Servants of Knowledge
Kerala Gazette · Government of Kerala

The Indian Partnership (Kerala Amendment) Bill 2009

Published 27 October 2009

Part
PART II - Legislative Department
Identifier
in.gazette.kerala_new.2009-10-27.part2_parternship_kerala
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 42 dated 27th October 2009.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 4799/ലെജിൻ-3/2009/ലെജി. തിരുവനന്തപുരം, 2009 ഒക്ടോബർ 27.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2009-ലെ ഇൻഡ്യൻ പങ്കാളിത്ത (കേരള ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. ഡി. രാജൻ,

സെക്രട്ടറി.

G.665/2009/DTP.

2

പന്ത്ര≠ാം കേരള നിയമസഭ

ബിൽ നമ്പർ 300 2009-ലെ ഇൻഡ്യൻ പങ്കാളിത്ത (കേരള ഭേദഗതി) ബിൽ 1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റ്, അത് കേരള സംസ്ഥാനത്തെ ബാധിക്കുന്നിടത്തോളം, വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ബിൽ

പീഠിക.—1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റ്, അത് കേരള സംസ്ഥാനത്തെ ബാധിക്കുന്നിടത്തോളം, താഴെ കാണുന്ന ആവശ്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2009-ലെ ഇൻഡ്യൻ പങ്കാളിത്ത (കേരള ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തിയു≠ായിരിക്കുന്നതാണ്.

(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. I-ാം പട്ടികയ്ക്ക് പകരം പുതിയ പട്ടിക ചേർക്കൽ.—1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റിലെ (1932-ലെ 9-ാം കേന്ദ്ര ആക്റ്റ്), I-ാം പട്ടികയ്ക്ക് പകരം, താഴെ പറയുന്ന പട്ടിക ചേർക്കേ≠താണ്, അതായത്്:—

"പട്ടിക I

പരമാവധി ഫീസ്

[71-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക]

ഫീസ് കൊടുക്കേ≠ത് ഏതു രേഖയേയോ പരമാവധി ഫീസ് കൃത്യത്തേയോ സംബന്ധിച്ചാണെന്ന്

(1)

(2)

58-ാം വകുപ്പിൻ കീഴിലുള്ള പ്രസ്താവന മുന്നൂറ് രൂപ

60-ാം വകുപ്പിൻ കീഴിലുള്ള പ്രസ്താവന ഇരുനൂറ് രൂപ

61-ാം വകുപ്പിൻ കീഴിലുള്ള അറിയിപ്പ് ഇരുനൂറ് രൂപ

62-ാം വകുപ്പിൻ കീഴിലുള്ള അറിയിപ്പ് ഇരുനൂറ് രൂപ3 (1)

(2)

63-ാം വകുപ്പിൻ കീഴിലുള്ള നോട്ടീസ് ഇരുനൂറ് രൂപ 64-ാം വകുപ്പിൻ കീഴിലുള്ള അപേക്ഷ ഇരുനൂറ് രൂപ 66-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രജിസ്റ്ററിന്റെ ഒരു വാല്യം ഫേമുകളുടെ രജിസ്റ്ററിന്റെ പരിശോധനയ്ക്ക് പരിശോധിക്കുന്നതിന്

അൻപത് രൂപ

66-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ഒരു ഫേമിനെ ഒരു ഫേമിനെ സംബന്ധിക്കുന്ന രേഖകളുടെ സംബന്ധിക്കുന്ന എല്ലാ പരിശോധനയ്ക്ക്്

രേഖകളും പരിശോധി ക്കുന്നതിന് നൂറ് രൂപ ഫേമുകളുടെ രജിസ്റ്ററിൽ നിന്നുള്ള ഓരോ നൂറ് വാക്കു പകർപ്പുകൾ കൾക്കോ അതിന്റെ

ഭാഗത്തിനോ നൂറ് രൂപ.".

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റിന്റെ (1932-ലെ 9-ാം കേന്ദ്ര ആക്റ്റ്) 1-ാം പട്ടികയിൽ മേൽപ്പറഞ്ഞ ആക്റ്റ് പ്രകാരമുള്ള വിവിധ രേഖകളെ സംബന്ധിച്ച് കൊടുക്കേ≠തായ പരമാവധി ഫീസ് വിഭാവനം ചെയ്യുന്നു. അൻപത് പൈസ മുതൽ പതിനഞ്ച് രൂപ വരെ വ്യത്യാസപ്പെടുന്നതാണ് നിലവിലുള്ള നിരക്കുകൾ, ആയത് 1973 വർഷത്തിൽ പ്രാബല്യത്തിൽ വന്നതാണ്, 1973-ലെ ഇൻഡ്യൻ പങ്കാളിത്ത (കേരള ഭേദ ഗതി) ആക്റ്റ് (1973-ലെ 25) കാണുക.

1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഫീസ് വളരെ കുറവായതിനാൽ, പ്രസ്തുത ആക്റ്റ് പ്രകാരം ഫയൽ ചെയ്യുന്നതിനായുള്ള വിവിധ രേഖകൾക്ക് കൊടുക്കേ≠തായ പരമാവധി ഫീസ് വർദ്ധിപ്പിക്കുന്നതിന് കേരള സർക്കാർ തീരുമാനിച്ചു.

1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റിലെ I-ാം പട്ടിക ഭേദഗതി ചെയ്ത് ഫയൽ ചെയ്യുന്നതിനായുള്ള വിവിധ രേഖകൾക്ക് കൊടുക്കേ≠തായ പരമാവധി ഫീസ് അൻപത് രൂപ മുതൽ മുന്നൂറ് രൂപ വരെ വ്യത്യാസപ്പെടുത്തി വർദ്ധിപ്പിക്കുന്നതിനുള്ളതാണ് ഇപ്പോഴത്തെ നിർദ്ദേശം.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ, നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ, സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.

എസ.് ശർമ്മ.

(ശരിത്തർ÷മ)

Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part2_parternship_kerala/. Archive identifier in.gazette.kerala_new.2009-10-27.part2_parternship_kerala.