©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 നവംബർ 17
No.
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 45
നമ്പർ
} 17th November 2009 വാല്യം 54 } 26th Karthika 1931 1931 കാർത്തികം 26
PART III
Police Department
ലേലപ്പരസ്യം
നമ്പർ ഇ2-35628/2008/റ്റി. 2009 നവംബർ 2.
തിരുവനന്തപുരം റൂറൽ എ. ആർ. ക്യാമ്പിലെ എം. ടി. സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് ഡിപ്പാർട്ടുമെന്റിന് ആവശ്യമില്ലാത്തതുമായ വിവിധയിനം സ്പെയർ പാർട്ട്സുകൾ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ എന്നിവ 2009-ാമാ≠് ഡിസംബർ മാസം 1-ാം തീയതി രാവിലെ 11 മണിക്ക് പുളിങ്കുടി എ. ആർ. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വില്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി സാധന ങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ 700 രൂപ ലേലദിവസം രാവിലെ 11 മണിക്ക് മുൻപ് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. സീൽ വച്ച ദർഘാസുകൾ നൽകാൻ താൽപര്യമുള്ളവർ നിരതദ്രവ്യം പുളിങ്കുടി എ. ആർ. ക്യാമ്പിൽ ഒടുക്കിയ രസീതടക്കം ജില്ലാ പോലീസ് സൂപ്ര≠്, ജില്ലാ പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, കവടിയാർ പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 30-11-2009, 3 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്.
ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും നികുതിയുൾപ്പെടെയുള്ള ലേലത്തുകയുടെ പകുതി (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തു തന്നെ അടയ്ക്കേ≠തും ആകുന്നു. ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ പുളിങ്കുടി എ. ആർ. ക്യാമ്പിൽ അടച്ച് സ്വന്തം ചെലവിൽ ലേലസാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദിയാകുന്നതുമാണ്. പുനർലേല ത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ടി സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പുളിങ്കുടി എ. ആർ. ക്യാമ്പിൽ വച്ച് ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്ത മായിരിക്കുന്നതുമാണ്.
തിരുവനന്തപുരം റൂറൽ.