6-ാം കേന്ദ്ര ആക്റ്റ്) 4-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നർ∞മാകു ന്നതും, അത്, 1981-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ആക്റ്റിലെ (1981-ലെ 14-ാം കേന്ദ്ര ആക്റ്റ്) 4-ാം വകുപ്പ് പ്രകാരമുള്ള വായു മലിനീകരണ തടയലിനും നിയന്ത്രണത്തിനും വേ≠ിയുള്ള സംസ്ഥാന ബോർഡ് ആയി കരുത പ്പെടുന്നതുമാണ്;
3 (ബി) ''പബ്ലിക് സർവ്വീസ് കമ്മീഷൻ'' എന്നാൽ, കേരള പബ്ലിക് സർവ്വീസ്കമ്മീഷൻ എന്നർ∞മാകുന്നു.
(സി) ''സർവ്വീസുകൾ'' എന്നാൽ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകൾ എന്നർ∞മാകുന്നു.
3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച് പബ്ലിക് സർവ്വീസ് കമ്മീഷന്റെ ചുമതലകൾ.—(1) ബോർഡിന്റെ സർവ്വീസിൻകീഴിലുള്ള തസ്തികകളിൽ നേരിട്ടുളള നിയമനം വഴി നിയമി ക്കുന്നതിനുവേ≠ി ഉദ്യോഗാർ∞ികളുടെ തെരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കുന്നത് പബ്ലിക് സർവ്വീസ് കമ്മീഷന്റെ കർത്തവ്യമായിരിക്കുന്നതാണ്.
(2) ബോർഡ് പബ്ലിക് സർവ്വീസ് കമ്മീഷനുമായി,—
(എ) ബോർഡിന്റെ സർവ്വീസുകളിൻ കീഴിലുള്ള തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും;
(ബി) ബോർഡിന്റെ സർവ്വീസുകളിൻ കീഴിലുള്ള തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം വഴി നിയമനം നടത്തുന്നതിന് പാലിക്കേ≠ തത്വങ്ങളി∑േലും അങ്ങനെയുള്ള നിയമനങ്ങളിലേയ്ക്കുള്ള ഉദ്യോഗാർ∞ികളുടെ അനുയോജ്യത സംബന്ധിച്ചും,കൂടിയാലോചിക്കേ≠താണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം തങ്ങൾക്ക് റഫർ ചെയ്യുന്ന ഏതൊരു കാര്യത്തി ∑േലും ഉപദേശം നൽകേ≠ത് പബ്ലിക് സർവ്വീസ് കമ്മീഷന്റെ കർത്തവ്യമായിരിക്കുന്ന താണ് :
എന്നാൽ, പൊതുവായതോ ഏതെങ്കിലും പ്രത്യേക സംഗതിയിലോ പ്രത്യേക വിഭാഗം സംഗതികളിലോ പ്രത്യേക സാഹചര്യങ്ങളിലോ പബ്ലിക് സർവ്വീസ് കമ്മീഷനു മായി കൂടിയാലോചിക്കേ≠തില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യ‡മാക്കുന്ന ചട്ടങ്ങൾ സർക്കാരിന് ഉ≠ാക്കാവുന്നതാണ്.
(4) പബ്ലിക് സർവ്വീസ് കമ്മീഷനും ബോർഡും തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുള്ളപക്ഷം, ബോർഡ് അക്കാര്യം സർക്കാരിലേക്ക് റഫർ ചെയ്യേ ≠തും, അതി∑േലുള്ള സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്:
എന്നാൽ, സർക്കാർ, പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഉപദേശത്തിനെതിരായി ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ആ കാര്യം പബ്ലിക് സർവ്വീസ് കമ്മീഷന് റഫർ ചെയ്യേ≠താണ്.
4. ചട്ടങ്ങൾ ഉ≠ാക്കുന്നതിനുള്ള അധികാരം.—(1) സർക്കാരിന്, ഈ ആക്റ്റിന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിലേക്കായി, പബ്ലിക് സർവ്വീസ് കമ്മീഷനും ബോർഡുമായി കൂടിയാലോചിച്ച് ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.
(2) പ്രത്യേകിച്ചും, മുൻപറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ഭംഗം വരാതെയും, അങ്ങനെയുള്ള ചട്ടങ്ങളിൽ,—
4 (എ) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കുന്നതിന് ബോർഡ്അനുവർത്തിക്കേ≠ നടപടിക്രമവും;
(ബി) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കേ≠ ആവശ്യം ഇല്ലാത്ത കാര്യങ്ങളും;
(സി) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കേ≠ ആവശ്യത്തിന് ആനുഷംഗികമോ ആവശ്യമോ ആയ ഏതെങ്കിലും കാര്യവും വ്യവസ്ഥ ചെയ്യാവുന്നതുമാണ്.
