©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 നവംബർ 10
44
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 10th November 2009
19th Karthika 1931 1931 കാർത്തികം 19
PART III
Fisheries Department
പരസ്യം
നമ്പർ ബി1-1412/2009. 2009 ഒക്ടോബർ 9.
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 1197-ൽ ലൈസൻസ് നമ്പർ 735-ൽ രജിസ്റ്റർ നമ്പർ 20-ൽ മൂന്നാം തരത്തിൽ ഒരു ഊന്നിവലയും (അബിപാടിൽ) ടി സർവ്വെയിൽ ലൈസൻസ് നമ്പർ 549-ൽ രജിസ്റ്റർ നമ്പർ 11-ൽ മൂന്നാം തരത്തിൽ ഒരു ഊന്നിവലയും (കൂമ്പയിൽ കുന്നിന് പടിഞ്ഞാറ്) എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ ഞാറുകാട് രാമൻ നീലക്കുട്ടി, പനങ്ങാട് എന്നയാൾക്ക് ഫിഷറീസ് വകുപ്പിൽനിന്നും അനുവദിച്ചുകൊടുത്തിരിക്കുന്നത് 2007 മാർച്ച് മാസം 5-ാം തീയതി മരട് സബ് രജിസ്ട്രാർ ഓഫീസിലെ 1086-ാം നമ്പർ തീറാധാരപ്രകാരം കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ കുമ്പളം ദേശത്ത് ആനന്ദപുരത്ത് അയ്യപ്പൻ മകൻ സുകുമാരൻ (മത്സ്യബന്ധനം) പേർക്ക് തീർവാങ്ങിയതായി കാണുന്നു.
ടി ഊന്നിയുടെ ജമ തന്റെ പേരിൽ മാറ്റി ലൈസൻസ് ലഭിക്കുന്നതിന് ടി സുകുമാരൻ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി ഊന്നിയുടെ ജമ ടി സുകുമാരന്റെ പേരിൽ ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതിയുള്ളപക്ഷം ആയത് രേഖാമൂലം ഈ പരസ്യം ഗസറ്റിൽ വന്ന് ര≠ുമാസ ത്തിനകം ഈ ഓഫീസിൽ അറിയിക്കേ≠താണ്. അപ്രകാരം പരാതികളൊന്നും ലഭിക്കാത്തപക്ഷം ആയത് രേഖാമൂലം ടി ഊന്നിയുടെ ജമ ടി സുകുമാരന്റെ പേരിൽ ചേർത്ത് പുതിയ ലൈസൻസ് നൽകുന്നതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
ഫിഷറീസ് ഡെപ്യൂട്ടി
(ഒപ്പ്) ഡയറക്ടറുടെ കാര്യാലയം ഫിഷറീസ് ഡെപ്യൂട്ടി (മേഖല), എറണാകുളം. ഡയറക്ടർ.