Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 10 November 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-10.part3_police
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

2009 നവംബർ 10

44 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54} 10th November 2009

}No.

19th Karthika 1931 1931 കാർത്തികം 19

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2-20523/2009/എ. 2009 ഒക്ടോബർ 23.

തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെ ടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് ലേലം/ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ ടയറുകളും ട്യൂബുകളും ബാറ്ററികളും വേയ്സ്റ്റ് ഓയിലും 2009 ഡിസംബർ മാസം 9-ാം തീയതി പകൽ 10 മണിക്ക് ആലപ്പുഴ സായുധസേനാ ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുവില്ക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

നിരതദ്രവ്യം—8,800 രൂപ.

മേൽപ്പറഞ്ഞിരിക്കുന്ന പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാ ളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധന ങ്ങൾ പുനർലേലം ചെയ്യുന്നതും പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദ വിവരങ്ങൾ ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവു ന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്ന് മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാ സുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2009 ഡിസംബർ മാസം 5-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ Gaz. No. 44/2009/DTP (Police). 114 KERALA GAZETTE [PART III

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരി ക്കുന്നതുമാണ്.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് സൂപ്ര≠്്.

ലേലപ്പരസ്യം

നമ്പർ ജി2-11494/09/എം. 2009 ഒക്ടോബർ 19.

പോലീസ് ഡിപ്പാർട്ടുമെന്റുവക എം. എസ്. പി., മലപ്പുറം ക്യാമ്പിലെ താഴെപ്പറയുന്ന വൃക്ഷങ്ങളിൽനിന്നും 2010 ജനുവരി 1 മുതൽ 2010 ഡിസംബർ 31 തീയതിവരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതി നുള്ള അവകാശം 11-12-2009-ാം തീയതി പകൽ 11 മണിക്ക് ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.

ഇനം എണ്ണം

പ്ളാവ് 36 കശുമാവ് 4 മാവ് 38 പുളി 10 തെങ്ങ് 56

ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പ് 600 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. ടി മരങ്ങൾ എ. സി. (ക്യു. എം.) യുടെ അനുമതിയോടെ ലേല ദിവസത്തിന്റെ മുൻദിവസം ഓഫീസ് സമയത്ത് പരിശോധി ക്കാവുന്നതാണ.്

ലേലത്തിനോടനുബന്ധിച്ച് ടെ≠റുകൾ നൽകാൻ ആഗ്രഹി ക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസ്സിൽ എഴുതി നിരത ദ്രവ്യമായ 600 രൂപ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)ന്റെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ കമാ≠ന്റ ്, എം. എസ്. പി., മലപ്പുറം എന്ന മേൽവിലാസത്തിൽ 9-12-2009-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവണ്ണം എത്തിക്കേ≠താണ്. കവറിനുമുകളിൽ "എം. എസ്. പി., മലപ്പുറം ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നും 2010 വർഷത്തെ ആദായമെടക്കുന്ന തിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കേ≠താണ്. ടെ≠റുകൾ ലേലം കഴിഞ്ഞ് ലേലസ്ഥലത്തുവച്ചുതന്നെ തുറക്കുന്നതും തുടർന്ന് ലേലനടപടികൾ കൈക്കൊള്ളുന്നതുമാണ്. ടെ≠ർ തുക/ലേലത്തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ആളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലസ്ഥലത്തുവച്ച് ലേലത്തുക (നിരതദ്രവ്യമുൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്.

ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിച്ചയാൾക്ക് ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനായും അന്നുതന്നെ പണമായി അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.

മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യമുൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിന് പുനർ ലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ാകുകയാണെ ങ്കിൽ ആയതിന് മുൻലേലംകൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതും നഷ്ടം സംഭവിക്കുകയാണെങ്കിൽ ടി തുക ലേലം വ്യ‡ിയിൽനിന്നും ഈടാക്കുന്നതുമാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വയ്ക്കാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, കമാ≠ന്റ ്, എം. എസ്. പി. മലപ്പുറം.

ലേലപ്പരസ്യം

നമ്പർ എം-3580/2008/എസ്. സി. കെ. 2009 ഒക്ടോബർ 21.

വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ, കോഴിക്കോട് പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിലെ താഴെപ്പറയുന്ന ഉപയോഗശൂന്യമായ ഫർണിച്ചർ ഇനങ്ങൾ 2009 നവംബർ 10-ന് ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിനായി തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ കാര്യാലയത്തിൽവന്ന് ഇവ പരിശോധിക്കാവുന്നതാണ്.

1. മെറ്റൽ ആം ചെയർ—7 എണ്ണം.

2. മെറ്റൽ ആംലെസ്സ്—ചെയർ 2 എണ്ണം.

3. മെറ്റൽ ടേബിൾ—1 എണ്ണം.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ദിവസം കാലത്ത് 10.30 മണിക്ക് മുമ്പായി ഓഫീസിലെത്തി പേര് രജിസ്റ്റർ ചെയ്യേ≠താണ്.

വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, (ഒപ്പ്) കോഴിക്കോട്. പോലീസ് സൂപ്ര≠ ്

Cite this issue. Kerala Gazette, Government of Kerala, 10 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-10.part3_police/. Archive identifier in.gazette.kerala_new.2009-11-10.part3_police.