Servants of Knowledge
Kerala Gazette · Government of Kerala

Notification of Ottappalam Municipalities

Published 03 November 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-11-03.part4_ottappalam_corporation
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

ഒറ്റപ്പാലം നഗരസഭ

ഷോപ്പിംഗ് കോംπക്സുകളുടെ നിയമാവലി നമ്പർ ആർ3-1530/08.

2008 മാർച്ച് 12. 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ 567-ന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം നഗരസഭ കൗൺസിൽ ലീസിന് നൽകിയിട്ടുള്ള കെട്ടിടങ്ങളേയും കടമുറികളേയും സംബന്ധിച്ച് പുറപ്പെടുവിക്കുന്ന വി⁄ാപനം.

ഒറ്റപ്പാലം നഗരസഭ ലീസിന് കൊടുക്കുന്ന കെട്ടിടങ്ങളു ടേയും കടമുറികളുടേയും വാടകയും മറ്റ് നിബന്ധനകളും ചുവടെ ചേർക്കുന്നു. ഈ നിബന്ധനകൾ 1-4-2008 മുതൽ പ്രാബല്യത്തിൽ വരുന്നതും ആയത് 15-3-2008-ലെ 15-ാം നമ്പർ തീരുമാനപ്രകാരം ഒറ്റപ്പാലം നഗരസഭ, കൗൺസിൽ അംഗീകരി ച്ചിട്ടുള്ളതും ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടു≠്.

താഴെ പറയുന്ന നിബന്ധനകൾ ലേലത്തിന്റെയോ, ടെ≠റുകളുടേയോ, ക്വട്ടേഷനുകളുടേയോ അടിസ്ഥാനത്തിൽ അനുവദിക്കുന്ന എല്ലാ ലൈസൻസ്/ലീസുകൾക്കും ബാധകമാ യിരിക്കുന്നതാണ്.

1. ലീസിന് അനുവദിച്ചിട്ടുള്ള കടമുറികളുടെ വാടക എല്ലാ ഇം•ീഷ് മാസവും 10-ാം തീയതിക്ക് മുമ്പായി ഓഫീസിൽ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം സർക്കാർ നി›യിക്കുന്ന നടപടികൾക്ക് വിധേയമാണ്.

2. നഗരസഭ വക കടമുറികൾ ലീസിന് നൽകുന്നത് ഒരു വർഷത്തേക്ക് മാത്രമാണ്. തുടർന്നും നടത്താൻ ഉദ്ദേശി ക്കുന്നുവെങ്കിൽ ലീസ് പുതുക്കേ≠തുമാണ്.

3. നഗരസഭ വക കെട്ടിടങ്ങളെല്ലാം നിലവിലുള്ള സൗകര്യ ങ്ങളോടെ ലീസിന് നൽകുന്നതും പിന്നീട് സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് ചോദ്യമോ, തർക്കമോ ഉന്നയിക്കുന്ന തിന് യാതൊരു അവകാശവുമു≠ായിരിക്കുന്നതല്ല. എന്നാൽ അത്യാവശ്യമെന്ന് നഗരസഭയ്ക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം വേ≠ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതിന് നടപടികളെടുക്കുന്നതു മായിരിക്കും.

4. നഗരസഭയ്ക്ക് ഏതെങ്കിലും ഇനത്തിൽ കുടിശ്ശിക നൽകുവാ നുള്ളവർക്കോ, നഗരസഭയിൽ നിന്നോ സർക്കാരിൽ നിന്നോ "ബ്ലാക്ക് ലിസ്റ്റിൽ" പെടുത്തപ്പെട്ടവർക്കോ, മറ്റ് ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കോ കടമുറികൾ ലീസിന് നൽകുന്നതല്ല.

5. കടമുറികൾ ലീസിനെടുക്കുന്നവർ ഈ കടമുറികൾ മറ്റാർക്കും കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. അനധികൃത കൈമാറ്റം നടന്നതായി നഗരസഭയ്ക്ക് ബോദ്ധ്യം വന്നാൽ മുന്നറിയിപ്പ് കൂടാതെ കടമുറി നഗരസഭ ഏറ്റെടുത്ത് ലൈസൻസ് റദ്ദ് ചെയ്യുന്നതും മറ്റ് നിയമ നടപടികൾ കൈക്കൊള്ളുന്നതുമാണ്.

