PART IV
Private Advertisements and Miscellaneous
Notifications
പാലക്കാട് നഗരസഭ
വിജ്ഞാപനം
നമ്പർ ആർ1-7671 / 2007 .
2008 ഏപ്രിൽ 29 .
[ 1998 - ലെ കേരള മുനിസിപ്പാലിറ്റി ( പുതിയ നികുതികളെ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധപ്പെടുത്തൽ ) ചട്ടങ്ങൾ പ്രകാരം] .
പാലക്കാട് നഗരസഭയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി 23-6-2007 ജി . ഒ . (എം . എസ് . ) 166/07 തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം പരിഷ്ക്കരിക്കുന്നതിൻറെ ഭാഗമായി നഗരസഭയെ മൂന്ന് മേഖല കളായി തിരിച്ചുകൊണ്ടും നികുതി നിരക്ക് നിശ്ചയിച്ചുകൊണ്ടും റോഡുകളെ ഒന്നാംതരം റോഡ്, രണ്ടാംതരം റോഡ്, മറ്റു റോ ഡുകൾ എന്നിങ്ങനെ തരംതിരിച്ചുകൊണ്ടും 28-4-2008 -ലെ 13-ാം നമ്പർ തീരുമാനപ്രകാരം നഗരസഭാ കൗൺസിൽ തീരുമാനിച്ചി ട്ടുണ്ട് എന്ന് ഇതിനാൽ നികുതി ദായകരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു . ഇതിൽ ആക്ഷേപമുള്ള വർ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നൽകേണ്ടതാണ്.
( )
സെക്രട്ടറി .