പരസ്യപ്പെടുത്തുന്നത്
നമ്പർ 26074/09/D1/K.Dis. 2009 ജൂലൈ 31.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ
വില്ലേജിൽ പള്ളിക്കൽ മുറിയിൽ പുന്നവിളയിൽ വീട്ടിൽ
ഹിന്ദുമക്കവഴി ഗോവിന്ദൻനായർ മകൻ ഗൃഹകൃത്യം
68 വയസ്സുള്ള കൃഷ്ണൻനായർ എന്നുകൂടി പേരുള്ള കൃഷ്ണപിള്ള
സ്വമനസാലെയും സ്വസ്ഥബുദ്ധിയോടും പരപ്രേരണകൂടാതെയും
തന്റെ മകനായ പാലമേൽ വില്ലേജിൽ പള്ളിക്കൽ
മുറിയിൽ പുന്നവിളയിൽ വീട്ടിൽ 42 വയസ്സുള്ള
പി.കെ. മുരളീധരൻപിള്ളയുടെ പേർക്ക് തന്റെ വക ഇപ്പോൾ
ആലപ്പുഴ K.F.C. യുടെ കൈവശത്തിലിരിക്കുന്നതുമായ
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പള്ളിക്കൽ
മുറിയിൽ ബ്ലോക്ക് നമ്പർ 19-ൽ റീസർവ്വെ നമ്പർ 261/1-ൽപ്പെട്ട
4.80 ആർസ് വസ്തുവും റീസർവ്വെ നമ്പർ 267/18-ൽപ്പെട്ട
4.80 ആർസ് വസ്തുവും അതിലുള്ള സകല വകകളും തന്റെ
കാലശേഷം മകനായ ടി പി. കെ. മുരളീധരൻപിള്ളയ്ക്ക്
മാത്രം അവകാശപ്പെടുത്തിക്കൊ≠് ഒരു വിൽപ്പത്രം 21-1-2008-ൽ
എഴുതിവയ്ക്കുകയും, എന്നാൽ ടി വിൽപ്പത്രം രജിസ്റ്റർ
ചെയ്തിട്ടില്ലാത്തതും വിൽപ്പത്ര കർത്താവായ ടി. കൃഷ്ണപിള്ള
24-3-2008-ൽ മരിച്ചുപോയിട്ടുള്ളതുമാണ്. K.F.C.യിൽ നിന്നും
എടുത്തിട്ടുള്ള വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനെ
തുടർന്ന് പ്രസ്തുത വസ്തുവകകൾ K.F.C.ജപ്തി ചെയ്യുകയും വായ്പത്തുക മകനായ ടി പി. കെ. മുരളീധരൻപിള്ള
അടച്ചുതീർക്കുവാൻ വ്യവസ്ഥ ചെയ്തിട്ടുള്ളതുമാണ്.
മേൽപ്രകാരമുള്ള വിൽപ്പത്രം പിതാവായ കൃഷ്ണപിള്ളയുടെ
നിര്യാണത്തിനുശേഷം രജിസ്റ്റർ ചെയ്യുന്നതിലേക്കായി
4-7-2009-ൽ നിയമപ്രകാരമുള്ള അവകാശിയും മകനുമായ ടി
പി. കെ. മുരളീധരൻപിള്ള നൂറനാട് സബ് രജിസ്ട്രാരാഫീസിൽ
ഹാജരാകുകയും അതിൻപ്രകാരം ഈ ആഫീസിൽ 4-7-2009-ൽ
P1/III/2009 നമ്പരായി ടി വിൽപ്പത്രം രജിസ്ട്രേഷനുവേ≠ി സ്വീകരിച്ചിട്ടുള്ളതുമാണ്.
മേൽപ്രകാരമുള്ള വസ്തുവകകളെ സംബന്ധിച്ച്
ആർക്കെങ്കിലും അവകാശത്തെ സംബന്ധിച്ചോ, വസ്തുവിൽ
സ്ഥാപിച്ച എന്തെങ്കിലും ഈടാക്കേ≠തായിട്ടു≠െന്നോ,
മുതലായി ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ
പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30
ദിവസത്തിനകം ഈ ആഫീസിൽ ആവശ്യമായ തെളിവുകൾ
സഹിതം ഹാജരായി ബോദ്ധ്യപ്പെടുത്തിക്കൊള്ളേ≠തും
അല്ലാത്തപക്ഷം ആർക്കും പരാതികൾ ഒന്നും ബോധിപ്പിക്കാൻ
ഇല്ലെന്നുള്ള നിഗമനത്തിൽ വിൽപ്പത്രം രജിസ്റ്റർ ചെയ്തു
നൽകുന്നതായിരിക്കുമെന്നും അറിയിച്ചുകൊള്ളുന്നു.
സബ് രജിസ്ട്രാർ.