6. കടമുറികൾ ലീസിന് ഏറ്റെടുക്കുന്നവർ കാലാകാല ങ്ങളിൽ ഒറ്റപ്പാലം നഗരസഭാ കൗൺസിൽ തീരുമാനിക്കുന്ന വ്യവസ്ഥകളും തീരുമാനങ്ങളും പാലിക്കുവാൻ ബാദ്ധ്യസ്ഥരാണ്.

7. ലൈസൻസി കടമുറിയും പരിസരവും സദാസമയവും വൃത്തി യായി സൂക്ഷിക്കേ≠തും കെട്ടിടത്തിന് കേടുപാടുകൾ വരു ത്താതെ സംരക്ഷിക്കേ≠തുമാണ്.

8. ലീസിനെടുത്തിട്ടുള്ള കടമുറികൾ നഗരസഭയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങാതെ മറ്റ് യാതൊരു ആവശ്യ ങ്ങൾക്കും ഉപയോഗിക്കുവാൻ പാടുള്ളതല്ല.

9. ലൈസൻസികൾ അതാത് കച്ചവടത്തിന് നിയമപ്രകാരം ആവശ്യമായ മറ്റ് ലൈസൻസുകളും നികുതികളും യഥാസമയങ്ങളിൽ എടുക്കുവാനും അടയ്ക്കുവാനും ബാദ്ധ്യസ്ഥരാണ്.

10. വൈദ്യുതി ചാർ÷്, വാട്ടർ ചാർ÷് തുടങ്ങിയ മറ്റ് ചാർ÷ുകൾ, നഗരസഭയ്ക്കുള്ള പ്രതിമാസ ലൈസൻസ് ഫീസിന് പുറമേ യഥാസമയം ബന്ധപ്പെട്ടവർ അടയ്ക്കുന്നതിന് ബാദ്ധ്യസ്ഥരാണ്. മേൽ വിവരിച്ച ചാർ÷ുകൾ കുടിശ്ശിക വരുത്തുകയാണെങ്കിൽ ആയത് ഡെപ്പോസിറ്റിൽ നിന്നും ഈടാക്കുന്നതാണ്.

11. അനാരോഗ്യകരമായതോ നിരോധിക്കപ്പെട്ടതോ നിയമാനുസൃ തമല്ലാത്തതോ സർക്കാർ നിരോധിച്ചതോ ആയ സാധനങ്ങൾ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്. ആയതിനെ സംബന്ധിച്ച് എന്തെങ്കിലും വ്യവഹാരമോ നിയമപ്രശ്നങ്ങളോ ഉ≠ാവുക യാണെങ്കിൽ നഗരസഭയ്ക്ക് യാതൊരുവിധ ഉത്തരവാദി ത്വവും ഉ≠ായിരിക്കുന്നതല്ല. ആയതിൻമേലുള്ള എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലൈസൻസി മാത്രമായിരിക്കും ഉത്ത രവാദി.

12. സ്ഫോടക വസ്തുക്കൾ, ലഹരി സാധനങ്ങൾ, എളുപ്പം തീ പിടിക്കുന്ന വസ്തുക്കൾ എന്നിവയൊന്നും മുറിക്കുള്ളിൽ സൂക്ഷിക്കുന്നതിനോ വിൽക്കുന്നതിനോ പാടി ല്ലാത്തതാണ്.

13. യാതൊരു കാരണവശാലും കെട്ടിടത്തിനോ, പരിസരത്തിനോ, ജനങ്ങൾക്കോ ഹാനികരമാകുന്നവിധത്തിൽ മുറിക്കുള്ളിൽ അ·ി ജ്വലിപ്പിക്കുവാൻ പാടുള്ളതല്ല.

14. നഗരസഭയിൽ നിന്ന് രേഖാമൂലമുള്ള അനുവാദം കൂടാതെ യാതൊരു വിധത്തിലുള്ള താത്ക്കാലികമോ സ്ഥിരമോ ആയ നിർമ്മാണപ്രവൃത്തികൾ ചെയ്യുവാൻ പാടുള്ളതല്ല.

15. നഗരസഭാ സെക്രട്ടറിക്കോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥൻമാർക്കോ ഏതു സമയത്തും പ്രസ്തുത മുറികളിൽ പ്രവേശിക്കുന്നതിനും പരിശോധിക്കുന്നതിനും അധികാരം ഉ≠ായിരിക്കുന്നതാണ്. ആയതിന് ലൈസൻസി യാതൊരുവിധ തടസ്സവും ചെയ്യാൻ പാടില്ലാത്തതുമാണ്.