(3) ഈ ആക്റ്റിന്റെ കീഴിലു≠ാക്കിയ ഏതൊരു ചട്ടവും അതു≠ാക്കിയശേഷം കഴിയുന്നത്രവേഗം നിയമസഭ സമ്മേളനത്തിലിരിക്കുമ്പോൾ ഒരു സമ്മേളനത്തിലോ തുടർച്ചയായി ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസത്തേയ്ക്ക് വയ്ക്കേ≠തും, അത് അപ്രകാരം വയ്ക്കുന്ന സമ്മേളനമോ തൊട്ടടുത്ത് വരുന്ന സമ്മേ ളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ ആ ചട്ടത്തിൽ എന്തെങ്കിലും മാററം വരുത്തുകയോ, അല്ലെങ്കിൽ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ രൂപഭേദം വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമു≠ായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതും ആകുന്നു. എന്നിരുന്നാലും, അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദം വരുത്തലോ റദ്ദാക്കലോ ആ ചട്ടത്തിൻ കീഴിൽ മുൻപ് ചെയ്ത ഏതിന്റെയെങ്കിലും സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേ≠ താണ്.
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർവ്വീസുകളിൽ നേരിട്ടുള്ള നിയമനം നടത്തേ≠ുന്ന തസ്തികകളിലേക്കുള്ള എല്ലാ നിയമനങ്ങളും പബ്ലിക് സർവ്വീസ് കമ്മീഷൻ സമർപ്പിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർ∞ികളുടെ പട്ടികയിൽ നിന്നും നടത്തേ≠താണെന്ന് സർക്കാർ തീരുമാനിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ സർവ്വീസ്, സംസ്ഥാന പബ്ലിക് സർവ്വീസുകളുടെ ഭാഗം ആകുന്നതല്ല. ആയതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 321-ാം അനുഛേദ പ്രകാരം, ഉചിതമായി നിയമനിർമ്മാണത്തിലൂടെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ സംബന്ധിച്ച കൂടുതൽ ചുമതലകൾ വിനിയോഗിക്കുന്നതിന് പബ്ലിക് സർവ്വീസ് കമ്മീഷനെ അധികാരപ്പെടുത്തേ≠തു≠്. ആയതിനാൽ, പ്രസ്തുത ആവശ്യത്തിനായി, ഒരു പ്രത്യേക നിയമനിർമ്മാണം കൊ≠ു വരേ≠ത് ആവശ്യമാണെന്ന് സർക്കാർ കരുതുന്നു.
മേൽപ്പറഞ്ഞ ലക്ഷ്യം നേടുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.
5ധനകാര്യമെമ്മോറാ≠ം
ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.
ഏല്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം
സംബന്ധിച്ച മെമ്മോറാ≠ം
ബില്ലിലെ 3-ാം ഖfiം (3)-ാം ഉപഖfiത്തിലെ ക്ലിപ്ത നിബന്ധന പൊതുവാ യതോ ഏതെങ്കിലും പ്രത്യേക വിഷയത്തിലോ പ്രത്യേക വിഭാഗം വിഷയങ്ങളിലോ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിലോ പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കേ≠തില്ലാത്ത കാര്യങ്ങൾ ഏതൊക്കെയാണെന്ന് വിനിർദ്ദേശിച്ചുകൊ≠് ചട്ടങ്ങൾ ഉ≠ാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്നു.
2. ബില്ലിലെ 4-ാം ഖfiം ഈ ആക്റ്റിലെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനു വേ≠ി പബ്ലിക് സർവ്വീസ് കമ്മീഷനുമായും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി കൂടിയാലോചിച്ച് ചട്ടങ്ങൾ ഉ≠ാക്കുവാൻ സർക്കാരിനെ അധികാരപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.
3. ഏത് വിഷയങ്ങൾ സംബന്ധിച്ചാണോ ചട്ടങ്ങൾ ഉ≠ാക്കാവുന്നത്, അവ നടപടിക്രമങ്ങളും സാധാരണമോ ഭരണപരമോ ആയ സ്വഭാവത്തോടുകൂടിയവയുമാണ്. മാത്രമല്ല ചട്ടങ്ങൾ ഉ≠ാക്കിയതിനുശേഷം അവ നിയമസഭയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയവുമാണ്. ഏല്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം ആയതിനാൽ സാധാരണ സ്വഭാവത്തോടുകൂടിയതാണ്.
പി. കെ. ശ്രീമതി ടീച്ചർ.