16. ഓരോ മുറിക്കും നിർദ്ദേശിക്കപ്പെട്ട തരത്തിലുള്ള കച്ചവടം മാത്രം നടത്തുന്നതിന് അനുവദിക്കപ്പെടുന്നതും ആയതിന് വിപരീതമായി ഉപയോഗിക്കപ്പെടുന്ന പക്ഷം ഡെപ്പോസിറ്റ് ക≠്കെട്ടി ലൈസൻസ് റദ്ദ് ചെയ്ത് മുറി ഒഴിപ്പിച്ചെടുക്കുന്നതിന് സെക്രട്ടറിക്കോ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരം ഉ≠ായിരിക്കുന്നതുമാണ്.

17. പ്രതിമാസ ലൈസൻസ് ഫീസ് യഥാസമയം ഒടുക്കുന്നതിന് വീഴ്ചവരുത്തി കുടിശ്ശിക വരുത്തുന്നവരുടെ പേരിൽ നിയ മാനുസൃതമുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ട റിക്ക് അധികാരം ഉ≠ായിരിക്കുന്നതുമാണ്.

18. നഗരസഭാ കൗൺസിലിന് ആവശ്യമെന്ന് തോന്നുന്നപക്ഷം 30 ദിവസത്തെ നോട്ടീസ് നൽകി ലൈസൻസ് കാലാവധി തീരുന്നതിന് മുമ്പ് ഏത് സമയത്തും മുറി ഒഴിപ്പിച്ചെടുക്കു ന്നതിന് അധികാരമു≠ായിരിക്കുന്നതും അങ്ങനെ ചെയ്താൽ നിയമാനുസൃതമുള്ള ഡെപ്പോസിറ്റ് സംഖ്യ കുടി ശ്ശിക കഴിച്ച് ബാക്കി തിരികെ ലഭിക്കു ന്നതിന് ലൈസൻസിക്ക് അർഹത ഉ≠ായിരിക്കു ന്നതുമാണ്.

19. 1-4-2008 മുതൽ ബസ്സ്റ്റാന്റ ് ഷോപ്പിംഗ് കോംπക്സിലെ കടമുറികൾക്ക് നിലവിലുള്ള വാടകയുടെ 8 ശതമാനവും മിനി ഷോപ്പിംഗ് കോംπക്സ്, മിനി ഷോപ്പിംഗ് സെന്റർ എന്നിവിടങ്ങളിലെ കടമുറികൾക്ക് 5 ശതമാനവും വർദ്ധനവ് വരുത്തുന്നതാണ്. തുടർന്നുള്ള ഓരോ വർഷവും എല്ലാ ഷോപ്പിംഗ് കോംπക്സുകളിലെ കടമുറി കൾക്കും 5 ശതമാനം വർദ്ധനവ് വരുത്തുന്നതായിരിക്കും.

20. വർദ്ധനവ് വരുത്തിയ പ്രതിമാസ വാടകയുടെ 6 ഇരട്ടി ഡെപ്പോസിറ്റായി എല്ലാ കടക്കാരും നഗരസഭയിൽ അടയ്ക്കേ≠താണ്. നേരത്തെ ഡെപ്പോസിറ്റായി തുക അട ച്ചിട്ടുള്ളവർ ആയതിന്റെ ബാക്കി തുക അടച്ചാൽ മതിയാകുന്നതാണ്. വർദ്ധിപ്പിച്ച വാടകയും ഡെപ്പോസിറ്റും 30-4-2008-ന് മുമ്പ് നഗരസഭയിൽ അടയ്ക്കാത്തപക്ഷം പ്രസ്തുത കടമുറികൾ നഗരസഭ ഏറ്റെടുക്കുന്നതാണ്. ഡെപ്പോസിറ്റ് തുകയ്ക്ക് യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.

21. ലീസിനെടുത്തിട്ടുള്ള കടമുറികളിൽ നിന്നും മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുവാൻ പാടില്ല. മാലിന്യമോ മറ്റ് പാഴ്വസ്തുക്കളോ പൊതുസ്ഥലത്തേക്ക് വലിച്ചെറിയാൻ പാടില്ല. കടമുറികളിലെ ചപ്പ് ചവറുകൾ നഗരസഭ നിർദ്ദേശിക്കുന്ന സ്ഥലത്ത് മാത്രമേ നിക്ഷേപി ക്കുവാൻ പാടുള്ളൂ.

22. മൂന്ന് മാസമോ അതിലധികമോ കുടിശ്ശിക വരുത്തുന്നവ രുടെ കടമുറികൾ നഗരസഭ ഏറ്റെടുക്കുന്നതാണ്. ഒരിക്കൽ കുടിശ്ശിക തീർത്തിട്ടുള്ളവർ വീ≠ും ഈ പ്രക്രിയ തുടരുകയാണെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നതായിരിക്കും.

23. ഈ ബൈലായിലെ ഏതെങ്കിലും കരാർ വ്യവസ്ഥകൾ കട വാടകയ്ക്കെടുക്കുന്നവർ ലംഘിക്കുകയാണെങ്കിൽ, വാടക ക്കാരന് പിഴ ചുമത്തുന്നതിനും കടയിൽനിന്ന് ഒഴിപ്പിക്കുന്നതിനും സെക്രട്ടറിക്ക് അധികാരം ഉ≠ായിരിക്കു ന്നതാണ്.

24. നഗരസഭയുമായി കരാറിൽ ഏർപ്പെട്ട് കടമുറി അനുവദിച്ചു കിട്ടിയ ഏതെങ്കിലും കച്ചവടക്കാർ മരണപ്പെടുമ്പോൾ അവകാശികൾ തുടർന്ന് നടത്താൻ ആഗ്രഹിക്കുന്നു വെങ്കിൽ, നിയമപ്രകാരമുള്ള അനന്തരാവകാശ സർട്ടി ഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കി കൗൺസിലിന്റെ അനുമതിയോടുകൂടി മാത്രമേ തുടർന്ന് നടത്താൻ അനുവാദം നൽകുകയുള്ളൂ. നഗരസഭയ്ക്ക് മുൻ ലൈസൻസികളുടെ എന്തെങ്കിലും ബാദ്ധ്യത ഉ≠െങ്കിൽ ആയത് അവകാശിയോ അവകാശികളോ അട ച്ചുതീർക്കുന്നതിന് ബാദ്ധ്യസ്ഥരാണ്. അതിനുശേഷം മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ.

25. വെള്ളപ്പൊക്കം, ലഹള, പകർച്ചവ്യാധി, പ്രകൃതിക്ഷോഭം എന്നീ അനിയന്ത്രിത സാഹചര്യങ്ങളിൽ കടമുറികൾ പൂട്ടിയിടുന്നതിന് നിർദ്ദേശം നൽകാൻ കൗൺസിലിന് അധികാരം ഉ≠ായിരിക്കുന്നതാണ്. കൂടാതെ ഈ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോൾ ആവശ്യമാണെങ്കിൽ കടമുറികൾ പൂട്ടിയിടാൻ നിർദ്ദേശം നൽകാൻ കൗൺസിലിന് അധികാരം ഉ≠ായിരിക്കുന്നതാണ്. ഈ സാഹ

ചര്യങ്ങളിൽ വാടക തുക ആനുപാതികമായി ഇളവ്

ചെയ്തുകൊടുക്കാനും കൊടുക്കാതിരിക്കാനും കൗൺസി

ലിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

26. നഗരസഭയിൽ നിന്ന് വിതരണം ചെയ്യുന്ന D & O Licence Frame ചെയ്ത് പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും കാണുന്ന രീതിയിൽ

മുൻഭാഗത്ത് പ്രദർശിപ്പിക്കേ≠താണ്.

27. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊ≠് എല്ലാ

വർഷവും ഏപ്രിൽ മാസം 10-ാം തീയതിക്ക് മുമ്പായി 250

രൂപയുടെ മുദ്രപപ്പത്രത്തിൽ എഗ്രിമെന്റ ് ഹാജരാക്കേ≠താണ്.

28. ഈ Bylaw-ൽ കൂടുതലായി ഏതെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ കൂട്ടിച്ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ

ഭേദഗതി വരുത്തുന്നതിനോ കൗൺസിലിന് അതാത് കാല

ങ്ങളിൽ അധികാരം ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്)

സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part4_ottappalam_corporation/. Archive identifier in.gazette.kerala_new.2009-11-03.part4_ottappalam_corporation.